For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Lunar Eclipse 2022: ഈ വര്‍ഷം ഗ്രഹണദോഷം ബാധിക്കുന്ന നക്ഷത്രക്കാര്‍

|

ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് നവംബര്‍ 8-ന് നടക്കുന്നത്. എന്നാല്‍ സൂര്യ ഗ്രഹണം നടന്നത് ഒക്ടോബര്‍ 25-നായിരുന്നു. എന്നാല്‍ ജ്യോതിഷ പ്രകാരം 15 ദിവസത്തിനുള്ളില്‍ രണ്ട് ഗ്രഹണം തുടര്‍ച്ചയായി വരുന്നത് ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നാണ്. എന്നാല്‍ ചന്ദ്രനിലും സൂര്യനിലും ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ പ്രകൃതിയിലും മാറ്റങ്ങള്‍ വരുത്തും എന്നത് നമുക്കറിയാം. അടുത്തടുത്തായി വരുന്ന രണ്ട് ഗ്രഹണങ്ങള്‍ പ്രകൃതിയില്‍ അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത് എന്ന വാദങ്ങള്‍ പലിയിടങ്ങളിലായി നിലനില്‍ക്കുന്നുണ്ട്.

Lunar Eclipse 2022

സൂര്യചന്ദ്രന്‍മാര്‍ പ്രകൃതിയുടെയും ജീവജാലങ്ങളുടേയും നിലനില്‍പ്പിന്റെ അനിവാര്യ ഘടകമാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധയോടെ വേണം ഗ്രഹണ സമയത്തെ കണക്കാക്കുന്നതിന്. ഗ്രഹണം സൂര്യ ചന്ദ്രന്‍മാരെ ബാധിക്കുമ്പോള്‍ അതിന്റെ ചെറിയ ഒരംശം നമ്മുടെ ജീവിതത്തേയും ബാധിക്കുന്നു. എന്നാല്‍ ചിലരില്‍ അത് അല്‍പം ആഴത്തിലും ചിലരില്‍ അത് ചെറുതായി മാത്രമേ ബാധിക്കുന്നുള്ളൂ എന്നതാണ് വ്യത്യാസം. ഈ വര്‍ഷത്തെ അവസാന ഗ്രഹണമാണ് നവംബര്‍ 8 ചൊവ്വാഴ്ച നടക്കാന്‍ പോവുന്നത്. ഈ സമയം ചില നക്ഷത്രക്കാരെ ഗ്രഹണ ദോഷം ബാധിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചന്ദ്രഗ്രഹണം സമയം

ചന്ദ്രഗ്രഹണം സമയം

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 8-ന് നടക്കും എന്ന് പറഞ്ഞുവല്ലോ. ഇതിന്റെ കൃത്യസമയം പറയുകയാണെങ്കില്‍ നവംബര്‍ 8-ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2.30ന് ആരംങിച്ച് വൈകുന്നേരം 6 മണിവരെയാണ് ഗ്രഹണ സമയം. ഈ സമയം ഇന്ത്യയില്‍ കൊല്‍ക്കത്ത, ജാര്‍ഖണ്ഡ്, ബീഹാര്‍, ആസ്സാം തുടങ്ങിയ സ്ഥലങ്ങളില്‍ പൂര്‍ണ ഗ്രഹണം കാണപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ ഇത് ഭാഗിക ചന്ദ്രഗ്രഹണമായാണ് കാണപ്പെടുന്നത്. ഈ ചന്ദ്രഗ്രഹണം രാഹുഗ്രസ്തമായാണ് ജ്യോതിഷം പറയുന്നത്. ഭരണി നക്ഷത്രത്തിലാണ് ഈ വര്‍ഷത്തെ ഗ്രഹണം നടക്കുന്നത്.

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

ചന്ദ്രഗ്രഹണം അതിന്റെ ഗ്രഹണ ദോഷം കാണിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അതില്‍ വരുന്ന ചില നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഭരണി നക്ഷത്രക്കാര്‍ക്ക് ഗ്രഹണം ദോഷകരമായാണ് ബാധിക്കുന്നത്. ഭരണി നക്ഷത്രത്തില്‍ തന്നെയാണ് ഗ്രഹണം നടക്കുന്നത് എന്നുള്ളത് കൊണ്ട് തന്നെ ഗ്രഹണം ഇവരെ അല്‍പം തളര്‍ത്താം. ഗ്രഹണ നക്ഷത്രമായത് കൊണ്ട് തന്നെ ഇവരില്‍ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നതിനും സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നതിനും ഉള്ള യോഗം കാണുന്നു. പല ചികിത്സകളിലും വേണ്ടത്ര ഫലമില്ലാത്തത് പോലേയും നിങ്ങള്‍ക്ക് തോന്നുന്നതിനുള്ള സാധ്യത കാണുന്നു.

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

പൂരം നക്ഷത്രക്കാര്‍ക്കും ഗ്രഹണം അതിന്റെ ദോഷഫലങ്ങളെ കാണിക്കുന്നുണ്ട്. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നതിനും വിഷാദ രോഗത്തിലേക്ക് കൂപ്പുകുത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. വിദ്യാര്ത്ഥികളെങ്കില്‍ പഠനത്തിന്റെ കാര്യത്തില്‍ പിന്നോക്കം പോവാം. ദാമ്പത്യ ബന്ധങ്ങളില്‍ കയ്പ്പും വിള്ളലുകളും കാണപ്പെടുന്നു. പല മേഖലയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് വിചാരിച്ചത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവണം എന്നില്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ എതിര്‍ദിശയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കും.

