For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ത്തിക പൂര്‍ണിമ : സര്‍വ്വപാപങ്ങളില്‍ നിന്ന് മോക്ഷം ഗ്രഹദോഷങ്ങളകറ്റും ദിനം

|

കാര്‍ത്തിക പൂര്‍ണമിയെക്കുറിച്ചു ഈ ദിനത്തെക്കുറിച്ചും പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ കാര്‍ത്തിക പൂര്‍ണിമയുടെ പ്രാധാന്യം, തീയ്യതി, മുഹൂര്‍ത്തം, ചടങ്ങുകള്‍ എന്നിവയെക്കുറിച്ച് പലര്‍ക്കും അറിയണം എന്നില്ല. കാരണം കേരളത്തില്‍ അത്ര വലിയ പ്രാധാന്യത്തോടെ കാര്‍ത്തിക പൂര്‍ണിമ ആഘോഷിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് കാര്യം. അമാവാസി ദിനത്തിലോ കാര്‍ത്തിക മാസത്തിലെ പതിനഞ്ചാമത്തെ ദിവസമോ ആണ് കാര്‍ത്തിക പൂര്‍ണിമ ആഘോഷിക്കപ്പെടുന്നത്. ഈ ദിവസമാണ് ശിവന്‍ തന്റെ ഭക്തരുടെ ക്ഷേമത്തിനായി അസുരനായിരുന്ന ത്രിപുരാസുരനെ വധിച്ചത് എന്നാണ് ഐതിഹ്യം. ഈ പൂര്‍ണിമയെ ത്രിപുരി പൂര്‍ണിമ എന്നും അറിയപ്പെടാറുണ്ട്. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ കാര്‍ത്തിക നക്ഷത്രമാണെങ്കില്‍ ഈ ദിനം മഹാകാര്‍ത്തിക എന്നാണ് അറിയപ്പെടുന്നത്.

Kartik Purnima 2022

എന്നാല്‍ കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ ഭരണി നക്ഷത്രമാണെങ്കില്‍ ഇവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാവും എന്നാണ് വിശ്വാസം. ഈ ദിനത്തിലാണ് മഹാവിഷ്ണു മത്സ്യാവതാരമായി രൂപമെടുത്തത് എന്നാണ് വിശ്വാസം. ഇന്ത്യയില്‍ കാര്‍ത്തിക പൂര്‍ണിമ ഉത്സവം വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ആണ് ആഘോഷിക്കപ്പെടുന്നത്. ഹിന്ദു, സിഖ്, ജൈനമതസ്ഥരെല്ലാം തന്നെ ഈ ദിനം വളരെയധികം ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തില്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നത് ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു എന്നാണ് വിശ്വാസം. കാര്‍ത്തിക പൂര്‍ണിമ ദിനത്തിന്റെ പ്രാധാന്യവും തീയ്യതിയും പ്രത്യേകതകളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാര്‍ത്തിക പൂര്‍ണിമ തിഥിയും സമയവും 2022

കാര്‍ത്തിക പൂര്‍ണിമ തിഥിയും സമയവും 2022

കാര്‍ത്തിക പൂര്‍ണിമ ദിനം നവംബര്‍ 8 ചൊവ്വാഴ്ചയാണ് വരുന്നത്. ഈ ദിനം പൂര്‍ണിമ തിഥി ആരംഭിക്കുന്നത് 07 നവംബര്‍, ഉച്ചക്ക് 12:48 -നാണ്. പൂര്‍ണിമ തിഥി അവസാനിക്കുന്നത് നവംബര്‍ 08, ഉച്ചയ്ക്ക് 2:59നാണ്. ഈ ദിനത്തിലാണ് വ്രതമെടുക്കുന്നതും വ്രതാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ വ്രതമെടുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

വ്രതാനുഷ്ഠാനം ഇപ്രകാരം

വ്രതാനുഷ്ഠാനം ഇപ്രകാരം

കാര്‍ത്തിക പൂര്‍ണിമ നാളില്‍, അതിരാവിലെ എഴുന്നേറ്റ് വ്രതമനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി അതിരാവിലെ കുളിക്കുകയും പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും ചെയ്യണം. കാര്‍ത്തിക പൂര്‍ണ്ണിമയുടെ രാത്രിയില്‍ വ്രതമെടുക്കുന്ന വ്യക്തി വ്രതമനുഷ്ഠിക്കണം. ശിവനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. കാര്‍ത്തിക പൂര്‍ണിമയില്‍ മഹാവിഷ്ണുവിനെയും പ്രത്യേകം ആരാധിക്കേണ്ടതാണ്. ഈ ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ രാധയേയും കൃഷ്ണനേയും ആരാധിച്ച് പൂജകള്‍ നടത്തി വിളക്ക് ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ടുവരും.

