For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി വ്രതം നോല്‍ക്കുമ്പോള്‍...

|

ഹൈന്ദവആഘോഷങ്ങളില്‍ പ്രധാനമാണ് ശിവരാത്രി. കുംഭമാസത്തില്‍ ആഘോഷിയ്ക്കുന്ന ആ പുണ്യരാത്രിയ്ക്ക ആചാരങ്ങളും അനുഷ്ഠാനങ്ങളും പലതുണ്ട്.

ശിവരാത്രിയ്ക്ക് ശിവപ്രീയിയ്ക്കായി വ്രതം നോല്‍ക്കുന്നതും ഉറക്കമിളയ്ക്കുന്നതുമെല്ലാം പതിവാണ്. കംപ്യൂട്ടര്‍

ജോലികള്‍ക്കിടെ ധ്യാനം ചെയ്യാംജോലികള്‍ക്കിടെ ധ്യാനം ചെയ്യാം

ഏതു കാര്യത്തിന്റെ പൂര്‍ണഫലപ്രാപ്തി ലഭിയ്ക്കണമെങ്കില്‍ കൃത്യമായി ചെയ്യണമെന്നതു പോലെ ശിവരാത്രി വ്രതവും കൃത്യമായിത്തന്നെ നോല്‍ക്കണം. എ്ന്നാലേ ഇതിന്റെ പ്രയോജനം ലഭിയ്ക്കൂ.

ശിവരാത്രി വ്രതം എങ്ങനെ നോല്‍ക്കണമെന്നറിയൂ,

കുളി

കുളി

അതിരാവിലെ കുളിയ്ക്കണം. ഇളംചൂടുവെള്ളത്തില്‍ അല്‍പം എള്ളു കലര്‍ത്തി കുളിയ്ക്കുക. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ ഇല്ലാതാക്കുമെന്നു വിശ്വാസം.

പാല്‍, തേന്‍ അഭിഷേകം

പാല്‍, തേന്‍ അഭിഷേകം

ശിവക്ഷേത്ര ദര്‍ശനം പ്രധാനം. അല്ലെങ്കില്‍ വീട്ടില്‍ ശിവലിംഗത്തിന് പാല്‍, തേന്‍ അഭിഷേകം നടത്തുന്നതും ചിലയിടങ്ങളില്‍ പതിവ്.

ശിവപൂജ

ശിവപൂജ

കേരളത്തില്‍ കൂവളത്തില കൊണ്ട് ശിവപൂജ പ്രധാനം. മറ്റു ചിലയിടങ്ങളില്‍ മഞ്ഞള്‍, കുങ്കുമം എ്ന്നിവ കൊണ്ടും പൂജ ചെയ്യാറുണ്ട്.

ശിവനാമം

ശിവനാമം

ശിവനാമം ഉച്ചരിയ്ക്കുക. ഇത് ശിവരാത്രി ദിവസം ഏറെ പ്രധാനം.

പാല്‍ വിഭവങ്ങള്‍

പാല്‍ വിഭവങ്ങള്‍

പാല്‍ കൊണ്ടുള്ള വിഭവങ്ങള്‍ കൊണ്ട് അന്യസംസ്ഥാനങ്ങളില്‍ ശിവപൂജ പതിവാണ്.

വ്രതം

വ്രതം

പലയിടങ്ങളിലും പൂര്‍ണമായും ഭക്ഷണമുപേക്ഷിച്ചു വ്രതം നോല്‍ക്കാറുണ്ട്. കേരളത്തില്‍ പ്രധാനമായും അരിഭക്ഷണം ഉപേക്ഷിച്ചാണ് വ്രതം നോല്‍ക്കാറ്.

ഉറക്കമിളയ്ക്കുക

ഉറക്കമിളയ്ക്കുക

രാത്രി മുഴുവന്‍ ഉറക്കമിളയ്ക്കണമെന്നതാണ് ശിവരാത്രിയ്ക്കു പ്രധാനപ്പെട്ട മറ്റൊരു കാര്യം.

ശിവക്ഷേത്രദര്‍ശനം

ശിവക്ഷേത്രദര്‍ശനം

പിറ്റേന്നു രാവിലെ കുളി കഴിഞ്ഞ് ശിവക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിയ്ക്കണമെന്നതും പ്രധാനം.

English summary

Mahashivrathri Vrat Things to Know

The Mahashivratri vrat is one of the important vratas of Hinduism. There are a few rules about Mahashivratri fasting. Read on to know about it.
X
Desktop Bottom Promotion