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

പൂരാടം നക്ഷത്രക്കാര്‍ക്കും ഇതേ ഫലങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. ഭരണി നക്ഷത്രത്തിന്റെ അനുജന്മനക്ഷത്രമായാണ് പൂരാടത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ദോഷഫലങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതിന് സാധിക്കില്ല. എന്നാല്‍ ഗ്രഹണദോഷം കുറക്കുന്നതിന് ദേവന്‍മാരുടെ ദേവനായ മഹാദേവനെ ആരാധിക്കുകയും പഞ്ചാക്ഷരി മന്ത്രം ജപിക്കുകുയും ചെയ്യാവുന്നതാണ്. മുന്നൊരുക്കത്തോടെ തയ്യാറാക്കിയ പല പദ്ധതികളും പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വേണ്ടത്ര അംഗീകാരം സമൂഹത്തില്‍ ലഭിക്കാതെ പോവുന്നു.

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

അശ്വതി നക്ഷത്രക്കാരേയും ഗ്രഹണം ദോഷകരമായി ബാധിക്കുന്നു. ഭരണി നക്ഷത്രത്തിന്റെ മുന്നേയുള്ള നക്ഷത്രമായത് കൊണ്ട്തന്നെ ഭരണിയുടെ ദോഷങ്ങളെ ചെറിയ രീതിയില്‍ എങ്കിലും അശ്വതിയേയും ബാധിക്കുന്നു. ഇതുപോലെ തന്നെയാണ് കാര്‍ത്തിക നക്ഷത്രവും. കാര്‍ത്തിക നക്ഷത്രത്തേയും ഈ ഗ്രഹണ ദോഷം വളരെ മോശമായി തന്നെ ബാധിക്കുന്നു. ശിവനെ ആരാധിക്കുക മാത്രമാണ് ഗ്രഹണദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിനുള്ള ഒരേ ഒരു പോംവഴി. ഇത് കൂടാതെ ജാതകത്തില്‍ ചന്ദ്രദശയിലൂടെ കടന്നു പോവുന്ന നക്ഷത്രക്കാരേയും ഗ്രഹണം ദോഷകരമായി ബാധിക്കുന്നു.

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

ദോഷഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്

രോഹിണി നക്ഷത്രക്കാരിലും ഗ്രഹണ ദോഷം പിടിമുറുക്കുന്നു. ഇവരില്‍ ലക്ഷ്യത്തിന് മാറ്റം വരുകയും അതില്‍ ആത്മവിശ്വാസമില്ലാതെ വരുകയും ചെയ്യാം. പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. രോഹിണി നക്ഷത്രക്കാരോടൊപ്പം അത്തം, തിരുവോണം എന്നീ ചന്ദ്രനക്ഷത്രങ്ങള്‍ക്കും ദോഷഫലങ്ങള്‍ ഗ്രഹണം സമ്മാനിക്കുന്നു. ലക്ഷ്യത്തിലെത്താനാവാതെ മുന്നോട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നു. ആ സമയം എന്താണ് ജീവിതത്തില്‍ ചെയ്യേണ്ടത് എങ്ങനെ പ്രവര്‍ത്തിക്കണം എന്നുള്ളതിനെക്കുറിച്ച് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. മഹാദേവനെ ഭജിക്കുക, ക്ഷേത്ര ദര്‍ശനം നടത്തുക എന്നതാണ് ഗ്രഹണദോഷത്തില്‍ നിന്ന് പരിഹാരം കാണുന്നതിനുള്ള വഴികള്‍.

ഗ്രഹണ ദോഷം എത്ര സമയം

ഗ്രഹണ ദോഷം എത്ര സമയം

എന്നാല്‍ ഗ്രഹണ ദോഷം എത്ര സമയം നിങ്ങളെ ഗ്രഹിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ചന്ദ്രഗ്രഹണം നടക്കുന്നത് മേടം രാശിയില്‍ ആണ്. അതുകൊണ്ട് തന്നെ ഇത് അധികം നീണ്ടു നില്‍ക്കുകയില്ല. എങ്കിലും ശുഭകാര്യങ്ങള്‍ നടത്തുന്നത് മൂന്ന് ദിവസത്തിന് ശേഷം മതി എന്നാണ് ജ്യോതിഷം പറയുന്നത്. പണ്ടുള്ളവര്‍ ഗ്രഹണ സമയത്ത് ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഇത് കൂടാതെ ക്ഷേത്രങ്ങളില്‍ ശ്രീകോവില്‍ അടച്ചിടുന്ന പതിവും ഉണ്ടായിരുന്നു. ചന്ദ്രനെ സ്ത്രീ ഗ്രഹമായാണ് കണക്കാക്കുന്നത്. തുലാം മാസത്തില്‍ വെളുത്ത വാവ് ദിവസമാണ് ഗ്രഹണം സംഭവിക്കുന്നത്.

Lunar Eclipse: ചന്ദ്രഗ്രഹണ ദിനം ഈ 5 രാശിക്കാരെ കാത്ത് മഹാഭാഗ്യംLunar Eclipse: ചന്ദ്രഗ്രഹണ ദിനം ഈ 5 രാശിക്കാരെ കാത്ത് മഹാഭാഗ്യം

Chandra Grahan 2022 Horoscope: ഇടവം രാശിയില്‍ അവസാന ഗ്രഹണം: 12 രാശിക്കും ഫലംChandra Grahan 2022 Horoscope: ഇടവം രാശിയില്‍ അവസാന ഗ്രഹണം: 12 രാശിക്കും ഫലം

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Lunar Eclipse 2022: Chandra Grahan These Birth Stars Will Be Unlucky In Malayalam

Here in this article we are sharing some unlucky birth star on lunar eclipse 2022 in malayalam. Take a look.
Story first published: Monday, November 7, 2022, 12:22 [IST]
X
Desktop Bottom Promotion