For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവരാത്രി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് ഇതൊന്നു മാത്രം: ചന്ദ്ര-ശനിദോഷങ്ങള്‍ ഭസ്മമാവും

|

മഹാശിവരാത്രി 2023- ഫെബ്രുവരി മാസത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ഈ ദിനം. ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷങ്ങള്‍ വരുന്നത് ഫെബ്രുവരി 18-നാണ്. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ഭക്തര്‍ വഴിപാടുകളും പൂജകളും കഴിക്കുന്ന പ്രധാന ദിനം കൂടിയാണ് ശിവരാത്രി. ജ്യോതിഷപരമായും ഈ ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ശിവനില്‍ നിന്ന് അനുഗ്രഹം നേടുന്നതിനും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും നിറക്കുന്നതിനും ശിവരാത്രി ദിനം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ശിവഭക്തര്‍ ലോകത്തിന്റെ പല കോണില്‍ നിന്നും ഭഗവാനെ പ്രാര്‍ത്ഥിക്കുകയും വ്രതമെടുക്കുകയും ചെയ്യുന്നു. ഈ ദിനത്തില്‍ ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

Maha Shivratri 2023

ഭഗവാന്റെ ഇഷ്ട വഴിപാടുകള്‍ മുതല്‍ മന്ത്രങ്ങള്‍ വരെ ഉരുക്കഴിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിന് സാധിക്കുന്നു. ക്ഷമയോടേയും ഭക്തിയോടേയും ഭഗവാനെ ആരാധിക്കേണ്ട ഒരു ദിനം തന്നെയാണ് ശിവരാത്രി ദിനം. ഈ ദിനത്തില്‍ മഹാദേവന്റെ അനുഗ്രഹം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും അതോടൊപ്പം ധനഭാഗ്യങ്ങളും സമ്പത് സമൃദ്ധിയും നിറക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ശിവലിംഗത്തിലെ പൂജ ഇപ്രകാരം

ശിവലിംഗത്തിലെ പൂജ ഇപ്രകാരം

മഹാശിവരാത്രിയില്‍ ശിവലിംഗത്തെ ആരാധിക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് ഐശ്വര്യം നിറക്കുന്ന ഒന്ന് തന്നെയാണ്. മഹാശിവരാത്രിയില്‍ ആരാധനക്കും ഉപവാസത്തിനും പുറമേ നമുക്ക് ശിവലിഗത്തില്‍ കൂവളത്തില മാല, ധാര എന്നിവ അര്‍പ്പിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു. ശിവന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ഒരു സമയം കൂടിയാണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന നിമിഷം കൂടിയാണ് ശിവരാത്രി ദിനം.

2023 മഹാ ശിവരാത്രിയുടെ തീയതിയും സമയവും

2023 മഹാ ശിവരാത്രിയുടെ തീയതിയും സമയവും

മഹാശിവരാത്രി വ്രതം 2023 ഫെബ്രുവരി 18-നാണ് ആചരിക്കുന്നത്. 2023 ഫെബ്രുവരി 19-ന് രാവിലെ 6:57 മുതല്‍ വൈകീട്ട് 3:25 വരെയായിരിക്കും മഹാശിവരാത്രി വ്രതാനുഷ്ഠാനത്തിന് അനുയോജ്യമായ സമയം. ഈ ദിനത്തിലെ വ്രതാനുഷ്ഠാനം നിങ്ങളില്‍ വര്‍ഷം മുഴുവനും സാമ്പത്തിക ഭദ്രതയും ഐശ്വര്യവും കൈവരിക്കാന്‍ സഹായിക്കുന്നു. അതിന് വേണ്ടി മഹാശിവരാത്രിയില്‍ ചെയ്യേണ്ട ചില പ്രത്യേക പ്രതിവിധികളുണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്

ജ്യോതിഷ പരിഹാരം

ജ്യോതിഷ പരിഹാരം

ശിവരാത്രി ദിനത്തില്‍ ജ്യോതിഷപരമായി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. 2023-ലെ മഹാശിവരാത്രി വ്രതം എടുക്കുമ്പോള്‍ നിങ്ങളെല്ലാവരും ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടിയും ജീവിതത്തില്‍ അത് കാലങ്ങളോളം നില്‍ക്കുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ഭഗവാന് ധാര കഴിപ്പിക്കാന്‍ ശ്രദ്ധിക്കുക. അതിന് വേണ്ടി തേന്‍ കലര്‍ത്തിയ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതോടൊപ്പം മാതളത്തിന്റെ പൂവും സമര്‍പ്പിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിലെ കരിയര്‍, ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ സമ്മര്‍ദ്ദത്തേയും ടെന്‍ഷനേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 സാമ്പത്തിക വിജയത്തിന്

സാമ്പത്തിക വിജയത്തിന്

നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക വിജയം നേടുന്നതിന് വേണ്ടി ഒരു വെള്ളി പാത്രത്തില്‍ വെള്ളമെടുത്ത് ശിവന് ധാര സമര്‍പ്പിക്കാവുന്നതാണ്. ഇത് മാത്രമല്ല ഭഗവാന് ധാര നടത്തുമ്പോള്‍ ഓം നമഃ ശിവായ, ഓം പാര്‍വതീപതയേ നമഃ എന്നോ 108 തവണ ജപിക്കുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സാമ്പത്തിക വിജയവും ഉണ്ടാവുന്നു. വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന്, മഹാശിവരാത്രി ദിനത്തില്‍ ശിവലിംഗത്തിന് കരിമ്പ് നീര് സമര്‍പ്പിക്കുക. ഇതോടൊപ്പം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്, നിങ്ങള്‍ക്ക് തേനും നെയ്യും ചേര്‍ത്ത് ശിവലിംഗത്തില്‍ അഭിഷേകം നടത്തുകയും ചെയ്യാവുന്നതാണ്.

ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗംധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം

 സാമ്പത്തിക വിജയത്തിന്

സാമ്പത്തിക വിജയത്തിന്

ഇതോടൊപ്പം തന്നെ നിങ്ങളുടെ സാമ്പത്തിക വരുമാനവും സമ്പത്തും വര്‍ധിപ്പിക്കാന്‍ മഹാശിവരാത്രി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും തൈര് ഉപയോഗിച്ച് ശിവലിംഗത്തിന് രുദ്രാഭിഷേകം നടത്തുകയും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സാമ്പത്തിക സ്ഥാനമാനങ്ങളും കൈവരുന്നു. ഇത് കൂടാതെ ഗോക്കള്‍ക്ക് ഈ ദിനത്തില്‍ പച്ചപ്പുല്ല് നല്‍കുന്നതും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത്രയും കാര്യങ്ങള്‍ മഹാശിവരാത്രി ദിനത്തില്‍ ചെയ്യുന്നതിലൂടെ ജീവിതം മുഴുവന്‍ ഐശ്വര്യവും സന്തോഷവും ധനധാന്യ സമൃദ്ധിയും നിറയുന്നു.

മഹാശിവരാത്രി ദിനം പൂജാവിധി

മഹാശിവരാത്രി ദിനം പൂജാവിധി

മഹാശിവരാത്രി ദിനത്തില്‍ പൂജാവിധികള്‍ ഇപ്രകാരമാണ്. ഇതിന് വേണ്ടി അതിരാവിലെ തന്നെ എഴുന്നേറ്റ് കുളിക്കണം. ശിവപുരാണ പ്രകാരം ചെമ്പ് പാത്രത്തില്‍ വെള്ളമോ പാലോ നിറച്ച് കുറച്ച് കൂവളത്തിലിലകള്‍ അതിലിട്ട ശേഷം എരിക്കിന്‍ പൂക്കളും ചേര്‍ത്ത് അതിലേക്ക് അരിയും ചേര്‍ത്ത് ശിവലിംഗത്തിന് സമര്‍പ്പിക്കേണ്ടതാണ്. ഈ ദിനത്തില്‍ ശിവക്ഷേത്ര ദര്‍ശനം നിര്‍ബന്ധമാണ്. കൂടാതെ ശിവപുരാണം വായിക്കുകയും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുകയോ അല്ലെങ്കില്‍ ശിവപഞ്ചാക്ഷരി മന്ത്രം ജപിക്കുകയോ ചെയ്യുക. അതിന് ശേഷം ശാസ്ത്രങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ആചാരമനുസരിച്ച് ശിവരാത്രി ദിനത്തില്‍ ഉറക്കമൊഴിക്കുകയും പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും ചെയ്യുക.

ജ്യോതിഷത്തില്‍ ശിവരാത്രിയുടെ പ്രത്യേകത

ജ്യോതിഷത്തില്‍ ശിവരാത്രിയുടെ പ്രത്യേകത

ജ്യോതിഷ പ്രകാരം മഹാശിവരാത്രിയുടെ പ്രാധാന്യം എന്താണെന്ന് നമുക്ക് നോക്കാം. ശിവനെ ചതുര്‍ദശി തിഥിയുടെ അധിപനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ മാസത്തിലും ശിവരാത്രി ദിനം ആഘോഷിക്കുന്നു. എന്നാല്‍ മഹാശിവരാത്രിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മഹാശിവരാത്രി സമയത്ത് സൂര്യന്‍ ഉത്തരായനത്തില്‍ ആയിരിക്കും, ഇത് കൂടാതെ ഋതുക്കള്‍ മാറുന്നു. ഈ സമയം ചന്ദ്രന് ദുര്‍ബലത്വം അനുഭവപ്പെടുകയും ശിവന്‍ ചന്ദ്രനെ തന്റെ ശിരസ്സില്‍ വഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ ചന്ദ്രദോഷം ഇല്ലാതാവും എന്നും ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടും എന്നുമാണ് വിശ്വാസം.

വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനംവ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം

English summary

Maha Shivratri 2023 Astrological Remedies: Attain Lord Shiva's Blessings In Malayalam

Here in this article we are sharing Astrological remedies on Shivratri 2023. Worship Shivling this way on Shivratri day in malayalam. Take a look.
Story first published: Monday, February 6, 2023, 14:07 [IST]
X
Desktop Bottom Promotion