വ്രതാനുഷ്ഠാനം ഇപ്രകാരം

വ്രതാനുഷ്ഠാനം ഇപ്രകാരം

ഈ ദിവസം പശുവിനെയോ ആനയെയോ കുതിരകളെയോ അന്നമൂട്ടുന്നത് നല്ലതാണ്. ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് സന്തോഷവും ഐക്യവും വീട്ടില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുന്നു. ദാനം നിങ്ങളുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുകയും ഗ്രഹദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ വ്രതം അനുഷ്ഠിക്കുന്നത് സന്താനസൗഭാഗ്യത്തിന് നിങ്ങളെ അനുഗ്രഹിക്കുന്നു.

വ്രതാനുഷ്ഠാനം ഇപ്രകാരം

വ്രതാനുഷ്ഠാനം ഇപ്രകാരം

കാര്‍ത്തിക പൂര്‍ണിമയുടെ വ്രതാനുഷ്ഠാനം എടുക്കുന്നവര്‍ ഉപവസിക്കുകയും ഒരുനേരം ഭക്ഷണം കഴിക്കുകയും വേണം. പശുവിന്‍പാല്‍, വാഴപ്പഴം, ഈന്തപ്പഴം, തേങ്ങ, പേരക്ക മുതലായവ അതിന്റെ ദാനം ചെയ്യുകയും ഭഗവാന് അര്‍പ്പിക്കുകയും വേണം. കാര്‍ത്തിക പൂര്‍ണിമ ദിനത്തിലെ ചരിത്രം എന്താണെന്നും ഐതിഹ്യം എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

കാര്‍ത്തിക പൂര്‍ണിമയുടെ പിന്നിലെ ചരിത്രം

കാര്‍ത്തിക പൂര്‍ണിമയുടെ പിന്നിലെ ചരിത്രം

പുരാതന കാലത്ത്, ത്രിപൂരാസുരന്‍ എന്നൊരു അസുരനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ തപസ്സിന്റെ ശക്തി കൊണ്ട് ദേവന്‍മാര്‍ ഭയപ്പെട്ടു. ഈ അസുരനെ തുരത്തുന്നതിന് വേണ്ടി എല്ലാ മാര്‍ഗ്ഗങ്ങളും ദേവന്‍മാര്‍ പയറ്റി. എന്നാല്‍ തന്റെ തപശക്തിയില്‍ സംപ്രീതനായ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയും വരം നല്‍കുകയും ചെയ്തു. ഭൂമിയിലെ ഒരു മനുഷ്യനാലും ദേവതകളാലും താന്‍ വധിക്കപ്പെടരുത് എന്ന ആഗ്രഹമായിരുന്നു ത്രിപൂരാസുരന് ഉണ്ടായിരുന്നത്. എന്നാല്‍ ശിവന്റെ ശക്തിയില്‍ ത്രിപുരാസുരന്‍ വധിക്കപ്പെട്ടു. ഈ ദിനമാണ് കാര്‍ത്തിക പൂര്‍ണിമയായി അറിയപ്പെടുന്നത്.

കാര്‍ത്തിക പൂര്‍ണിമ വ്രതത്തിന്റെ പ്രാധാന്യം

കാര്‍ത്തിക പൂര്‍ണിമ വ്രതത്തിന്റെ പ്രാധാന്യം

എല്ലാത്തരം പാപങ്ങളെയും നെഗറ്റീവ് എനര്‍ജിയെയും ഇല്ലാതാക്കാന്‍ കാര്‍ത്തിക പൂര്‍ണിമ വ്രതം നിങ്ങളെ സഹായിക്കുന്നു. ഈ ദിവസം കാര്‍ത്തിക നക്ഷത്രത്തില്‍ ചന്ദ്രനും വ്യാഴവും ഉണ്ടെങ്കില്‍ ഈ പൂര്‍ണിമയെ മഹാ പൂര്‍ണിമ എന്ന് വിളിക്കുന്നു. കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ വ്രതമെടുക്കുന്നത്ശിവനെയും മഹാവിഷ്ണുവിനെയും വളരെയധികം സന്തോഷിപ്പിക്കുന്നു, ഇത് വളരെ അനുകൂലവും മനോഹരവുമായ സമയം നിങ്ങള്‍ക്ക് നല്‍കുന്നു. ഈ ദിനത്തില്‍ ഉപവസിക്കുന്നത് ഫലപ്രാപ്തി വര്‍ദ്ധിക്കുന്നു.

ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം: ഈ രാശിക്കാര്‍ അല്‍പം സൂക്ഷിക്കണംഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം: ഈ രാശിക്കാര്‍ അല്‍പം സൂക്ഷിക്കണം

നവംബര്‍ മാസം 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍നവംബര്‍ മാസം 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്

English summary

Kartik Purnima 2022 Date, Shubh Muhurat, Rituals, Significance in Malayalam

Here in this article we are discussing about the date, shubh muhurat, rituals and significance of Kartik Purnima in malayalam. Take a look.
Story first published: Thursday, November 3, 2022, 22:24 [IST]
X
Desktop Bottom Promotion