For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Budh Uday 2023: ധനുരാശിയില്‍ ബുധന്‍: ഒരുദിനം കൊണ്ട് തലവര തെളിയും ജീവിതം മാറും രാശിക്കാര്‍

|

രാശിമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്കറിയാം. ജനുവരി 13-ന് നടക്കുന്ന ബുധന്റെ രാശി മാറ്റം നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. കാരണം ബുധന്‍ എന്ന് പറയുന്നത് വളരെയധികം ബുദ്ധിമാനായ ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. നമ്മുടെ ബുദ്ധി, ഓര്‍മ്മശക്തി, പഠന ശേഷി, സംസാരം, ആശയവിനിമയം, റിഫ്‌ലെക്‌സുകള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ രാശി മാറ്റം നമ്മളെ ഈ മേഖലകളെ എല്ലാം വളരെ വലിയ തോതില്‍ തന്നെ സ്വാധീനിക്കും.

Mercury Rise In Sagittarius

ധനുരാശിയിലേക്കാണ് ബുധന്‍ ജനുവരി 13-ന് മാറുന്നത്. രാവിലെ 5.15നാണ് ബുധന്റെ രാശി മാറ്റം സംഭവിക്കുന്നത്. പൊതുവേ പറയുകയാണെങ്കില്‍ തത്ത്വചിന്തകര്‍, കണ്‍സള്‍ട്ടന്റുകള്‍, ഉപദേശകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഈ രാശിമാറ്റം മികച്ചച സമയമാണ്. കാരണം ഈ സമയം ഇവര്ക്ക് ഈ മേഖലയില്‍ എല്ലാം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ബുധന്റെ രാശിമാറ്റം എപ്രകാരം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ മൂന്നാം ഭാവത്തെയും ആറാം ഭാവത്തെയും ആണ് സ്വാധീനിക്കുന്നത്. ഇവര്‍ക്ക് വിവാദങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുറത്ത് വരുന്നതിന് ഏറ്റവും അനുയോജ്യ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പഴയ പഠനാവസ്ഥയിലേക്ക് തിരിച്ച് എത്തുന്നതിനും സാധിക്കുന്നു. പിതാവുമായുള്ള പ്രശ്‌നങ്ങള്‍ക്ക് അവസാനം കുറിക്കുന്നു. ബന്ധുക്കളോടൊപ്പം ചെറിയ യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പൊതുവേ ഈ രാശിമാറ്റം വളരെ മികച്ച ഒരു ഫലമാണ് മേടം രാശിക്കാര്‍ക്ക് നല്‍കുന്നത്.

പ്രതിവിധി - തുളസി ചെടി ദിവസവും നനയ്ക്കുക, ദിവസവും ഒരു ഇല കഴിക്കുക

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്ക്ക് അവരുടെ രണ്ടാം ഭാവത്തേയും അഞ്ചാം ഭാവത്തേയും ആണ് ബുധന്‍ ഭരിക്കുന്നത്. എന്നാല്‍ സംക്രമണം നടക്കുന്നത് അവരുടെ എട്ടാം ഭാവത്തിലാണ്. എന്നാല്‍ അത് അത്ര നല്ല ഫലമല്ല ഇടവം രാശിക്കാര്ക്ക് നല്‍കുന്നത്. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടതായി വരാം. അത് കൂടാതെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവും, എങ്കിലും അതത്ര ഗൗരവമായി മാറുന്നതല്ല. പക്ഷെ പണത്തിന്റെ കാര്യത്തില്‍ പെട്ടെന്നൊരു നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണഅട്. കൂടാതെ ഊഹക്കച്ചവടത്തില്‍ പെട്ടുപോവാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ബന്ധുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ഉടന്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കണം.

പ്രതിവിധി: മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിക്കുക, സാധ്യമെങ്കില്‍ അവര്‍ക്ക് പച്ച നിറത്തിലുള്ള വസ്ത്രങ്ങളും വളകളും ദാനം ചെയ്യുക

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലും നാലാം ഭാവത്തിലും ആണ് ബുധന്‍ ഭരിക്കുന്നത്. ഉദയം സംഭവിക്കുന്നത് ഏഴാം ഭാവത്തിലാണ്. ബിസിനസിന്റെ കാര്യത്തില്‍ ബുധന്‍ വഹിക്കുന്ന പങ്ക് അത്ര നിസ്സാരമല്ലെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഈ സംക്രമണം നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും സാമ്പത്തിക ബിസിനസ് പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തെ അവഗണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ബുധന്‍ ലഗ്നത്തില്‍ നില്‍ക്കുന്നതിനാല്‍ ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിന് ശ്രദ്ധിക്കണം.

