For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴമാറ്റം: 27 നക്ഷത്രത്തിനും ഗുണദോഷ ഫലങ്ങള്‍

|

സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമാണ് വ്യാഴം. വിശ്വാസപ്രകാരം ഈ ഗ്രഹത്തെ ദേവന്മാരുടെ ഗുരുവായി കണക്കാക്കുന്നു. അതിനാല്‍ ഇതിനെ ദേവഗുരു എന്നും വിളിക്കുന്നു. ജ്യോതിഷത്തില്‍, രാശിചക്ര ചിഹ്നമായ മീനത്തിന്റെയും ധനു രാശിയുടെയും ഭരണാധിപനാണ് വ്യാഴം. 2021 ഏപ്രില്‍ 6ന് വ്യാഴം മകരം രാശിയില്‍ നിന്ന് കുംഭത്തിലേക്ക് പ്രവേശിക്കും.

Most read: കന്നി രാശി: തൊഴിലില്‍ അസംതൃപ്തിയുടെ കാലംMost read: കന്നി രാശി: തൊഴിലില്‍ അസംതൃപ്തിയുടെ കാലം

സെപ്റ്റംബര്‍ 15 ബുധനാഴ്ച വരെ ഇത് ഈ അവസ്ഥയില്‍ തുടരും, അതിനുശേഷം അത് വക്രഗതിയില്‍ മകരത്തിലേക്ക് പ്രവേശിക്കും. വീണ്ടും വ്യാഴം നേര്‍രേഖയില്‍ സഞ്ചരിച്ച് നവംബര്‍ 20ന് മകരത്തില്‍ നിന്ന് കുംഭത്തില്‍ സ്ഥാനം പിടിക്കും. വ്യാഴത്തിന്റെ കുംഭം രാശി സംക്രമണം 27 നക്ഷത്രങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറുകാര്‍ക്ക് വ്യാഴമാറ്റം കാരണം കഷ്ടകാലം തീരുകയും നേട്ടം ലഭിക്കുകയും ചെയ്യും. എല്ലാ പ്രവൃത്തികളില്‍ നിന്നും ധനലാഭം പ്രതീക്ഷിക്കാം. കുടുങ്ങിയ പണം, വസ്തുക്കള്‍ എന്നിവ തിരികെ ലഭിക്കും. ഈ സമയം നിങ്ങളുടെ അഭിലാഷങ്ങള്‍ പലതും നിറവേറ്റും. ഭാഗ്യം പിന്തുണയ്ക്കും. ഉത്തരവാദിത്തമുള്ള പദവികള്‍ ലഭിക്കും. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ അല്‍പം കഷ്ടങ്ങല്‍ സാധ്യമാണ്. കുട്ടികള്‍ക്ക് പഠനത്തില്‍ തടസമുണ്ടാകാം. രാഷ്ട്രീയക്കാര്‍ക്കും കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്. വാഹനം ഓടിക്കുമ്പോള്‍ സൂക്ഷിക്കണം. കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. വീട് വാങ്ങുന്നതിനും മറ്റും പറ്റിയ കാലമാണ്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറുകാര്‍ക്ക് ജോലിപരമായി ചില പ്രയാസങ്ങള്‍ ഉണ്ടാകും. മേലധികാരികളില്‍ നിന്ന് വളരെയേറെ സമ്മര്‍ദ്ദം നേരിടേണ്ടിവന്നേക്കാം. കുടുംബ ജീവിതത്തില്‍ സമയം അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. സാമ്പത്തിക സ്ഥിതി അത്ര തൃപ്തികരമായിരിക്കില്ല. ജീവിതത്തില്‍ കഠിനാദ്ധ്വാനം വേണ്ട സമയമാണ്. വ്യാഴം മകരം രാശിയിലാകുമ്പോള്‍ സെപ്തംബര്‍ 15 ന് ശേഷം കാര്യങ്ങളില്‍ അല്‍പം പുരോഗതി കാണും.

