For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Kamika Ekadashi : ബുധനാഴ്ച വ്രതമെടുത്താല്‍ മുജ്ജന്‍മ പാപമകലും; കാമിക ഏകാദശി

|

വിശ്വാസങ്ങള്‍ പ്രകാരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ശ്രാവണ മാസം. നിരവധി ശുഭദിനങ്ങള്‍ ഈ മാസത്തില്‍ വരുന്നു. അത്തരത്തിലൊന്നാണ് കാമിക ഏകാദശി. മഹാവിഷ്ണുവിന്റെ അനുഗ്രഹം നേടാനുള്ള ഉത്തമ ദിവസമായി ഇതിനെ കണക്കാക്കുന്നു. കാമിക ഏകാദശി ദിനത്തില്‍ വ്രതമെടുക്കുന്നത് എല്ലാ പാപങ്ങളെയും നശിപ്പിക്കുമെന്നത് വിശ്വസിക്കപ്പെടുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ ഈ വര്‍ഷം ഓഗസ്റ്റ് 4 ന് കാമിക ഏകാദശി ആഘോഷിക്കും.

Most read: ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read: ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

സാധാരണയായി, ഒരു മാസത്തില്‍ രണ്ട് ഏകാദശികളുണ്ട്, അതില്‍ ഒന്ന് കൃഷ്ണപക്ഷ സമയത്തും രണ്ടാമത്തേത് ശുക്ലപക്ഷ സമയത്തും. അതിനാല്‍, ഒരു വര്‍ഷത്തില്‍ മൊത്തം 24 ഏകാദശികള്‍ വരുന്നു. എന്നിരുന്നാലും, ഓരോ ഏകാദശിക്കും പ്രത്യേക പേരും പ്രാധാന്യവും ഉണ്ട്. കാമിക ഏകാദശിയുടെ പ്രാധാന്യവും വ്രതമെടുക്കേണ്ടത് എങ്ങനെയെന്നും ഇവിടെ വായിച്ചറിയാം.

കാമിക ഏകാദശിയുടെ പ്രാധാന്യം

കാമിക ഏകാദശിയുടെ പ്രാധാന്യം

കാമിക ഏകാദശിയുടെ പ്രത്യേക പ്രാധാന്യം പുരാണങ്ങളില്‍ തന്നെ പറഞ്ഞിട്ടുണ്ട്. മഹാഭാരതത്തില്‍, ശ്രീകൃഷ്ണന്‍ പാണ്ഡവരോട് ഏകാദശിയുടെ മഹാമാത്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. കാമിക ഏകാദശി ഉപവാസവും ആരാധനയും ജീവിതത്തില്‍ നിന്നുള്ള എല്ലാത്തരം കഷ്ടപ്പാടുകളെയും നശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ഒരു വ്യക്തിക്ക് സന്തോഷം കൈവരുന്നു. ജീവിതത്തില്‍ വിജയം കൈവരിക്കുകയും പിതൃക്കളുടെയടക്കം പാപവും നീങ്ങുന്നു. കാമിക ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മുന്‍ ജന്മത്തിലെ പാപങ്ങളില്‍ നിന്ന് പോലും മുക്തമാകുന്നുവെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ വ്രതം ഏറെ ഫലപ്രദമായി കണക്കാക്കപ്പെടുന്നത്.

കാമിക ഏകാദശി വ്രതം: ശുഭ സമയം

കാമിക ഏകാദശി വ്രതം: ശുഭ സമയം

ശ്രാവണ മാസത്തിലെ കൃഷ്ണ ഏകാദശി തീയതി ഓഗസ്റ്റ് 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:59 മുതല്‍ ആരംഭിക്കും. ഈ തീയതി അടുത്ത ദിവസം, അതായത് ഓഗസ്റ്റ് 4 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 03.17 ന് അവസാനിക്കും. ഉദയം മുതല്‍ നോമ്പ് കണക്കാക്കുന്നതിനാല്‍, കാമിക ഏകാദശി വ്രതം ഓഗസ്റ്റ് 4 ന് ആയിരിക്കും.

Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌Most read:മുഖത്ത് ഈ മറുകുണ്ടോ? എങ്കില്‍ ഭാഗ്യം നിങ്ങളുടെ കൂടെയുണ്ട്‌

വ്രതമെടുക്കാന്‍

വ്രതമെടുക്കാന്‍

ഈ ശുഭദിനത്തില്‍, ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് പൂജ നടത്തുക. പ്രസാദം, ചന്ദനത്തിരി, ചന്ദനപ്പൊടി, തുളസി ഇലകള്‍, പൂക്കള്‍ എന്നിവ ഉപയോഗിച്ച് വിഷ്ണുവിനെ ആരാധിക്കുന്നു. മഹാവിഷ്ണുവിന് മഞ്ഞ വസ്ത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. കൂടാതെ വിഷ്ണുവിന്റെയും സത്യനാരായണ കഥയുടെയും വിവിധ മന്ത്രങ്ങള്‍ ദേവനെ പ്രീതിപ്പെടുത്താന്‍ ജപിക്കുന്നു. ഹിന്ദു പുരാണമനുസരിച്ച്, മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ കാമിക ഏകാദശിയുടെ പ്രാധാന്യത്തെക്കുറിച്ച് യുധിഷ്ഠിരനോട് വിവരിച്ചിട്ടുണ്ട്. ഈ ദിവസം വിഷ്ണുവിനെ പൂര്‍ണമനസോടെ പ്രാര്‍ത്ഥിക്കുന്ന ഏതൊരാളും പാപങ്ങളില്‍ നിന്ന് മോചിതനാകും.

ഈ പരിഹാരങ്ങള്‍ ചെയ്യുക

ഈ പരിഹാരങ്ങള്‍ ചെയ്യുക

കാമിക ഏകാദശി ദിവസം ഉപവസിക്കുകയും മഹാവിഷ്ണുവിനെ ഭജിക്കുകയും ചെയ്യുക. ഏകാദശി സമയം ആരംഭിക്കുന്നതിന് മുമ്പ് അരിയാഹാരം കഴിക്കുന്നത് നിര്‍ത്തുക, വ്രതം മുറിച്ചതിന് ശേഷം മാത്രം അരിയാഹാരം കഴിക്കുക. ഏകാദശി ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുക. ശ്രാവണ മാസത്തില്‍ മാംസവും മദ്യവും കഴിക്കരുത്. സാത്വിക ഭക്ഷണം മാത്രം കഴിക്കുക. ഉപവാസത്തിനു ശേഷം, പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും കഴിയുന്നത്ര ദാനം ചെയ്യുകയും ചെയ്യുക. അതിനുശേഷം മാത്രം നിങ്ങള്‍ ഭക്ഷണം കഴിക്കുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

വിഷ്ണു സഹസ്രനാമം ചൊല്ലുക

വിഷ്ണു സഹസ്രനാമം ചൊല്ലുക

കാമിക ഏകാദശി വ്രതമെടുക്കുന്നവര്‍ വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് പ്രത്യേകിച്ചും ഫലപ്രദമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം രാവിലെയും വൈകുന്നേരവും ആരാധന നടത്തണം. വ്രതം അവസാനിപ്പിക്കുന്നതും ശരിയായി ചെയ്യണം. അല്ലെങ്കില്‍, മുഴുവന്‍ ഫലവും ലഭിക്കില്ല. ഉപവാസത്തിനു ശേഷം ദാനം ചെയ്യണം. കാമിക ഏകാദശിയോടനുബന്ധിച്ച് തീര്‍ത്ഥാടന ഇടങ്ങളിലെ നദി, കുളം, തടാകം എന്നിവയില്‍ കുളിക്കുന്നതും ശുഭമാണ്.

തുളസി ഇലകള്‍

തുളസി ഇലകള്‍

കാമിക ഏകാദശി വ്രതത്തില്‍ തുളസി ഇലകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിയില ഉപയോഗിച്ച് പൂജിച്ച് മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാം.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

English summary

Kamika Ekadashi Vrat 2021: Date And Significance in Malayalam

This year, Kamika Ekadashi will be observed on Wednesday, August 4, 2021. Read on to know more about it.
X
Desktop Bottom Promotion