ക്ഷുദ്രശക്തികളുടെ ഉറവിടം ചേര്മരം

Posted By:
Subscribe to Boldsky

മരങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും ഭീകരതയോടെ ഓര്‍ക്കുന്ന ഒരു പേരാണ് ചേര് മരം. നമ്മുടെ നാട്ടിന്‍ പുറങ്ങളിലും തോട്ടിന്‍കരയിലും കാവുകളിലും എല്ലാം ചേര് മരം ധാരാളമായി ഉണ്ടാവും. ഏത് വേനലിലും ശക്തിയായി തഴച്ച് വളരുന്ന ഒന്നാണ് ചേര് മരം. ചേര് മരത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളും നമുക്ക് ചുറ്റും നിലനില്‍ക്കുന്നുണ്ട്.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

ചേര് മരം മാത്രമല്ല പല വൃക്ഷങ്ങളും നമുക്ക് നെഗറ്റീവ് ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ്. വീടിന് പരിസരത്തി മരങ്ങള്‍ നടുമ്പോള്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിക്കുന്നതും ഓര്‍മ്മിച്ച് വെക്കുന്നതും നല്ലതാണ്. വേഗത്തില്‍ പൊട്ടി വീഴുന്ന മരങ്ങള്‍, തടിയില്‍ പാലുള്ള മരങ്ങള്‍, ചൊറിച്ചിലുണ്ടാക്കുന്ന മരങ്ങള്‍ എന്നിവയൊന്നും വീടിന്റെ പരിസരങ്ങളില്‍ സാധാരണ വെക്കാറില്ല. വീടിനും വീട്ടുകാര്‍ക്കും ദോഷമുണ്ടാക്കുന്ന ഇത്തരം മരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

 ചേര് മരം

ചേര് മരം

ചേര് മരം വീടിന് പരിസരത്ത് വെക്കുന്നത് പൈശാചിക ശക്തികളെ ആകര്‍ഷിക്കുമെന്നാണ് പണ്ട് കാലം മുതലുള്ള വിശ്വാസം. അത് ഐശ്വര്യക്ഷയത്തിനും ആപത്ത്, എന്നിവക്കും കാരണമാകും. നെഗറ്റീവ് ശക്തികളെ ആകര്‍ഷിക്കാന്‍ ചേര് മരത്തിന് കഴിയും എന്നാണ് വിശ്വാസം. എന്നാല്‍ ചേര് ദേഹത്തായാല്‍ രണ്ടാഴ്ചയോളം ഇതിന്റെ ചൊറിച്ചില്‍ ഉണ്ടാവുന്നു. അതിലുപരി വീര്‍ത്ത് കുമിളകളായി ഭീകരവാസ്ഥയിലാവുന്നു പലപ്പോഴും ശരീരം.

ക്ഷുദ്രപ്രയോഗങ്ങള്‍ക്ക്

ക്ഷുദ്രപ്രയോഗങ്ങള്‍ക്ക്

പണ്ട് കാലത്ത് തന്നെ ക്ഷുദ്ര പ്രയോഗങ്ങള്‍ക്ക് ചേര് മരം ഉപയോഗിച്ചിരുന്നു. ദൃഷ്ടിദോഷം വരുത്താനും ചേരിന് കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കഴിവതും ചേര് മരം വീടിന്റെ പരിസരങ്ങളിലോ ചുറ്റുപാടോ വെക്കാന്‍ കാരണവന്‍മാര്‍ സമ്മതിക്കാറില്ല.

ചേര് പിണഞ്ഞാല്‍ ചെയ്യേണ്ടത്

ചേര് പിണഞ്ഞാല്‍ ചെയ്യേണ്ടത്

പണ്ടുമുതല്‍ക്കുള്ള വിശ്വാസമനുസരിച്ച് ചേര് പിണഞ്ഞാല്‍ താന്നിമരത്തേയും മക്കളേയും വലം വെച്ചാല്‍ മതിയെന്നാണ് വിശ്വാസം. മാത്രമല്ല താന്നിയില അരച്ചും താന്നിയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടും കുളിച്ചാല്‍ മതി എന്നാണ് വിശ്വാസം.