പ്രതിവിധി- നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരു ഇന്‍ഡോര്‍ പ്ലാന്റ് സൂക്ഷിക്കുക

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ പന്ത്രണ്ടാമത്തേയും മൂന്നാമത്തേയും ഭാവത്തിലാണ് ഭരിക്കുന്നത്. എന്നാല്‍ ബുധന്റെ ഉദയം നടക്കുന്നത് ആറാം ഭാവത്തിലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഇത്. നിങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടാവരുത്. വിദേശത്ത് പഠനാവശ്യത്തിന് വേണ്ടി ചേരുന്നതിനും അതിലൂടെ ഫലം ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.

പ്രതിവിധി- പശുക്കള്‍ക്ക് ദിവസവും പച്ചപ്പുല്ല് കൊടുക്കുക

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് രണ്ടാമത്തേയും പതിനൊന്നാമത്തേയും ഭാവത്തിലാണ് ബുധന്‍ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചിന്തിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യം ഉണ്ടാവുന്നില്ല. കൂടാതെ വിദ്യാഭ്യാസം, സ്‌നേഹം, കുട്ടികള്‍ എന്നീ മേഖലകളില്‍ ഒരിക്കലും പ്രശ്‌നങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടാവുന്നുമില്ല. പണത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത മാറ്റങ്ങളാണ് ഉണ്ടാവുന്നത്. കണ്ണടച്ച് തുറക്കും മുന്‍പാണ് ജീവിതത്തില്‍ സാമ്പത്തിക മാറ്റം സംഭവിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ആഗ്രഹിക്കുന്ന വിഷയം പഠിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് പണം ലഭിക്കുന്നു.

പ്രതിവിധി- സരസ്വതി ദേവിയെ പൂജിച്ച് വഴിപാട് നടത്തുക

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലും നാലാം ഭാവത്തിലുമാണ് ബുധന്‍ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹനം, സ്വത്ത് എന്നിവയെയാണ് ബുധന്‍ സ്വാധീനിക്കുന്നത്. ഊര്‍ജ്ജസ്വലമായ ഒരു ജീവിതമാണ് നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ധൈര്യപൂര്‍വ്വം നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് ഈ സത്യം. നിങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു. വസ്തുവോ വാഹനമോ വാങ്ങിക്കാന്‍ നിങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ പലപ്പോഴും അതിന് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്മയമാണ്.

പ്രതിവിധി- ഒരു പച്ച തൂവാലയെങ്കിലും നിങ്ങളുടെ പക്കല്‍ കരുതുക. കന്നി രാശിക്കാര്‍ക്ക് ഇത് ശുഭകരമായ ഫലങ്ങള്‍ നല്‍കും

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ബുധന്‍ പന്ത്രണ്ട്, ഒന്‍പത് എന്നീ ഭാവങ്ങളുടെ അധിപനാണ്. അതുകൊണട് തന്നെ ഇവരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ ബുധ ഉദയം. കാരണം ഇതിലൂടെ നിങ്ങള്‍ ദീര്‍ഘകാലമായി അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജോലി മാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് തുലാം രാശിക്കാര്‍ക്ക്. ജോലി കാരണം വിദേശയാത്രയ്ക്ക് പോലും അവസരങ്ങള്‍ ലഭിക്കും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ട് വരുന്നില്ല..

പ്രതിവിധി- ബുധനാഴ്ച തുളസി ചെടി നട്ടുപിടിപ്പിച്ച് അതിനെ ആരാധിക്കുക

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ പതിനൊന്നാം ഭാവത്തിലും എട്ടാം ഭാവത്തിലും ഭരിക്കുന്നു. ഇവര്‍ക്ക് രണ്ടാം ഭാവത്തിലാണ് ഉദയം സംഭവിക്കുന്നത്. ഇത് ഇവരെ സംബന്ധിച്ചിടത്തോളം അനുകൂല സമയമാണ്. അത് മാത്രമല്ല സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്ന സമയമാണ്. ആശയവിനിമയും സംസാരവും എല്ലാം നിങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സമയം കൂടിയാണ് ഈ ബുധ ഉദയം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ദിക്കണം. തൊണ്ട സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

പ്രതിവിധി- ബുദ്ധ ബീജ മന്ത്രം നിത്യവും ജപിക്കുക

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ ഏഴാം ഭാവത്തിലും പത്താം ഭാവത്തിലും ആണ് ഭരിക്കുന്നത്. എന്നാല്‍ ബുധന്റെ ഉദയം സംഭവിക്കുന്നത് ലഗ്നത്തിലാണ്. ഇത് വളരെ ഗുണകരമായ മാറ്റങ്ങള്‍ ധനു രാശിക്കാരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവിറ്റി നിറക്കുന്നതിന് സഹായിക്കുന്നു. അനുകൂലമായ ഫലങ്ങള്‍ നേടുന്നതിനുള്ള ഏറ്റവും മികച്ച സമയം തന്നെയാണ് ധനു രാശിക്കാര്‍ക്ക് ബുധന്റെ ഉദയം. തൊഴിലില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റം വരുന്നു. കൂടാതെ മികച്ച തൊഴിലവസരങ്ങളും നിങ്ങളെ തേടി എത്തുന്നു. വിവാഹിതരായ ദമ്പതികള്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് ബുധന്റെ രാശി മാറ്റം എന്ന് പറയാം. എന്ത് തന്നെയായാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

പ്രതിവിധി- ഗണപതിയെ ആരാധിക്കുകയും ദര്‍ഭപുല്ല് സമര്‍പ്പിക്കുകയും ചെയ്യുക.

