For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടകശനി ഈ നക്ഷത്രക്കാര്‍ക്ക്‌ പുറകേ, പരിഹാരമിതാ

|

കണ്ടകശനി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ എല്ലാ ശനിദോഷവും ദോഷം നല്‍കുന്നതല്ല. പലപ്പോഴും ഗ്രഹങ്ങല്‍ മാറി വരുന്നതിന് അനുസരിച്ച് തന്നെ നമുക്ക് ഇത്തരം കാര്യങ്ങള്‍ ദോഷമോ ഗുണമോ നല്‍കുന്നതായിരിക്കണം. ശനി ഒരു വ്യക്തിയെ അനുകൂലിക്കുന്നതല്ല, മറിച്ച് ഒരു വ്യക്തിയുടെ മുന്‍കാല ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍, യോഗ്യതകള്‍, അപാകതകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവരെ ശനി ബാധിക്കുന്നത്. എന്നാല്‍ കണ്ടകശനി എന്തുകൊണ്ടും മോശം നല്‍കുന്ന ഒന്നാണ്. എന്താണ് കണ്ടകശനി എന്താണ് ഇതിന് പിന്നിലെ കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

കണ്ടകശനി ചില നക്ഷത്രക്കാര്‍ക്ക് വളരെയധികം ദോഷം ചെയ്യുന്നതാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് പോസിറ്റീവ് ഗുണങ്ങളാണ് നല്‍കുന്നത്. എന്തൊക്കെയാണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെയാണ് പരിഹാരം എന്നും നമുക്ക് നോക്കാവുന്നതാണ്. കണ്ടകശനി ദോഷം നിങ്ങളെ നെഗറ്റീവ് ആയാണോ പോസിറ്റീവ് ആയാണോ ബാധിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് അറിയാം നമുക്ക്‌

ക്ഷേത്ര ദര്‍ശനം എന്തുകൊണ്ട് ചെരിപ്പിടാതെ വേണംക്ഷേത്ര ദര്‍ശനം എന്തുകൊണ്ട് ചെരിപ്പിടാതെ വേണം

എന്താണ് കണ്ടകശനി എന്നത് പലപ്പോഴും അറിയുന്നില്ല. മൂന്ന് രാശിചിഹ്നങ്ങളിലൂടെ ശനി കടന്ന് കടന്നുപോകുന്ന 7.5 വര്‍ഷത്തെ കാലഘട്ടമാണ് കണ്ടകശനി കാലയളവ്. മോശം കര്‍മ്മമുള്ളവരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതിലൂടെയാണ് ഇതിന്റെ തുടക്കം. അടുത്തതായി, വ്യക്തി വിഷാദരോഗത്തില്‍ മുങ്ങുകയും ബന്ധങ്ങളുമായും കുടുംബാംഗങ്ങളുമായും സാവധാനം പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. ശനി ദേവനെ ആളുകള്‍ ഭയപ്പെടുന്നു, കാരണം അത് വരുത്തുന്ന നാശവും തകര്‍ച്ചയും കാരണം പലപ്പോഴും ജീവിതം വെല്ലുവിളിയിലേക്ക് പോവുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഓരോ നക്ഷത്രത്തിലും ശനി ബാധിക്കുന്നുണ്ട്. പക്ഷേ ഇതിനെക്കുറിച്ചെല്ലാം നില്‍ക്കുന്ന ചില കെട്ടുകഥകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നക്ഷത്രക്കാര്‍ ഇവരാണ്

നക്ഷത്രക്കാര്‍ ഇവരാണ്

മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണര്‍തം ആദ്യത്തെ 45 നാഴിക, ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക, പൂരുരുട്ടാതി അവസാന 15 നാഴിക, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവരെയാണ് ശനി ഇപ്പോള്‍ പിടികൂടുന്നത്. ഈ സമയം ഇവര്‍ ചെയ്യുന്നതെല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം. അത് മാത്രമല്ല സാമ്പത്തിക ഇടപാടുകള്‍, വാഹനങ്ങള്‍ ഉപയോഗിക്കുന്നത്, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക, മരണഭയം, എന്നിവയെല്ലാം ശനിയുടെ ഫലമായി ഉണ്ടാവുന്നതാണ്.

ദോഷപരിഹാരങ്ങള്‍ ഇങ്ങനെ

ദോഷപരിഹാരങ്ങള്‍ ഇങ്ങനെ

കണ്ടകശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ദോഷപരിഹാരങ്ങള്‍ ആണ് ചെയ്യേണ്ടത് എന്നുള്ളത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി എള്ള് തിരി കത്തിക്കാവുന്നതാണ്. അതിന് വേണ്ടി എള്ള് കിഴികെട്ടി എള്ളെണ്ണ കൊണ്ട് കിഴക്കോ പടിഞ്ഞാറോ ഭാഗത്തേക്ക് തിരി തെളിയിക്കുന്നത് കണ്ടകശനി ദോഷം കുറക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ എള്ള് അരച്ച് പാലില്‍ കലക്കി രാവിലെ ശനീശ്വരന് നിവേദിക്കുന്നതും അതിന് ശേഷം പ്രസാദം പോലെ കഴിക്കുന്നതും ശനിദോഷമുക്തിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ശനീശ്വ സ്‌തോത്രമായ 'ഓം ശനീശ്വരായ നമ:' എന്ന മന്ത്രം ജപിക്കുന്നതും നല്ലതാണ്.

അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍

അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിച്ചാല്‍

അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കുന്നത് ശനിദോഷത്തെ ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. ജ്യോതിഷ പ്രകാരം ശിവമോഹിനീ പുത്രനായ അയ്യപ്പസ്വാമിയെ ഭജിക്കുന്നതും നല്ലതാണ്. ഇതിന്ന വേണ്ടി ശനിയാഴ്ച വ്രതമെടുക്കുകയോ അല്ലെങ്കില്‍ ശനിയാഴ്ച ഒരിക്കലൂണോ എടുക്കാവുന്നതാണ്. ശനിയാഴ്ച തോറും ഭഗവാന് എള്ള് പായസം നിവേദ്യമാക്കി അര്‍പ്പിക്കാവുന്നതാണ്. ഇതോടോപ്പം

'ഭൂതനാഥ സദാനന്ദ

സര്‍വ്വഭൂത ദയാപര!

രക്ഷ രക്ഷ മഹാബാഹോ

ശാസ്‌ത്രേ തുഭ്യം നമോ നമഃ' എന്ന അയ്യപ്പമന്ത്രം ജപിക്കുന്നത് നല്ലതാണ്. ഇത് ശനിദോഷ കാഠിന്യം കുറക്കുന്നു.

ഹനുമാന്‍ പ്രീതി

ഹനുമാന്‍ പ്രീതി

ഹനുമാനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഇത് ശനിദോഷത്തെ ഇല്ലാതാക്കുകയും വായുപുത്രനായ ഹനുമാനെ ആരാധിക്കുന്നവരെ ഒരിക്കലും ശനിദോഷം ബാധിക്കില്ല എന്നും വിശ്വാസമുണ്ട്. ശനിയുടെ രക്ഷകനായാണ് ഹനുമാനെ കണക്കാക്കുന്നത്. ഭഗവാന് വെറ്റില മാല സമര്‍പ്പിക്കുന്നതിലൂടെ ജീവിതത്തില്‍ ഒരിക്കലും ശനിയുടെ ദോഷം ഇവരെ ബാധിക്കില്ല എന്നാണ് പറയുന്നത്. ഇതോടൊപ്പം ഹനുമാന്‍ ചാലിസ ജപിക്കുന്നതും നല്ലതാണ്. ഹനുമാനെ ഭജിക്കുന്നതിലൂടെ അത് നിങ്ങളുടെ നക്ഷത്രത്തെ ശനിദോഷം ബാധിക്കില്ല എന്നാണ് വിശ്വാസം.

ശനിദോഷ പരിഹാരത്തിന് മന്ത്രം

ശനിദോഷ പരിഹാരത്തിന് മന്ത്രം

'ശനി ബീജ മന്ത്രം

ഓം പ്രാം പ്രീം പ്രൗം സ ശനീശരായ നമ:

ശനി ഗായത്രി മന്ത്രം

ഓം ശനീശരായ വിദ്മഹേ ഛായാപുത്രായ ധീമഹീ

തന്നോ മന്ദ: പ്രചോദയാത്

ശനി സ്‌തോത്രം

നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനീശരം .

ശനി പീഡാഹര സ്‌തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:

ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി'

വഴിപാടുകള്‍ ഇങ്ങനെ

വഴിപാടുകള്‍ ഇങ്ങനെ

അയ്യപ്പക്ഷേത്രങ്ങളില്‍ ശനിദോഷ പരിഹാരത്തിന് വേണ്ടി വഴിപാടുകള്‍ കഴിക്കാവുന്നതാണ്. നീരാഞ്ജനം, എള്ള് തിരി എന്നീ വഴിപാടുകള്‍ നടത്തുക. എള്ള് പായസം വഴിപാടായി കഴിക്കുന്നതും ശനിദോഷ കാഠിന്യത്തിന് പരിഹാരമേകുന്നതാണ്. ഇതെല്ലാം ചെയ്യുന്നതിലൂടെ ശനിദോഷത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ഇത് കൂടാതെ കറുത്ത എള്ള് നല്ല വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് പൂജാമുറിയില്‍ വെക്കുന്നതിലൂടെ അത് നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. കാക്കക്ക് എള്ളും ചോറും കലര്‍ത്തി ചോറ് നല്‍കുന്നതും ശനി ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ശനി ദോഷങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടി ശനീശ്വരനെ മനസ്സില്‍ ധ്യാനിച്ച് കാക്കക്ക് ചോറ് കൊടുക്കുന്നതും നല്ലതാണ്. ശനീശ്വരന്റെ വാഹനം കാക്കയാണ്. ഇതെല്ലാം ശനിദോഷത്തെ ഇല്ലാതാക്കും എന്നാണ് പറയുന്നത്

English summary

Kandaka Shani Myths in astrology

Here in this article we are discussing about some kandaka shani myths in astrology. Take a look.
X
Desktop Bottom Promotion