For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റും

|

എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് ഗണേശ ജയന്തി ആഘോഷിക്കുന്നത്. ഗണേശ ജയന്തി ദിനത്തില്‍ ഗണേശനെ ആരാധിക്കുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. ഗണപതി ഭഗവാനെ പൂര്‍ണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തര്‍ക്ക് അവരുടെ എല്ലാ പ്രതിസന്ധികളും തടസ്സങ്ങളും കഷ്ടപ്പാടുകളും മാറുമെന്നാണ് വിശ്വാസം. ഇത്തവണ ജനുവരി 25ന് ബുധനാഴ്ച ഗണേശ ജയന്തി ആഘോഷിക്കും.

Also read: സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലംAlso read: സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം

ജോലി, വ്യാപാരം, രോഗം, കുട്ടികള്‍ അല്ലെങ്കില്‍ ഗാര്‍ഹിക കലഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി നിങ്ങള്‍ മല്ലിടുകയാണെങ്കില്‍, ബുധനാഴ്ച ഗണപതിയുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ ചെയ്യാമെന്ന് പറയപ്പെടുന്നു. ഇത്തവണ ഗണേശ ജയന്തി വരുന്നതും ബുധനാഴ്ചയാണ്. ഈ ദിവസം, ഗണപതി ഭഗവാനെ യഥാവിധി പൂജിക്കുന്നതോടൊപ്പം, ചില ജ്യോതിഷ പ്രതിവിധികള്‍ കൂടി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വരാന്‍ ഗണേശ ജയന്തി ദിനത്തില്‍ ചെയ്യേണ്ട ചില പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജാതകത്തില്‍ ബുധനെ ശക്തിപ്പെടുത്താന്‍

ജാതകത്തില്‍ ബുധനെ ശക്തിപ്പെടുത്താന്‍

നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ ബലഹീനനാണെങ്കിലോ നിങ്ങള്‍ക്ക് ബുധദോഷം ഉണ്ടെങ്കിലോ ഗണേശ ജയന്തി ദിനത്തില്‍ ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കണം. ഇത് പതിവായി ആരാധിക്കുന്നത് നിങ്ങളുടെ ജാതകത്തിലെ ബുധനെ ശക്തിപ്പെടുത്താനുള്ള ഒരു വഴിയാണ്.

ബുധദോഷം മാറാന്‍

ബുധദോഷം മാറാന്‍

ജ്യോതിഷ പ്രകാരം ബുധന്റെ ദോഷങ്ങള്‍ ഇല്ലാതാകാനും കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും, ഗണേശ ചതുര്‍ത്ഥി നാളില്‍ ക്ഷേത്രത്തില്‍ പോയി പച്ചക്കായ ദാനം ചെയ്യണം. ഇതോടൊപ്പം ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും പച്ച നിറത്തിലുള്ള വസ്ത്രങ്ങളും ഉപയോഗപ്രദമായ വസ്തുക്കളും ദാനം ചെയ്യുന്നതും വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍Also read:ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില്‍ ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്‍

അരിയും ഉഴുന്നും ദാനം ചെയ്യുക

അരിയും ഉഴുന്നും ദാനം ചെയ്യുക

ഗണേശ ജയന്തി നാളില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍, അരിയില്‍ പച്ചമുളക് കലര്‍ത്തി അവശനായ ഒരാള്‍ക്ക് ദാനം ചെയ്യുക. ഇതുകൂടാതെ പക്ഷികള്‍ക്ക് കുതിര്‍ത്ത ഉഴുന്നും നല്‍കുക. ഇതിലൂടെ നിങ്ങള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍

പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍

നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വളരെക്കാലമായി അവസാനിക്കുന്നില്ലെങ്കില്‍ ഗണേശ ചതുര്‍ത്ഥി നാളില്‍ നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ഈ ദിവസം രാവിലെ കുളിയും മറ്റും കഴിഞ്ഞ് ഗണേശക്ഷേത്രത്തില്‍ പോയി 11 അല്ലെങ്കില്‍ 21 ദര്‍ഭ പുല്ല് ഗണപതിക്ക് സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ഉടന്‍ തന്നെ മുക്തി നേടാന്‍ സാധിക്കും.

Also read:ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണംAlso read:ദാമ്പത്യം തകരാന്‍ അധികനാള്‍ വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള്‍ വിവാഹത്തിനുമുമ്പ് അറിയണം

മഞ്ഞള്‍ അര്‍പ്പിക്കുക

മഞ്ഞള്‍ അര്‍പ്പിക്കുക

ഗണേശ ജയന്തി നാളില്‍ ഗണപതിക്ക് മഞ്ഞള്‍ സമര്‍പ്പിക്കുക. ഗണപതിക്ക് മഞ്ഞള്‍ അര്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗണേശ ജയന്തി ദിനത്തില്‍ ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ മുതലായവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ സുഗമമായി നടക്കാന്‍ തുടങ്ങും.

