For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്‍ രാശി മാറുന്ന കന്നി സംക്രാന്തി; ഈവിധം ആരാധിച്ചാല്‍ സൗഭാഗ്യം

|

ഹിന്ദുമത വിശ്വാസപ്രകാരം സംക്രാന്തി ആഘോഷം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ മാസവും സംക്രാന്തി വരുന്നു. ഒരു വര്‍ഷത്തിലെ എല്ലാ പന്ത്രണ്ട് സംക്രാന്തികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു.

Most read: ദുര്‍ഗ്ഗാദേവി ഭൂമിയിലെത്തുന്ന നവരാത്രി നാളുകള്‍: ആചാരങ്ങളും ചടങ്ങുകളുംMost read: ദുര്‍ഗ്ഗാദേവി ഭൂമിയിലെത്തുന്ന നവരാത്രി നാളുകള്‍: ആചാരങ്ങളും ചടങ്ങുകളും

സംക്രാന്തിക്ക് മുമ്പോ ശേഷമോ ഒരു നിശ്ചിത കാലയളവില്‍ മാത്രം സംക്രാന്തിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരത്തിലുള്ള ഒരു സംക്രാന്തിയാണ് കന്നി സംക്രാന്തി. സൂര്യന്‍ കന്നി രാശിയിലേക്ക് കടക്കുന്ന നാളാണ് ഇത്. ഈ ദിവസം ഭക്തര്‍ സൂര്യദേവനെ ആരാധിക്കുന്നു. ഈ വര്‍ഷം, ഈ കന്നി സംക്രാന്തി സെപ്റ്റംബര്‍ 17ന് ശനിയാഴ്ച ആഘോഷിക്കും.

കന്നി സംക്രാന്തിയുടെ പ്രാധാന്യം

കന്നി സംക്രാന്തിയുടെ പ്രാധാന്യം

ഓരോ സംക്രാന്തിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതുപോലെ കന്നി സംക്രാന്തിക്കും പ്രത്യേക പ്രാധാന്യമുണ്ട്. കന്നി സംക്രാന്തി ദിനത്തില്‍ ഭഗവാന്‍ വിശ്വകര്‍മ്മാവിനെയും ആരാധിക്കുന്നു. പശ്ചിമ ബംഗാളിലും ഒറീസയിലും കന്നി സംക്രാന്തി ആഢംബരപൂര്‍വ്വം ആഘോഷിക്കുന്നു. ഈ ദിവസം സൂര്യദേവനെ ആരാധിക്കുന്നു. ജ്യോതിഷ പ്രകാരം, സെപ്റ്റംബര്‍ 17ന് ശനിയാഴ്ച, സൂര്യന്‍ ചിങ്ങം രാശി വിട്ട് കന്നി രാശിയില്‍ പ്രവേശിക്കുകയും ഒരു മാസം ഇവിടെ തുടരുകയും ചെയ്യുന്നു.

കന്നി സംക്രാന്തി ശുഭമുഹൂര്‍ത്തം

കന്നി സംക്രാന്തി ശുഭമുഹൂര്‍ത്തം

കന്നി സംക്രാന്തിയുടെ പുണ്യ കാലത്തിന്റെ സമയം രാവിലെ 7.36 മുതല്‍ ഉച്ചയ്ക്ക് 2.08 വരെയാണ്. സെപ്റ്റംബര്‍ 17ന് രാവിലെ 7.36 മുതല്‍ 09.38 വരെയാണ് മഹാ പുണ്യകാല മുഹൂര്‍ത്തം.

Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read:ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

കന്നി സംക്രാന്തി ആചാരങ്ങള്‍

കന്നി സംക്രാന്തി ആചാരങ്ങള്‍

ഈ ദിവസം സൂര്യദേവനെ യഥാവിധി ആരാധിക്കണമെന്നാണ് വിശ്വാസം. ഈ ദിവസം സൂര്യന് വെള്ളം സമര്‍പ്പിക്കുന്നതും ഗുണം ചെയ്യും. ഈ ദിവസം, കന്നി രാശിയില്‍ സൂര്യന്‍ സഞ്ചരിക്കുന്നതോടെ പല രാശിക്കാര്‍ക്കും ശുഭകരവും അശുഭകരവുമായ ഫലങ്ങള്‍ ലഭിക്കും. മതവിശ്വാസമനുസരിച്ച്. കന്നി സംക്രാന്തി ദിനത്തില്‍ നദിയില്‍ കുളിക്കുന്നതിനും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം പൂര്‍വ്വികര്‍ക്ക് ശ്രാദ്ധം, തര്‍പ്പണം എന്നിവയും ചെയ്യുന്നു. ദരിദ്രര്‍ക്ക് ദാനം നല്‍കുന്നതും വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ പൂര്‍വ്വികര്‍ സന്തോഷിക്കുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവസം, ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ ജന്മദിനവും ആഘോഷിക്കുന്നു. അദ്ദേഹത്തിനായി പ്രത്യേക ആരാധനകളും നടത്തുന്നു.

