Just In
- 43 min ago
പിടിച്ചുകെട്ടിയ പോലെ തടി കുറയും; കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഈ പച്ചക്കറികള്‍ നല്‍കും ഫലപ്രാപ്തി
- 1 hr ago
ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- 2 hrs ago
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- 4 hrs ago
ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം
Don't Miss
- News
ബജറ്റ് 2023: ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് മുൻഗണനയുമായി കേന്ദ്ര ബജറ്റ്; വമ്പൻ പ്രഖ്യാപനം
- Sports
IND vs AUS: ഇന്ത്യ ടെസ്റ്റ് ജയിക്കാന്‍ അവന് വേണം! മാച്ച് വിന്നറാവും-സെലക്ടര്‍ പറയുന്നു
- Movies
മണി ഇവിടെയൊക്കെ ഉണ്ടെന്നാണ് എന്റെ വിശ്വാസം; അവന്റെ വീട്ടിലേക്ക് തീർത്ഥാടനം പോലെ പോവുന്നവർ; മമ്മൂട്ടി പറഞ്ഞത്
- Technology
സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്
- Automobiles
ജിപ്സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!
- Finance
ബജറ്റ് 2023; 7 ലക്ഷം വരെ ആദായ നികുതി നൽകേണ്ട; സാധാരണക്കാർക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
Makayiram Nakshatra 2023: ദോഷഫലങ്ങള്‍ ഇല്ലാതെ വര്‍ഷം മുഴുവന്‍ ഐശ്വര്യം നിറയും നക്ഷത്രം
ജന്മനക്ഷത്രപ്രകാരമുള്ള ഫലങ്ങള്‍ വായിക്കാന്‍ ഏവര്‍ക്കും താല്‍പ്പര്യം കാണും. നിങ്ങളുടെ നക്ഷത്രഫലം വര്‍ഷഫലവും മാസഫലവും അനുസരിച്ച് മുന്‍കൂട്ടി അറിയുന്നതിനും അതിനനുസരിച്ച് പ്ലാന്‍ ചെയ്യുന്നതിനും പലരും തയ്യാറാവുന്നു. ഈ പ്രാവശ്യം മകയിരം നക്ഷത്രത്തിന്റെ ഫലങ്ങളാണ് പറയുന്നത്. 27 നക്ഷത്രങ്ങളില്‍ 5-ാമത്തെ നക്ഷത്രമാണ് മകയിരം. ഇവര്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കും.
പല കാര്യങ്ങളിലും ഇവര്‍ ആശങ്ക പുറത്ത് കാണിക്കുന്നു. പലപ്പോഴും ശക്തി, സ്ഥിരോത്സാഹം, ധൈര്യം എന്നിവയെയാണ് മകയിരം പ്രതിനിധീകരിക്കുന്നത്. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2023-ലെ ഫലം എപ്രകാരമാണ് ജീവിതം ഇവര്‍ക്ക് എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ ഈ ലേഖനം വായിക്കൂ.

പൊതുസവിശേഷതകള്‍
മകയിരം നക്ഷത്രക്കാര്‍ക്ക് ചില സവിശേഷതകള്‍ ഉണ്ട്. ഇവര്‍ ജീവിതത്തെ പലപ്പോഴും ഒരു സംശയത്തോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ ഇവര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും സത്യസന്ധമായിരിക്കും എന്നതാണ്. അതുപോലെ തന്നെ മറ്റുള്ളവരും പെരുമാറണം എന്ന് ഇവര്‍ പലപ്പോഴും പ്രതീക്ഷിക്കുന്നു എന്നാല്‍ ഇത്തരത്തില്‍ പലപ്പോഴും നടക്കാത്തത് മകയിരം നക്ഷത്രക്കാരില്‍ നിരാശയുണ്ടാക്കുന്നു. സ്ത്രീകളില്‍ വളരെയധികം ബുദ്ധിമതികളാണ് മകയിരം നക്ഷത്രക്കാര്‍. ഇവര്‍ സമൂഹത്തിന് സേവനം ചെയ്യുന്നതിന് താല്‍പ്പര്യപ്പെടുന്നവരാണ്. ബുദ്ധിയുള്ളവരും ലക്ഷ്യം നേടുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും മകയിരം നക്ഷത്രക്കാര്‍. ഇവര്‍ക്കൊരിക്കലും ഇവരുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കേണ്ടി വരുന്നില്ല. 2023-ലെ മകയിരം നക്ഷത്രക്കാരുടെ പൊതുഫലങ്ങള്‍ വായിക്കാം.

