For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടക ബലി ഇങ്ങനെയെങ്കില്‍ ഇരട്ടി ഫലം

|

കര്‍ക്കിടക വാവ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. 2019 ജൂലായ് 31നാണ് ഈ വര്‍ഷത്തെ കര്‍ക്കിടക വാവു വരുന്നത്. അന്നു പകല്‍ 11. 35 മുതല്‍ പിറ്റേന്ന് പകല്‍ എട്ടേമുക്കാല്‍ വരെ അമാവാസി തിഥിയുണ്ട്. എന്നാല്‍ ശ്രാദ്ധമൂട്ടുന്നത് 31നു തന്നെയാണ്. അസ്തമയത്തിന്റെ ആറു നാഴിക മുന്‍പേ നക്ഷത്രമോ തിഥിയോ വരുന്നതു നോക്കിയാണ് ഇതു ചെയ്യുക.

പിതൃ കര്‍മം ചെയ്യുവാന്‍, പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിയ്ക്കുവാന്‍ ചെയ്യുന്ന കര്‍മമാണിത്. പിതൃ കര്‍മം ചെയ്യാന്‍ ഏറ്റവും മികച്ച ദിവസമെന്നു പറയാം. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് എന്നു പറയാം. പിതൃ കര്‍മം ശ്രദ്ധയോടെ ചെയ്യുന്നതിനാലാണ് ശ്രാദ്ധം എന്ന വാക്കു തന്നെ വരുന്നത്.

ഈ രേഖ ഇങ്ങനെയെങ്കില്‍ ജീവിത വിജയം

പിതൃക്കളുടെ ആത്മാവിന് മോക്ഷം ലഭിച്ചില്ലെങ്കില്‍ ജീവിച്ചിരിയ്ക്കുന്നവര്‍ക്കും സ്വസ്ഥതയുണ്ടാകില്ലെന്നതാണ് വിശ്വാസം. ആയുസ്, സന്താന സൗഖ്യം, ധനം, സ്വര്‍ഗം, മോക്ഷം, സുഖം, വിദ്യ തുടങ്ങിയ പല ഗുണങ്ങളും പിതൃ മോക്ഷ കര്‍മങ്ങളിലൂടെ വരുമെന്നാണ് വിശ്വാസം.

കര്‍ക്കിടക വാവിന് വ്രതം അനുഷ്ഠിയ്ക്കുമ്പോഴും ബലിയിടുമ്പോഴും പാലിയ്‌ക്കേണ്ട പല കാര്യങ്ങളും ചിട്ടകളുമുണ്ട്. ഇതു പാലിച്ചു ചെയ്താല്‍ മാത്രമേ ചെയ്യുന്നതിന്റെ ഗുണം ലഭിയ്ക്കൂ എന്നു വേണം, പറയുവാന്‍.

ജലാശയങ്ങളുടെ തീരത്താണ്

ജലാശയങ്ങളുടെ തീരത്താണ്

ജലാശയങ്ങളുടെ തീരത്താണ് ശ്രാദ്ധം കൂടുതല്‍ നല്ലത്. ഇതല്ലാതെ ഇല്ലം, വല്ലം, നെല്ലി എന്നിവയും ഇതിനായി പ്രധാനമെന്നു പറയാം. പിതൃക്കളുടെ ഒരു ദിനം എന്നത് നമ്മുടെ 365കാല്‍ ദിവസമാണ് എന്നാണ് വയ്പ്.ഇതു കൊണ്ടു തന്നെ ഒരു ദിവസം ബലിയിട്ടാല്‍ ദിവസവും അന്നമൂട്ടുന്നതിനു തുല്യമാണെന്നു പറയും. ജലാശയങ്ങള്‍, ജലം എല്ലാം ശുദ്ധമാക്കുന്നത് എന്നതാണ് ഇതിന്റെ വിശ്വാസം.

തലേന്നു തന്നെ

തലേന്നു തന്നെ

തലേന്നു തന്നെ ഇതിനായി ഒരിക്കല്‍ ആചരിയ്ക്കണം. തലേ ദിവസം കുളിച്ചു ക്ഷേത്ര ദര്‍ശനം നടത്തി ഒരു നേരം മാത്രം അരിയാഹാരം തൈരോ മറ്റോ കൂട്ടി കഴിയ്ക്കാം. ഉള്ളി പോലുള്ളവ ഒഴിവാക്കുക. എണ്ണ തേച്ചു കുളിയ്ക്കരുത്. മത്സ്യ മാംസാദികള്‍ തലേന്നും അന്നു പാടില്ല. ബ്രഹ്മചര്യവും ഈ രണ്ടു ദിവസങ്ങളിലും പ്രധാനം.എള്ള്, ദര്‍ഭ, മന്ത്രം എന്നിവ ഏറെ പ്രധനപ്പെട്ടതാണ്.ചെറൂള, തുളസി തുടങ്ങിയ പുഷ്പങ്ങളാണ് ഇതിനായി ഉപയോഗിയ്ക്കാറ്ഉണങ്ങലരി വേവിച്ചതും ഉപയോഗിയ്ക്കുന്നു.

