For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ത്രികാലജ്ഞാനം, അഷ്ടസിദ്ധി; ഗായത്രി മന്ത്രം 1008 തവണ ചൊല്ലിയാല്‍ സംഭവിക്കുന്നത്

|

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം മന്ത്രങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. മന്ത്രങ്ങള്‍ ചൊല്ലുന്നത് ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരത്തില്‍, ശക്തമായ ഒരു മന്ത്രമാണ് ഗായത്രി മന്തം. ഋഗ്വേദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഗായത്രി മന്ത്രം. ഋഗ്വേദത്തിന്റെ മൂന്നാമത്തെ മണ്ഡലത്തിന്റെ ഭാഗമാണ് 62 സ്തുതിഗീതങ്ങളുള്ള ഈ മന്ത്രം. ഇത് 2500 മുതല്‍ 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്‌കൃതത്തില്‍ രചിക്കപ്പെട്ടതാണ്. ഗായത്രി മന്ത്രം ചൊല്ലുന്നത് മന്ത്രം ചൊല്ലുന്നയാളെ മാത്രമല്ല മന്ത്രം കേള്‍ക്കുന്നയാളെയും ശുദ്ധീകരിക്കുന്നു. വേദങ്ങളുടെ മാതാവായ ഗായത്രി ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും ശക്തമായ മന്ത്രങ്ങളിലൊന്നാണിത്. ഗായത്രി ദേവി നമ്മുടെ മനസ്സില്‍ പ്രകാശം പകര്‍ന്നുകൊണ്ട് ഇരുട്ടിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Most read: സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍Most read: സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍

ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു രഹസ്യ മന്ത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ഉപനയന ചടങ്ങിനിടെ ആണ്‍കുഞ്ഞിന്റെ ചെവിയില്‍ പിതാവ് ഈ മന്ത്രം ചൊല്ലുന്നു. മന്ത്രം ഉച്ചത്തില്‍ ചൊല്ലരുത്, മറിച്ച് നിശബ്ദമായി ചൊല്ലണം എന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, മന്ത്രത്തെക്കുറിച്ച് വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. ഗായത്രി മന്ത്രം ചൊല്ലുന്നതിലൂടെ ലഭിക്കുന്ന അനേക അത്ഭുത ഗുണങ്ങളും മന്ത്രം കൃത്യമായി ചൊല്ലേണ്ടത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗായത്രി മന്ത്രം

ഗായത്രി മന്ത്രം

ഓം ഭൂര്‍ഭുവ: സ്വ:

തത് സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ ന: പ്രചോദയാത്

മന്ത്രത്തിന്റെ അര്‍ത്ഥം

മന്ത്രത്തിന്റെ അര്‍ത്ഥം

സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാതാണ് പ്രാര്‍ത്ഥനയുടെ സാരാംശം. 'ഗായന്തം ത്രായതേ ഇതി ഗായത്രി', അതായത് ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് ഗായത്രി എന്നാണ് അര്‍ത്ഥം.

Most read:ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂMost read:ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

മന്ത്രം ചൊല്ലേണ്ട വിധം

മന്ത്രം ചൊല്ലേണ്ട വിധം

ഗായത്രി മന്ത്രം ജപിക്കുന്നവര്‍ അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം മന്ത്രം ജപിക്കാന്‍. കുളി കഴിഞ്ഞ് ശുദ്ധിവരുത്തിയ ശേഷം മന്ത്രം ജപിക്കുന്നതാണ് അത്യുത്തമം. അല്ലാത്തപക്ഷം പല്ലുതേച്ച് മുഖവും കൈ കാലുകളും കഴുകിയ ശേഷവും മന്ത്രം ജപിക്കാം. ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികളും നേടിത്തരുമെന്നാണ് വിശ്വാസം. വ്യക്തതയോടെയും തെറ്റ് കൂടാതെയും വേണം മന്ത്രം ജപിക്കാന്‍.

