For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാര്‍ത്തിക വ്രതം എടുത്താല്‍ ദാരിദ്ര്യമുക്തി

|

എല്ലാമാസവും കാര്‍ത്തിക ദിവസം വ്രതം എടുക്കുന്നത് നമ്മുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. കടബാധ്യത തീരുനന്തിനും ധനവരവ് കൂട്ടുന്നതിനും എല്ലാം കാര്‍ത്തിക ദിവസത്തെ വ്രതം എടുക്കുന്നത് സഹായിക്കുന്നുണ്ട്. എന്നാല്‍ വ്രതം എടുക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയുകയില്ല. ഇത് ജീവിതത്തിലെ ഒരു ഭാഗമാണ് എന്നതാണ് സത്യം.

<strong>Most read: പൂജാമുറിയിലൊരു നെല്ലിക്ക, ലക്ഷ്മീദേവി പടികയറിവരും</strong>Most read: പൂജാമുറിയിലൊരു നെല്ലിക്ക, ലക്ഷ്മീദേവി പടികയറിവരും

കാര്‍ത്തിക ദിവസം വ്രതമെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൊണ്ടുണ്ടാവുന്ന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും സാമ്പത്തിക നേട്ടം. എന്നാല്‍ കാര്‍ത്തിക മാസത്തിലെ വ്രതം എടുക്കാന്‍ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. ഒരിക്കലെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവര്‍ ചുരുക്കമാണ്. വളരെ കരുതലോടെ ജീവിച്ചാലും ചില അവസരങ്ങളിലെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പൂര്‍ണ ഉപവാസം വേണ്ട

പൂര്‍ണ ഉപവാസം വേണ്ട

പൂര്‍ണ ഉപവാസത്തിന് ഒരിക്കലും കാര്‍ത്തിക വ്രതം എടുക്കരുത്. കാരണം മഹാലക്ഷ്മിയെ പ്രാര്‍ത്ഥിക്കുന്നതിന് ഒരു കാരണവശാലും പൂര്‍ണ ഉപവാസം എടുക്കരുത്. എന്നാല്‍ ഒരിക്കലും കൂടുതല്‍ ഭക്ഷണം കഴിക്കുകയും അരുത്. മഹാലക്ഷ്മിയുടെ അനുഗ്രഹമാണ് ഇതില്‍ ഏറ്റവും മികച്ചത്. അതിന് വേണ്ടി മഹാലക്ഷ്മിയെ പ്രാര്‍ത്ഥിക്കണം.

 വീട്ടില്‍ പാകം ചെയ്ത ഭക്ഷണം

വീട്ടില്‍ പാകം ചെയ്ത ഭക്ഷണം

ഒരിക്കലും ഭക്ഷണം വീട്ടില്‍ നിന്നല്ലാതെ പുറത്ത് നിന്ന് കഴിക്കരുത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഉച്ചക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിക്കണം. മറ്റ് രണ്ട് നേരത്തും ധാന്യങ്ങള്‍ കൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ദിവസവും മഹാലക്ഷ്മിയെ സ്മരിച്ച് കഴിയണം. വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് ദേവി ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്.

മഹാലക്ഷ്മീ പ്രാര്‍ത്ഥനകള്‍

മഹാലക്ഷ്മീ പ്രാര്‍ത്ഥനകള്‍

മഹാ ലക്ഷ്മിയെക്കുറിച്ചുള്ള പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ടേ ഇരിക്കണം. ഓം ശ്രീ നമ: എന്നീ ലക്ഷ്മീ ബീജ മന്ത്രം രാവിലെ 1008 തവണ ഈ മന്ത്രം ജപിക്കുക. മാത്രമല്ല പ്രായമായ സ്ത്രീകള്‍ക്ക് ദാനം നല്‍കുന്നത് നല്ലതാണ്. പതിനെട്ട് മാസത്തോളം ഈ മന്ത്രം ജപിച്ച് കാര്‍ത്തിക വ്രതമെടുക്കണം. ലക്ഷ്മീ നാരായണ പൂജ, അഷ്ടലക്ഷ്മീ മന്ത്രം എന്നിവ ജപിക്കുന്നതും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

കാര്‍ത്തിക വ്രതമെടുക്കുമ്പോള്‍

കാര്‍ത്തിക വ്രതമെടുക്കുമ്പോള്‍

രാവിലെ കുളിച്ച് ശുദ്ധിയായി വ്രതമെടുത്ത് രാവിലെ വീടിന് മുന്നില്‍ ചാണകം മെഴുകിയ കളമുണ്ടാക്കി നിലവിളക്ക് കത്തിച്ച് വെച്ച് മഹാലക്ഷ്മിയെ മനസ്സില്‍ വിചാരിച്ച് പൊങ്കാലയിടണം. ഇതോടൊപ്പം പാല്‍പ്പായസവും ദേവിക്ക് നേദിക്കണം. കടം മാറുന്നതിനും ഉള്ള ധനം നിലനിര്‍ത്തുന്നതിനും ആലില വിളക്ക് കൊളുത്തുന്നത് നല്ലതാണ്. കൂടാതെ നെയ് വിളക്ക്, ആലില വിളക്ക് എന്നിവ കത്തിക്കുന്നതും നല്ലതാണ്. നെയ്ത്തിരി കത്തിക്കുന്നതും ഐശ്വര്യത്തിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്.

ഐശ്വര്യത്തിന് കടം മാറുന്നതിന്

ഐശ്വര്യത്തിന് കടം മാറുന്നതിന്

ഇതൊക്കെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കടത്തിനെ ഇല്ലാതാക്കി ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ കടം വരാതെയും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും കാര്‍ത്തിക വ്രതം എടുക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം വിശ്വാസത്തോടെയും ശുദ്ധിയോടേയും ചെയ്യേണ്ടതാണ്.

English summary

importance of karthika vratham

This article talks about the Importance of karthika vratham. Read on.
Story first published: Tuesday, July 2, 2019, 17:14 [IST]
X
Desktop Bottom Promotion