Just In
Don't Miss
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന് ഹര്ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള് ഇന്ത്യയെ തോല്പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില് അങ്കത്തട്ടുണര്ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
Budh Gochar 2022 : ഓഗസ്റ്റ് ഒന്നിന് ബുധന് രാശി മാറുന്നു; 12 രാശിക്കും ഗുണദോഷ ഫലം
ബുദ്ധി, യുക്തി, സംഭാഷണം, ഗണിതം, മിടുക്ക്, സൗഹൃദം എന്നിവയുടെ കാരണക്കാരനായ ഗ്രഹമാണ് ബുധന്. മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ് ബുധന്. ഓഗസ്റ്റ് ഒന്നിന് ബുധന് ചിങ്ങം രാശിയില് പ്രവേശിക്കും. ഓഗസ്റ്റ് 21 വരെ ബുധന് ഈ രാശിയില് തുടരുകയും അതിനുശേഷം കന്നി രാശിയില് സംക്രമിക്കുകയും ചെയ്യും. ജ്യോതിഷത്തില് ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.
Most
read:
സമ്പത്ത്
വര്ധിപ്പിക്കാന്
ശിവപുരാണം
അനുസരിച്ച്
ഈ
പ്രതിവിധികള്
ചെയ്യൂ
ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങള് എല്ലാ രാശികളിലും നല്ലതോ അശുഭകരമോ ആയ ഫലങ്ങള് നല്കുന്നു. ജാതകത്തില് ബുധന്റെ സ്ഥാനം നന്നായാല് ബുദ്ധിയും ബിസിനസ്സും വര്ദ്ധിക്കും. നേരെമറിച്ച്, ജാതകത്തില് ബുധന്റെ സ്ഥാനം നല്ലതല്ലെങ്കില് ജീവിതത്തില് ഒരുപാട് ഉയര്ച്ച താഴ്ചകള് ഉണ്ടായേക്കാം. ചിങ്ങം രാശിയില് ബുധന് സംക്രമിക്കുന്നതോടെ 12 രാശിക്കും കൈവരുന്ന ഗുണഫലങ്ങള് എന്താണെന്ന് അറിയാന് ലേഖനം വായിക്കൂ.

മേടം
ചിങ്ങം രാശിയില് ബുധന്റെ സംക്രമണം മേടം രാശിയെ ഊര്ജസ്വലമാക്കും. ഈ സമയത്ത്, കുട്ടികളുടെ ഭാഗത്ത് നിന്ന് നിങ്ങള്ക്ക് നല്ല വാര്ത്തകള് ലഭിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ജോലി ഭാരം കുറയും. ജോലിസ്ഥലത്തെ വിജയത്തിനായി നിങ്ങള് കഠിനാധ്വാനം ചെയ്യും, നിങ്ങളുടെ പരിശ്രമങ്ങള് വിലമതിക്കപ്പെടും. ഈ കാലയളവില്, നിങ്ങള്ക്ക് വലിയ ഉത്തരവാദിത്തങ്ങള് കൈവരും. നിങ്ങളുടെ സ്വാധീനം വര്ദ്ധിക്കും. നിങ്ങള്ക്ക് ചില യാത്രകളും പോകേണ്ടി വന്നേക്കാം. പ്രണയിതാക്കള്ക്ക് ബുധന്റെ സംക്രമം വളരെ അനുകൂലമായിരിക്കും. നിങ്ങള്ക്കിടയിലെ തെറ്റിദ്ധാരണകള് നീങ്ങും.

ഇടവം
നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തില് ബുധന് സംക്രമിക്കുന്നത് ഐശ്വര്യവും സന്തോഷവും വര്ദ്ധിപ്പിക്കും. പുതിയ ജോലി തുടങ്ങാന് ആലോചന ഉണ്ടാകും. ഭൂമിയോ കെട്ടിടമോ വാങ്ങാന് അവസരമുണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം.
Most
read:ഫലപ്രാപ്തിക്ക്
പ്രാര്ത്ഥന
നല്ല
മനസോടെ;
അമ്പലത്തില്
പോകുമ്പോള്
ഈ
തെറ്റുകള്
പാടില്ല

മിഥുനം
നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തില് ബുധന്റെ സംക്രമണം കാരണം യാത്രായോഗം ഉണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ജോലിക്കും ബിസിനസ്സിനും ഈ സംക്രമണം ശുഭകരമാണ്. എന്നിരുന്നാലും, കുടുംബത്തില് ചില കാര്യങ്ങളില് പിരിമുറുക്കം ഉണ്ടാകാം. ആരോഗ്യം നന്നായിരിക്കും.

