For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകര സംക്രമ ദിനം സന്ധ്യാവിളക്ക് ഇപ്രകാരമെങ്കില്‍ ദൈവചൈതന്യം കൂടെതന്നെ

|

മകരസംക്രാന്തി എല്ലാ വര്‍ഷവും ജനുവരി 14-നാണ് ആഘോഷിക്കുന്നത്. മകര സംക്രാന്തി സൗരകലണ്ടറിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കപ്പെടുന്നത്. മകരം രാശിയിലേക്ക് സൂര്യന്‍ സംക്രമം ചെയ്യുന്നതിനെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. മകരം രാശിയില്‍ സൂര്യന്റെ ചലനത്തിന് അടിസ്ഥാനമാക്കി ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ മകര സംക്രാന്തി ജനുവരി 15-നാണ്. ഇതിനെ മകര സംക്രമം എന്നും പറയുന്നു.

Makar Sankranti 2023:

ഈ ദിനത്തില്‍ പകലും രാത്രിയും തുല്യമായാണ് വരുന്നത്. എന്നാല്‍ ഇതിന് ശേഷം രാത്രിയെ അപേക്ഷിച്ച് പകല്‍ സമയം കൂടുതലായിരിക്കും. ധനുമാസത്തിന് അവസാനം കുറിക്കുന്ന ദിനമാണ് ഇന്ന്. എന്നാല്‍ മകര സംക്രമ ദിനത്തില്‍ വിളക്ക് കൊളുത്തുമ്പോള്‍ നമ്മള്‍ ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മകര സംക്രമം തുടങ്ങുന്ന സമയം നമ്മള്‍ സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോള്‍ കലിയുഗ വരദനായ ശാസ്താവിന്റെ അനുഗ്രഹത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

 ശനിയാഴ്ചയിലെ പ്രാധാന്യം

ശനിയാഴ്ചയിലെ പ്രാധാന്യം

ജനുവരി 17-ന് ശനി അതിന്റെ കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു. ഈ സമയം പലര്‍ക്കും ശനിദോഷവും ശനിഅപഹാരവും ഏല്‍ക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഈ സമയം നിങ്ങള്‍ക്ക് ശനിദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിനും ശാസ്താവിന്റെ അനുഗ്രഹം കൂടിയേ തീരൂ. അതിന് വേണ്ടി ശനിദോഷമുള്ള ആളുകള്‍ മകരസംക്രമ ദിനത്തില്‍ സന്ധ്യാവിളക്ക് കൊളുത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷത്തെ മകര സംക്രമവും ശനിയാഴ്ച ദിനത്തില്‍ വരുന്നത് തന്നെ വളരെ മികച്ച ഫലങ്ങളാണ് നല്‍കുന്നത് എന്നതാണ് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ പ്രത്യേകത.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

ഈ ദിനത്തില്‍ ശാസ്താവിന്റെ അനുഗ്രഹത്തിനും മകരജ്യോതിയുടെ പുണ്യവും ലഭിക്കുന്നതിന് വേണ്ടി കലിയുഗവരദന് വേണ്ടി പ്രത്യേക വിളക്ക് കൊളുത്തുന്നത് നല്ലതാണ്. നീരാഞ്ജനം തെളിയിക്കുന്നതിനും ശനീശ്വരനെ പ്രാര്‍ത്ഥിക്കുന്നതും നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ഭഗവാന്റെ ചൈതന്യം നിങ്ങളോടൊപ്പം നിലനില്‍ക്കും എന്നാണ് വിശ്വാസം. മകരജ്യോതി നേരിട്ട് ദര്‍ശിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഭഗവാന്റെ അനുഗ്രഹവും മകരവിളക്കിന്റെ പുണ്യവും ലഭിക്കുന്നതിന് വേണ്ടിയും നമ്മുടെ വീട്ടില്‍ മകരജ്യോതിയുടെ ഐശ്വര്യം നിലനില്‍ക്കുന്നതിനും നാം തെളിയിക്കുന്ന വിളക്കിലൂടെ സാധിക്കുന്നു. ഈ ദിനത്തില്‍ അയ്യപ്പസ്വാമിക്ക് വേണ്ടി പ്രത്യേക വിളക്കുകള്‍ സംക്രമ ദിനത്തില്‍ തെളിയിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വീടുകളിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മകര സംക്രമ സമയം

