Just In
Don't Miss
- Movies
'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ഗുണം ചെയ്യും'; അശ്വതി
- News
ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില്‍ ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത റെക്കോഡ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
ചന്ദ്രഗ്രഹണദിവസം 12 രാശിക്കും ദോഷഫലം നീക്കാന്‍ ജ്യോതിഷ പ്രതിവിധി
ഈ വര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം വൃശ്ചിക രാശിയില്‍ മെയ് 16 ബുദ്ധ പൂര്‍ണിമയില്‍ നടക്കും. ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. എന്നിരുന്നാലും എല്ലാ രാശിചിഹ്നങ്ങളിലും ഇത് ചില സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാക്കും. ചന്ദ്രഗ്രഹണത്തിന്റെ പ്രത്യേക പ്രാധാന്യം ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്.
Most
read:
ഇടവ
സംക്രാന്തി;
മെയ്
15
മുതല്‍
ഈ
രാശിക്കാര്‍
ജാഗ്രത
പാലിക്കണം
ഏതെങ്കിലും തരത്തിലുള്ള ഭാഗികമോ പൂര്‍ണ്ണമോ ആയ ചന്ദ്രഗ്രഹണം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ചന്ദ്രഗ്രഹണ ദിനത്തിലും അതിന് ശേഷവും ജ്യോതിഷപരമായ ചില പരിഹാരങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. അതിലൂടെ നിങ്ങളുടെ രാശിയിലെ ദോഷഫലങ്ങള്‍ നീക്കാന്‍ സാധിക്കും. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാവാന്‍ ചന്ദ്രഗ്രഹണ ദിനത്തില്‍ 12 രാശിക്കും ചെയ്യേണ്ട പ്രതിവിധികള്‍ ഇതാ.

മേടം
ഈ ഗ്രഹണം മേടം രാശിക്കാര്‍ക്ക് ചില ദോഷഫലങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നതിനാല്‍, നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ നിങ്ങള്‍ ഹനുമാനെ ആരാധിക്കണം. പ്രധാനമായും ചന്ദ്രഗ്രഹണ ദിനത്തില്‍ ബജ്രംഗബാന് പാരായണം ചെയ്യുക.

ഇടവം
ഇടവം രാശിക്കാര്‍ അവരുടെ വീട്ടില്‍ ഐശ്വര്യവും സാമ്പത്തിക സ്ഥിതിയും നിലനിര്‍ത്താന്‍ ശ്രീ സൂക്തം പാരായണം ചെയ്യണം. ഈ പ്രതിവിധി നിങ്ങളുടെ വീട്ടിലെ എല്ലാ പ്രതികൂല പ്രതിബന്ധങ്ങളെയും ഇല്ലാതാക്കും.
Most
read:അറിവും
ഓര്‍മ്മയും
വളര്‍ത്തി
ഐശ്വര്യത്തിന്;
ചൊല്ലാം
സരസ്വതി
മന്ത്രം

മിഥുനം
മിഥുന രാശിക്കാര്‍ വീടിന്റെ ഐശ്വര്യത്തിനായി വിഷ്ണുസഹസ്രനാമം പാരായണം ചെയ്യണം. മഹാവിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം ഗണേശനെയും ആരാധിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വീട്ടില്‍ സന്തോഷവും ഉണ്ടാകും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ ചന്ദ്രഗ്രഹണ ദിവസം ശിവനെ ആരാധിച്ചാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങും. കൂടാതെ, ചന്ദ്രഗ്രഹണ ദിവസം ലക്ഷ്മി ദേവിയുടെ പാദങ്ങളില്‍ വെളുത്ത പൂക്കള്‍ അര്‍പ്പിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ചന്ദ്രഗ്രഹണ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യണം. ഈ ദിവസം നിങ്ങള്‍ 'ഓം ഭാസ്കരായൈ നമഃ' മന്ത്രം 108 തവണ ജപിക്കണം. ഈ പ്രതിവിധി നിങ്ങളെ ഭാഗ്യവാന്മാരാക്കും.
Most
read:നരസിംഹ
ജയന്തിയില്‍
ആരാധന
ഇങ്ങനെയെങ്കില്‍
സമ്പത്തും
ആഗ്രഹസാഫല്യവും

കന്നി
കന്നി രാശിക്കാര്‍ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചന്ദ്രഗ്രഹണത്തിനുശേഷം, രാമരക്ഷാ സ്തോത്രം ചൊല്ലുക. 'ഓം നമോ നാരായണ' എന്നും ചൊല്ലാം.

തുലാം
തുലാം രാശിയില്‍ ചന്ദ്രഗ്രഹണ സമയത്ത് ശ്രീ സൂക്തം പാരായണം ചെയ്യുക. നിങ്ങളുടെ വീടിന്റെ സമാധാനത്തിനായി 'ഓം മഹാലക്ഷ്മീ പദയേ നമഃ' എന്ന ജപവും ചെയ്യാം.
Most
read:2022ലെ
ആദ്യ
ചന്ദ്രഗ്രഹണം;
സമയവും
കാണാന്‍
സാധിക്കുന്ന
സ്ഥലങ്ങളും

വൃശ്ചികം
ഈ രാശിയില്‍ പ്രധാനമായും ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം വൃശ്ചിക രാശിക്കാര്‍ക്ക് കൂടുതല്‍ പ്രധാനമാണ്. ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍, വൃശ്ചിക രാശിക്കാര്‍ ചന്ദ്രഗ്രഹണ സമയത്ത് ഹനുമാന് ചാലിസ പാരായണം ചെയ്യണം.

ധനു
ധനു രാശിക്കാര്‍ ഈ ദിവസം ഗീത പാരായണം ചെയ്യണം. പ്രത്യേകിച്ചും ചന്ദ്രഗ്രഹണ സമയത്ത് ഗീതയിലെ പത്താം അദ്ധ്യായം പാരായണം ചെയ്താല്‍ അത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. വിഷ്ണുഭഗവാനെയും ആരാധിക്കാം.

മകരം
മകരം രാശിക്കാര്‍ ചന്ദ്രഗ്രഹണ സമയത്തും ഗ്രഹണാനന്തരവും സുന്ദരകാണ്ഡം പാരായണം ചെയ്യണം. ഇത് മകരം രാശിക്കാരുടെ ഭാവിക്ക് അത്യന്തം ഫലപ്രദവും ജീവിതത്തില്‍ വിജയം കൊണ്ടുവരുന്നതുമായിരിക്കും.
Most
read:വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

കുംഭം
കുംഭം രാശിക്കാര്‍ ചന്ദ്രഗ്രഹണ ദിനത്തില്‍ ഹനുമാന് ചാലിസയാണ് പ്രധാനമായും പാരായണം ചെയ്യേണ്ടത്. അതോടൊപ്പം ശനി മന്ത്രവും ചൊല്ലുക. ഇത് ഗ്രഹണ ദിവസത്തിനുള്ള ഏറ്റവും നല്ല പരിഹാരമായിരിക്കും.

മീനം
ചന്ദ്രഗ്രഹണത്തിന്റെ ഗുണഫലങ്ങള്ക്കായി മീനരാശിയിലുള്ളവര് രാമചരിതമാനസത്തിലെ ആരണ്യകാണ്ഡം വായിക്കണം. ഇത് ചെയ്യുന്നത് മീനരാശിക്ക് പുരോഗതിയുടെ പാത തുറക്കുകയും ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുകയും ചെയ്യും.