For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാമായണ പാരായണം ഐശ്വര്യത്തിന് ഇങ്ങനെ വായിക്കണം

|

ഇന്ന് രാമായണ മാസത്തിന് തുടക്കമായി. രാമായണ ശീലുകള്‍ മുഴങ്ങിക്കേള്‍ക്കുന്ന ക്ഷേത്രങ്ങളാണ് ഇന്ന് മുതല്‍. വീടുകളില്‍ രാമായണം വായിക്കുന്നതിലൂടെ വീട്ടില്‍ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. രാമായണം വായിക്കുന്നതിലൂടെ നിങ്ങളുടെ വീട്ടിലും ചുറ്റിലും പോസിറ്റീവ് എനര്‍ജി നിറയുന്നുണ്ട്. എന്നാല്‍ രാമായണ പാരായണത്തിനിടയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

നിര്‍ബന്ധബുദ്ധികളും ദേഷ്യക്കാരും; ഫലം ഇതാണ്നിര്‍ബന്ധബുദ്ധികളും ദേഷ്യക്കാരും; ഫലം ഇതാണ്

രാമായണ പാരായണത്തിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രാമായണം വായിക്കുമ്പോള്‍ ഇടക്ക് നിര്‍ത്തുകയോ, രാമായണ മാസത്തിനുള്ളില്‍ വായിച്ച് തീര്‍ക്കാന്‍ സാധിക്കാത്തതോ ആയ അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടത് എന്നെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. കര്‍ക്കിടകമാസത്തില്‍ പ്രധാനമായും രാമായണം വായിക്കുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

പാരായണത്തിന്റെ ചിട്ടകള്‍

പാരായണത്തിന്റെ ചിട്ടകള്‍

രാമായണ പാരായണത്തിന് ചില ചിട്ടകള്‍ ഉണ്ട്. രാമായണം വായിക്കാനായി എടുക്കുമ്പോള്‍ കേടുപാടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ശുദ്ധിയുള്ള പീഠത്തിലോ മറ്റോ വെച്ച് വേണം വായിക്കേണ്ടത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ ശ്രീരാമ പട്ടാഭിഷേകത്തിന്റെ പടം തൊഴുത് വേണം രാമായണ പാരായണം ആരംഭിക്കുന്നതിന്.വടക്ക് അഭിമുഖമായി ഇരുന്ന് വേണം രാമായണം വായിക്കുന്നതിന്. അക്ഷരത്തെറ്റില്ലാതെ അക്ഷരശുദ്ധിയോടെ വേണം വായിക്കുന്നതിന്.

ബാലകാണ്ഡത്തില്‍ തുടക്കം

ബാലകാണ്ഡത്തില്‍ തുടക്കം

ബാലകാണ്ഡത്തിലായിരിക്കണം തുടക്കം. എന്നാല്‍ പിന്നീട് ഏതൊരു ഭാഗം വായിക്കുന്നതിന് മുന്‍പും ഈ ഭാഗത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗം വായിക്കേണ്ടത് നിര്‍ബന്ധമാണ്. ശുഭകാര്യങ്ങള്‍ അവസാനിക്കുന്നിടത്ത് തന്നെ വായന നിര്‍ത്തണം. യുദ്ധം, മരണം, വഴക്ക് എന്നീ ഭാഗങ്ങളില്‍ ഒരിക്കലും പാരായണം വായന നിര്‍ത്തരുത്. മംഗളകരമായ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നിടത്ത് വേണം രാമായണ പാരായണം അവസാനിപ്പിക്കുന്നതിന്. എന്നാല്‍ എല്ലാ ദിവസവും വായിക്കുന്നവര്‍ യുദ്ധകാണ്ഡത്തിലാണ് എന്നുണ്ടെങ്കില്‍ രാമായണ മാഹാത്മ്യത്തോടെ വേണം അവസാനിപ്പിക്കുന്നതിന്.

ഒരു ദിവസം മുഴുവന്‍ വായിക്കുന്നവര്‍

ഒരു ദിവസം മുഴുവന്‍ വായിക്കുന്നവര്‍

ഒരു ദിവസം മുഴുവന്‍ രാമായണം പാരായണം ചെയ്ത് തീര്‍ക്കുന്നവരാണ് എന്നുണ്ടെങ്കില്‍ കുളിച്ച് ശുദ്ധിയായി ശുദ്ധിയുള്ള വസ്ത്രം ധരിച്ച് സൂര്യോദയത്തില്‍ തുടങ്ങി സൂര്യാസ്തമ. സമയത്ത് വരെ വായിക്കാവുന്നതാണ്. എന്നാല്‍ ഈ സമയം അത്രയും വിളക്ക് കെടാതെ നോക്കേണ്ടതാണ്. എത്ര സമയം വേണമെന്നുണ്ടെങ്കിലും പാരായണത്തിനായി ചിലവഴിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.

എല്ലാ ദിവസവും

എല്ലാ ദിവസവും

എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഭക്തിയോടെ രാമായണ പാരായണം ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് സാധിക്കാത്തവര്‍ക്ക് 3 ദിവസമോ 5 ദിവസമോ അല്ലെങ്കില്‍ 7 ദിവസമോ ആയി പാരായണം ചെയ്യാവുന്നതാണ്. എന്നാല്‍ രാമായണം വായിക്കുമ്പോള്‍ ഭക്തിയോടെ അതില്‍ മാത്രം ശ്രദ്ധിച്ച് പാരായണം ചെയ്യുന്നതിനാണ് ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം വഴിപാട് പോലെ പാരായണം ചെയ്യുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള ഫലവും ലഭിക്കുന്നില്ല. ഇവരില്‍ ഏകാഗ്രതക്കുറവ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നതും.

കര്‍ക്കിടകമാസം പ്രധാനപ്പെട്ടത്

കര്‍ക്കിടകമാസം പ്രധാനപ്പെട്ടത്

കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ അല്ലാതെ തന്നെ നിങ്ങള്‍ക്ക് എല്ലാ ദിവസവും രാമായണം പാരായണം ചെയ്യാവുന്നതാണ്. എന്നാല്‍ എപ്പോള്‍ പാരായണം ചെയ്യുമ്പോഴും ഭക്തിയോടെ തന്നെയാണ് ചെയ്യേണ്ടത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. വീട്ടില്‍ പോസീറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിനും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും എല്ലാം രാമായണ പാരായണം നടത്തുന്നത് നല്ലതാണ്.

English summary

Importance of reading Ramayana During The Month of Karkkidakam

Here in this article we are discussing about the importance of reading Ramayana during the month of karkidakam.
X
Desktop Bottom Promotion