For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയത്തിനുള്ള ഗണേശ മന്ത്രങ്ങൾ

|

ഗണേശൻ, അല്ലെങ്കിൽ ഗജമുഖൻ വലിയൊരു ജനവിഭാഗത്തിന്റെ ഇഷ്ടദേവനാണ്. ഈ ലളിതമായ ദൈവം അവന്റെ സുന്ദരമായ രൂപത്തിനും പെട്ടെന്ന് പ്രസാദിക്കുന്നതുമായ പ്രത്യേകതയ്ക്ക് പ്രസിദ്ധമാണ്.

f

ശുഭകരമായ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുൻപ് ഗണേശ പൂജ ചെയ്യാൻ ഹിന്ദു പുരാണങ്ങളിൽ പറയുന്നു. ഗണേശ പൂജ ചെയ്യുന്നത് പ്രയാസങ്ങൾ നീക്കംചെയ്യാനും വിജയം നേടാനും സഹായിക്കും.

 എന്തുകൊണ്ട് ഗണേശനെ ആരാധിക്കുന്നു?

എന്തുകൊണ്ട് ഗണേശനെ ആരാധിക്കുന്നു?

ഗണങ്ങൾ അഥവാ സാർവത്രിക ശക്തികളുടെ നേതാവാണ് ഗണപതി ഭഗവാൻ. ഒരു നേതാവില്ലാത്തവൻ എന്നും വിനായകൻ എന്ന ഇദ്ദേഹത്തിന്റെ മറ്റൊരു പേര് അർത്ഥമാക്കുന്നു.

അതിനാൽ ഏതൊരു പ്രവർത്തനത്തിന്റെയും തുടക്കത്തിൽ തന്നെ ആരാധനയും ആദരവും ആദ്യം സമർപ്പിക്കേണ്ടത് വിനയകനാണ്. ഗണേശന്റെ മറ്റു പേരുകളായ വിഗ്ന രാജ, വിഗ്നേശ് എന്നിവ ഗണേശൻ തടസ്സങ്ങൾ നീക്കുന്ന ദൈവമാണെന്ന് നമുക്ക് നിർദേശിക്കുന്നു.

"വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ സർവാ-കാര്യേഷു സർവദാ || "

അർത്ഥം - ഒരുപക്ഷേ ഇത് ഏറ്റവും വലിയ ഗണേശ മന്ത്രമാണ്, "കോടാനുകോടി സൂര്യന്റെ ശോഭയോടെയും വളഞ്ഞ തുമ്പിക്കൈയും വലിയ ശരീരവും ഉള്ള ഗണപതി ഭഗവാനെ ഞാൻ കുമ്പിട്ടു കൈ കൂപ്പി നിൽക്കുന്നു. എന്റെ വഴികളിലെ തടസ്സങ്ങളെ നീക്കം ചെയ്തു എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ."

ഈ മന്ത്രം ജപിക്കുന്നത് ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരിക്കാനും സാധിക്കും. ആരോഗ്യം, ധനം, സൗഭാഗ്യം, പ്രശസ്തി, സമൃദ്ധി, ജീവിത വിജയങ്ങൾ എന്നിവയും ഒരു വ്യക്തിയുടെ ജീവിതത്തിൽ കൊണ്ടു വരാൻ സഹായിക്കുന്നു.

 ഗണേശ് ഗായത്രി മന്ത്രം

ഗണേശ് ഗായത്രി മന്ത്രം

"ഓം ഏകാദന്തായ വിദ്മഹേ‌, വക്രതുണ്ടായ ധീമഹി,

തന്നോ ദണ്ടി പ്രാചോദയാത്.

അർത്ഥം - മുകളിൽ പറഞ്ഞിരിക്കുന്ന ഗണേശ ഗായത്രി മന്ത്രം അർത്ഥമാക്കുന്നത് , "ഞാൻ വളഞ്ഞ തുമ്പിക്കൈയും സർവശക്തനും ഒരു ആനക്കൊമ്പും സർവ്വ വ്യാപിയുമായ ദൈവത്തെ ധ്യാനിക്കുന്നു. ഗജമുഖൻ എന്നെ അതിശയകരമായ ബുദ്ധി നൽകി അനുഗ്രഹിച്ചു. ഈ മന്ത്രം ധൈര്യം, നീതി, വ്യക്തമായ കാഴ്ചപ്പാട് എന്നിവ പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ഗണപതി ഭീജ് മന്ത്രം

