For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃക്കാർത്തികവ്രതം ഇങ്ങനെയെങ്കിൽ ഉദ്ദിഷ്ടകാര്യം

|

ഇന്ന് തൃക്കാർത്തികയാണ്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാൽ അതിന് ഇരട്ടിഫലം എന്നാണ് പറയുന്നത്. ഒരിക്കലോട് കൂടിയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ദേവിയുടെ ജന്മ നക്ഷത്രമായാണ് തൃക്കാർത്തിക കൊണ്ടാടുന്നത്. ദേവിക്ക് വളരെയധികം പ്രാധാന്യമുള്ള ദിവസം കൂടിയാണ് തൃക്കാർത്തിക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് അൽപം പ്രാധാന്യം നൽകുന്നവർ കൂടിയാണ് നമ്മളെല്ലാവരും. ഓരോ വ്രതത്തിനും ഓരോ തരത്തിലുള്ള ഫലസിദ്ധിയാണ് ഉള്ളത്.

ഇന്ന് തൃക്കാര്‍ത്തികയാണ് എന്നത് ഓരോ വീടുകളിലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഓരോ വീടുകളിലും ക്ഷേത്രങ്ങളിലും മൺചെരാതുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കുന്നു. തൃക്കാർത്തിക ദിനം ഓരോ വിളക്കിലും ദേവിയുടെ സാന്നിധ്യം ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. മനസ്സിലെ മാലിന്യങ്ങൾ നീക്ക് ഐശ്വര്യത്തിലേക്ക് വാതിൽ തുറക്കുകയാണ് ഓരോ ദീപം തെളിയിക്കുന്നതിലൂടെയും സംഭവിക്കുന്നത്. കാർത്തിക നക്ഷത്രം ദേവിയുടെ ജന്മനാളാണ്. അന്ന് മൺചെരാതുകളിൽ വിളക്ക് തെളിയിച്ച് നന്മയിലേക്ക് വാതിൽ തുറക്കുകയാണ് ചെയ്യുന്നത്.

ദീപം തെളിയിക്കുന്നതിലൂടെ അത് ഐശ്വര്യത്തിനും ദേവീ കടാക്ഷത്തിനും ദാരിദ്ര്യ ദുഖത്തിനും വളരെയധികം മുന്നിൽ തന്നെയാണ് കാർത്തിക വ്രതം. കൂടാതെ ദീപം തെളിയിക്കുന്നതിലൂടെ നമുക്കുള്ളിലെ നെഗറ്റീവ് എനർജീ പൂർണമായും ഇല്ലാതാവുന്നു. ദീപം തെളിയിക്കുന്നതിലൂടെ മനസ്സിലേയും ശരീരത്തിലേയും എല്ലാ വിധത്തിലുള്ള മോശം ദുർബാധകളും ഇല്ലാതാവുന്നു എന്നും ആണ് വിശ്വാസം. തൃക്കാർത്തിക ദിനം വ്രത ചര്യകളോടെ നിഷ്ഠകളോടെ ദേവിയ ഭജിച്ചാൽ ഫലം സുനിശ്ചിതമാണ്.

Significance and Importance Of Thrikarthika

ലളിതാ സഹസ്രനാമം ചൊല്ലുകയും ഒരിക്കലൂണ് നിഷ്കർഷിക്കുകയും ചെയ്യുക. ശ്രീലളിതാ പഞ്ചവിംശതി ജപിക്കാവുന്നതാണ്. ശരീരശുദ്ധി പ്രധാനമാണ്. സന്ധ്യക്ക് വിളക്ക് കൊളുത്തിയ ശേഷം നിലവിളക്കിന് മുന്നിലിരുന്ന് വേണം ഇതെല്ലാം ജപിക്കുന്നതിന്. മത്സ്യ മാംസാദികൾ പൂർണമായും ഒഴിവാക്കണം.

ഒരിക്കലൂൺ എടുത്ത ശേഷം വൈകുന്നേരം പഴങ്ങളോ മറ്റോ കഴിക്കാവുന്നതാണ്. അല്ലെങ്കിൽ ഉപവാസം എടുക്കുന്നതും തെറ്റില്ല. രാവിലെ കുളിച്ച് ശുദ്ധി വരുത്തി വേണം ദേവീപാരായണം നടത്തുന്നതിന്. കാർത്തിക ദിനം മാത്രമല്ല രോഹിണി ദിനത്തിലും വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമായിട്ടുള്ള കാര്യമാണ്. ദേവീ ക്ഷേത്ര ദർശനവും മുടക്കരുത്. നിങ്ങൾക്ക് ഉദ്ദിഷ്ഠകാര്യത്തിന് ഏറ്റവും നല്ലത് തന്നെയാണ് കാർത്തിക നാളിലെ വ്രതം.

തൃക്കാർത്തിക ദിവസം മുകളിൽ പറഞ്ഞത് പോലെ ദേവിയെ ഭജിച്ചാൽ പാപങ്ങൾ പൊറുക്കുമെന്നും ജീവിതത്തിൽ ഉയരത്തിൽ എത്തുമെന്നും ആണ് വിശ്വാസം. അതിലൂടെ ജീവിതത്തിലെ പല വിധത്തിലുള്ള സങ്കടഘട്ടങ്ങളിലും ദേവി തുണയാവും എന്നും വിശ്വാസമുണ്ട്. ജീവിതത്തിൽ ഒരിക്കലും പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല ദേവീ വ്രതത്തിൽ. കാർത്തിക ദിനം വ്രതം എടുക്കുന്നത് അതുകൊണ്ട് തന്നെ വളരെ ശ്രേഷ്ഠമായാണ് കണക്കാക്കുന്നത്.

Read more about: insync ആത്മീയത
English summary

Significance and Importance Of Thrikarthika

Here in this article we are discussing about the importance and significance of thrikarthika.
X
Desktop Bottom Promotion