ഓണത്തിനിടക്കുള്ള കരിയിലമാടനെ അറിയുമോ?

Posted By:
Subscribe to Boldsky

എല്ലാവരും ഒരു പോലെ ആഹ്ലാദിക്കുന്ന ഒരു സമയമാണ് ഓണക്കാലം. ഓണസമയത്ത് പൂക്കളമിടല്‍, സദ്യ തയ്യാറാക്കല്‍ എന്നിവയല്ലാതെ ഓണത്തെ രസകരമാക്കുന്ന പല തരത്തിലുള്ള കളികളും മറ്റുമുണ്ട്. പന്തുകളി, തുമ്പിതുള്ളല്‍ തുടങ്ങി നിരവധി കളികളാണ് പണ്ട് കാലത്ത് ഉണ്ടായിരുന്നത്.

സദ്യ വെറുതേ വിളമ്പിയാല്‍ പോര, അറിയണം ചിലത്

ഇത് കൂടാതെ നാട്ടിലെമ്പാടും നടന്നിരുന്ന പല നാടന്‍ കളികളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതില്‍ ഇന്നത്തെ തലമുറക്ക് അറിയാത്ത ഒരു കളിയാണ് കരിയിലമാടന്‍ കെട്ടുന്നത്. എന്താണ് ഇതിന് പിന്നിലെ രഹസ്യം എന്ന് നോക്കാം.

 കുട്ടികളുടെ കളി

കുട്ടികളുടെ കളി

തിരുവോണം, അവിട്ടം, ചതയം തുടങ്ങിയ ദിവസങ്ങളിലാണ് പ്രധാനമായും കരിയിലമാടന്‍ കെട്ടിയിരുന്നത്. കരിയിലമാടനെ തോലുമാടനെന്നും വിളിക്കാറുണ്ട്.

പണച്ചിലവില്ലാതെ

പണച്ചിലവില്ലാതെ

തീരെ പണച്ചിലവില്ലാതെ ചെയ്യാവുന്ന ഒരു ഓണപ്പരിപാടിയാണ് കരിയിലമാടന്‍കെട്ടല്‍. കുമ്മാട്ടി, പുലിക്കളി തുടങ്ങിയവയെപ്പോലെയാണ് കരിയിലമാടന്‍കെട്ടലും.

കുട്ടികളുടെ കളി

കുട്ടികളുടെ കളി

കുട്ടികളാണ് കരിയിലമാടനായി കുട്ടികളാണ് വേഷം കെട്ടുന്നത്. ഉണങ്ങിയ വാഴയില കൊണ്ടാണ് കരിയിലമാടനായി കുട്ടികള്‍ വേഷം കെട്ടുന്നത്. ദേഹം മുഴുവന്‍ കരിയില കൊണ്ട് പൊതിയുന്നു. ദേഹം മാത്രമല്ല മുഖവും മറക്കുന്നു.

കമുകിന്റെ പാള

കമുകിന്റെ പാള

കമുകിന്റെ പാള കൊണ്ടാണ് കരിയിലമാടന്റെ മുഖം മൂടി ഉണ്ടാക്കുന്നത്. പാളയില്‍ കണ്ണിന്റെ സ്ഥാനത്ത് രണ്ട് ഓട്ടകള്‍ ഇടുന്നു. പിന്നെ മൂക്കിനവിടെ ചെറിയ ഒരു ഓട്ടയും ഇട്ടാല്‍ മുഖം മൂടി റെഡി.

 കരിക്കട്ട മുഖത്തെഴുത്ത്

കരിക്കട്ട മുഖത്തെഴുത്ത്

കരിയിലമാടന്റെ പ്രധാനപ്പെട്ട ഒന്നാണ്. കരിക്കട്ട കൊണ്ടാണ് മുഖത്തെഴുത്ത് നടത്തുന്നത്. പുരികം മാത്രമാണ് പുറത്ത് കാണുന്ന ശരീരഭാഗം. ഇവിടെ കരിക്കട്ട കൊണ്ട് പുരികം കട്ടിയില്‍ എഴുതുകയാണ് ചെയ്യുന്നത്.

 കരിയിലമാടനും ഓണവും

കരിയിലമാടനും ഓണവും

ഓണത്തിന് എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതാണ് കരിയിലമാടന്റെ ദൗത്യം. അതുകൊണ്ട് തന്നെ വീടുതോറും കയറിയിറങ്ങി രണ്ട് ചുവട് വെച്ചാണ് കരിയിലമാടന്‍ എത്തുന്നത്.

English summary

Importance and Significance of kariyila madan

Kariyila madan kali is a recreational folk art. It is performed by children to entertain people on the occasion of Onam.
Story first published: Saturday, August 26, 2017, 12:31 [IST]
Subscribe Newsletter