For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

|

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു സ്ത്രീയായി ജീവിക്കുന്നത് മഹത്തരമായ കാര്യമാണ്. പക്ഷേ ഇന്ത്യന്‍ ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ഈ രീതിയില്‍ ആയിരുന്നില്ല. 'ഫെമിനിസം' അല്ലെങ്കില്‍ 'സ്ത്രീ ശാക്തീകരണം' എന്ന വാക്ക് പോലും ഉപയോഗിക്കാത്ത ഒരു കാലമുണ്ടായിരുന്നു.

Most read: ഇന്ത്യ അറിഞ്ഞു, ഇവരുടെ കരുത്ത്

സമൂഹത്തിന്റെ 'മാനദണ്ഡങ്ങള്‍' എന്ന് വിളിക്കപ്പെടുന്നതിനും യഥാര്‍ത്ഥത്തില്‍ ജന്‍മാവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സ്ത്രീകള്‍ പാടുപെട്ട ഒരു കാലമുണ്ടായിരുന്നു. ഈ വനിതാദിനത്തില്‍ നിങ്ങളുടെ ജീവിതത്തിന് പ്രചോദനമാകുന്നതിന് സഹായിക്കുന്ന ചില കഥകളറിയാം. ഇന്ത്യന്‍ ചരിത്രത്തില്‍ വിപ്ലവ മാറ്റങ്ങള്‍ തീര്‍ത്ത, തങ്കലിപികളാല്‍ കുറിക്കപ്പെടേണ്ട ചില സ്ത്രീ രത്‌നങ്ങളുടെ കഥകള്‍.

സാവിത്രിബായ് ഫൂലെ

സാവിത്രിബായ് ഫൂലെ

ഇന്ത്യയിലെ വനിതാ വിദ്യാഭ്യാസത്തിന്റെ തുടക്കക്കാരായിരുന്നു സാവിത്രിബായ് ഫൂലെയും ഭര്‍ത്താവ് ജ്യോതിറാവു ഫൂലെയും. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാമൂഹിക മുന്‍വിധികള്‍ അവസാനിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു. 1998 മാര്‍ച്ച് 10ന് സാവിത്രിബായിയുടെ സംഭാവനകളെ മാനിച്ച് ഇന്ത്യന്‍ പോസ്റ്റ് ഒരു സ്റ്റാമ്പ് പുറത്തിറക്കി. വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും 'വിദ്യാ ജ്യോതി' ആയിരുന്നു സാവിത്രിബായ്.

വിജയലക്ഷ്മി പണ്ഡിറ്റ്

വിജയലക്ഷ്മി പണ്ഡിറ്റ്

മന്ത്രിസഭാ പദവി വഹിച്ച ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിജയ ലക്ഷ്മി പണ്ഡിറ്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ പ്രവര്‍ത്തിച്ചു. നാല്‍പതുകളുടെ അവസാനത്തില്‍ റഷ്യയിലെ ഇന്ത്യയുടെ അംബാസഡറും പിന്നീട് മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്നു. യു.എന്‍ പൊതുസഭയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന നിലയിലാണ് പണ്ഡിറ്റ് അറിയപ്പെടുന്നത്.

റാണി ലക്ഷ്മി ഭായ്

റാണി ലക്ഷ്മി ഭായ്

ഇന്ത്യന്‍ ചരിത്രം ഈ ധീര വനിതയെ വിശേഷിപ്പിക്കുന്നത് ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ്. മറ്റുള്ളവരുടെ പിന്തുണ തേടി അവര്‍ പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും ഉള്‍ക്കൊള്ളുന്ന ഒരു സന്നദ്ധസേനയെ രൂപീകരിച്ചു. അവരുടെ ധൈര്യം, ജ്ഞാനം, പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള പുരോഗമന കാഴ്ചപ്പാടുകള്‍, അവരുടെ ത്യാഗങ്ങള്‍ എന്നിവ റാണി ലക്ഷ്മി ഭായിയെ ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രതിരൂപമാക്കി മാറ്റി. അവരുടെ കഥ വരാനിരിക്കുന്ന തലമുറയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഒരു ദീപമായി മാറി.

