Just In
- 1 hr ago
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- 4 hrs ago
ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല്‍ ദോഷം
- 7 hrs ago
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 9 hrs ago
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
Don't Miss
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- News
328 കോടി ബംപറടിച്ചു, യുവതിയെ തേടി ഫോണ്‍ വിളി, തട്ടിപ്പുകാരോട് സംസാരിക്കില്ലെന്ന് മറുപടി, വൈറല്‍
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Sports
IPL 2023: കിരീടഭാഗ്യം സഞ്ജുവിനാവുമോ? ഈ ടീമുകള്‍ ഫേവറിറ്റുകള്‍, അറിയാം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Budh Gochar 2022 : ബുധന്‍ വൃശ്ചികം രാശിയില്‍: നവംബര്‍ 13 മുതല്‍ സര്‍വ്വസൗഭാഗ്യം ഈ രാശിക്കാര്‍ക്ക്
ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധനെ കണക്കാക്കുന്നത്. ചന്ദ്രന് ശേഷം ഏറ്റവും ചെറുതും വേഗത്തില്‍ സഞ്ചരിക്കുന്നതുമായ ഗ്രഹവും കൂടിയാണ് ബുധന്‍. മിഥുനം, കന്നി എന്നീ രാശികളുടെ അധിപന് കൂടിയാണ്. ബുദ്ധി, പഠനത്തിലെ സാമര്‍ത്ഥ്യം, സംസാരം, ആശയവിനിമയം, എന്നിവയെ എല്ലാം നിയന്ത്രിക്കുന്നത് ബുധനാണ്. വാണിജ്യം, ബാങ്കിംഗ്, വിദ്യാഭ്യാസം, ആശയവിനിമയ എഴുത്ത്, പുസ്തകങ്ങള്‍, നര്‍മ്മം തുടങ്ങി എല്ലാ മാധ്യമങ്ങളുടെയും കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഈ നവംബര്‍ 13-ന് ബുധന്‍ വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുന്നു. ഇതിന്റെ ഫലമായി നവംബര്‍ 13 ന് ഞായര്‍ രാത്രി 9:06 ന്, വൃശ്ചിക രാശിയില്‍ ബുധഗോചാര് എന്ന ബുധസംക്രമണം നടക്കുന്നു.
ബുധന്‍ എല്ലാ ചിഹ്നങ്ങളിലും അല്പം സെന്‍സിറ്റീവ് ഫലം നല്‍കുന്നതാണ്. നമ്മുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളേയും നിരന്തരമായി ഉണ്ടാവുന്ന മാറ്റങ്ങളേയും എല്ലാം ബുധന്‍ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന രഹസ്യങ്ങളേയും എല്ലാം ബുധന്‍ സ്വീധിനിക്കുന്നുണ്ട്. കൂടാതെ നമ്മുടെ ജീവിതത്തിലെ അപകടങ്ങള്‍, പരിക്കുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതും ബുധന്‍ തന്നെയാണ്. വൃശ്ചിക രാശിയിലെ ബുധന്‍ സംക്രമണം 12 രാശിക്കാരേയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്‍ മൂന്നാം ഭാവത്തിലും ആറാം ഭാവത്തിലുമാണ് ഭരിക്കുകയും എട്ടാം ഭാവത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ സമയമാണ് എന്നതാണ് സത്യം. ഇ് കൂടാതെ പലപ്പോഴും മാനസികമായ പല അസ്വസ്ഥതകളും ഈ സംക്രമണം നിങ്ങള്‍ക്ക് നല്കുന്നു. ബുധന്‍ നിങ്ങളുടെ ആറാം ഭാവാധിപനായതിനാല്‍ എട്ടാം ഭാവത്തില്‍ സംക്രമിക്കുന്നത് ചര്‍മ്മപ്രശ്നങ്ങളോ തൊണ്ടയുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗമോ നിങ്ങള്ക്കുണ്ടാവുന്നതിന് കാരണമാകുന്നു. ആശയവിനിമയത്തിന്റെ ഗ്രഹമായത് കൊണ്ട് തന്നെ ആശയവിനിമയം നടത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് തെറ്റിദ്ധരിക്കപ്പെടുന്നതിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നണ്ട് എന്നതാണ് സത്യം. എട്ടാം ഭാവത്തില്‍ നിന്ന് ബുധന്‍ നിങ്ങളുടെ രണ്ടാം ഭാവത്തിലേക്കും നീങ്ങുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിത സാമ്പത്തിക ചിലവുകള്‍ ഉണ്ടാവാം.