കരിയര്‍ ഫലം
കരിയറിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച ഫലം ഉണ്ടാവുന്നു. പലപ്പോഴും ഇവരെ ഇങ്ങോട്ട് അന്വേഷിച്ച് അവസരങ്ങള്‍ വന്നേക്കാം. എന്നാല്‍ വര്‍ഷത്തിന്റെ അവസാനത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതിന് കാരണം പലപ്പോഴും നിങ്ങളുടെ മേലധികാരികള്‍ ആവാം. എന്നാല്‍ 2023- ഏപ്രില്‍ മുതല്‍ ഉള്ള കാലഘട്ടം നിങ്ങളുടെ കരിയറില്‍ പിടിച്ചാല്‍ കിട്ടാത്ത വളര്‍ച്ച സമ്മാനിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ പല പോസിറ്റീവ് വഴിത്തിരിവുകളും ഉണ്ടാവുന്നു. കരിയറിനും ബിസിനസിനു ഒരുപോലെ മാറ്റങ്ങള്‍ വരുന്നു. എല്ലാം വിജയത്തിലെത്തുകയും അധിക ലാഭം നേടുകയും ചെയ്യുന്നു. അപ്രതീക്ഷിതമായിരിക്കും നിങ്ങളുടെ കരിയര്‍ വളര്‍ച്ച എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.

ധനഫലം
മകയിരം നക്ഷത്രക്കാരുടെ ധനഫലം അല്പം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. പലപ്പോഴും പഴയ സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൈകാര്യം ചെയ്യുന്നതിന് ശക്തമായ മനസ്സുണ്ടായിരിക്കണം. കൃത്യസമയം എടുത്ത് പ്രാധാന്യത്തോടെ ഇത്തരം സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണം. എന്നാല്‍ 2023- മെയ്, ജൂണ്‍ മാസത്തിന് ശേഷം മാത്രം നമ്മുടെ ജീവിതത്തില്‍ അസാമാന്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പണവുമായുള്ള പ്രതിസന്ധികള്‍ അവസാനിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ വര്‍ഷം അവസാനത്തോടെ പലപ്പോഴും അപ്രതീക്ഷിത ചിലവുകള്‍ വീണ്ടും പ്രശ്നത്തിലായേക്കാവുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

കുടുംബം
നിങ്ങളുടെ ഈ വര്‍ഷം കുടുംബത്തിലും പ്രണയത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനും സാധ്യതയുണ്ട്. നിങ്ങളുടെ മാനസികാവസ്ഥയില്‍ സന്തോഷം നിറക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. എന്നാല്‍ 2023 ഏപ്രിലിന് ശേഷം ചില ബന്ധങ്ങളില്‍ നിങ്ങള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. 2023-ലെ അവസാനത്തെ കുറച്ച് മാസങ്ങള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് പോലും വളരെ മോശമായി പെരുമാറുന്നക അവസ്ഥ നിങ്ങള്‍ക്കുണ്ടാവുന്നു.