ആനന്ദിബായ് ജോഷി

ആനന്ദിബായ് ജോഷി

പാശ്ചാത്യ വൈദ്യശാസ്ത്ര പാരമ്പര്യത്തില്‍ പരിശീലനം നേടിയ ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതാ ഡോക്ടര്‍മാരില്‍ ഒരാളും ആദ്യത്തെ ഇന്ത്യന്‍ വനിതാ ഡോക്ടറുമായിരുന്നു ആനന്ദിബായ് ജോഷി. അമേരിക്കന്‍ ഐക്യനാടുകളില്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഇന്ത്യന്‍ വംശജയായ ആദ്യ വനിതയായിരുന്നു അവര്‍. അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയ ആദ്യത്തെ ഹിന്ദു വനിത കൂടിയാണ്. ആനന്ദിബായ് ജോഷി ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടുവെങ്കിലും ഇന്ത്യന്‍ സ്ത്രീകളുടെ മാറ്റത്തിന്റെ പ്രത്യാശയുടെ ആദ്യ കിരണമായിരുന്നു ഈ സ്ത്രീ. ഇവര്‍ ഇന്നും നമുക്ക് പ്രചോദനം നല്‍കുന്നു.

സുചേത കൃപലാനി

സുചേത കൃപലാനി

ഇന്ത്യയുടെ മികച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു സുചേത കൃപലാനി. ഇന്ത്യാ വിഭജന കലാപസമയത്ത് സുചേത മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1946ല്‍ അവര്‍ അദ്ദേഹത്തോടൊപ്പം നോഖാലിയിലേക്ക് പോയി. ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്ത്രീകളില്‍ ഒരാളായിരുന്നു അവര്‍. ഇന്ത്യന്‍ ഭരണഘടനയുടെ ചാര്‍ട്ടര്‍ സമര്‍പ്പിക്കാനുള്ള ചുമതല കൈമാറിയ ഉപസമിതിയുടെ ഭാഗമായി. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍, ഭരണഘടനാ അസംബ്ലിയുടെ സ്വാതന്ത്ര്യ സെഷനില്‍ വന്ദേമാതരം എന്ന ദേശീയ ഗാനം ആലപിച്ചു. 1963 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദവി വഹിച്ച ആദ്യ വനിതയായി.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ജസ്റ്റിസ് അന്ന ചാണ്ടി

ജസ്റ്റിസ് അന്ന ചാണ്ടി

'ഒന്നാം തലമുറ ഫെമിനിസ്റ്റ്' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അന്നാ ചാണ്ടി, കേരളത്തില്‍ നിയമബിരുദം നേടിയ ആദ്യ വനിതയായിരുന്നു. ഒരു ബാരിസ്റ്ററായിരുന്ന കാലത്ത് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിച്ചു. 1931ല്‍ ശ്രീമൂലം പ്രജാ സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചു. മത്സരത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ശത്രുത ഉണ്ടായിരുന്നിട്ടും 1932ല്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അവര്‍ മുന്‍സിഫായി മാറി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി. 1948ല്‍ ജില്ലാ ജഡ്ജി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. അതിനുശേഷം 1959 ഫെബ്രുവരി 9ന് കേരള ഹൈക്കോടതി ജഡ്ജിയായി, ഇന്ത്യയില്‍ അത്തരത്തില്‍ ആദ്യത്തേത്.