ഗണപതി ഭീജ് മന്ത്രം

"ഓം ഗം ഗണപതയേ നാമ"

അർത്ഥം - ഈ ഭീജ് മന്ത്രം അഥവാ വിത്തു മന്ത്രത്തിൽ ഗണേശനെ പ്രതിനിധാനം ചെയ്യുന്ന ശബ്ദം അടങ്ങിയിട്ടുണ്ട്. "ഞാൻ നല്ല മനസ്സോടും ബുദ്ധിയോടും കോടി കുമ്പിടുന്നു." എന്ന് ഈ മന്ത്രം പറയുന്നു. ഈ മന്ത്രത്തിന്റെ ശക്തി ദുഷ്ട ചിന്തകളെ തരണംചെയ്യുകയും ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാക്കുകയും ചെയ്യുന്നു. ഏതൊരു പ്രവർത്തനവും ആരംഭിക്കുന്നതിന് മുമ്പ് ഈ മന്ത്രത്തെ കഴിയുന്നത്ര തവണ ജപിക്കാൻ സാധിക്കുമോ അതിൽ അത്രയും വിജയിക്കാൻ വ്യക്തമായ മാർഗ്ഗം ഈ മന്ത്രം ഉണ്ടാക്കി തരും.

 വിജയത്തിന് ഋണം ഹരിത മന്ത്രം

വിജയത്തിന് ഋണം ഹരിത മന്ത്രം

"ഓം ഗണേശ ഋണം ചിന്തി വരേണ്യം ഹുങ് നമാഹ് ഫുട്ട് "

ഗണപതിയുടെ മറ്റൊരു പേരാണ് ഋണം ഹരിതാ. സമ്പത്ത് നൽകുന്നയാൾ എന്നർത്ഥം. ഈ തലക്കെട്ടിന്റെ മുഖ്യ വാക്കുകൾ ആയ ഋണം, ഹരിത എന്നിവയുടെ അർത്ഥം യഥാക്രമം 'ബാധ്യത','നീക്കം ചെയ്യുന്നവൻ' എന്നിവയാണ്. ഗണപതിയെ പ്രാർത്ഥിക്കുന്നത് കടങ്ങൾ നീക്കം ചെയ്ത് ജീവിതത്തിൽ സമൃദ്ധി ഉണ്ടാക്കുന്നു. ഈ മന്ത്രങ്ങൾ ജപിക്കുമ്പോൾ ഒരു വ്യക്തിയുടെ കടങ്ങൾ നീക്കംചെയ്യുകയും സമ്പത്തും സമൃദ്ധിയും കൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

 വിജയത്തിന് സിദ്ധി വിനായക് മന്ത്രം

വിജയത്തിന് സിദ്ധി വിനായക് മന്ത്രം

"ഓം നമോ സിദ്ധി വിനായക സർവ്വ കാര്യ കർതൃ സർവ്വ വിഘ്‌ന പ്രശമന്യേ സർവാർജയ വശ്യകർണായ സർവജാൻ സർവാശ്രീ പുരുഷ് ആകർഷനായ ശ്രീങ് ഓം സ്വാഹ."

അർത്ഥം - ഗണപതി മന്ത്രങ്ങളിൽ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് സിദ്ധി വിനായക് മന്ത്രം. മന്ത്രം പറയുന്നത് ഇങ്ങനെയാണ് " സന്തോഷത്തിന്റെയും വിവേകത്തിന്റെയും ദൈവമേ നിനക്ക് എന്തും സാധ്യമാക്കാൻ കഴിയുന്നവനാണ്. ജീവിതത്തിൽ തടസ്സം നീക്കുകയും, ഭൂമിയിലെ എല്ലാ പുരുഷൻമാരുടെയും സ്ത്രീയുടെയും സന്തോഷമാണ് നീ. "ഈ മന്ത്രം ജീവിതത്തിൽ വിജയം, ജ്ഞാനം, സമൃദ്ധി എന്നിവ കൈവരിക്കാൻ സഹായിക്കുന്നു.

Read more about: life ജീവിതം
English summary

വിജയത്തിനുള്ള ഗണേശ മന്ത്രങ്ങൾ

Everything that happens on this earth has many challenges and obstacles. But praying to the Ganesha leads the journey ahead.
Story first published: Wednesday, August 8, 2018, 17:03 [IST]
X
Desktop Bottom Promotion