For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mohini Ekadashi 2021 : ആഗ്രഹസാഫല്യം നല്‍കുന്ന മോഹിനി ഏകാദശി; ഈ നക്ഷത്രക്കാര്‍ നോറ്റാല്‍ പുണ്യം

|

ചന്ദ്രമാസമായ വൈശാഖത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് മോഹിനി ഏകാദശി. ഈ ദിവസം ഭക്തര്‍ പുണ്യങ്ങള്‍ തേടി വ്രതം അനുഷ്ഠിക്കുന്നു. മോഹിനി ഏകാദശി നോമ്പ് അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ദുഖത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ആശ്വാസം ലഭിക്കുകയും ആഗ്രഹങ്ങള്‍ സഫലമാവുകയും ചെയ്യുന്നു. പാലാഴി മഥന സമയത്ത് മഹാവിഷ്ണു മോഹിനിയായി അവതരിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ദിവസം, വിഷ്ണുവിനെ ആരാധിക്കുന്നത് ഏറെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. മോഹിനി ഏകാദശി വ്രതത്തിന്റെ മുഹൂര്‍ത്തവും ഫലങ്ങളും മറ്റും അറിയാന്‍ ലേഖനം വായിക്കൂ.

Most read: ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read: ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

മോഹിനി ഏകാദശി വ്രതം

മോഹിനി ഏകാദശി വ്രതം

വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശി മെയ് 22 ശനിയാഴ്ച രാവിലെ 09.15 ന് ആരംഭിക്കും. ഇത് 23 ന് രാവിലെ 06.40 ന് അവസാനിക്കും. ഏകാദശി ദിനം മെയ് 23നാണ്. ഈ സാഹചര്യത്തില്‍, മോഹിനി ഏകാദശി വ്രതം 23ന് ഞായറാഴ്ച അനുഷ്ഠിക്കാവുന്നതാണ്. ഈ ദിവസം ഉപവാസം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് നിങ്ങളുടെ പാപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കും.

മോഹിനി ഏകാദശിയുടെ മഹത്വം

മോഹിനി ഏകാദശിയുടെ മഹത്വം

മോഹിനി ഏകാദശി വ്രത്തിന്റെ മഹത്വം സൂര്യപുരാണത്തിലും മറ്റ് പുരാതന ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. ത്രേതായുഗത്തില്‍ ശ്രീരാമനോട് ഈ വ്രതം ആചരിക്കുന്നതിന്റെ പ്രാധാന്യം മുനി വസിഷ്ഠന്‍ വിശദീകരിച്ചതായി പറയപ്പെടുന്നു. ശ്രീകൃഷ്ണന്‍ ഈ ഏകാദശിയുടെ പ്രാധാന്യം പാണ്ഡവ രാജാവായ യുധിഷ്ഠിരന് വിവരിച്ചുനല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടനത്തിനെക്കാളോ യാഗങ്ങളെക്കാളോ ഇരട്ടി പുണ്യം നേടാന്‍ മോഹിനി ഏകാദശി വ്രതം ആചരിക്കുന്നതിലൂടെ ഒരു ഭക്തന് സാധിക്കുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. മാത്രമല്ല, ഒരു വ്യക്തിക്ക് രക്ഷ നേടാന്‍ (മോക്ഷം) ഏകാദശി വ്രതം ആചരിക്കാം. ഇതിലൂടെ വൈകുണ്ഠത്തില്‍ (വിഷ്ണുവിന്റെ സ്വര്‍ഗ്ഗീയ വാസസ്ഥലം) അഭയം തേടുകയും പുനര്‍ജന്മം, ജീവിതം, മരണം എന്നീ ചക്രത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്യാം.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

മോഹിനി ഏകാദശിയുടെ പ്രാധാന്യം

മോഹിനി ഏകാദശിയുടെ പ്രാധാന്യം

വിശ്വാസങ്ങളെക്കുറിച്ച് വൈശാഖ ശുക്ലപക്ഷ ഏകാദശി ദിനത്തില്‍ മഹാവിഷ്ണു മോഹിനിയായി അവതരിച്ചുവെന്നാണ്. പാലാഴി മഥനത്തിനിടെ ലഭിച്ച അമൃത് കവര്‍ന്നെടുത്ത അസുരന്‍മാരുടെ പക്കല്‍ നിന്ന് അത് തിരികെ നേടാനായാണ് മഹാവിഷ്ണു സ്ത്രീരൂപത്തില്‍ മോഹിനിയായി അവതാരമെടുത്തത്. സീതാ ദേവിയുടെ വിയോഗത്താല്‍ ദുഖിതനായ ശ്രീരാമന്‍ മോഹിനി ഏകാദശി നോമ്പനുഷ്ഠിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു, അതിലൂടെ അദ്ദേഹത്തിന് ആ സങ്കടത്തില്‍ നിന്ന് മോചനം ലഭിച്ചു. ദ്വാപരയുഗത്തില്‍ യുധിഷ്ഠിരന്‍ തന്റെ കഷ്ടപ്പാടുകളില്‍ നിന്ന് മോചനം നേടാനായി മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചുവെന്നും പുരാണങ്ങള്‍ പറയുന്നു.