പ്രതിവിധി: ട്രാന്‍സ്ജെന്‍ഡര്‍മാരെ ബഹുമാനിക്കുക, സാധ്യമെങ്കില്‍ അവര്‍ക്ക് പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ രണ്ടും അഞ്ചും ഭാവങ്ങള്‍ ബുധന്‍ ഭരിക്കുന്നു, ഇവരുടെ ഏഴാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഈ സംക്രമത്തിലൂടെ നിങ്ങളുടെ പ്രണയബന്ധം വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ബുധന്‍ നിങ്ങളുടെ ലഗ്നത്തില്‍ നില്ക്കുന്നതിനാല്, നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകളും അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നല്ല ജീവിത ശൈലിയുമായി മുന്നോട്ട് പോവേണ്ടതാണ്.
ദോഷപരിഹാരം- ഗണപതി ഭഗവാനെ ആരാധിക്കുകയും ദാനം ചെയ്യുകയും ചെയ്യുക.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്‍ ലഗ്നഭാവാധിപനും നാലാം ഭാവാധിപനും ആയിരിക്കും. എന്നാല്‍ സംക്രമണം നടക്കുന്നത് ആറാം ഭാവത്തിലാണ്. വൃശ്ചിക രാശിയിലെ ബുധന്‍ സംക്രമണം അത്ര നല്ലതല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അജ്ഞത കാരണം പെട്ടെന്ന് ചില വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഈ പ്രശ്നങ്ങള്‍ നിങ്ങളുടെ കുടുംബ ജീവിതത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. വളര്‍ത്ത് മൃഗങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കേണ്ടി വരും.
പ്രതിവിധി- പശുക്കള്‍ക്ക് ദിവസവും പച്ചപ്പുല്ല് കൊടുക്കുക.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്‍ പന്ത്രണ്ടാം ഭാവത്തിന്റെയും മൂന്നാം ഭാവത്തിന്റെയും അധിപനാണ്. സംക്രമണം നടത്തുന്നത് അഞ്ചാം ഭാവത്തിലാണ്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയം നല്കുന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വേണ്ടി സമയം ചിലവഴിച്ചാല്‍ അത് വിജയത്തിലെക്ക് എത്തുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്. ഇത് നിങ്ങളുടെ വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആശയവിനിമയവും തുറന്ന് പറച്ചിലും ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത ഈ സമയം ഉണ്ട്. അമ്മമാര്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. നല്ല ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി- നിര്‍ദ്ധനരായ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ ദാനം ചെയ്യുന്നത് ദോഷഫലങ്ങളെ കുറക്കും

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ രണ്ടാമത്തേയും പതിനൊന്നാമത്തേയും ഭാവത്തെയാണ് ഭരിക്കുന്നത്. ഇവരുടെ നാലാം ഭാവത്തിലാണ് ബുധന്‍ ഈ സമയം സംക്രമിക്കുന്നത്. വീട്ടില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ചിങ്ങം- വൃശ്ചിക രാശിയിലെ ബുധന്‍ സംക്രമം ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാന്‍ വളരെ നല്ല സമയമാണ്. ഇതിന് ഏറ്റവും അനുകൂലമായ സമയമാണ് ചിങ്ങം രാശിക്കില് നടക്കുന്ന ബുധസംക്രമണം. വീടിന്റെ പുനരുദ്ധാരണത്തിന് വേണ്ടി അനുകൂല സമയമാണ്. ബുധന്‍ നിങ്ങളുടെ പത്താം ഭാവത്തില്‍ നില്ക്കുന്നതിനാല്, ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്ക്കും ഏജന്റുമാര്‍ക്കും ഇത് ഒരു നല്ല സമയമാണ്. ഏത് കാര്യത്തിലും അമ്മയുടെ സമ്മതവും പിന്തുണയും ലഭിക്കുന്നു.
