For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Budh Gochar 2022 : വര്‍ഷാവസാനം ബുധന്‍ മകരം രാശിയില്‍; 12 രാശിക്കും പുതുവര്‍ഷം നല്‍കും ഈ മാറ്റങ്ങള്‍

|

ജ്യോതിഷപ്രകാരം ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കുന്നു. ബുദ്ധിശക്തി, യുക്തിസഹമായ കഴിവ്, നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം എന്നിവയുടെ ഘടകമാണ് ബുധന്‍. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധന്‍. വര്‍ഷാവസാനത്തില്‍ ബുധന്റെ രാശിമാറ്റം സംഭവിക്കാന്‍ പോകുന്നു. ഡിസംബര്‍ 28ന് ബുധനാഴ്ച ബുധന്‍ മകരം രാശിയില്‍ സംക്രമിക്കും. ഇത് ബുധന്റെ സൗഹൃദ രാശിയാണ്. മകരം രാശിയിലെ ബുധന്റെ സംക്രമണം 12 രാശിക്കാരെയും ബാധിക്കും. ബുധന്റെ മകരം രാശി സംക്രമണത്താല്‍ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

Also read: 2022ലെ അവസാന പ്രതിമാസ ശിവരാത്രി വ്രതം; ആരാധനാ രീതിയും വ്രതാനുഷ്ഠാന നിയമവുംAlso read: 2022ലെ അവസാന പ്രതിമാസ ശിവരാത്രി വ്രതം; ആരാധനാ രീതിയും വ്രതാനുഷ്ഠാന നിയമവും

മേടം

മേടം

ബുധന്‍ നിങ്ങളുടെ മൂന്നാം ഭാവത്തെയും ആറാം ഭാവത്തെയും ഭരിക്കുന്നു. തൊഴില്‍, ജോലിസ്ഥലം, പ്രശസ്തി എന്നിവയുടെ പത്താം ഭാവത്തില്‍ അത് സംക്രമിക്കാന്‍ പോകുന്നു. മകരം രാശിയിലെ ബുധന്‍ സംക്രമണം നിങ്ങളുടെ ജോലിസ്ഥലത്ത് നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ ആശയവിനിമയ കഴിവ് വളരും. മീഡിയ, മാസ് കമ്മ്യൂണിക്കേഷന്‍, അക്കൗണ്ടന്റുമാര്‍, ഫിനാന്‍സ് മേഖല, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ കാലയളവായിരിക്കും. ജോലി കാരണം നിങ്ങള്‍ക്ക് ധാരാളം ഹ്രസ്വദൂര യാത്രകള്‍ ചെയ്യേണ്ടി വരാന്‍ സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയുടെ പിന്തുണ ലഭിക്കും. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. പ്രതിവിധിയായി നിങ്ങള്‍ 'ഓം ഗണ്‍ ഗണപതയേ നമഃ' മന്ത്രം ദിവസവും 108 തവണ ജപിക്കുക.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ബുധന്‍ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവാധിപനാണ്. പിഎച്ച്ഡി, ബിരുദാനന്തര ബിരുദം തുടങ്ങിയ ഉപരിപഠനത്തിന് പദ്ധതിയിടുന്നവര്‍ക്ക് ഈ സംക്രമണം വളരെ ഫലപ്രദമായിരിക്കും. മറ്റുള്ളവരെ കൗണ്‍സിലിംഗ് ചെയ്യുന്നതില്‍ നിങ്ങള്‍ മിടുക്കനായിരിക്കും. തത്ത്വചിന്തകന്‍, കണ്‍സള്‍ട്ടന്റ്, ഉപദേഷ്ടാവ്, അധ്യാപകന്‍ എന്നിവരാണെങ്കില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഒമ്പതാം ഭാവത്തില്‍ നിന്ന് ബുധന്‍ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നോക്കുന്നു. ഇത് നിങ്ങളുടെ ഇളയ സഹോദരങ്ങളുടെ പിന്തുണ നല്‍കും. ഹ്രസ്വദൂര യാത്രകള്‍ക്ക് അവസരമുണ്ടാകും. ദോഷപരിഹാരമായി നിങ്ങള്‍ ഗണപതിയെ ആരാധിക്കുക.

