For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Maha Shivratri 2022: ശിവരാത്രി ദിനത്തില്‍ ഉറങ്ങരുത്, ആത്മീയ ശാസ്ത്രീയ കാരണങ്ങള്‍ ഇതാ

|

ഈ വര്‍ഷത്തെ മഹാശിവരാത്രി മാര്‍ച്ച് 1-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. മഹാശിവരാത്രി ദിനത്തില്‍ ഭക്തര്‍ വ്രതമനുഷ്ഠിച്ച് ഭഗവാനെ പ്രാര്‍ത്ഥിക്കുന്നു. വളരെ ആവേശത്തോടെയാണ് മഹാശിവരാത്രി ദിനം ആഘോഷിക്കുന്നത്. ശിവരാത്രി ദിനത്തിന് ആത്മീയവും ശാസ്ത്രീയവുമായ ചില ബന്ധങ്ങളുണ്ട്. ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഭക്തര്‍ വ്രതമനുഷ്ഠിച്ച് ശിവനെ സ്തുതിച്ച് അനുഗ്രഹം തേടുന്ന ദിനത്തില്‍ നാം ഭഗവാന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

Maha shivratri 2022

ശിവരാത്രി എന്നാല്‍ എല്ലാ മാസവും 14-ാം ദിവസം, അതായത് അമാവാസിക്ക് മുമ്പുള്ള 1 ദിവസമായാണ് കണക്കാക്കുന്നത്. ഒരു വര്‍ഷത്തില്‍ 12 മുതല്‍ 13 വരെ ശിവരാത്രികളുണ്ട്, അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാഘ മാസത്തിലെ ശിവരാത്രിയാണ്. അത് തന്നെയാണ് മാര്‍ച്ച് 1-ന് ആഘോഷിക്കാന്‍ ഇരിക്കുന്നതും. ഇത് ശിവരാത്രികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിശേഷപ്പെട്ടതുമാണ്. ഈ ദിനത്തില്‍ നാം എന്തുകൊണ്ട് രാത്രി ഉറങ്ങാതിരിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഇതിന്റെ ആത്മീയവും ശാസ്ത്രീയവുമായ സവിശേഷതകളെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്.

ശിവന്റെ രാത്രി

ശിവന്റെ രാത്രി

മഹാശിവരാത്രി ദിനത്തെ ഭഗവാന്‍ ശിവന്റെ മഹത്തായ രാത്രി എന്നാണ് പറയുന്നത്. ഇത് ശിവന്റെയും പാര്‍വതി ദേവിയുടെയും വിശുദ്ധ ബന്ധത്തെ അടയാളപ്പെടുത്തുന്ന ദിനം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ ദിവസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ശിവന്റെ അനുഗ്രഹം തേടുന്നതിന്, ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ നാം ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് കൂടിയാണ് ശിവരാത്രി ദിനത്തില്‍ ഉറങ്ങരുത് എന്ന് പറയുന്നത്.

പൂര്‍ണഭക്തി

പൂര്‍ണഭക്തി

പൂര്‍ണഭക്തിയോടെ വേണം ഭഗവാനെ ആരാധിക്കേണ്ടത്. അതുകൊണ്ട് തന്നെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ ശിവനെ ആരാധിക്കുന്ന ഒരു ഭക്തന്‍ ഈ ദിനത്തില്‍ സമാധാനവും ശാന്തതയും അനുഭവിക്കുന്നു. ഈ ദിനത്തില്‍ ഉറക്കമൊഴിക്കുന്നതിന് വേണ്ടി മഹാശിവരാത്രി രാത്രിയില്‍ ധ്യാനം പരിശീലിക്കുന്നത് നല്ലതാണ്. മഹാശിവരാത്രിയില്‍ ഉറങ്ങാന്‍ പാടില്ലാത്തത് എന്തുകൊണ്ടെന്ന് നമുക്ക് നോക്കാം. അതിന് നിങ്ങളെ സഹായിക്കുന്നുണ്ട് ഈ ലേഖനം.

പൂര്‍ണഭക്തി

പൂര്‍ണഭക്തി

മഹാശിവരാത്രി ദിനത്തില്‍ ഉറക്കമൊഴിക്കുന്നവരില്‍ ആത്മീയപരമായ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ വരുന്നതാണ് ഊര്‍ജ്ജത്തിന്റെ സ്വാഭാവികമായ ഉയര്‍ച്ച. ഇത് നമ്മുടെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ ദിനത്തില്‍ ഉറക്കമൊഴിക്കുന്നതിന് വേണ്ടി ഇരിക്കുന്നവര്‍ ധ്യാനം ശീലമാക്കുന്നത് നല്ലതാണ്. ഇത് കൂടാതെ സുഷുമ്നാ നാഡികളോ നട്ടെല്ലുകളോ നേരായ രീതിയില്‍ ഇരിക്കുന്നവര്‍ക്ക് ശരീരത്തില്‍ ഊര്‍ജ്ജത്തിന്റെ സ്വാഭാവികമായ ഉയര്‍ച്ചയിലേക്ക് എത്തുന്നു.

പൂര്‍ണഭക്തി

പൂര്‍ണഭക്തി

മനുഷ്യരില്‍ മാത്രമേ ലംബമായ നട്ടെല്ലിന്റെ അവസ്ഥയിലേക്ക് ശാരീരികമായി പരിണമിച്ചിട്ടുള്ളൂ. ഇരിക്കുമ്പോള്‍ നട്ടെല്ല് നേരെയും ലംബമായും സൂക്ഷിക്കുന്നത് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്നത് യോഗികളെപ്പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പൂര്‍ണഭക്തി

പൂര്‍ണഭക്തി

തൃക്കണ്ണാണ് ഭഗവാന്റെ പ്രത്യേകത. എല്ലാ യാഥാര്‍ത്ഥ്യങ്ങളും തന്റെ കണ്ണില്‍ ഉള്‍ക്കൊള്ളുന്നു എന്നാണ് ശിവന്റെ തൃക്കണ്ണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നാം ഉറങ്ങാതിരിക്കുമ്പോള്‍ ഭഗവാന്റെ ഊര്‍ജ്ജം നമ്മുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്നു എന്നാണ് പറയുന്നത്. നിങ്ങള്‍ ഉറങ്ങാതിരിക്കുമ്പോള്‍ ഈ ദിനം നിങ്ങളുടെ ആന്തരിക ഊര്‍ജ്ജത്തിലേക്ക് മൂന്നാം കണ്ണ് തുറക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ രാത്രി ഉറക്കമിളക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Maha Shivratri 2022: 12 രാശിയില്‍ ശിവന് പ്രിയപ്പെട്ട രാശിക്കാര്‍ ഇവരാണ്Maha Shivratri 2022: 12 രാശിയില്‍ ശിവന് പ്രിയപ്പെട്ട രാശിക്കാര്‍ ഇവരാണ്

Maha Shivratri 2022 : മഹാശിവരാത്രിയില്‍ മഹാഭാഗ്യം തേടി വരും രാശിക്കാര്‍Maha Shivratri 2022 : മഹാശിവരാത്രിയില്‍ മഹാഭാഗ്യം തേടി വരും രാശിക്കാര്‍

English summary

Maha shivratri 2022: Why should We Not Sleep On Mahashivratri in Malayalam

Why should we not sleep on Maha shivratrhi, read on to know why.
X
Desktop Bottom Promotion