For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃക്കാര്‍ത്തികയില്‍ അഷ്ടദളദീപം അത്യുത്തമം: അറിയാം ഓരോ വിളക്കിന്റേയും പ്രാധാന്യം

|

തൃക്കാര്‍ത്തിക അഥവാ കാര്‍ത്തിക വിളക്ക് ആഘോഷിക്കുന്നവരാണ് പലരും. വൃശ്ചികമാസവും പൗര്‍ണമിയും ചേര്‍ന്ന് വരുന്ന ദിനത്തിലാണ് കാര്‍ത്തിക ദീപം കത്തിക്കുന്നത്. കാര്‍ത്തികേയന്റേയും ദേവി ആദിപരാശക്തിയുടേയും പ്രധാനപ്പെട്ട ദിനമാണ് തൃക്കാര്‍ത്തികയെ കണക്കാക്കുന്നത്. സന്ധ്യക്ക് മണ്‍ചിരാതുകള്‍ കത്തിച്ച് ദേവി പരാശക്തിയെ പ്രാര്‍ത്ഥിച്ച് തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.

Karthika Deepam 2022:

വൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിനും വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. നമ്മുടെ എല്ലാ ദുരിതങ്ങളേയും ദു:ഖങ്ങളേയും അകറ്റി ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരുന്നതിന് വേണ്ടിയാണ് തൃക്കാര്‍ത്തിക ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില്‍ ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ എല്ലാം തന്നെ വിളക്ക് കൊളുത്തി ആഘോഷിക്കപ്പെടുന്നു. തൃക്കാര്‍ത്തിക ദിനത്തിലെ പ്രത്യേകതകളെക്കുറിച്ചും തീയ്യതിയും ചരിത്രവും പ്രാധാന്യവും അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഈ വര്‍ഷത്തെ കാര്‍ത്തിക ദീപം

ഈ വര്‍ഷത്തെ കാര്‍ത്തിക ദീപം 2022 ഡിസംബര്‍ 7-നാണ് വരുന്നത്. 2022 ഡിസംബര്‍ 07-ന് രാവിലെ 08:38-ന് ആരംഭിക്കുന്ന ദീപം 2022 ഡിസംബര്‍ 08-ന് രാവിലെ 10:25-ന് അവസാനിക്കുന്നു. ആറ് നക്ഷത്രങ്ങളാണ് കാര്‍ത്തികയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ശിവപാര്‍വ്വതീ പുത്രനായ കാര്‍ത്തികേയനെ പരിപാലിക്കുന്നതിന് വേണ്ടിയാണ് കൃതിക ദേവിമാര്‍ ജന്മമെടുത്തത് എന്നാണ് വിശ്വാസം. ശിവന്‍ തന്റെ മൂന്നാം കണ്ണില്‍ നിന്നാണ് ആറ് ദേവിമാര്‍ക്ക് രൂപം നല്‍കിയത്. കൃതിക ദേവിമാരെ ആരാധിക്കുന്നത് മുരുകനെ ആരാധിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. തമിഴ്‌നാട്ടിലാണ് കൂടുതല്‍ ആഘോഷിക്കപ്പെടുന്നത് എന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലും കാര്‍ത്തിക വിളക്കിന് വളരെയധികം പ്രാധാന്യം ഉണ്ട്.

Karthika Deepam 2022:

വിളക്ക് തെളിക്കുന്നത് എപ്പോള്‍

തൃക്കാര്‍ത്തിക നാളില്‍ വൈകിട്ടാണ് വിളക്ക് തെളിയിക്കുന്നത്. ഇതില്‍ ഏറ്റവും ഉത്തമം നെയ് വിളക്ക് തെളിയിക്കുന്നതാണ്. മണ്‍ ചെരാതിലോ അല്ലെങ്കില്‍ നിലവിളക്കിലോ ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. ഈ ദിനത്തില്‍ വിളക്ക് തെളിയിച്ച് ലക്ഷ്മി സമേതനായ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്ന. നിങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനും ഈ ദിനം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. എത്ര ദീപങ്ങള്‍ ഉത്തമമായി തെളിയിക്കണം. രോഗശാന്തിയും ശത്രുദോഷവും ഇല്ലാതാക്കുന്നതിനും എങ്ങനെ വിളക്ക് തെളിയിക്കണം എന്ന് നോക്കാം.