വിശ്വകര്‍മ്മ ആരാധന

വിശ്വകര്‍മ്മ ആരാധന

മറ്റെല്ലാ പൂജാ ദിവസങ്ങളെയും പോലെ ഭക്തര്‍ അതിരാവിലെ തന്നെ കുളിച്ച് പൂജാ ചടങ്ങുകള്‍ക്ക് തയ്യാറെടുക്കുന്നു. വിശ്വകര്‍മ്മ ഭഗവാനെ ആരാധിക്കുകയും ആളുകള്‍ അവരുടെ വ്യാപാരത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൃത്തിയാക്കുകയും പൂജിക്കുകയും ചെയ്യുന്നു. വ്യവസായശാലകളിലും സ്‌കൂളുകളിലും കടകളിലും കോളേജുകളിലും ഈ ദിനം പ്രധാനമായും ആഘോഷിക്കപ്പെടുന്നു. മികച്ച പുരോഗതിക്കായി വിശ്വകര്‍മ പൂജ നടത്തുന്നു. ഈ ദിവസം യന്ത്രങ്ങളെ പൂജിക്കുകയും പൂമാല സമര്‍പ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ യന്ത്രങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു വ്യക്തി തന്റെ എല്ലാ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ച് ചെയ്യുന്ന ജോലിയെ ആരാധിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. ജോലി എത്ര സുഗമമായി പോകുന്നോ അത്രയും മെച്ചമായിരിക്കും അവരുടെ സമ്പാദ്യവും. അത് ഭക്തരെ നല്ല ജീവിതത്തിലേക്കും നയിക്കും.

Most read:Shukra Gochar September 2022 : സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശMost read:Shukra Gochar September 2022 : സെപ്റ്റംബര്‍ 24 മുതല്‍ ശുക്രന്‍ കന്നി രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ

സൂര്യനെ ശക്തിപ്പെടുത്താന്‍

സൂര്യനെ ശക്തിപ്പെടുത്താന്‍

ജ്യോതിഷ പ്രകാരം കന്നി സംക്രാന്തി ദിനത്തില്‍ രാവിലെ സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം, വെള്ളം നിറച്ച ചെമ്പ് പാത്രത്തില്‍ ചുവന്ന ചന്ദനം, അക്ഷതം, ചുവന്ന പൂക്കള്‍ എന്നിവ ഇട്ട് സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. സൂര്യദേവന് ജലം സമര്‍പ്പിച്ചതിന് ശേഷം ആദിത്യ ഹൃദയ സ്‌തോത്രം ചൊല്ലണം. അതിനുശേഷം സൂര്യഭഗവാന് ആരതി നടത്തണം. ജാതകത്തില്‍ സൂര്യനെ ശക്തിപ്പെടുത്താന്‍, ഈ ദിവസം ചുവന്ന ചന്ദനം അല്ലെങ്കില്‍ രുദ്രാക്ഷം കൊണ്ട് ഒരു ജപമാല ഉപയോഗിച്ച് 'ഓം ആദിത്യായ നമഃ' എന്ന സൂര്യമന്ത്രം ജപിക്കുക. ഇത് നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊര്‍ജത്തെ നശിപ്പിക്കുന്നു. കന്നി സംക്രാന്തി ദിനത്തില്‍ ദാനം ചെയ്യുന്നത് സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. പ്രഭാത സമയമാണ് ഇതിന് അനുയോജ്യം. കന്നി സംക്രാന്തി നാളില്‍ ചെമ്പ് വസ്തുക്കള്‍, ശര്‍ക്കര, ചുവന്ന പൂക്കള്‍ എന്നിവ ദാനം ചെയ്യാം. സൂര്യപൂജയ്ക്കും ദാനത്തിനും മുമ്പ് ഒന്നും കഴിക്കരുത്. അതിനുശേഷം മാത്രമേ ഭക്ഷണവും വെള്ളവും കഴിക്കാവൂ.

English summary

Kanya Sankranti 2022 Date, Shubh Muhurat, Puja Vidhi and Significance in Malayalam

Kanya Sankranti is the day when the Sun moves from Simha rashi (Leo Zodiac sign) to Kanya rashi. Know more about Kanya Sankranti 2022 Date, Shubh Muhurat, Puja Vidhi and Significance.
Story first published: Saturday, September 17, 2022, 12:26 [IST]
X
Desktop Bottom Promotion