For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രത്തിന് സമീപം വീട് വേണ്ട; ദോഷങ്ങള്‍ കൂടെ വരും

|

പലപ്പോഴും പലരുടേയും വീട് ക്ഷേത്രത്തിനു സമീപമായിരിക്കും. എന്നാല്‍ ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൊടുക്കുന്നത് പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ ക്ഷേത്രത്തിനു സമീപം വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാസ്തുവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തില്‍ കുടിയിരിക്കുന്ന ദേവതകളുടെ പ്രാധാന്യമനുസരിച്ചാണ് ഗൃഹനിര്‍മ്മാണത്തിലും നാം ശ്രദ്ധ നല്‍കേണ്ടത്. വിഷണു, ഭഗവതി, ഗണപതി തുടങ്ങിയ ദേവീദേവന്‍മാര്‍ കുടിയിരിക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വശത്തും വലതു വശത്തും ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമാണ്. എന്നാല്‍ ഇടതു വശത്തോ പിന്‍വശത്തോ വരുന്നത് ഗുണകരമല്ല.

പ്രസാദം വാങ്ങുമ്പോള്‍ വലതു കൈയ്യില്‍ വാങ്ങണംപ്രസാദം വാങ്ങുമ്പോള്‍ വലതു കൈയ്യില്‍ വാങ്ങണം

ശിവന്‍, ഭദ്രകാളി, നരസിംഹമൂര്‍ത്തി തുടങ്ങിയവര്‍ കുടിയിരിക്കുന്ന ക്ഷേത്രത്തിനു സമീപം വീട് നിര്‍മ്മിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇവിടെ ക്ഷേത്രത്തിന് ഇടതു വശത്തും പിന്നിലും ഗൃഹം നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ കാവുകളില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ബാധകമല്ല. ചെറുതോ വലുതോ ആയ ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വാസ്തു ശ്രദ്ധിച്ച് ഗൃഹനിര്‍മ്മാണം ആരംഭിക്കേണ്ടത്.

 ക്ഷേത്രത്തിന് സമീപം വീട് വേണ്ട;

ക്ഷേത്രത്തിന് സമീപം വീട് വേണ്ട;

പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇക്കാര്യമാണ്. ക്ഷേത്രത്തിനു സമീപം വീട് നിര്‍മ്മിക്കുമ്പോള്‍ ക്ഷേത്രത്തിനേക്കാള്‍ ഉയരത്തില്‍ വീടിന്റെ മേല്‍ക്കൂര വരാന്‍ പാടില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടാതെ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും മറ്റു ക്ഷേത്ര ജോലിക്കാര്‍ക്കും ക്ഷേത്രസമീപം വീട് വെയ്ക്കുന്നതിന് തടസ്സമില്ല. ക്ഷേത്രങ്ങളുടെ ദര്‍ശനമാണ് ഏറ്റവും പ്രധാനവും. ഇതിന് തടസ്സം വരുന്ന രീതിയില്‍ ഒരിക്കലും വീട് നിര്‍മ്മിക്കാന്‍ പാടില്ലെന്നതും ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം പള്ളികള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്.

ക്ഷേത്രത്തിന് സമീപം വീട്

ക്ഷേത്രത്തിന് സമീപം വീട്

ക്ഷേത്രത്തിന് സമീപം വീട് പണിയുന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ആഗ്രഹം ക്ഷേത്രത്തിനടുത്ത് വീട് വേണം എന്നുള്ളത് തന്നെയാണ്. എന്നാല്‍ ഇത് നിങ്ങള്‍ക്ക് നല്ലതാണോ മോശമാണോ എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. പ്ലോട്ട് വാങ്ങി നിങ്ങളുടെ സ്വപ്‌നഭവനം പണിയുന്നത് എന്തുകൊണ്ടും സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ചില അവസരങ്ങളിലെങ്കിലും നിങ്ങളുടെ വീടുകളില്‍ നെഗറ്റീവ് വൈബ് ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. ക്ഷേത്രത്തിന് സമീപം വീട് പണിയുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വാസ്തുനിയമം ശ്രദ്ധിക്കണം

വാസ്തുനിയമം ശ്രദ്ധിക്കണം

നിങ്ങളുടെ വീടുകളെ നെഗറ്റീവ് വൈബുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് പാലിക്കാന്‍ കഴിയുന്ന ചില വാസ്തു നിയമങ്ങളുണ്ട്. ചില ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍, ക്ഷേത്രത്തിന് സമീപം ഒരു പ്ലോട്ട് വാങ്ങേണ്ടി വന്നാല്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് 25 മീറ്റര്‍ അല്ലെങ്കില്‍ 80 അടി അകലെയുള്ള ഒരു വീട് നിര്‍മ്മിക്കുന്നതിനായി ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ക്ഷേത്ര പ്രവേശനത്തിന് എതിര്‍വശത്തായി വീടിന്റെ പ്രവേശന കവാടം പാടില്ല എന്നുള്ളതും ശ്രദ്ധിക്കണം. നിങ്ങളുടെ വീടിന്റെ പ്രധാന വാതില്‍ ക്ഷേത്രത്തിന് നേരിട്ട് അഭിമുഖീകരിക്കരുത്.

ക്ഷേത്രത്തിന്റെ നിഴല്‍

ക്ഷേത്രത്തിന്റെ നിഴല്‍

ക്ഷേത്രത്തിനടുത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകം എന്തായാലും ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും നിങ്ങളുടെ വീടിന്മേല്‍ വീഴരുത് എന്നതാണ്. ഇത് അങ്ങേയറ്റം നിന്ദ്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. നിങ്ങളുടെ വീടിന്റെ അതിര്‍ത്തി ഒരിക്കലും ക്ഷേത്രത്തിന്റെ കോമ്പൗണ്ടില്‍ തൊടരുത്. ഇത് കൂടാതെ നിങ്ങളുടെ വീട് പണിയാന്‍ ക്ഷേത്രത്തില്‍ നിന്നുള്ള കല്ലുകള്‍ പോലുള്ള നിര്‍മ്മാണ വസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച വരുത്തുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നു എന്നുള്ളതാണ് കാര്യം.

നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കണം

നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കണം

നിങ്ങള്‍ ഇതൊന്നും പാലിക്കാതെ വീട്ടില്‍ താമസിക്കുന്നുണ്ടെങ്കില്‍ നല്ലൊരു ജ്യോത്സ്യനെ സമീപിച്ച് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ശരി, ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍, അതിനുള്ള പരിഹാരവും ഉണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും വാസ്തു വിദഗ്ദ്ധനെ സമീപിച്ച് നെഗറ്റീവ് എനര്‍ജി എത്രയും വേഗം ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ പാലിക്കേണ്ടതാണ്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങളുടെ ദോഷങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.

English summary

Keep Your House Away From The Temple Shadow

Vastu shastra the ancient Indian divine science of architecture and natural living has underlined various rules that evoke positive or negative wavelength in our surroundings.
X
Desktop Bottom Promotion