Karthika Deepam 2022:

എത്ര ദീപങ്ങള്‍ തെളിയിക്കണം?

കാര്‍ത്തിക വിളക്കില്‍ ഏറ്റവും ഉത്തമമായി കണക്കാക്കുന്നത് 108 ദീപങ്ങള്‍ ആണ്. എന്നാല്‍ അതിന് സാധിക്കാത്തവര്‍ക്ക് 84, 64,54,48,36,28 എന്നീ സംഖ്യകളില്‍ ദീപം തെളിയിക്കാവുന്നതാണ്. ദീപം തെളിയിക്കുന്നതില്‍ എണ്ണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ട്. കാര്യസിദ്ധിക്ക് 36 ദീപങ്ങളാണ് ഏറ്റവും ഉത്തമം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ 51 ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. രോഗദുരിത ശാന്തിക്ക് വേണ്ടി 41 ദീപങ്ങള്‍ തെളിയിക്കാറുണ്ട്. ഇത് മാത്രമല്ല തൃക്കാര്‍ത്തിക ദിനത്തില്‍ ഒരു ദീപമെങ്കിലും തെളിയിക്കുന്നത് ദേവിയുടെ അനുഗ്രഹം നല്‍കുന്നു. ചിരാതിന് താഴെ അരയാലിന്റെ ഇല വെച്ച് തെളിയിക്കുന്നതാണ് ഏറ്റവും ഉത്തമം.

Karthika Deepam 2022:

ദീപത്തിന്റെ ആകൃതി പ്രധാനം

ദീപത്തിന്റെ ആകൃതിയും വളരെയധികം പ്രധാനപ്പെട്ടതാണ്. ഷഡ്‌കോണ ദീപം തെളിയിക്കുന്നത് കാര്യസിദ്ധിക്ക് സഹായിക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ ചതുര ദീപം ഒന്‍പത് എണ്ണമായി തെളിയിക്കുന്നത് ശത്രുദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതം സന്തോഷകരമാവുന്നതിനും സഹായിക്കുന്നു. ത്രികോണ ആകൃതിയില്‍ ദീപം തെളിയിക്കുന്നത് നിങ്ങളില്‍ പ്രണയ സാഫല്യത്തിന് സഹായിക്കുന്നു. പ്രേമസാഫല്യത്തിന് വേണ്ടി നിങ്ങള്‍ക്ക് ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. വൃത്തത്തില്‍ ദീപം തെളിയിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടവും വിദ്യാവിജയവും ദാരിദ്ര്യത്തില്‍ നിന്ന് മോചനവും നല്‍കുന്നു എന്നാണ് വിശ്വാസം.

Karthika Deepam 2022:

അഷ്ടദള ദീപം

നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ജോലിസംബന്ധമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടെങ്കില്‍ അതില്‍ നിന്ന് മോചനം നേടുന്നതിന് അഷ്ടദള ദീപം തെളിയിക്കാവുന്നതാണ്. ജോലി സ്ഥലത്തെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് അഷ്ടദള ദീപം തെളിയിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉദ്യോഗസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിന് കാര്‍ത്തിക വിളക്ക് ദിവസം വൈകുന്നേരം അഷ്ടദള ദീപം തെളിയിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. നിങ്ങള്‍ക്ക് രാവിലേയും വിളക്ക് തെളിയിക്കാവുന്നതാണ്. എന്നാല്‍ വൈകുന്നേരം തെളിയിക്കുന്നതാണ് ഉത്തമം.

Karthika Deepam 2022:

most read: തൃക്കാർത്തികവ്രതം ഇങ്ങനെയെങ്കിൽ ഉദ്ദിഷ്ടകാര്യം

തീരാദുരിതത്തെ നീക്കും പിന്‍വിളക്കും ധാരയുംതീരാദുരിതത്തെ നീക്കും പിന്‍വിളക്കും ധാരയും

Read more about: festival vrat വ്രതം
English summary

Karthika Deepam 2022: Know About Date And Time, History, Legends And Celebrations In Malayalam

Here in this article we are sharing Karthika Deepam date, time, history and celebrations in malayalam. Take a look.
X
Desktop Bottom Promotion