പ്രതിവിധി- തുളസിക്ക് മുന്നില്‍ ദിവസവും എണ്ണയൊഴിച്ച് വിളക്ക് കൊളുത്തുക

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് പത്താം ഭാവാധിപനും ലഗ്നാധിപനുമായ ബുധന്‍ അവരുടെ മൂന്നാം ഭാവത്തിലാണ് സംക്രമിക്കുന്നത്. മൂന്നാം ഭാവത്തില്‍ ഈ ബുധന്റെ സംക്രമണം നടക്കുന്നത്. സഹോദരങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. ഇത് പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. തീര്‍ത്ഥയാത്രക്കുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ ഗുണകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വൃശ്ചികത്തിലെ ബുധന്‍ സംക്രമണം എഴുത്ത്, ഗവേഷണം, ക്രൈം റിപ്പോര്‍ട്ടര്‍, ഫ്രിക്ഷന്‍ മൂവി ഡയറക്ടര്‍ എന്നീ മേഖലയിലുള്ള ആളുകള്‍ക്ക് നല്ലതാണ്. അച്ഛനുമായുള്ള ബന്ധം നല്ല രീതിയില്‍ തുടരുന്നു.
പ്രതിവിധി-ജന്മനക്ഷത്രക്കല്ലുകള് ധരിക്കാവുന്നതാണ്. ഇത് ജന്മദോഷത്തെ പ്രതിരോധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധന്‍ പന്ത്രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനായിരിക്കും. എന്നാല്‍ ഇവരുടെ രണ്ടാം ഭാവത്തിലാണ് ബുധന്‍ സംക്രമിക്കുന്നത്. നര്‍മ്മബോധം കൂടുതലുള്ളവരാണെങ്കിലും ഇവര്‍ സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. വൃശ്ചിക രാശിയിലെ ബുധന്‍ സംക്രമണം വിദേശ യാത്രകള്‍ക്ക് വളരെ ശക്തമായ യോഗം നിങ്ങള്‍ക്ക് നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.യാത്രകള്‍ നടത്തുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അപകടത്തിനുള്ള സാധ്യത ഇവരിലുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ ശക്തമായ ഒരു ബന്ധം സൃഷ്ടിക്കാന്‍ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ശരിയായ ശുചിത്വവും ദന്ത സംരക്ഷണവും പാലിക്കണം. അല്ലാത്ത പക്ഷം ഇത് ദന്തസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
പ്രതിവിധി - തുളസി ചെടി ദിവസവും നനയ്ക്കുക, ദിവസവും ഒരു തുളസി ഇല കഴിക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്‍ പതിനൊന്നാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ്. ഇവരുടെ ലഗ്നത്തിലാണ് സംക്രമണം നടക്കുന്നത്. വൃശ്ചിക രാശിയിലെ ബുധന്‍ സംക്രമണം നിങ്ങളുടെ ആരോഗ്യത്തെ അല്പം ഗൗരവമായി ബാധിക്കുന്നുണ്ട്. നാഡീസംബന്ധമായ രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശരീരത്തിന് വേണ്ടി അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പക്ഷേ പൊതുവേ ബുധന്‍ ലഗ്നത്തില്‍ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് പുതിയ ബിസിനസ്സ് ആശയങ്ങള്‍ നിങ്ങളുടെ മുന്നില്‍ തുറന്ന് വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഈ സംക്രമണം ഉണ്ടാക്കുന്നു. ഏഴാം ഭാവത്തിലെ ബുധന്റെ ഭാവം പോലും നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നു.
ദോഷപരിഹാരം- ഗണപതി ഭഗവാനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്‍ ഏഴ്, പത്ത് ഭാവങ്ങളുടെ അധിപനാണ്, ഇപ്പോള്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവരോ വിദേശത്ത് കരിയര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ധഇത് മികച്ച സമയമാണ്. പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. നിങ്ങളില്‍ ഇറക്കുമതി-കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ ബിസിനസ്സില്‍ ലാഭം കണ്ടെത്തുന്നതിന് സാധിക്കുന്നു. വിദേശത്ത് ബിസിനസുമായി ബന്ധപ്പെട്ട് യാത്രകള്‍ പോവേണ്ടതായി വരുന്നു. വൃശ്ചിക രാശിയിലെ ബുധന്‍ സംക്രമിക്കുന്ന സമയത്ത് നിങ്ങളുടെ പങ്കാളിക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചികിത്സകള്‍ നടത്തേണ്ടതായും സാമ്പത്തിക പ്രശ്നങ്ങള്‍ ഇത് വഴി ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്.