കര്ക്കിടകം
നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തില് ബുധന്റെ സംക്രമണം സാമ്പത്തികമായി നല്ലതല്ല. നിക്ഷേപം ഒഴിവാക്കുക. ജോലിയില് പുരോഗതിയും ബിസിനസ്സില് ലാഭവും ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
Most
read:ദൈവത്തിനു
മുന്നില്
വിളക്ക്
കത്തിക്കുമ്പോള്
ഒരിക്കലും
വരുത്തരുത്
ഈ
തെറ്റ്

ചിങ്ങം
ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തില് ബുധന് സംക്രമിക്കാന് പോകുന്നു. നിങ്ങള്ക്ക് ഓഗസ്റ്റ് മാസം വളരെ ഗുണം ചെയ്യും. മനസ്സമാധാനം ഉണ്ടാകും. ആത്മവിശ്വാസം വര്ദ്ധിക്കും, എന്നാല് സ്വയം സംയമനം പാലിക്കുക. ഈ സമയത്ത് നിങ്ങളുടെ ആശയവിനിമയ കഴിവുകള് മെച്ചപ്പെടും. അത് നിങ്ങള്ക്ക് ഗുണം ചെയ്യും. ജോലിയിലും ബിസിനസിലും ഈ കാലയളവ് നിങ്ങള്ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങള്ക്ക് ബിസിനസ്സില് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള് പൂര്ണ്ണമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില് പ്രണയിതാക്കള്ക്ക് നല്ല ഫലങ്ങള് കൈവരും. അമ്മയില് നിന്ന് പണം ലഭിക്കാനാകും. സുഹൃത്തിന്റെ സഹായത്താല് തൊഴില് അവസരങ്ങള് കണ്ടെത്താനാകും.

കന്നി
ചിങ്ങത്തിലെ ബുധന്റെ സംക്രമണം കന്നിരാശിക്കാര്ക്ക് വളരെ ഗുണം ചെയ്യും. ഈ സമയത്ത്, വിദ്യാര്ത്ഥികളുടെ ഏകാഗ്രതയില് നല്ല വര്ദ്ധനവുണ്ടാകും. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം വളരെ സൗഹാര്ദ്ദപരമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരും. നിങ്ങളുടെ കുട്ടികളുമായി നല്ല സമയം ചെലവഴിക്കുകയും ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില് നിങ്ങള്ക്ക് ഉയര്ച്ച താഴ്ചകള് നേരിടേണ്ടി വന്നേക്കാം. ഈ സംക്രമണ കാലയളവില് ജോലി അന്വേഷിക്കുന്ന യുവാക്കള്ക്ക് സന്തോഷവാര്ത്ത ലഭിക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്ക്ക് ഓഗസ്റ്റ് മാസത്തില് നല്ല ലാഭം ലഭിക്കും. ആത്മവിശ്വാസം വര്ദ്ധിക്കും. കുടുംബത്തില് മതപരമായ ചടങ്ങുകള് നടക്കും. സന്താന സന്തോഷം വര്ദ്ധിക്കും, കോപം ഒഴിവാക്കുക. ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മറ്റുമായി ദൂരദേശത്ത് യാത്രകള്ക്ക് സാധ്യതയുണ്ട്. തൊഴില് മേഖലയില് മാറ്റത്തിന് സാധ്യത കാണുന്നു.
Most
read:വാസ്തുപ്രകാരം
ബ്രഹ്മസ്ഥാനം
കൃത്യമല്ലെങ്കില്
വീട്ടില്
ദുരിതവും
പ്രശ്നങ്ങളും

തുലാം
തുലാം രാശിയിലെ പതിനൊന്നാം ഭാവത്തില് ബുധന് സംക്രമിക്കുന്നത് നിങ്ങള്ക്ക് ശുഭകരമാണ്. ജോലിയിലും ബിസിനസ്സിലും നിങ്ങള്ക്ക് വിജയം ലഭിക്കും. യാത്രാ യോഗങ്ങള് കാണുന്നുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തിലും സന്തോഷം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം
നിങ്ങളുടെ അക്കാദമിക പ്രവര്ത്തനങ്ങളിലും ബഹുമാനത്തിലും വര്ദ്ധനവുണ്ടാകും. ഈ സമയം സ്വഭാവത്തില് ക്ഷോഭം ഉണ്ടാകാം, എന്നാല് നിങ്ങളുടെ ആത്മവിശ്വാസവും വര്ദ്ധിക്കും. ജോലിയില് ഉത്സാഹം ഉണ്ടാകും. സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
Most
read:പൂജാ
സമയത്ത്
നിങ്ങള്
ഈ
ലോഹ
പാത്രങ്ങള്
ഉപയോഗിക്കാറുണ്ടോ?
ഫലം
വിപരീതം