ആരോഗ്യഫലം
ആരോഗ്യഫലത്തിന്റെ അടിസ്ഥാനത്തില്‍ മകയിരം നക്ഷത്രക്കാര്‍ക്ക് ആരോഗ്യം പ്രതിസന്ധികളില്ലാത്ത ഒരു സമയമായിരിക്കും. ഗ്രഹങ്ങളുടെ സ്വാധീനം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി നില്ക്കുന്നതിനാല് വലിയ പ്രശ്നങ്ങളില്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എന്നാല്‍ 2023 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. മാത്രമല്ല നിങ്ങളുടെ ഭക്ഷണരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി മെഡിറ്റേഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. യോഗ ചെയ്യുന്നതും നല്ലതാണ്. 2023 സെപ്തംബര്‍ മുതല്‍ ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളിലുണ്ടാവുന്നത് പലപ്പോഴും മികച്ച ആരോഗ്യവും ശാരീരികക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മികച്ച മാസങ്ങള്‍
2023-ല്‍ നിങ്ങള്‍ക്ക് അനുകൂല പ്രതികൂലഫലങ്ങള്‍ നല്കുന്ന മാസങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇതില്‍ 2023 ജനുവരി, ഏപ്രില്‍, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ എന്നിവ നല്ല ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന മാസങ്ങളായാണ് കണക്കാക്കുന്നത്. 2023 ഫെബ്രുവരി, മെയ്, ജൂണ്‍, ജൂലൈ എന്നിവ മോശം ഫലങ്ങള്‍ നല്കുന്ന മാസങ്ങളാണ്. 2023 മാര്‍ച്ച്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ നല്ലതും ചീത്തയും ആയ സമ്മിശ്രഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. എങ്കിലും ജീവിതത്തില്‍ സന്തോഷത്തിന് വേണ്ടി എല്ലാ മാസവും ശ്രമിക്കുക. പൊതുഫലങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നില്ല.

പൊതുഫലം
മകയിരം നക്ഷത്രക്കാരുടെ ചില പൊതുഫലങ്ങള്‍ നമുക്ക് നോക്കാം. അതില്‍ ചിലത് ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ 2023 സ്തംഭനാവസ്ഥ നല്കുന്ന ഒരു വര്‍ഷമാണ്. ഇത് കൂടാതെ പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള അവസരം ഉണ്ടാവുന്നു. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസകരമായ പല സാഹചര്യങ്ങളും 2023-ല്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. പലപ്പോഴും ഏകാഗ്രതയും അലസതയും കാരണം ജോലിയില്‍ ചില നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ അശ്രദ്ധ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ജോലി മാറുന്നതിന് അനുകൂല സമയമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്കും ഈ വര്‍ഷം അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു.

പൊതുഫലം
വായ്പ എടുക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. കാരണം രണ്ട് പ്രാവശ്യം ആലോചിച്ചതിന് ശേഷം മാത്രം വായ്പ എടുക്കുന്നതിന് തയ്യാറാവുക. ആദ്യം കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും സാമ്പത്തികപരമായി നിങ്ങള്‍ക്ക് നല്ല സമയമാണ്. ഈ വര്‍ഷം മകയിരം നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും അധിക വരുമാനത്തിന് അവസരമുണ്ടാകും. വസ്തു ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാവുന്നതിനും യോഗം കാണുന്നു. നിക്ഷേപങ്ങളില്‍ പലപ്പോഴും ചെറിയ ആശയക്കുഴപ്പം നേരിടേണ്ട അവസ്ഥയുണ്ടാവാം. വിലപിടിച്ച വസ്തുക്കള്‍ സൂക്ഷിക്കണം. സുഹൃത്തുക്കളുമായി പലപ്പോഴും ചില തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷ വാര്ത്തയുണ്ടാവുന്നു.
2023
നക്ഷത്രഫലം:
27
നക്ഷത്രക്കാരില്‍
ഈ
വര്‍ഷത്തെ
ഭാഗ്യനാളുകള്‍
2023-ല്‍
ശനിയുടെ
രാശിമാറ്റം
:
ശ്രേഷ്ഠഫലങ്ങള്‍
ഈ
നക്ഷത്രക്കാര്‍ക്ക്
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.