1008 തവണ ചൊല്ലിയാല്‍

1008 തവണ ചൊല്ലിയാല്‍

ഗായത്രി മന്ത്രം ചൊല്ലുന്ന എണ്ണത്തിനനുസരിച്ച് വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക എന്നാണ് വിശ്വാസം. 1008 തവണ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ ജീവിതം തേടിയെത്തും. ഒരു നദിയില്‍ ഇറങ്ങി 1008 തവണ മന്ത്രം ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും. ദിവസവും 1008 തവണ വീതം മന്ത്രം ഒരു വര്‍ഷം തുടര്‍ച്ചയായി ജപിച്ചാല്‍ നിങ്ങള്‍ക്ക് ത്രികാലജ്ഞാനം കൈവരും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി തനിയെ ലഭിക്കുമെന്നും പറയപ്പെടുന്നു.

Most read:പണം ഇനി പ്രശ്‌നമാകില്ല; ലാല്‍ കിതാബ് പരിഹാരങ്ങള്‍Most read:പണം ഇനി പ്രശ്‌നമാകില്ല; ലാല്‍ കിതാബ് പരിഹാരങ്ങള്‍

ഏകാഗ്രത മെച്ചപ്പെടുത്തുന്നു

ഏകാഗ്രത മെച്ചപ്പെടുത്തുന്നു

ഈ മന്ത്രം ചൊല്ലുമ്പോള്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ അവസാനത്തെ മൂന്ന് ചക്രങ്ങളെ നേരിട്ട് സജീവമാക്കുന്നു. തൊണ്ട, മൂന്നാം കണ്ണ് ചക്രം, കിരീട ചക്രം എന്നിവ. ഫോക്കസ് നല്‍കുന്നതും ശ്രദ്ധ കേന്ദ്രീക്കുന്നതും ഈ ചക്രങ്ങള്‍ വളരെയധികം ഗുണം ചെയ്യുകയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗായത്രി മന്ത്രം എല്ലാ ദിവസവും 10-15 മിനുട്ട് പരിശീലിപ്പിക്കുന്നത് മുഖത്തും തലയിലുമുള്ള ചക്രങ്ങളെ സജീവമാക്കും, ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കും.

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുന്നു

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുന്നു

ഗായത്രി മന്ത്രം സൃഷ്ടിക്കുന്ന വൈബ്രേഷനുകള്‍ ചര്‍മ്മത്തിന് കൂടുതല്‍ ഓക്‌സിജന്‍ നല്‍കുകയും മുഖത്ത് ചില പോയിന്റുകള്‍ സജീവമാക്കുകയും ചെയ്യുന്നു. മന്ത്രം ചൊല്ലുന്നതിനിടെയുള്ള ശ്വസനം നിങ്ങളുടെ ചര്‍മ്മത്തില്‍ ഉടനീളം സഞ്ചരിക്കുന്ന രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നു. ഇത് വിഷവസ്തുക്കളെ പുറന്തള്ളുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

ശ്വസനം മെച്ചപ്പെടുത്തുന്നു

ശ്വസനം മെച്ചപ്പെടുത്തുന്നു

മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍, ഒരു വ്യക്തിക്ക് ആഴത്തിലുള്ള നിയന്ത്രിത ശ്വസനം ആവശ്യമാണ്. ഇത് ആത്യന്തികമായി, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനും ശ്വസനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മന്ത്രം ജപിക്കുമ്പോള്‍, കൂടുതല്‍ നിയന്ത്രിതമായ ആഴത്തിലുള്ള ശ്വസനം ശ്വാസകോശത്തെ പൂര്‍ണ്ണമായും വികസിപ്പിക്കുകയും ശ്വസനം മെച്ചപ്പെടുത്തുകയും ശരീരത്തിന് ഓക്‌സിജന്‍ നല്‍കുകയും ചെയ്യും.

Most read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെMost read:എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു

ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു

ഗായത്രി മന്ത്രം ചൊല്ലുമ്പോള്‍ നിങ്ങള്‍ നിയന്ത്രിക്കുന്ന ശ്വസനം ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിനെ കൂടുതല്‍ സമന്വയിപ്പിക്കുന്നു. അങ്ങനെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ഹൃദയം ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. നിങ്ങള്‍ പതിവായി ധ്യാനം പരിശീലിക്കേണ്ടതിന്റെ മികച്ച കാരണങ്ങളിലൊന്നാണ് ഇത്.

