For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോക്ഷപ്രാപ്തി നല്‍കും മോഹിനി ഏകാദശി വ്രതം

|

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി ദിവസത്തിലാണ് മോഹിനി ഏകാദശി. ഇത്തവണ മെയ് 12 നാണ് ഈ ദിനം വരുന്നത്. പുരാണങ്ങള്‍ പ്രകാരം, ഈ ദിവസമാണ് അസുരന്മാരില്‍ നിന്ന് അമൃത് തിരിച്ചുവാങ്ങാന്‍ മഹാവിഷ്ണു മോഹിനിയുടെ രൂപം സ്വീകരിച്ചത്. ജ്യോതിഷ പ്രകാരം, മോഹിനി ഏകാദശി ദിവസം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ചില നടപടികള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം. ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ വരാനിരിക്കുന്ന വിഷമതകള്‍ മാറുമെന്നാണ് വിശ്വാസം. മോഹിനി ഏകാദശി ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: 2022ലെ ആദ്യ ചന്ദ്രഗ്രഹണം; സമയവും കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളും

മോഹിനി ഏകാദശി 2022 ശുഭസമയം

മോഹിനി ഏകാദശി 2022 ശുഭസമയം

ഹൈന്ദവ കലണ്ടര്‍ പ്രകാരം മോഹിനി ഏകാദശി വ്രതം ഇത്തവണ മെയ് 12ന് വ്യാഴാഴ്ച ആയിരിക്കും.

ഏകാദശി തിയതി: മെയ് 11 ബുധനാഴ്ച രാത്രി 7.31 ന്

ഏകാദശി സമാപനം: മെയ് 12 വ്യാഴാഴ്ച വൈകുന്നേരം 6.51 ന്

ഏകാദശി വ്രതം മുറിക്കുന്നത്: മെയ് 13 വെള്ളിയാഴ്ച

മെയ് 12ന് മോഹിനി ഏകാദശി വ്രതവും മെയ് 13ന് വ്രതം മുറിക്കുകയും ചെയ്യാം.

മോഹിനി ഏകാദശി വ്രതവും ആരാധനയും

മോഹിനി ഏകാദശി വ്രതവും ആരാധനയും

ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ദശമി നാള്‍ വൈകുന്നേരം മുതല്‍ ഭക്ഷണവും ഉള്ളിയും വെളുത്തുള്ളിയും ഉപേക്ഷിക്കണം. ഏകാദശി നാളില്‍ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് വീട് വൃത്തിയാക്കിയ ശേഷം കുളിക്കുക. അതിനു ശേഷം വീടിന്റെ പൂജാമുറിയില്‍ വന്ന് ധൂപം, വിളക്ക്, തുളസി, അക്ഷതം, കലശം, നാളികേരം, ഡ്രൈ ഫ്രൂട്‌സ് എന്നിവ ഉപയോഗിച്ച് വിഷ്ണുവിനെ ആരാധിക്കണം. അതിനുശേഷം സൂര്യഭഗവാന് വെള്ളം സമര്‍പ്പിക്കണം. ഏകാദശി വ്രതത്തില്‍ വെള്ളം കുടിക്കാതെ വ്രതമെടുക്കണമെന്ന് പറയുന്നു. എന്നാല്‍ ഇതിന് കഴിയാത്തവര്‍ക്ക് പഴങ്ങള്‍ കഴിച്ച് വ്രതമെടുക്കാം.

Most read:വാസ്തുവും ഫെങ് ഷൂയിയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

വ്രതത്തിന്റെ പ്രാധാന്യം

വ്രതത്തിന്റെ പ്രാധാന്യം

ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ രാത്രി ഉറങ്ങാതെ ഭജന കീര്‍ത്തനത്തിനായി സമയം ചെലവഴിക്കണം. രാവിലെ തുളസിക്ക് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം വൈകുന്നേരം തുളസിയുടെ അടുത്ത് പശുവിന്‍ നെയ്യ് വിളക്ക് തെളിയിക്കുക. ഏകാദശി തീരുന്നതിന് മുമ്പ് ഒരു ബ്രാഹ്‌മണന് ഭക്ഷണവും ദക്ഷിണയും നല്‍കണം. മോഹിനി ഏകാദശി വ്രതത്തിന്റെ കഥ ലളിതമായി വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍ ആയിരക്കണക്കിന് പശുക്കളെ ദാനം ചെയ്തതിന്റെ പുണ്യം ലഭിക്കുമെന്ന് പത്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.