Most read:ദോഷങ്ങള്‍ നീങ്ങും; ഐശ്വര്യം വരും; ഈ മരങ്ങളെ ആരാധിച്ചാല്‍Most read:ദോഷങ്ങള്‍ നീങ്ങും; ഐശ്വര്യം വരും; ഈ മരങ്ങളെ ആരാധിച്ചാല്‍

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

വ്യാഴത്തിന്റെ കുംഭം രാശി സംക്രമണം മിഥുനക്കൂറുകാരുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ മിക്ക പ്രവര്‍ത്തികളിലും വിജയം കൈവരിക്കും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. പരസ്പര ധാരണയും ബഹുമാനവും വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സന്താനഭാഗ്യം കൈവന്നേക്കാം. വിദേശയാത്രാ ശ്രമങ്ങള്‍ വിജയം കാണും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. പ്രവേശന പരീക്ഷകളില്‍ നേട്ടമുണ്ടാക്കാനാകും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

ഈ വ്യാഴമാറ്റ കാലത്ത് നിങ്ങളുടെ മനസില്‍ ആത്മീയ പ്രവണത വര്‍ധിക്കും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. സാമ്പത്തികം ശ്രദ്ധിക്കുക. ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. അനാവശ്യമായി യാത്ര ചെയ്യേണ്ടി വരാം. സമയം നിങ്ങള്‍ക്ക് പലപ്പോഴും എതിരായിരിക്കും. ഭാവിയില്‍ എതിരാകാവുന്ന കാര്യങ്ങള്‍ ചെയ്യേണ്ടിവരാം. അറിഞ്ഞുകൊണ്ട് ചില തെറ്റുകള്‍ ചെയ്യും. ദോഷാവസ്ഥ തരണം നിങ്ങള്‍ക്ക് ശിവക്ഷേത്രത്തില്‍ ധാര, മൃത്യുജ്ഞയാര്‍ച്ചന എന്നിവ നടത്താം.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍)

വ്യാഴം നിങ്ങളുടെ ജാതകത്തില്‍ ഉത്തമസ്ഥാനത്തേക്ക് നീങ്ങും. ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് മുക്തമാകും. രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. പരീക്ഷകളില്‍ വിജയമുണ്ടാകും. ഈ കാലയളവില്‍ പ്രണയബന്ധങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. അകന്നു താമസിക്കുന്ന ദമ്പതികള്‍ക്ക് അടുക്കാന്‍ അവസരമുണ്ടാകും. ജീവിത പങ്കാളിക്ക് ജോലിയില്‍ വലിയ നേട്ടങ്ങള്‍ സാധ്യമാണ്. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ഈ സമയത്ത് വിവാഹതടസങ്ങളും നീങ്ങിയേക്കാം. ആരോഗ്യം സംബന്ധിച്ച് അനുകൂല സമയമാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമായിരിക്കും. മത്സരപരീക്ഷകളില്‍ വിജയം നേടാനാകും. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ജോലികളില്‍ തടസം നേരിടുന്നത് സമ്മര്‍ദ്ദത്തിന് കാരണമാകും. ദാമ്പത്യജീവിതത്തില്‍ ജീവിത പങ്കാളിയുമായി പ്രശ്‌നങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. കുട്ടികളില്‍ നിന്ന് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. ചില നിയമപരമായ തര്‍ക്കങ്ങളിലും നിങ്ങള്‍ അകപ്പെട്ടേക്കാം. അതിനാല്‍ ഇക്കാലയളവില്‍ നിങ്ങള്‍ ജാഗ്രത പാലിക്കുക.

Most read:വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂMost read:വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂ

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ )

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ )

ഈ വ്യാഴമാറ്റം കാരണം തുലാക്കുറുകാര്‍ക്ക് ഭാഗ്യം വര്‍ധിക്കും. മുന്‍കാല നിക്ഷേപങ്ങളിലെ നല്ല ഫലങ്ങള്‍ ഇപ്പോള്‍ ലഭിച്ചേക്കാം. സന്താനസൗഭാഗ്യം കൈവരും. നിങ്ങളുടെ ഭക്ഷണം ശ്രദ്ധിച്ച് രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുക. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രകടനം നടത്താനും പഠനത്തില്‍ വിജയം നേടാനും കഴിയും. ദാമ്പത്യ ജീവിതം സൗഹാര്‍ദ്ദപരമായി തുടരും. സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങും. വരുമാനം വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് വിവാഹ അവസരങ്ങള്‍ വരാം. നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇക്കാലയളവില്‍ ശാരീരികമായും മാനസികമായും ചില കഷ്ടതകള്‍ നേരിടേണ്ടിവരാം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

