Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
സര്‍വ്വദോഷ നിവാരണത്തിന് കാലഭൈരവ ജയന്തി ആരാധന
ശിവന്റെ രുദ്രരൂപമാണ് കാലഭൈരവന്. മാര്ഗശിര്ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസം കാലഭൈരവ ജയന്തിയായി ആഘോഷിക്കുന്നു. ഇതിനെ കാലാഷ്ടമി എന്നും വിളിക്കുന്നു. ഈ ദിവസം കാലഭൈരവനെയും ശിവനെയും ആരാധിക്കുന്നത് ഭക്തരുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു. ഈ വര്‍ഷം നവംബര്‍ 16നാണ് കാലഭൈരവ ജയന്തി ആഘോഷം. മഹാദേവന്റെ ഉഗ്രരൂപമായാണ് കാലഭൈരവനെ കണക്കാക്കുന്നത്. എല്ലാ ദുഷ്ടശക്തികളില്‍ നിന്നും മുക്തി നേടാന്‍ ഈ ദിവസം കാലഭൈരവനെ ആരാധിക്കാവുന്നതാണ്. കാലഭൈരവ ജയന്തിയുടെ ശുഭസമയവും പൂജാ രീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കാലഭൈരവ ജയന്തി ശുഭമുഹൂര്‍ത്തം
മാര്ഗശിര്ഷ കൃഷ്ണ അഷ്ടമി തീയതി ആരംഭം - 16 നവംബര്‍ രാവിലെ 05.49
മാര്ഗശിര്ഷ കൃഷ്ണ അഷ്ടമി തീയതി അവസാനം - 17 നവംബര്‍ രാവിലെ 07.57
ബ്രഹ്മ മുഹൂര്‍ത്തം - 16 നവംബര്‍ രാവിലെ 05.02 - 05.54
അമൃതകാല മുഹൂര്‍ത്തം - 16 നവംബര്‍ വൈകിട്ട് 05.12 - 06.59
നിഷിതകാല മുഹൂര്‍ത്തം - 16 നവംബര്‍ രാത്രി 11.45 - 12.38 AM

കാലഭൈരവനായ പരമശിവന്
ഐതിഹ്യമനുസരിച്ച്, ഒരിക്കല്‍ ശിവനും വിഷ്ണുവും ബ്രഹ്മാവും തമ്മില്‍ ആരാണ് മികച്ചവന്‍ എന്ന തര്‍ക്കം ഉണ്ടായി. തീരുമാനം എടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇക്കാര്യം മുനിമാരില്‍ എത്തുകയുണ്ടായി. അവര്‍ പരമശിവനെ വിളിച്ചപ്പോള്‍ ബ്രഹ്മാവ് ദേഷ്യപ്പെടുകയും ശിവനോട് മോശമായ വാക്കുകള്‍ പറയുകയും ചെയ്തു. ശിവന് കോപാകുലനായി കാലഭൈരവനായി ജന്മമെടുത്തു. കാലഭൈരവന് ബ്രഹ്മാവിന്റെ ഒരു തല വെട്ടിമാറ്റി.

കാലഭൈരവ ജയന്തി പൂജാവിധി
കാലാഷ്ടമി നാളില്‍ സൂര്യോദയത്തിന് മുമ്പ് കുളിച്ച് വ്രതമനുഷ്ഠിക്കുക. ഭൈരവനാഥിനെ ശിവന്റെ ഗണമായും പാര്‍വതിയുടെ അനുയായിയായും കണക്കാക്കുന്നു, അതിനാല്‍ ഈ ദിവസം ശിവനോടൊപ്പം ദുര്‍ഗാദേവിയെയും ആരാധിക്കുക. ശുഭമുഹൂര്‍ത്തത്തില്‍ ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുക. കിഴക്കോട്ട് ദര്‍ശനമായി നിന്ന് ഭോലേനാഥിന് ചുവന്ന ചന്ദനം, കൂവളഇല, പൂക്കള്‍, വിളക്ക്, മധുരപലഹാരങ്ങള്‍, പഴങ്ങള്‍ എന്നിവ സമര്‍പ്പിക്കുക. കാലഭൈരവനെ ആരാധിക്കുമ്പോള്‍, എള്ളും ഉലുവയും സമര്‍പ്പിക്കുക. കാലഭൈരവ ജയന്തിയുടെ കഥ വായിക്കുക, തുടര്‍ന്ന് ഭൈരവനാഥന്റെ ആരതി നടത്തുക. വൈകുന്നേരം കാലഭൈരവ ക്ഷേത്രത്തില്‍ നാല് മുഖമുള്ള കടുകെണ്ണ വിളക്ക് കത്തിച്ച് ഓം കാലഭൈരവായ നമഃ മന്ത്രം 108 തവണ ജപിക്കുക. ഈ ദിവസം കാലഭൈരവാഷ്ടകം പാരായണം ചെയ്യുന്നതും വളരെ ഫലപ്രദമാണ്.

കാലഭൈരവ ജയന്തി ദിനത്തില്‍ ഇവ പാലിക്കുക
* ഭൈരവന്റെ മുന്നില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.
* കൂവള ഇലകളില്‍ ചന്ദനം കൊണ്ട് ഓം നമഃ ശിവായ എന്നെഴുതി ശിവലിംഗത്തിന് സമര്‍പ്പിക്കുക.
* ഭഗവാന് കാലഭൈരവന്റെ വാഹനമാണ് നായ. ഈ ദിവസം നിങ്ങള്‍ ഒരു കറുത്ത നായയ്ക്ക് മധുരപലഹാരവും ശര്‍ക്കരയും നല്കിയാല്,നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ പ്രശ്നങ്ങളും കഷ്ടപ്പാടുകളും തീര്‍ച്ചയായും ഇല്ലാതാകും.
* കാലഭൈരവ ജയന്തി ദിനത്തില്‍, 'ഓം കാലഭൈരവായ നമഃ' എന്ന മന്ത്രം ജപിക്കുകയും കാലഭൈരവ അഷ്ടകം ചൊല്ലുകയും ചെയ്യുന്നത് ശുഭകരമാണ്.

ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
* കാലഭൈരവ ജയന്തി ദിനത്തില്‍ കള്ളം പറയരുത്, ആര്‍ക്കും സങ്കടവും വേദനയും പ്രശ്നങ്ങളുമുണ്ടാക്കരുത്.
* ഈ ദിവസം നായ, പശു മുതലായ മൃഗങ്ങളോട് അക്രമാസക്തമായി പെരുമാറരുത്.
* ആരെയും ദ്രോഹിക്കരുത്, അധാര്‍മ്മികമായ പ്രവൃത്തി ചെയ്യരുത്. ഇത്തരം പ്രവൃത്തികളില്‍ കാലഭൈരവന് കഠിനമായി കോപിക്കും.



Click it and Unblock the Notifications