ധനു
ബുധന്റെ സംക്രമണം ധനു രാശിക്കാര്ക്ക് ഗുണം ചെയ്യും. ഈ കാലയളവില് ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരിക്കും. ഇപ്പോഴും അവിവാഹിതരായവര്ക്ക് വിവാഹസാധ്യതകള് ഉണ്ടാകും. ഈ കാലയളവില്, നിങ്ങളുടെ വീട്ടില് മംഗളകര്മ്മങ്ങള് സംഘടിപ്പിക്കാനാകും. നിങ്ങളുടെ ലക്ഷ്യങ്ങള് വിജയകരമായി നേടും. ഈ കാലയളവില് നിങ്ങളുടെ ജോലിയില് ചില തടസ്സങ്ങള് ഉണ്ടാകാം, എന്നാല് നിങ്ങള് കഠിനാധ്വാനം ചെയ്താല് എല്ലാ പ്രശ്നങ്ങളും നീങ്ങും.

മകരം
നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തില് ബുധന് സംക്രമിക്കുന്നത് സമ്മിശ്ര ഫലങ്ങള് നല്കും. ബിസിനസ്സില് നിങ്ങള്ക്ക് വെല്ലുവിളികള് നേരിടേണ്ടി വന്നേക്കാം. ജോലിയില് ശ്രദ്ധ വേണം. നിക്ഷേപം ഒഴിവാക്കുക. കുടുംബജീവിതം ശരാശരി ആയിരിക്കും. ആരോഗ്യകാര്യത്തില് ശ്രദ്ധിക്കേണ്ടിവരും.
Most
read:ഓഗസ്റ്റ്
മാസത്തിലെ
പ്രധാന
ഉത്സവങ്ങളും
വ്രത
ദിനങ്ങളും

കുംഭം
ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം കുംഭം രാശിക്കാര്ക്ക് വളരെ നല്ല ഫലങ്ങള് നല്കും. ഈ സമയത്ത്, ജോലി ചെയ്യുന്ന ആളുകള് ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും. അവിവാഹിതരായ ആളുകള്ക്ക് ചില നല്ല വാര്ത്തകള് കേള്ക്കാനാകും. കുടുംബാംഗങ്ങളോടൊപ്പം അവധിക്കാലം ആഘോഷിക്കാന് നിങ്ങള്ക്ക് പ്ലാന് ചെയ്യാം. ഈ കാലയളവില് നിങ്ങളുടെ മാതാപിതാക്കളുടെ പിന്തുണയോടെ സമൂഹത്തില് നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കും.

മീനം
മീനം രാശിക്കാര്ക്ക് ഈ സമയം അമ്മയുടെ പിന്തുണ ലഭിക്കും. മത്സര പരീക്ഷകളും ഇന്റര്വ്യൂകളും മറ്റും നല്ല ഫലങ്ങള് നല്കും. കുടുംബത്തില് ചില ചടങ്ങുകള് നടത്താനാകും. വാഹന സുഖം വര്ദ്ധിക്കും. ഉദ്യോഗസ്ഥര്ക്ക് ജോലിയില് പിന്തുണ ലഭിക്കും. പുരോഗതിയുടെ പാത തെളിയും. എന്നാല് നിങ്ങള്ക്ക് ജോലി സംബന്ധമായി ചില യാത്രകള് നടത്തേണ്ടിവന്നേക്കാം. ഈ കാലയളവില് നിങ്ങളുടെ വരുമാനം വര്ദ്ധിക്കും. സംസാരത്തില് മിതത്വം പാലിക്കുക.
Most
read:ഫ്രണ്ട്ഷിപ്പ്
ഡേ,
സ്വാതന്ത്ര്യദിനം;
2022
ഓഗസ്റ്റിലെ
പ്രധാന
ദിവസങ്ങളും
ആഘോഷ
ദിനങ്ങളും