മകരം രാശി

മകരം രാശി

മകരം രാശിക്കാരില്‍ അവരുടെ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനായാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുധ ഉദയം സംഭവിക്കുന്നത്. ഇവര്‍ക്ക് ബുധനോടൊപ്പം ഭാഗ്യവും ഉദിച്ചുയരും എന്നാണ് പറയുന്നത്. ജീവിത്തതില്‍ സന്തോഷവും ഐശ്വര്യവും നിറയുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ബുധന്‍ ഈ രാശിക്കാരുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. യാതൊരു വിധത്തിലുള്ള തടസ്സവും ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നില്ല. ആഗ്രഹിച്ചതുപോലെ തന്നെ ഉപരിപഠനത്തിന് വേണ്ടി ചേരുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല ധനത്തിന്റെ കാര്യത്തിലും ഇവരെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല എന്നതാണ്.

പ്രതിവിധി- ബുധനാഴ്ച പശുക്കള്‍ക്ക് പച്ചപ്പുല്ല് നല്‍കണം

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ അഞ്ചാം ഭാവത്തിലും എട്ടാം ഭാവത്തിലുമാണ് ഭരിക്കുന്നത്. എന്നാല്‍ ഇവരുടെ പതിനൊന്നാം ഭാവത്തില്‍ ബുധന്‍ ഉദയം ചെയ്യുന്നു. ഇത് നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ എന്നിവ നിറക്കുന്നു. സാമ്പത്തിക സ്ഥിതി ഇവര്‍ക്ക് ഓരോ ദിനം കഴിയുന്തോറും ഉയരുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഇവരെ തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് ഇത്. കൂടാതെ ഇന്റര്‍വ്യൂ പങ്കെടുത്താല്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പ്രതിവിധി - കൊച്ചുകുട്ടികള്‍ക്ക് പച്ച നിറത്തിലുള്ള എന്തെങ്കിലും സമ്മാനമായി നല്‍കുക

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അവരുടെ നാലാമത്തെയും ഏഴാമത്തെയും ഭാവത്തിന്റെ അധിപനാണ് ബുധന്‍. ഇവരില്‍ സംക്രമണം നടക്കുന്നത് പത്താം ഭാവത്തിലാണ്. ഈ ഉദയം നിങ്ങള്‍ക്ക് പ്രശസ്തിയും പണവും നല്‍കുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുന്നു. ബിസിനസ് ആരംഭിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ ഒരു സമയമാണ്. ജീവിത പങ്കാളിയോടൊപ്പം ബിസിനസ് ആരംഭിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പ്രണയ ബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബുധന്‍ നാലാമത്തെ ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ വീട്, വാഹനം എന്നിവ വാങ്ങുന്നതിന് സാധിക്കുന്നു. തീരുമാനങ്ങള്‍ പുന: പരിശോധിക്കുന്നതിന് അനുകൂലമായ സമയം കൂടിയാണ് ബുധ ഉദയം.

പ്രതിവിധി- നിങ്ങളുടെ വീട്ടിലും ജോലിസ്ഥലത്തും ബുദ്ധ യന്ത്രം സ്ഥാപിച്ച് ആരാധിക്കുക

ജനുവരി 12-മുതല്‍ ജീവിതം മാറിമറിയും 3 രാശിക്കാര്‍: ലക്ഷ്മീ കടാക്ഷം വര്‍ഷം മുഴുവന്‍ജനുവരി 12-മുതല്‍ ജീവിതം മാറിമറിയും 3 രാശിക്കാര്‍: ലക്ഷ്മീ കടാക്ഷം വര്‍ഷം മുഴുവന്‍

മകരസംക്രാന്തി 2023: സര്‍വ്വൈശ്വര്യം നല്‍കും കുബേരയോഗം: സൂര്യദൃഷ്ടിയില്‍ 14 മുതല്‍ ജീവിതം മാറും 4 രാശിമകരസംക്രാന്തി 2023: സര്‍വ്വൈശ്വര്യം നല്‍കും കുബേരയോഗം: സൂര്യദൃഷ്ടിയില്‍ 14 മുതല്‍ ജീവിതം മാറും 4 രാശി

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Mercury Rise In Sagittarius on 13th January 2023; Effects and Remedies on All Zodiac Signs In Malayalam

Budh Uday 2023 : The Mercury Rise In Sagittarius will take place on 13 January 2023. Learn about remedies to perform in malayalam. Take a look.
Story first published: Tuesday, January 10, 2023, 16:45 [IST]
X
Desktop Bottom Promotion