എള്ള് അഭിഷേകം

എള്ള് അഭിഷേകം

ഗാര്‍ഹിക പ്രശ്നങ്ങള്‍, കുട്ടികള്‍, രോഗം, ജോലി, വ്യാപാരം, ഗ്രഹദോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഗണേശജയന്തി ദിനത്തില്‍ വെളുത്ത എള്ള് ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. ഈ ശുഭദിനത്തില്‍ ഗണപതിയെ എള്ള് കൊണ്ട് അഭിഷേകം ചെയ്ത് എള്ള് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡുകള്‍ നിവേദിച്ച് ഒരു വെറ്റിലയില്‍ എള്ള് വെച്ച് നിങ്ങളുടെ ഇഷ്ടം പറഞ്ഞ് ഗണപതിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുക. ഇതിനുശേഷം പശുവിന് എള്ള് കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുകയും എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിട്ടകലുന്നതായിരിക്കും.

Also read:ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകുംAlso read:ചാണക്യനീതി; ഈ 7 കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചില്ലെങ്കില്‍ പണക്കാരന്‍ പോലും പിച്ചക്കാരനാകും

ജോലിയില്‍ ഉയര്‍ച്ചയ്ക്ക്

ജോലിയില്‍ ഉയര്‍ച്ചയ്ക്ക്

മാഘവിനായക ചതുര്‍ത്ഥി നാളില്‍ അഞ്ച് മഞ്ഞള്‍ കഷ്ണം എടുത്ത് ശ്രീ ഗണാധിപതയേ നമഃ മന്ത്രം ചൊല്ലി ഓരോന്നായി സമര്‍പ്പിക്കുക. ഗണേശ ജയന്തി മുതല്‍ 10 ദിവസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഇത് നിങ്ങളുടെ ജോലിയിലെ എല്ലാത്തരം തടസ്സങ്ങളും നീക്കും. പ്രമോഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

ധനപ്രതിസന്ധിയും കടബാധ്യതയും അകറ്റാന്‍ മാഘവിനായക ചതുര്‍ത്ഥി നാളില്‍ 108 ദര്‍ഭ പുല്ലില്‍ മഞ്ഞള്‍ നനച്ച് പുരട്ടി ശ്രീ ഗജവകത്രം നമോ നമഃ എന്ന് ജപിക്കുക. ഇതിലൂടെ നിങ്ങളുടെ പണ ക്ഷാമം നീങ്ങുന്നതായിരിക്കും.

Also read:ജനുവരി 30 വരെ രാജകീയ സുഖങ്ങള്‍, ഭാഗ്യജീവിതം; ഈ 6 രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയുംAlso read:ജനുവരി 30 വരെ രാജകീയ സുഖങ്ങള്‍, ഭാഗ്യജീവിതം; ഈ 6 രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയും

ലഡ്ഡൂ സമര്‍പ്പിക്കുക

ലഡ്ഡൂ സമര്‍പ്പിക്കുക

ഗണപതിക്ക് ലഡ്ഡു വളരെ പ്രിയപ്പെട്ടതാണ്. ഈ ദിവസം ലഡ്ഡു കൊണ്ട് ദര്‍ഭ പുല്ല് നിവേദിച്ചാല്‍ ഗണേശന്‍ പ്രസാദിക്കുമെന്നും തടസ്സങ്ങള്‍ നീക്കുമെന്നുമാണ് വിശ്വാസം. ഗണപതിയുടെ കൃപയാല്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും വന്നുചേരും. കഴിയുമെങ്കില്‍ ഗണേശ ജയന്തി ദിനത്തില്‍ ആനയ്ക്ക് പച്ചപ്പുല്ല് നല്‍കുക. ഈ പ്രതിവിധിയില്‍ ഗണേശന്‍ സന്തുഷ്ടനാവുകയും നിങ്ങളുടെ കടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഗണേശ ജയന്തി ശുഭസമയം

ഗണേശ ജയന്തി ശുഭസമയം

ചതുര്‍ത്ഥി തിഥി ആരംഭം - ജനുവരി 24, ഉച്ചകഴിഞ്ഞ് 03:22 മുതല്‍. ചതുര്‍ത്ഥി തിഥി അവസാനിക്കുന്നത് - ജനുവരി 25, ഉച്ചയ്ക്ക് 12:34 വരെ. ഉദയ തിഥി പ്രകാരം ജനുവരി 25 ബുധനാഴ്ചയാണ് ഗണേശ ജയന്തി. ഗണേശ ജയന്തി ദിനത്തില്‍ ഗണപതിയെ ആരാധിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 11.34 മുതല്‍ 12.34 വരെയാണ്.

Also read:കുംഭം രാശിയില്‍ ശുക്ര-ശനി സംയോഗം; ഈ 6 രാശിക്കാര്‍ക്ക് സമ്മാനിക്കും ബമ്പര്‍ നേട്ടങ്ങള്‍Also read:കുംഭം രാശിയില്‍ ശുക്ര-ശനി സംയോഗം; ഈ 6 രാശിക്കാര്‍ക്ക് സമ്മാനിക്കും ബമ്പര്‍ നേട്ടങ്ങള്‍

English summary

Magh Vinayaka Chaturthi 2023: Remedies To Get Blessings Of Lord Ganesha On Ganesh Jayanti

It is believed that, worshipping Lord Ganesha with full devotion, will clear your obstacles and troubles. Here are some remedies to get blessings of Lord Ganesha on Ganesh Jayanti. Take a look.
X
Desktop Bottom Promotion