For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുഭയോഗങ്ങള്‍ സംയോജിക്കുന്ന മാര്‍ഗശീര്‍ഷ അമാവാസി; ഐശ്വര്യത്തിന് ഈ പ്രതിവിധികള്‍

|
Margashirsha Amavasya 2022 Date, Time, Puja Vidhi And Remedies in Malayalam

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം അമാവാസി ദിനം വളരെ പ്രാധാന്യമുള്ളതാണ്. പൂര്‍വ്വികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുയോജ്യമായ ദിവസമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. പിതൃക്കളുടെ അനുഗ്രഹം തേടാനും പിതൃദോഷം നീക്കാനുമായി ആളുകള്‍ അമാവാസി നാളില്‍ തര്‍പ്പണം, ശ്രാദ്ധം എന്നിവ നടത്തുന്നു. ഇതുമാത്രമല്ല, കണ്ണേറില്‍ നിന്ന് രക്ഷനേടാനും ചില ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമാണിതെന്ന് പറയപ്പെടുന്നു.

Most read: ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍ വിവാഹ പഞ്ചമി ആരാധനMost read: ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍ വിവാഹ പഞ്ചമി ആരാധന

മാര്‍ഗശീര്‍ഷ മാസത്തിലെ അമാവാസി തീയതി വരുന്നത് നവംബര്‍ 23 ബുധനാഴ്ചയാണ്. ഇതോടൊപ്പം സര്‍വാര്‍ത്ത സിദ്ധി, അമൃത സിദ്ധി യോഗം, ശോഭന യോഗം, അമൃതകാലം തുടങ്ങിയ മഹത്തായ യോഗങ്ങളും ഈ ദിവസം രൂപം കൊള്ളുന്നു. അതിനാല്‍ ഈ അമാവാസിയുടെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. മാര്‍ഗശീര്‍ഷ മാസത്തിലെ അമാവാസി നാളില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. അത്തരം ചില കാര്യങ്ങള്‍ ഇതാ.

മാര്‍ഗശീര്‍ഷ അമാവാസി ശുഭസമയം

മാര്‍ഗശീര്‍ഷ അമാവാസി - നവംബര്‍ 23, ബുധനാഴ്ച
അമാവാസി തിഥി ആരംഭം - രാവിലെ 06.56
അമാവാസി തിഥി സമാപനം - നവംബര്‍ 24 പുലര്‍ച്ചെ 04.29
സ്‌നാനത്തിനും ദാനം ചെയ്യുന്നതിനും അനുകൂല സമയം - രാവിലെ 08.01 വരെ

Most read: ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 5 രാശിക്ക് സൗഭാഗ്യം വന്നണയും കാലംMost read: ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; ഈ 5 രാശിക്ക് സൗഭാഗ്യം വന്നണയും കാലം

സ്‌നാനവും തര്‍പ്പണവും

ഈ ദിവസം ഗംഗയിലോ മറ്റ് പുണ്യനദികളിലോ സ്‌നാനം ചെയ്യുന്നത് വളരെ ഫലദായകമാണെന്ന് പുരാണഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം പിതൃക്കള്‍ക്ക് തര്‍പ്പണവും നടത്തുന്നു. ഈ പ്രവൃത്തിയിലൂടെ പിതൃക്കളുടെ അനുഗ്രഹം ലഭിക്കുകയും പിതൃദോഷത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നു. ഈ ദിവസം അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം നല്‍കുക. ഇത് ചെയ്യുന്നതിലൂടെ വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങുകയും ഐശ്വര്യം ലഭിക്കുകയും ചെയ്യുന്നു.

ശനിദേവനെ പ്രീതിപ്പെടുത്താന്‍

ഈ ദിവസം ശനിദേവനെ ആരാധിക്കുന്നത് ശനിദോഷം കുറയ്ക്കാന്‍ സഹായിക്കും. ഈ ദിവസം ഒരു ഇരുമ്പ് പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ നിങ്ങളുടെ മുഖം കാണുക. ഈ എണ്ണ ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുക. ശനിയാഴ്ച വരെ തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ശനി സംബന്ധമായ പ്രശ്നങ്ങള്‍ ഒരു പരിധിവരെ മാറും. ശൈത്യകാലത്ത് പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും കമ്പിളി വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ ശനിദോഷത്തില്‍ നിന്ന് മോചനം ലഭിക്കുകയും ശനിയുടെ കൃപ നിലനില്‍ക്കുകയും ചെയ്യുന്നു.

Most read: മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍Most read: മീനം രാശിയില്‍ വ്യാഴം നേര്‍രേഖയില്‍; ഈ 5 രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍

ആല്‍മര ആരാധന

മാര്‍ഗശീര്‍ഷ അമാവാസി ദിനത്തില്‍ സൂര്യോദയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ ആല്‍മരത്തെ ആരാധിക്കുന്നത് ശുഭഫലം നല്‍കുന്നു. സൂര്യോദയ സമയത്ത് ആല്‍മരത്തിന്റെ വേര് പാലും വെള്ളവും ഉപയോഗിച്ച് നനച്ച് കടുകെണ്ണ വിളക്ക് കത്തിച്ച് നിങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുക. പൂജയ്ക്ക് ശേഷം 11 പ്രാവശ്യം വലംവയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നു.

തുളസി ആരാധന

ഈ ദിവസം സന്തോഷവും ഭാഗ്യവും വര്‍ധിപ്പിക്കാന്‍ തുളസിയെ ആരാധിക്കുക. മാര്‍ഗശീര്‍ഷ അമാവാസിയില്‍ തുളസിയിലകള്‍ കൊണ്ട് ശ്രീകൃഷ്ണനെ പൂജിച്ചാല്‍ അനന്തമായ നേട്ടങ്ങള്‍ കൈവരും. തുളസിയുള്ള സ്ഥലത്ത് ശ്രീകൃഷ്ണ ഭഗവാന്റെ സാമീപ്യമുണ്ട്, അവിടെ ബ്രഹ്‌മാവും ലക്ഷ്മിയും എല്ലാ ദേവതകളോടും ഒപ്പം ഇരിക്കുന്നു. ഇങ്ങനെ ചെയ്താല്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ മാറി സാമ്പത്തിക അഭിവൃദ്ധി കൈവരും.

Most read: ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂMost read: ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

ഗോക്കള്‍ക്ക് ഭക്ഷണം നല്‍കുക

എല്ലാ ദേവീദേവന്മാരും പശുവിന്റെ ഉള്ളില്‍ കുടികൊള്ളുന്നുവെന്ന് പറയപ്പെടുന്നു. മാര്‍ഗശീര്‍ഷ അമാവാസി ദിനത്തില്‍ ഒരു പശുവിന് പച്ചപ്പുല്ലോ ഭക്ഷണമോ നല്‍കുന്നതിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം നിങ്ങളുടെമേല്‍ നിലനില്‍ക്കും. നിങ്ങളുടെ ജീവിതത്തിലെ വിഷമതകള്‍ നീങ്ങും.

English summary

Margashirsha Amavasya 2022 Date, Time, Puja Vidhi And Remedies in Malayalam

Margashirsha Amavasya has been considered very auspecious from the religious point of view. Read on to know the date, time, puja vidhi and remedies of Margashirsha Amavasya.
Story first published: Wednesday, November 23, 2022, 14:55 [IST]
X
Desktop Bottom Promotion