Also read:ഈ വര്‍ഷത്തെ ആവസാന പ്രദോഷ വ്രതം, പരമേശ്വര പ്രീതിക്ക് ആരാധനാരീതിയും ശുഭമുഹൂര്‍ത്തവുംAlso read:ഈ വര്‍ഷത്തെ ആവസാന പ്രദോഷ വ്രതം, പരമേശ്വര പ്രീതിക്ക് ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും

മിഥുനം

മിഥുനം

ബുധന്‍ നിങ്ങളുടെ ലഗ്നം, നാല് ഭാവങ്ങളുടെ അധിപനാണ്. ഇപ്പോള്‍ അത് നിങ്ങളുടെ എട്ടാം ഭാവത്തില്‍ സംക്രമിക്കുന്നു. മകരം രാശിയിലെ ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് നല്ലതല്ല. നിങ്ങളുടെ അമ്മയുടെ ആരോഗ്യം വഷളായേക്കാം. നിങ്ങള്‍ക്ക് ചര്‍മ്മ സംബന്ധമായതും നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതുമായ ചില പ്രശ്‌നങ്ങള്‍ വന്നേക്കാം. പെട്ടെന്നുള്ള ചെലവുകള്‍ മൂലവും നിങ്ങള്‍ക്ക് നിരവധി അനിശ്ചിതത്വങ്ങളും മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം. ഗവേഷണ പ്രവര്‍ത്തനങ്ങളിലും നിഗൂഢ പഠനങ്ങളിലോ ജ്യോതിഷത്തിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളര്‍ച്ചയുടെ സമയമാണ്. ഈ സമയം നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

ബുധന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിന്റെയും മൂന്നാം ഭാവത്തിന്റെയും അധിപനാണ്. ഇപ്പോള്‍ അത് ജീവിത പങ്കാളി, ബിസിനസ് പങ്കാളിത്തം എന്നിവയുടെ ഏഴാം ഭാവത്തില്‍ സഞ്ചരിക്കുന്നു. മകരം രാശിയിലെ ബുധന്റെ സംക്രമണം പങ്കാളിത്ത ബിസിനസില്‍ നല്ല ഫലങ്ങള്‍ നല്‍കും. വിദേശ കമ്പനികളുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കും. ഏഴാം ഭാവത്തില്‍ നിന്ന് ബുധന്‍ നിങ്ങളുടെ ലഗ്‌നത്തെയും നോക്കുന്നു. നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും ശ്രദ്ധിക്കേണ്ട സമയമാണിത്.

Also read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതിAlso read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതി

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്. ഇപ്പോള്‍ ബുധന്‍ നിങ്ങളുടെ ശത്രുക്കള്‍, ആരോഗ്യം, മത്സരം എന്നിവയുടെ ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. മകരം രാശിയിലെ ബുധന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ട് വരുത്തും. ഈ സമയം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിന് അനുകൂലമാണ്. മത്സരപരീക്ഷകളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരിക്കുക. പ്രതിവിധിയായി പശുക്കള്‍ക്ക് ദിവസവും പച്ചപ്പുല്ല് കൊടുക്കുക.

കന്നി

കന്നി

പത്താം ഭാവാധിപനും ലഗ്‌നാധിപനുമായ ബുധന്‍ നിങ്ങളുടെ വിദ്യാഭ്യാസം, സ്‌നേഹബന്ധങ്ങള്‍, കുട്ടികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. മകരം രാശിയിലെ ബുധന്‍ സംക്രമം ഏതെങ്കിലും പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുകയും ജോലി അന്വേഷിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഫലപ്രദമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. കന്നിരാശിക്കാരായ ദമ്പതികള്‍ക്ക് സന്താനഭാഗ്യത്തിന് അവസരങ്ങളുണ്ടാകും.

Also read:വീടിന്റെ ഈ ദിശയില്‍ ഈ വസ്തുക്കള്‍ വച്ചാല്‍ സമ്പത്തും ഐശ്വര്യവും എക്കാലവും കൂടെAlso read:വീടിന്റെ ഈ ദിശയില്‍ ഈ വസ്തുക്കള്‍ വച്ചാല്‍ സമ്പത്തും ഐശ്വര്യവും എക്കാലവും കൂടെ

തുലാം

തുലാം

പന്ത്രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനായി ബുധന്‍ നിങ്ങളുടെ നാലാം ഭാവത്തില്‍ സംക്രമിക്കുന്നു, നാലാം ഭാവം നിങ്ങളുടെ മാതാവ്, ഗാര്‍ഹിക ജീവിതം, വീട്, വാഹനം, സ്വത്ത് എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാല്‍ ബുധന്‍ നിങ്ങളുടെ നാലാം ഭാവത്തിന് മേലുള്ള ഈ സംക്രമണം നിങ്ങളുടെ വീട്ടില്‍ സന്തോഷം നല്‍കും. വീടിന്റെ സൗകര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചിലവഴിക്കും. പ്രൊഫഷണല്‍ ജോലിയോ ബിസിനസ്സോ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് നല്ല സമയമാണ്. കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലമായ ഒരു കാലഘട്ടമാണ്. നിങ്ങളുടെ ഭാഗ്യവും കഠിനാധ്വാനവും അതിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും. പ്രതിവിധിയായി നിങ്ങള്‍ എല്ലാ ദിവസവും ഒരു വിളക്ക് കത്തിച്ച് തുളസി ചെടിയെ ആരാധിക്കുക.