മകര സംക്രമ സമയം

മകര സംക്രമ സമയം എന്നത് ശനിയാഴ്ച രാത്രി 8.45-നാണ് ആരംഭിക്കുന്നത്. അടുത്ത ദിനത്തിലാണ് മകരവിളക്ക് തെളിയിക്കുന്നത്. ഈ സമയം തന്നെ നിങ്ങള്‍ക്ക് വീടുകളിലും വിളക്ക് കൊളുത്തി അയ്യപ്പസ്വാമിയുടെ മകര വിളക്കിന്റേയും മകരജ്യോതിയുടേയും ജ്യോതിസ്സിനെ നമ്മുടെ വീട്ടിലേക്കും ആനയിക്കാം. വീട്ടില്‍ വിളക്ക് കൊളുത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അതിന് വേണ്ടി വീട് അടിച്ച് തുടച്ച് വൃത്തിയാക്കി ശുദ്ധിയാക്കിയതിന് ശേഷം പൂജാമുറിയും പുണ്യാഹം തളിച്ച് ശുദ്ധീകരിച്ച് അതിന് ശേഷം പൂജാമുറി കുരുത്തോലയും മാവിലയും കൊണ്ട് അലങ്കരിക്കുക. ഇതിലൂടെ തന്നെ പോസിറ്റീവ് എനര്‍ജി വീട്ടില്‍ വരുത്താം.

വിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

വിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

മകര സംക്രമ ദിനത്തില്‍ വിളക്ക് കൊളുത്തുമ്പോള്‍ വിളക്ക് കൊളുത്തിയതിന് ശേഷം ശാസ്താ നാമങ്ങള്‍ ഉരുവിടുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ നീരാഞ്ജനം കൊളുത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി രണ്ട് മുറി നാളികേരം എടുത്ത് ഒരു തട്ടില്‍ വെച്ച് അതില്‍ എണ്ണക്കിഴി വെച്ച് അത് കൊളുത്തി ശാസ്താവിനെ പ്രാര്‍ത്ഥിക്കണം. പനിനീരം കൊണ്ട് പൂജാമുറി ശുദ്ധീകരിച്ച് വേണം ഇതെല്ലാം ചെയ്യുന്നതിന്. ശാസ്താ മന്ത്രങ്ങള്‍ ഉരുവിടുന്നതിനോടൊപ്പം തന്നെ സകലദേവതകളേയും മനസ്സില്‍ ധ്യാനിക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നീരാഞ്ജനം കത്തിക്കുന്നത് എണ്ണയിലോ നെയ്യിലോ ചെയ്യാവുന്നതാണ്. നെയ്യഭിഷേകമാണ് ഭഗവാന് ഏറ്റവും പ്രിയപ്പെട്ടത് എന്നത് കൊണ്ട് തന്നെ നെയ്യില്‍ നീരാഞ്ജനം കത്തിക്കുന്നതാണ് ഉത്തമം. അത് മാത്രമല്ല നെയ്യ് ഉരുകുന്നതിലൂടെ നമ്മുടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളും അകലും എന്നാണ് വിശ്വാസം. ഇതോടെ ശനിയുടെ എല്ലാ ദോഷങ്ങളും ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

മകരവിളക്ക് തെളിയും സമയം: അയ്യപ്പസ്വാമി അനുഗ്രഹം ചൊരിയുംമകരവിളക്ക് തെളിയും സമയം: അയ്യപ്പസ്വാമി അനുഗ്രഹം ചൊരിയും

ശുക്രന്റെ രാശിമാറ്റം: തേച്ചാലും മായ്ച്ചാലും മായില്ല ഈ രാശിക്കാരുടെ ഭാഗ്യംശുക്രന്റെ രാശിമാറ്റം: തേച്ചാലും മായ്ച്ചാലും മായില്ല ഈ രാശിക്കാരുടെ ഭാഗ്യം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Makar Sankranti 2023: Things To Follow While Perform Lighting Lamp On Makara Sankranti Day

Here in this article we are sharing the rituals to follow while perform lighting lamp on (Makarasankramam day) Makara sankranti 2023 in malayalam. Take a look.
Story first published: Saturday, January 14, 2023, 13:32 [IST]
X
Desktop Bottom Promotion