പ്രതിവിധി - ഒരു മുഴുവന്‍ മത്തങ്ങ എടുത്ത് അത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കി വിടുക

മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്‍ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. ഇവര്‍ക്ക് പതിനൊന്നാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. ഇവരുടെ സാമ്പത്തിക നേട്ടങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ ഈ സംക്രമണം നല്കുന്ന മികച്ച നേട്ടങ്ങള്‍. പതിനൊന്നാം ഭാവത്തിലെ വൃശ്ചിക രാശിയിലെ ഈ ബുധന്‍ സംക്രമണം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നല്കുന്നു. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പെട്ടെന്ന് സഫലമാകുന്നു. നിങ്ങള്‍ സുഹൃത്തുക്കളുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നു. പതിനൊന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുകയും വിദ്യാഭ്യാസത്തിന്റെ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ്. എന്നാലും ക്ഷമയോടെ ഓരോ കാര്യത്തിനും വേണ്ടി കാത്തിരിക്കേണ്ടതാണ്. പക്വതയോടെ എപ്പോഴും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
പ്രതിവിധി - കൊച്ചുകുട്ടികള്‍ക്ക് എന്തെങ്കിലും സമ്മാനമായി നല്‍കുക.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്‍ അഞ്ചാം ഭാവത്തിന്റെയും എട്ടാം ഭാവത്തിന്റെയും അധിപനാണ്. എന്നാല്‍ ഇവരില്‍ സംക്രമണം പത്താം ഭാവത്തില്‍ നടക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നതിന് നിങ്ങള്‍ ശ്രമിക്കണം. അമിത ദേഷ്യം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നതിന് സാധ്യതയുണ്ട്. വൃശ്ചിക രാശിയിലെ ബുധന്‍ സംക്രമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് പുതിയ ധാരാളം അവസരങ്ങള്‍ വന്നു ചേരും. നിങ്ങളുടെ കരിയറില്‍ പുതിയ പോസിറ്റീവ് മാറ്റങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. അവസരങ്ങളെ നിഷേധിക്കരുത്. വീട്ടില്‍ സന്തോഷം നിലനില്ക്കുന്നു.
പ്രതിവിധി - ദിവസവും ബുധന്റെ ബീജ മന്ത്രം ചൊല്ലുക.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധന്‍ നാലാമത്തെയും ഏഴാമത്തെയും ഭാവാധിപനാണ്. എന്നാല്‍ ഇപ്പോള്‍ മീനം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ഇത് സംക്രമണം നടക്കുന്നത്. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. പങ്കാളിയുമായി നിങ്ങള്‍ക്ക് മികച്ച ബന്ധമാണ് ഉള്ളത്. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്ന ദിവസങ്ങള്‍ സംക്രമണം നല്കുന്നു. മീനം രാശിക്കാര്‍ക്ക് പങ്കാളികളാണ് ഭാഗ്യം കൊണ്ട് വരുന്നത്. അധ്യാപകര്‍ക്ക് ഏറ്റവും മികച്ച സമയമാണ് സംക്രമണം നല്‍കുന്നത്. ഉപരിപഠനത്തിനായി മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. തീര്‍ത്ഥാടനത്തിന് അനുകൂല സമയമാണ്. മതപരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കേണ്ടതായി വരുന്നു. ബുധന്‍ നിങ്ങളുടെ മൂന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് നിങ്ങളുടെ ഇളയ സഹോദരങ്ങളുടെ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
പ്രതിവിധി - എല്ലാ ബുധനാഴ്ചയും പശുക്കള്‍ക്ക് പച്ചപ്പുല്ല് നല്‍കുക
Aries
Horoscope
2023
:
മേടം
രാശി
2023
വര്‍ഷഫലം:
സാമ്പത്തികം,
പ്രണയം,
കരിയര്‍
ഇപ്രകാരം
ഉള്ളംകൈയ്യില്‍
വിഷ്ണുരേഖ
നിങ്ങളുടെ
മഹാഭാഗ്യം
സൂചിപ്പിക്കുന്നു
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.