വൃശ്ചികം

വൃശ്ചികം

ബുധന്‍ നിങ്ങളുടെ പതിനൊന്നാമത്തെയും എട്ടാമത്തെയും വീടിനെ ഭരിക്കുന്നു. നിങ്ങളുടെ ഇളയ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ഒരു ചെറിയ ദൂര യാത്രയോ തീര്‍ത്ഥാടനമോ പ്ലാന്‍ ചെയ്യാനാകും. എഴുത്ത്, ഗവേഷണം, ക്രൈം റിപ്പോര്‍ട്ടര്‍, ഫ്രിക്ഷന്‍ മൂവി ഡയറക്ടര്‍ എന്നീ മേഖലയിലുള്ള ആളുകള്‍ക്ക് ഈ കാലഘട്ടം നല്ലതാണ്.ബുധന്‍ നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ നിങ്ങളുടെ പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും.

Also read:ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍Also read:ചാണക്യനീതി; മുജ്ജന്‍മ പുണ്യഫലത്താല്‍ ഈ ജന്‍മത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുഖങ്ങള്‍

ധനു

ധനു

ഏഴ്, പത്ത് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ബുധന്‍ സംക്രമിക്കുന്ന സമയത്ത് നിങ്ങളുടെ ആശയവിനിമയത്തിലും സംസാരത്തിലും മാറ്റങ്ങള്‍ കാണും. അക്കൗണ്ടന്‍സി, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, അല്ലെങ്കില്‍ ഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. ഈ കാലയളവില്‍ പങ്കാളിത്ത ബിസിനസ്സും വളരും. ചര്‍മ്മം, നാഡീവ്യൂഹം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം ശ്രദ്ധിക്കുക. പ്രതിവിധിയായി നിങ്ങള്‍ ദിവസവും ബുധ ബീജമന്ത്രം ചൊല്ലുക

മകരം

മകരം

ആറാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളുടെ അധിപനായ ബുധന്‍ നിങ്ങളുടെ ലഗ്‌നത്തില്‍ സഞ്ചരിക്കുന്നു. മകരം രാശിയുടെ വളര്‍ച്ചയ്ക്ക് ഇത് കൂടുതല്‍ അനുകൂലമാണ്. അധ്യാപകര്‍, ഉപദേഷ്ടാക്കള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയ കൗണ്‍സിലിംഗ് പ്രൊഫഷന്‍ ഉള്ളവര്‍ക്ക് മകരരാശിയിലെ ബുധന്‍ സംക്രമണം ഗുണം ചെയ്യും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ പങ്കാളിത്തം മെച്ചപ്പെടും. അവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പിതാവിന്റെ പിന്തുണയോടെ നേട്ടങ്ങള്‍ ലഭിക്കും.

Also read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താംAlso read:വീടിന്റെ അടുക്കളയ്ക്ക് വാസ്തുപ്രകാരം ഈ നിറം നല്‍കൂ; ഭാഗ്യം ആകര്‍ഷിച്ചു വരുത്താം

കുംഭം

കുംഭം

ബുധന്‍ നിങ്ങളുടെ അഞ്ചാമത്തെയും എട്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്. അത് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം ഫലപ്രദമാണെന്ന് തെളിയും. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്. മകരം രാശിയില്‍ ബുധന്‍ സംക്രമിക്കുന്ന സമയത്ത്, കുംഭ രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബുധന്റെ ഈ സംക്രമണം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിപ്പിക്കും.

മീനം

മീനം

നാലാമത്തെയും ഏഴാമത്തെയും ഭാവാധിപനായ ബുധന്‍ ഇപ്പോള്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. പതിനൊന്നാം ഭാവം സാമ്പത്തിക നേട്ടങ്ങള്‍, ആഗ്രഹം, മൂത്ത സഹോദരങ്ങള്‍, പിതൃസഹോദരന്‍ എന്നിവയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ എല്ലാ ഭൗതിക ആഗ്രഹങ്ങളും സഫലമാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശസ്തിയും ഭാഗ്യവും ലഭിക്കും. വസ്തുവില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ജനസമ്പര്‍ക്കം, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണയും ലഭിക്കും.

Also read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Also read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

English summary

Mercury Transit in Capricorn: This is How It Will Impact Your Zodiac Sign

Budh Rashi Parivartan 2022 in Makaram Rashi; Mercury Transit in Capricorn Effects on Zodiac Signs : The Mercury Transit in Capricorn will take place on 28 december 2022. Effects and remedies on zodiac signs.
Story first published: Tuesday, December 20, 2022, 20:28 [IST]
X
Desktop Bottom Promotion