മോഹനി ഏകാദശി വിശ്വാസം

മോഹനി ഏകാദശി വിശ്വാസം

മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, എല്ലാത്തരം ലൗകിക ബന്ധങ്ങളും വ്യക്തിയുടെ മനസ്സില്‍ നിന്ന് അവസാനിക്കുകയും ദൈവത്തിന്റെ ആത്മീയപാതയില്‍ എത്തുകയും ചെയ്യുന്നു. മോഹിനി ഏകാദശി ആസക്തി ഇല്ലാതാക്കുന്ന ഏകാദശിയാണെന്ന് പത്മപുരാണത്തില്‍ വ്യക്തമാക്കുന്നു. ഈ വ്രതാനുഷ്ഠാനത്തേക്കാള്‍ മികച്ച വ്രതം ലോകത്ത് വേറെയില്ല.വ്രതത്തിലൂടെ, ഒരു വ്യക്തി പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുമെന്നും ദുഃഖങ്ങളില്‍ നിന്ന് മോചനം നേടുമെന്നും വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ പ്രീതിയാല്‍ മരണശേഷം മോക്ഷം പ്രാപിക്കാനും സാധിക്കുന്നു.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

ഈ പ്രവൃത്തികള്‍ ചെയ്യരുത്

ഈ പ്രവൃത്തികള്‍ ചെയ്യരുത്

മോഹിനി ഏകാദശി ദിവസം തുളസിയില പറിക്കരുത്.

ഏകാദശി ദിനത്തില്‍ മുടി, മീശ, താടി, നഖം എന്നിവ മുറിക്കരുത്.

നിങ്ങളുടെ ഇണയുമായി ബന്ധം പാടില്ല

മോഹിനി ഏകാദശിയില്‍ മാത്രമല്ല, ഒരു ഏകാദശിയിലും അരിയാഹാരം കഴിക്കരുത്.

നിങ്ങളുടെ വായില്‍ നിന്ന് ആരെയെങ്കിലും അധിക്ഷേപിക്കുന്ന വാക്കുകള്‍ പ്രയോഗിക്കരുത്.

ഇത് ചെയ്താല്‍ ഐശ്വര്യം

ഇത് ചെയ്താല്‍ ഐശ്വര്യം

മോഹിനി ഏകാദശിക്ക് ഒരു ദിവസം മുമ്പ് ഒരു തുളസിയില പറിച്ചെടുത്ത് സൂക്ഷിക്കുക. ഏകാദശി നാളില്‍ അല്‍പം പാലെടുത്ത് അതില്‍ കുങ്കുമപ്പൂവും തുളസിയിലയും ഇടുക. പാല്‍, കുങ്കുമപ്പൂ, തുളസിയില എന്നിവയുടെ ഈ മിശ്രിതം മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും സമര്‍പ്പിക്കുക. എന്നിട്ട് അത് കുടുംബസമേതം പ്രസാദമായി എടുക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങുകയും വീട്ടില്‍ ഐശ്വര്യ ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.

Most read:2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

English summary

Mohini Ekadashi 2022: Date, shubh muhurat, vrat katha, rituals and significance in Malayalam

Mohini Ekadashi is the Shukla Paksha Ekadashi of the month of Vaishakha. This Ekadashi is dedicated to Mohini, Lord Vishnu in feminine form. Read on to know the Date, shubh muhurat, vrat katha, rituals and significance of Mohini Ekadashi.
Story first published: Tuesday, May 10, 2022, 16:49 [IST]
X
Desktop Bottom Promotion