എള്ളും

എള്ളും

എള്ളും മരണാനന്തര കര്‍മങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇത് മോക്ഷം നല്‍കാന്‍ പ്രധാനമാണ് എന്നാണ് വിശ്വാസം. മോക്ഷ ദായകം മാത്രമല്ല, പാപ നാശകം കൂടിയാണിത്. മഹാവിഷ്ണുവിന്റെ നെഞ്ചിലെ വിയര്‍പ്പില്‍ നിന്നാണ് എള്ളുണ്ടായതെന്നാണ് വിശ്വാസം. ഇതിന്റെ അധിദേവതയാകട്ടെ, യമദേവനും. യമന്റെ സഹോദരനായ ശനിയുടെ സാന്നിധ്യവും എള്ളിലുണ്ടെന്നാണ് വിശ്വാസം. ശനി ദോഷ നിവാരണത്തിന് എള്ളു തിരിയും എള്ളു പായസവുമെല്ലാം പ്രധാനമാകുന്നതും ഇതു കൊണ്ടാണ്.

കുളിച്ച് ഈറനോടെ

കുളിച്ച് ഈറനോടെ

കുളിച്ച് ഈറനോടെ തെക്കോട്ടു തിരിഞ്ഞിരുന്ന് നാക്കിലയില്‍ ദര്‍ഭപ്പുല്ലു വച്ച് പിതൃക്കള്‍ക്ക് അന്നവും നീരും നല്‍കുന്നുവെന്നാണ് വിശ്വാസം. ഇൗ സമയത്ത് മന്ത്രോച്ചാരണവും പതിവാണ്. മരണാന്തര കര്‍മങ്ങളെല്ലാം തന്നെ തെക്കു വശം പിടിച്ചാണ്. തെക്കോട്ടെടുക്കുക എന്നാണ് മരണത്തിനു പറയുക തന്നെ. സാധാരണ ഗതിയില്‍ ശവദാനം നടക്കുന്നതും തെക്കു ദിക്കിലാണ്. തെക്കു ദിക്കിന്റെ അധിപന്‍ യമനാണ്. ക്ഷേത്രങ്ങളില്‍ തെക്കു ഭാഗത്തു പ്രതിഷ്ഠിച്ചിട്ടുള്ള ബലിക്കല്ലും യമന്റെ പ്രതീകമാണ്.രണ്ടു തരത്തിലെ ബലി കര്‍മങ്ങളുണ്ട്. ഏകോദിഷ്ടം, പാര്‍വണം എന്നിങ്ങനെ പറയാം. ഏകോദിഷ്ടം പ്രത്യേക ഒരാള്‍ക്കു വേണ്ടി മാത്രം ചെയ്യുന്നതാണ്. മരിച്ച മാസത്തില്‍ മരിച്ചയാളുടെ നക്ഷത്രത്തില്‍ നടത്തുന്നത്. മരിച്ചവര്‍ക്കു പൊതുവായി ചെയ്യുന്നത് പാര്‍വണവും. വാര്‍ഷിക ബലി 12 വര്‍ഷമിട്ട് പിന്നീട് കര്‍ക്കിടക വാവു ബലി എന്നാണ് പൊതുവേ ശാസ്ത്രം.

ഒരു വര്‍ഷം ബലി മുടങ്ങിയാല്‍

ഒരു വര്‍ഷം ബലി മുടങ്ങിയാല്‍

ഒരു വര്‍ഷം ബലി മുടങ്ങിയാല്‍ അടുത്ത വര്‍ഷം ചെയ്യാം. എന്നാല്‍ അതിനു മുന്‍പ് 11 പേര്‍ക്കു ദാനം എന്നാണ് വിശ്വാസം. പിതൃപ്രീതിയില്ലെങ്കില്‍ സന്താനങ്ങള്‍ക്കാണ് കൂടുതല്‍ ദോഷം എന്നാണ് വിശ്വാസം. സന്താനം ഇല്ലാതിരിയ്ക്കുക, സന്താനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഫലമായി പറയും. പിതൃ ശാന്തി വരുത്തിയാല്‍ ഇത് കൂടുതല്‍ സന്താനങ്ങള്‍ക്കും നല്ലതാണെന്നു പറയും.മക്കള്‍ അച്ഛനമ്മമാര്‍ക്കു വേണ്ടി ബലിയിടാം, എന്നാല്‍ അച്ഛനമമ്മാര്‍ മക്കള്‍ക്കു വേണ്ടി ബലിയിടരുതെന്നതാണ് ശാസ്ത്രം.

ബലിയിട്ട ശേഷം

ബലിയിട്ട ശേഷം

ബലിയിട്ട ശേഷം ക്ഷേത്ര ദര്‍ശനം ആകാം. എന്നാല്‍ കുളിച്ച ശേഷം മാത്രം ക്ഷേത്ര ദര്‍ശനം ആകാം. ബലിയിട്ടു കഴിഞ്ഞാലും അതേ ദിവസം എല്ലാ ചിട്ടകളും പാലിയ്ക്കണം. അല്ലാതെ ബലിയിട്ടു കഴിഞ്ഞാല്‍ എല്ലാം തീരും എന്ന രീതിയില്‍ പോകുന്നതു നല്ലതല്ല. ചെയ്യുന്ന കര്‍മങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ മാത്രം ചെയ്യുക. എന്നാലേ പ്രയോജനം ലഭിയ്ക്കൂ. അല്ലാതെ വെറും ചടങ്ങിനു വേണ്ടി മാത്രം ഒന്നും ചെയ്യരുത്. ഇത് എല്ലാ കാര്യങ്ങളിലും പ്രമാണമെന്നു പറയുന്നതു വരെ ബലി തര്‍പ്പണത്തിനും പ്രധാനപ്പെട്ടതാണ്.

English summary

Karkidaka Vavu Rituals To Follow

Karkidaka Vavu Rituals To Follow, Read more to know about,
X