For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃദോഷം വരുത്തും തെറ്റുകളാണിവ...

പിതൃദോഷം വരുത്തും തെറ്റുകളാണിവ...

|

പിതൃ ദോഷമെന്നതു നാം കേട്ടു കാണും. മണ്‍മറഞ്ഞു പോയ കാരണവന്മാര്‍ക്ക് അപ്രീതിയുണ്ടാക്കുന്ന ചില കര്‍മങ്ങള്‍ നാം ചെയ്യുന്നതാണ് അവരില്‍ അപ്രീതിയുണ്ടാക്കുന്നതെന്നു പറയാം. ഇത് പല വിധത്തില്‍ ദോഷങ്ങളായി നമ്മുടെ കുടുംബത്തെ ബാധിയ്ക്കുകയും ചെയ്യും.

ജ്യോതിഷത്തില്‍ വിശ്വാസിയ്ക്കുന്ന ഒന്നാണിത്. മരിച്ചു പോയ നമ്മുടെ പൂര്‍വികര്‍ അങ്ങേ ലോകത്തിരുന്നും ഭൂമിയിലെ നമ്മുടെ കുടുംബങ്ങളേയും നമ്മളേയും അനുഗ്രഹിയ്ക്കുന്നുവെന്ന്, സഹായിക്കുന്നുവെന്നാണ് വിശ്വാസം. എന്നാല്‍ നാം വരുത്തുന്ന ചില തെറ്റുകള്‍ പിതൃ പ്രീതിയ്ക്കു പകരം പിതൃക്കളുടെ അപ്രീതിയ്ക്ക്, ഇതു വഴി പിതൃ ദോഷത്തിന് വഴിയൊരുക്കും. പിതൃക്കളുടെ അപ്രീതി കാരണം നമുക്കു ദോഷം വരുന്ന ഒന്നാണിത്.

horoscope

പിതൃദോഷം പ്രധാനമായും ബാധിയ്ക്കുന്നത് വീട്ടിലെ സന്താനങ്ങളെയാണെന്നു പറയാം. കുട്ടികള്‍ക്കു ദോഷം, രോഗം, വീട്ടില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍, സമാധാനമില്ലായ്മ തുടങ്ങിയവ എല്ലാം തന്നെ ഇതിന്റെ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടും.

നാം ചെയ്യുന്ന ഏതെല്ലാം കര്‍മങ്ങളാണ് പിതൃ ദോഷത്തിനു കാരണമാകുന്നുവെന്നറിയൂ,

പാമ്പിനെ കൊല്ലുന്നത്

പാമ്പിനെ കൊല്ലുന്നത്

പാമ്പിനെ കൊല്ലുന്നത് പിതൃദോഷത്തിനു കാരണമാകുന്ന ഒന്നാണ്. മനപൂര്‍വമോ അല്ലാതെയോ ഈ ഇഴ ജന്തുക്കളെ കൊന്നൊടുക്കുന്നത് ദോഷം വരുത്തുന്ന ഒന്നാണ്. ഇവ ഭഗവാന്‍ വിഷ്ണുവിന് പ്രിയപ്പെട്ടവയാണെന്നാണ് പറയുക. ഭഗവാന്റെ വാഹനം തന്നെ സര്‍പ്പമാണുതാനും. പാമ്പിനെ കൊല്ലുന്നത് കാളസര്‍പ ദോഷത്തിനു കാരണമാകുമെന്നു വേണം, പറയുവാന്‍.

പശുക്കളെ കൊന്നൊടുക്കുന്നതും

പശുക്കളെ കൊന്നൊടുക്കുന്നതും

ഇതു പോലെ പശുക്കളെ കൊന്നൊടുക്കുന്നതും പിതൃദോഷം വരുത്തുന്ന ഒന്നാണ്. ഹൈന്ദവ വിശ്വാസ പ്രകാരം പശു പുണ്യമൃഗമാണ്. കൃഷ്ണനു പ്രിയപ്പെട്ടതാണ് പശു പശുവിനെ കൊന്നൊടുക്കുന്നതും പിതൃദോഷം വരുത്തുമെന്നു വേണം, പറയുവാന്‍. പശുവിനെ കൊല്ലുന്നതു മാത്രമല്ല, ഉപദ്രവിയ്ക്കുന്നതും ഈ ദോഷം വരുത്തുമെന്നു വിശ്വാസം.