സരോജിനി നായിഡു

സരോജിനി നായിഡു

1879 ല്‍ ജനിച്ച സരോജിനി നായിഡു 'നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ' അല്ലെങ്കില്‍ ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്നു. പഠനത്തില്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലും നിരവധി ഭാഷകളില്‍ പ്രാവീണ്യവുമുണ്ടായിരുന്ന അവര്‍ക്ക്. 1905 ഓടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെട്ട അവര്‍ ഇന്ത്യയുടെ പോരാട്ടങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 192 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് അവര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറായി. അവരുടെ സാഹിത്യകൃതികളായ ദി ഗോള്‍ഡന്‍ ത്രെഷോള്‍ഡ്, ദി ബേര്‍ഡ് ഓഫ് ടൈം, ദി ബ്രോക്കണ്‍ വിംഗ് എന്നിവ ഏറെ പ്രസിദ്ധമാണ്.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയം ഒരു പുതിയ ഘട്ടത്തിലായിരുന്നു. പുതുതായി പിറന്ന ഇന്ത്യയെ ജനാധിപത്യ രാജ്യമായി രൂപപ്പെടുത്താന്‍ അവര്‍ വളരെയധികം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടതുപോലുള്ള തിരിച്ചടികള്‍ അവരുടെ കാഴ്ചപ്പാടിനെ പിന്തിരിപ്പിച്ചില്ല. ഒരു പുതിയ പാര്‍ട്ടി തന്നെ രൂപീകരിക്കുകയും നിരവധി ആളുകളെ അനുയായികളാക്കുകയും ചെയ്തു. തീര്‍ച്ചയായും ഇന്ദിരാഗാന്ധി ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ്.

Most read: തിങ്കളിലെ ശിവാരാധന; ഫലം ജോലി

ക്യാപ്റ്റന്‍ പ്രേം മാത്തൂര്‍

ക്യാപ്റ്റന്‍ പ്രേം മാത്തൂര്‍

വാണിജ്യ പൈലറ്റ് ലൈസന്‍സ് നേടിയ ശേഷം അവരെ എട്ട് സ്വകാര്യ എയര്‍ലൈനുകള്‍ നിരസിച്ചു, അതിലൊന്നും ഒരു വനിതാ പൈലറ്റ് ആവശ്യമില്ല. അവസാനമായി, ഹൈദരാബാദിലെ ഡെക്കാന്‍ എയര്‍വേസില്‍ ഒരു അഭിമുഖത്തിനായി പോയി. ചോദ്യങ്ങള്‍ക്കൊടുവില്‍ അവരുടെ മറുപടി 'എന്നെ നിയമിച്ചതില്‍ നിങ്ങള്‍ ഖേദിക്കേണ്ടിവരില്ല' എന്നായിരുന്നു. നിയമപരമായ എല്ലാ ആവശ്യകതകളും മറികടന്ന് അവര്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റായി.

Most read: Holi Wishes in Malayalam : നിറങ്ങളുടെ ആഘോഷം; ഹോളി

കല്‍പ്പന ചൗള

കല്‍പ്പന ചൗള

ഒരു ഇന്ത്യന്‍ അമേരിക്കന്‍ ബഹിരാകാശയാത്രികയും ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിതയുമായിരുന്നു കല്‍പ്പന ചൗള. ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രചോദനമാണ് കല്‍പ്പന. അവരുടെ കഠിനാധ്വാനവും ഏക ലക്ഷ്യവും ജീവിതത്തെ മാറ്റിമറിച്ചു. യു.എസ്.എയിലേക്ക് പോകുമ്പോള്‍ അവരുടെ കുടുംബം അവര്‍ക്കെതിരായിരുന്നു, പക്ഷേ അവര്‍ക്ക് അവരുടെതായ ആശയങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു. 2003ല്‍ ബഹിരാകാശ പേടകമായ കൊളംബിയ തകര്‍ന്ന് കൊല്ലപ്പെട്ടു. കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും ലക്ഷ്യം നേടിയ കല്‍പ്പന ചൗള വനിതകള്‍ക്ക് എന്നും മായാത്ത പ്രചോദനമാണ്.

English summary

Inspiring Indian Women From History

Here is a list of great women achievers from Indian history. All of these women are from different fields and did extraordinary things in their life and times. Read on.
Story first published: Friday, March 6, 2020, 16:33 [IST]
X