നെഗറ്റീവിറ്റി നീക്കംചെയ്യുന്നു

നെഗറ്റീവിറ്റി നീക്കംചെയ്യുന്നു

തുടര്‍ച്ചയായി മന്ത്രിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ തലച്ചോറിനെ നിങ്ങള്‍ ഉത്തേജിപ്പിക്കുന്നു. ഈ ഏകാഗ്രത മനസ്സിനെ ശാന്തവും പോസിറ്റീവും ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

നിങ്ങള്‍ മന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ നാവ്, തൊണ്ട, വായ, ചുണ്ടുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഈ സംയോജിത പ്രവര്‍ത്തനം വ്യത്യസ്ത തരം വൈബ്രേഷനുകള്‍ സൃഷ്ടിക്കുന്നു. ഈ വൈബ്രേഷനുകളുടെ ശരിയായ ഉത്തേജനത്തിനായി ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറത്തുവിടാന്‍ നിങ്ങളുടെ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ഇതിലൂടെ നാഡികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ശരീരം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Most read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയുംMost read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

ആസ്ത്മ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

ആസ്ത്മ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

ഗായത്രി മന്ത്രം ചൊല്ലുമ്പോള്‍ നിങ്ങളുടെ ശ്വാസത്തില്‍ നിങ്ങള്‍ നല്‍കുന്ന ഒരു ചെറിയ കണ്‍ട്രോള്‍ നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ പതിവായി മന്ത്രം ചൊല്ലുന്നതിലൂടെ ആസ്ത്മ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് പതുക്കെ ഇല്ലാതാകും.

മനസ്സിനെ ശാന്തമാക്കുന്നു

മനസ്സിനെ ശാന്തമാക്കുന്നു

പഠനങ്ങള്‍ അനുസരിച്ച് മന്ത്രങ്ങള്‍ ചൊല്ലുന്നത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. ഒരാള്‍ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങുന്ന നിമിഷം, മനസ്സ് സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും അത് ശരീരത്തിന് വിശ്രമം നല്‍കുകയും ചെയ്യുന്നു. മന്ത്രത്തിന്റെ ധ്വനികള്‍ ശരീരത്തിലൂടെ ഒരു വൈബ്രേഷന്‍ അയയ്ക്കുന്നു, അത് അങ്ങേയറ്റം ശാന്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലുന്നത് സെറോടോണിന്‍ പോലുള്ള നല്ല ഹോര്‍മോണുകളും പുറപ്പെടുവിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് സന്തോഷവും ശാന്തതയും അനുഭവപ്പെടുന്നു.

Most read:സമ്പത്തും സമൃദ്ധിയും ഫലം; വെള്ളിയാഴ്ച ഇങ്ങനെ ചെയ്യൂMost read:സമ്പത്തും സമൃദ്ധിയും ഫലം; വെള്ളിയാഴ്ച ഇങ്ങനെ ചെയ്യൂ

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു

ശരീരത്തില്‍ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ കാരണമാകുന്ന ഹൈപ്പോഥലാമസിനെ സജീവമാക്കാന്‍ ഗായത്രി മന്ത്രം സഹായിക്കുന്നു. ഇതിലൂടെ രോഗങ്ങള്‍ അകലുകയും നിങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യം തോന്നുകയും ചെയ്യുന്നു.

സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു

സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു

മറ്റെല്ലാ ആനുകൂല്യങ്ങള്‍ക്കും ഉപരിയായി, ഗായത്രി മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ നീക്കംചെയ്യുന്നു. മന്ത്രങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവിറ്റി പ്രചരിപ്പിക്കുന്നു. ഇത് മനസ്സിനെയും ആത്മാവിനെയും ശാന്തമാക്കാന്‍ സഹായിക്കുന്നു. മന്ത്രങ്ങള്‍ ചൊല്ലുന്നത് ഉത്കണ്ഠ കുറയ്ക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ട്.

Most read:മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടുംMost read:മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും

English summary

Meaning And Benefits Of Chanting The Gayatri Mantra in Malayalam

Among the various Mantras mentioned in the ancient Indian scriptures, the Gayatri Mantra is believed to be a very powerful hymn. Read on to know more about the Mantra.
Story first published: Tuesday, June 29, 2021, 10:15 [IST]
X
Desktop Bottom Promotion