ഉത്തമ സമയം

ഉത്തമ സമയം

ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളാണ് ഏകാദശി വ്രതത്തില്‍ പ്രധാനം. ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ഒരുനേരം അരിയാഹാരം കഴിക്കാവുന്നതാണ്. മറ്റ് സമയത്ത് ഗോതമ്പിലുണ്ടാക്കിയ വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍ എന്നിവയും കഴിക്കാം. ഏകാദശി ദിവസം പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസിവെള്ളം മാത്രം കുടിച്ച് വ്രതം അനുഷ്ഠിക്കുന്നവരും ഉണ്ട്. അതിന് സാധിക്കാത്തവര്‍ ഒരു നേരം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നു. മാംസ ഭക്ഷണം, ശാരീരിക ബന്ധം, മദ്യസേവ എന്നിവ ഒഴിവാക്കണം.

Most read:ജീവിതം ഒരിക്കലും കൈവിടില്ല; 12 രാശിയില്‍ ഈ 5 പേര്‍ മികച്ചത്Most read:ജീവിതം ഒരിക്കലും കൈവിടില്ല; 12 രാശിയില്‍ ഈ 5 പേര്‍ മികച്ചത്

ഉപവസിക്കുന്ന രീതി

ഉപവസിക്കുന്ന രീതി

മോഹിനി ഏകാദശിക്ക് വ്രതം നോല്‍ക്കുന്നവര്‍ ദശമി ദിവസം സാത്വിക ഭക്ഷണം കഴിക്കണം. ആഡംബരങ്ങളും വികാരങ്ങളും ഉപേക്ഷിക്കുക, വിഷ്ണുവിനെ സ്മരിക്കുക. ഏകാദശി ദിനത്തില്‍, രാവിലെ ഉണര്‍ന്ന് കുളിച്ച് ഉപവാസം ആരംഭിക്കുക. ഇതിനുശേഷം പൂജാമുറില്‍ ഇരുന്ന് മഹാവിഷ്ണുവിന്റെ വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുക. ഇതിനുശേഷം ചന്ദനം, പഞ്ചാമൃതം, പൂക്കള്‍, ധൂപവര്‍ഗ്ഗം, വിളക്കുകള്‍, നൈവേദ്യം, പഴങ്ങള്‍ തുടങ്ങിയവ വിഷ്ണുവിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക. ഇതിനുശേഷം വിഷ്ണു സഹസ്ഥം വായിച്ച് മോഹിനി ഏകാദശിയുടെ കഥ വായിക്കുക. ഇതിനുശേഷം ആരതി അവതരിപ്പിച്ച് പ്രാര്‍ത്ഥിക്കുക. അതിനുശേഷം സ്‌നാനം, പ്രണാമം എന്നിവയ്ക്ക് ശേഷം പൂജ പൂര്‍ത്തിയാക്കുക. ഏകാദശിയില്‍ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഭക്തര്‍ പകല്‍ സമയത്ത് ഗീത ചൊല്ലുകയും വിഷ്ണുവിനെ ധ്യാനിക്കുകയും വേണം.

ഈ നക്ഷത്രക്കാര്‍ക്ക് ഉത്തമം

ഈ നക്ഷത്രക്കാര്‍ക്ക് ഉത്തമം

മേടം, കര്‍ക്കടകം രാശിയില്‍ പിറന്ന അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍, പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം നക്ഷത്രക്കാര്‍ ഏകാദശി വ്രതമെടുക്കുന്നത് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇവര്‍ വ്രതം അനുഷ്ഠിച്ചാല്‍ ഫലം വേഗത്തില്‍ സാധ്യമാകുമെന്ന് കരുതപ്പെടുന്നു.

Most read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലംMost read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം

English summary

Mohini Ekadashi 2021 Date And Significance

The Ekadashi of Vaishakha, Shukla Paksha is referred to as Mohini Ekadashi. Read on to Mohini Ekadashi 2021 date and significance.
X
Desktop Bottom Promotion