ഓഹരി, സ്വത്ത്, ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ദീര്‍ഘകാല നിക്ഷേപത്തിനും നല്ല കാലഘട്ടമാണിത്. വീട്, പുതിയ വാഹനം എന്നിവ വാങ്ങാന്‍ പദ്ധതിയിട്ടേക്കാം. വിദേശത്ത് ജോലിക്ക് ശ്രമിക്കാം. കുട്ടികള്‍ക്ക് സമയം അത്ര നല്ലതല്ല. ആത്മീയമായ ചായ്‌വ് നിങ്ങളില്‍ ഈ കാലയളവില്‍ വളരും. ഈ സമയം ചെറിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കും സാദ്ധ്യത കാണുന്നു. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ചില കുടുംബ പ്രശ്‌നങ്ങള്‍ സമ്മര്‍ദ്ദത്തിന് കാരണമായേക്കാം. കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കവും കലഹവും ഉണ്ടാകാം. കുടുംബച്ചെലവ് വര്‍ദ്ധിക്കും.

Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍Most read:ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ഈ വ്യാഴമാറ്റക്കാലത്ത് ധനുക്കൂറുകാര്‍ക്ക് നിരവധി ഹ്രസ്വദൂര യാത്രകള്‍ നടത്താന്‍ അവസരം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടാകും. മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിച്ച് അവര്‍ക്കായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടാകും. മാതാവിന്റെ ആരോഗ്യസ്ഥിതി ദുര്‍ബലമായേക്കാം. മിക്ക കാര്യങ്ങളിലും തടസങ്ങള്‍ നേരിടേണ്ടി വരാം, ശ്രദ്ധിക്കുക. മത്സരങ്ങളില്‍ വിജയിക്കാന്‍ വളരെ കഠിനാദ്ധ്വാനം വേണ്ടി വരും.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവേണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവേണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ വ്യാഴമാറ്റം അനുകൂലമായ കാലഘട്ടമാണ്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ബിസിനസുകാര്‍ക്ക് വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കാം. സാമ്പത്തികമായി പുരോഗതിയുണ്ടാകും. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. പ്രണയിതാക്കളെ സംബന്ധിച്ചിടത്തോളം നല്ല സമയമാണിത്. ജോലിയില്‍ ഉയര്‍ച്ചയും വിദേശത്തു നിന്നു നേട്ടവും ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ലMost read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരൂട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരൂട്ടാതി ആദ്യ മുക്കാല്‍)

മാനസികമായി നിങ്ങള്‍ക്ക് അല്‍പം മടുപ്പ് അനുഭവപ്പെടുന്ന കാലഘട്ടമാണിത്. എന്നാല്‍ ഈ സമയത്ത് ചില സുപ്രധാന തീരുമാനങ്ങളെടുക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ബന്ധുജനങ്ങളില്‍ നിന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ നേരിടേണ്ടിവരാം. ഉദ്യോസ്ഥര്‍ക്ക് സ്ഥലമാറ്റം സാധ്യമാണ്. വിദേശ യാത്രയ്ക്ക് അവസരങ്ങള്‍ കൈവരും. ഈ സമയം സാമ്പത്തിമായി വിഷമതകള്‍ ഉണ്ടാകില്ലെങ്കിലും പല തരത്തില്‍ സാമ്പത്തിക നഷ്ടം കാണുന്നു.

മീനക്കൂറ് (പൂരുരൂട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരൂട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

ഈ കാലയളവില്‍ മീനക്കൂറുകാര്‍ക്ക് അപ്രതീക്ഷിതമായി സാമ്പത്തിക ചെലവുകള്‍ ഉണ്ടാകും. ഇത് ഒഴിവാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരാം. വിവാഹം, വീടുപണി, ആശുപത്രിച്ചെലവ് തുടങ്ങിയവയ്ക്കായി പണം ചെലവഴിക്കേണ്ടിവരാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം അത്ര അനുകൂലമല്ല. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ചെലവുകള്‍ വര്‍ദ്ധിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പര്യം വളരും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ക്ക് സാധ്യതയുണ്ട്. ഈ സമയം കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യുകയും സാമ്പത്തിക നേട്ടങ്ങള്‍ക്കായി ശ്രമിക്കുകയും വേണം.

Most read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യംMost read:വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം

English summary

Jupiter Transit 2021 in Aquarius on 06 April 2021 Effects on 27 Nakshathra in Malayalam

Jupiter Transit 2021 in Aquarius Effects on 27 Nakshathra in Malayalam : The Jupiter Transit 2021 in Aquarius will take place on 06 April 2021.
X
Desktop Bottom Promotion