പുതുവെണ്ണ കഴിക്കുക

പുതുവെണ്ണ കഴിക്കുക

മോരില്‍ നിന്നും കലക്കിയെടുത്ത പുതു വെണ്ണ കഴിക്കുന്നകും ചേര് പിണഞ്ഞാല്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ ഇല്ലാതാക്കുന്നു.

 എള്ളരച്ച് പുരട്ടാം

എള്ളരച്ച് പുരട്ടാം

ഇത് കൂടാതെ എള്ള് അരച്ച് ദേഹത്ത് പുരട്ടുന്നതും എള്ള് അരച്ച് പാലില്‍ കലക്കി കുടിക്കുന്നതും നല്ലതാണ്. ഇത് ചേര് തൊട്ടാലുള്ള ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു.

 നാല്‍പ്പാമര കഷായം

നാല്‍പ്പാമര കഷായം

നാല്‍പ്പാമര കഷായമാണ് മറ്റൊന്ന്. നാല്‍പാമരം കൊണ്ട് കഷായം വെച്ച് കുടിക്കുന്നത് നല്ലതാണ്. കൂടാതെ നാല്‍പ്പാമര കഷായത്തില്‍ നെയ്യൊഴിച്ച് ആ നെയ്യ് ശരീരത്തില്‍ തേച്ച് ഇരിക്കുന്നതും ചൊറിച്ചില്‍ മാറ്റുന്നു.

കള്ളിപ്പാല

കള്ളിപ്പാല

പല വീടിന്റെ അതിരുകളിലും മുറ്റത്തുമായി കള്ളിപ്പാല കാണാറുണ്ട്. ഇത് വീടിന് സമീപത്ത് വെക്കുന്നത് ദോഷമുണ്ടാക്കും എന്നാണ് പറയുന്നത്. വിശ്വാസമനുസരിച്ച് ദുഷ്ടശക്തികള്‍ കുടികൊള്ളുന്നത് കള്ളിപ്പാലയിലാണ് എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ പണ്ട് കാലത്തുള്ളവര്‍ നട്ടുച്ചക്കും രാത്രിയിലും കള്ളിപ്പാലയുടെ അടുത്തേക്ക് പോവാന്‍ സമ്മതിക്കാറില്ല.

 കാഞ്ഞിരം

കാഞ്ഞിരം

കാഞ്ഞിരം വീടിന് സമീപത്ത് വളര്‍ത്തുന്നത് കൊണ്ട് ദോഷമാണ് എന്നാണ് പറയപ്പെടുന്നത്. കാഞ്ഞിരം വിഷമായതു കൊണ്ട് തന്നെയാണ് ഇത്തരമൊരു കാര്യം പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വീടിനും വീട്ടുകാര്‍ക്കും ദോഷവും ദുഷ്ടശക്തികളുടെ സാന്നിധ്യവും കൊണ്ട് തരും എന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്ന കാരണം.

 കള്ളിച്ചെടികള്‍

കള്ളിച്ചെടികള്‍

വീട്ടില്‍ പലരും അലങ്കാരത്തിന് കള്ളിച്ചെടികള്‍ വെക്കാറുണ്ട്. എന്നാല്‍ ഇതും ഐശ്വര്യം ക്ഷയിക്കാനും ആപത്തിലേക്കും വഴിവെക്കും എന്നാണ് വിശ്വാസം. വീട്ടില്‍ അലങ്കാലത്തിന് ഇത്തരം ചെടികള്‍ വെക്കുമ്പോള്‍ അത് സാമ്പത്തിക പ്രാരാബ്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

English summary

Importance of trees and plants in vaastu

The fact is that vastu does not recommend any big tree near the main building of the house as they slowly destroy the foundations and create subtle restlessness in the environment.
Story first published: Thursday, July 20, 2017, 16:02 [IST]