For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹണത്തില്‍ പതറുന്ന നാല്‌ രാശിക്കാര്‍ ഇവരാണ്

|

2020 ന്റെ ആദ്യ പകുതിയില്‍ രണ്ട് ചന്ദ്രഗ്രഹണങ്ങളും ഒരു സൂര്യഗ്രഹണവും ഇന്നുവരെ നാം കണ്ടു. മറ്റൊരു ഗ്രഹണം ജൂലൈ 5 ന് അതായത് നാളെയാണ് കണക്കാക്കപ്പെടുന്നത്. ഈ പെന്‍ബ്രല്‍ ഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയില്ല. അമേരിക്ക, ആഫ്രിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ ഗ്രഹണം കാണാന്‍ സാധിക്കുന്നത്. ഈ പ്രത്യേക ഗ്രഹണത്തെ ഉപചായ ചന്ദ്ര ഗ്രഹണം എന്ന് വിളിക്കുന്നു.

ചന്ദ്രഗ്രഹണ ദിനം കരുതിയിരിക്കേണ്ട രാശിക്കാര്‍ചന്ദ്രഗ്രഹണ ദിനം കരുതിയിരിക്കേണ്ട രാശിക്കാര്‍

ശാസ്ത്രീയ പ്രാധാന്യമുണ്ടെങ്കിലും ഈ ഗ്രഹണത്തിന് ജ്യോതിഷപരമായ പ്രസക്തിയും ഉണ്ട്. വ്യത്യസ്ത രാശിചിഹ്നങ്ങളില്‍ 2020 ജൂലൈ 5 ന് ചന്ദ്രഗ്രഹണത്തിന്റെ സമയവും ഫലവും നമുക്ക് കണ്ടെത്താം. അതിലുപരി നിങ്ങള്‍ക്ക് ഓരോ രാശിക്കാര്‍ക്കും ഗ്രഹണം മോശമായി ബാധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. 12 രാശിയില്‍ നാല് രാശിക്കാര്‍ക്ക് പ്രതികൂല സാഹചര്യം ഗ്രഹണത്തിലൂടെ സംഭവിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇവര്‍ എന്ന് നമുക്ക് നോക്കാം.

വിശ്വാസത്തിന്റെ ഫലം

വിശ്വാസത്തിന്റെ ഫലം

4 രാശിചിഹ്നങ്ങളില്‍ 2020 ജൂലൈ 5 ന് ചന്ദ്രഗ്രഹണത്തിന്റെ നെഗറ്റീവ് പ്രഭാവം ബാധിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള പൂര്‍ണ്ണചന്ദ്രഗ്രഹണം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, നമ്മുടെ പാതയുടെ ദിശ മാറ്റുന്നതില്‍ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തി ഈ 4 രാശിചിഹ്നങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മിഥുനം രാശി

മിഥുനം രാശി

ശാരീരികവും മാനസികവുമായ ആരോഗ്യം വരുമ്പോള്‍ മിഥുനം രാശിക്ക് ഈ ചന്ദ്രഗ്രഹണ ദിനത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമാണ്. കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരമാവധി പരിമിതപ്പെടുത്തുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാം, അത് സമ്മര്‍ദ്ദത്തിലേക്ക് നയിക്കും. നിങ്ങളുടെ മാനസികാരോഗ്യത്തിനും തുല്യ ശ്രദ്ധ ആവശ്യമാണ്. ഭൂതകാലത്തെക്കുറിച്ചോ നിങ്ങളുടെ മനസമാധാനക്കേടിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ചോ സംസാരിക്കുന്നത് ഒഴിവാക്കുക. ഇതെല്ലാം നെഗറ്റീവ് ഫലമാണ് നിങ്ങള്‍ക്ക് തരുന്നത്.

തുലാം രാശി

തുലാം രാശി

2020 ജൂലൈ 5 ലെ ചന്ദ്രഗ്രഹണം തുലാം നിങ്ങളുടെ ജനന ചാര്‍ട്ടിലെ നിങ്ങളുടെ മൂന്നാംഗൃഹത്തെ നേരിട്ട് ബാധിക്കും. ആത്മീയ ഉണര്‍വ്വില്‍ നിന്ന് നിങ്ങള്‍ വ്യതിചലിക്കുമെന്നാണ് ഇതിനര്‍ത്ഥം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടുതലോ കുറവോ ആയിപ്പോവുന്നു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 15 മിനിറ്റ് വരെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നതിന് ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഇതെല്ലാം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിയുടെ രണ്ടാമത്തെ ഭവനത്തില്‍ ഗ്രഹണം പ്രതികൂല ഫലമുണ്ടാക്കും. ആരോഗ്യം ബാധിക്കുന്ന അപകടം പോലുള്ള ഗുരുതരമായ പ്രശ്നം ആയിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത. സാമ്പത്തികമായി ഇത് നിങ്ങള്‍ക്ക് ഏറ്റവും മോശം സമയമാണ്, കാരണം പണം വേഗത്തില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കാലഘട്ടമാണിത്. നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വരും ദിവസങ്ങളില്‍ നിങ്ങള്‍ക്കെതിരെ സംഘര്‍ഷമുണ്ടാക്കാം. മൊത്തത്തില്‍, വൃശ്ചികം രാശി നിങ്ങളുടെ അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും അകറ്റുന്നതിലേക്കാണ് എത്തുന്നത്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശി ചിഹ്നത്തിന് കീഴില്‍ ജനിക്കുന്ന ആളുകള്‍ക്ക് 6 മാസത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടാം. പതിനൊന്നാം ഗൃഹത്തിലെ കുഴപ്പങ്ങള്‍ക്ക് നിങ്ങളുടെ നേറ്റല്‍ ചാര്‍ട്ടുകള്‍ സാക്ഷ്യം വഹിച്ചേക്കാം. ഈ മാരകമായ സമയത്ത് നിങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ക്ക് അധിക പരിചരണം ആവശ്യമാണ്. നിങ്ങളുടെ കുട്ടിക്ക് തന്റെ കരിയറിലും ജോലിയിലും തിരിച്ചടികള്‍ നേരിടേണ്ടിവരും. വാസ്തവത്തില്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ അതിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. നിങ്ങള്‍ ഒരു പ്രണയബന്ധത്തിലാണെങ്കില്‍ പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

English summary

Lunar Eclipse 5 July 2020- Negative Effect on 4 Zodiac Signs

Here in this article we are discussing about the time and negative effect of Lunar Eclipse july 2020 on 4 zodiac signs.
X
Desktop Bottom Promotion