കുലദൈവങ്ങളുടെ അപ്രീതി

കുലദൈവങ്ങളുടെ അപ്രീതി

പിതൃദോഷം വരുത്തുന്ന മറ്റൊന്നാണ് കുലദൈവങ്ങളുടെ അപ്രീതി. അവരെ പ്രീതിപ്പെടുത്താത്തതും അവര്‍ക്കുള്ള പൂജാകര്‍മങ്ങള്‍ മുടക്കുന്നതും. കുല ദൈവ പ്രീതി പിതൃദോഷം ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ഒന്നു തന്നെയാണ്.

പിതൃ കര്‍മം

പിതൃ കര്‍മം

പിതൃ കര്‍മം ചെയ്യാത്തതാണ് പിതൃ ദോഷം വരുത്തി വയ്ക്കുന്ന മറ്റൊന്നായി പറയുന്നത്. ബലിയിടാത്തതും പിതൃ ശാന്തിയ്ക്കായുള്ള കര്‍മങ്ങള്‍ ചെയ്യാത്തതുമെല്ലാം ദോഷം വരുത്തുമെന്നാണ് പറയുന്നത്. ഇതു പിതൃക്കളുടെ അപ്രീതിയ്ക്കു കാരണമാകുന്നു. പിതൃദോഷം വരുത്തുന്നു.

പങ്കാളിയെ ചതിയ്ക്കുന്നതും

പങ്കാളിയെ ചതിയ്ക്കുന്നതും

പങ്കാളിയെ ചതിയ്ക്കുന്നതും പരസ്ത്രീ, പുരുഷ ബന്ധമുണ്ടാകുന്നതും പിതൃദോഷത്തിന് ഇട വരുത്തുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. ഇത് ഏറെ ദോഷങ്ങള്‍ കൊണ്ടു വരുന്ന ഒന്നാണ്. പ്രത്യേകിച്ചും ശാരീരികമായി ബന്ധം. ഇതുപോലെ അബോര്‍ഷന്‍ നടത്തുന്നതും ദോഷമെന്നാണു വിശ്വാസം.

ആല്‍ മരം

ആല്‍ മരം

ഇതുപോലെയാണ് ആല്‍ മരം മുറിയ്ക്കുന്നത്. ആല്‍മരം ഹൈന്ദവ വിശ്വാസ പ്രകാരം ഐശ്വര്യദായകമാണ്. ഇതിനെ ആരാധിയ്ക്കുന്ന ഒന്നുമാണ്. ഇതു കൊണ്ടു തന്നെ ആല്‍മരം മുറിയ്ക്കുന്നത് ദോഷമാണെന്നു പറയുന്നു. പ്രത്യേകിച്ചും പൂക്കളുള്ള ആല്‍മരം മുറിയ്ക്കുന്നത്. ഇതു പിതൃദോഷം ക്ഷണിച്ചു വരുത്തുന്ന ഒന്നാണെന്നാണ് വിശ്വാസം.

പുണ്യസ്ഥലങ്ങള്‍ കളങ്കപ്പെടുത്തുന്നത്

പുണ്യസ്ഥലങ്ങള്‍ കളങ്കപ്പെടുത്തുന്നത്

പുണ്യസ്ഥലങ്ങള്‍ കളങ്കപ്പെടുത്തുന്നത്, പുണ്യ നദികളില്‍ വേസ്റ്റും മറ്റുമിടുന്നതും പിതൃദോഷം വരുത്തുന്ന തെറ്റുകളാണെന്നാണ് വിശ്വാസം.

English summary

Mistakes That Are Responsible For Pitra Dosha

Mistakes That Are Responsible For Pitra Dosha, Read more to know about,
Story first published: Friday, August 16, 2019, 21:19 [IST]
X
Desktop Bottom Promotion