Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 7 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 8 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ഗര്‍ഭിണികള്‍ തേങ്ങ പൊട്ടിക്കരുത്; ഹിന്ദു വിശ്വാസങ്ങളില്‍ തേങ്ങയുടെ പ്രാധാന്യം
ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം പുണ്യമായ ചില വസ്തുക്കുളുണ്ട്. പലതരം പുഷ്പങ്ങള്‍, മരങ്ങള്‍, വൃക്ഷങ്ങള്‍, മൃഗങ്ങള്‍.. അങ്ങനെ പലതിനെയും വിശ്വാസപ്രകാരം ആരാധിച്ചുപോരുന്നു. അത്തരത്തില്‍ ഹിന്ദു വിശ്വാസപ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു വസ്തുവാണ് തേങ്ങ. ക്ഷേത്രങ്ങളില്‍ തേങ്ങ ഉടയ്ക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുള്ള ഒരു പതിവാണ്.
Most
read:
ഒന്നിനു
മുന്നിലും
കുലുങ്ങില്ല;
ധൈര്യശാലികളും
ഭയമില്ലാത്തവരും
ഈ
രാശിക്കാര്‍
ഏതെങ്കിലും കല്യാണം, ഉത്സവം, ചടങ്ങ്, പൂജ എന്നിവയിലെല്ലാം തേങ്ങയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. വീട് പണി തുടങ്ങുന്നതിനു മുമ്പോ ഏതെങ്കിലും വാഹനം വാങ്ങിയാലോ ആളുകള്‍ ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുകയോ ചെയ്യുമ്പോഴെല്ലാം തേങ്ങ ഉടയ്ക്കുന്നു. ഹിന്ദുമത വിശ്വാസപ്രകാരം തേങ്ങ എങ്ങനെ ഒരു വിശുദ്ധ വസ്തുവായി എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഹിന്ദുമതത്തില്‍ തേങ്ങയുടെ പ്രാധാന്യം
സംസ്കൃതത്തില്‍ 'ശ്രീഫലം' എന്നും അറിയപ്പെടുന്ന തേങ്ങയെ 'ദൈവത്തിന്റെ ഫലം' എന്നാണ് വിളിക്കുന്നത്. ഹിന്ദുമതത്തില്‍, ദൈവത്തെ പ്രതീകപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരേയൊരു ഭക്ഷണ സാധനമാണിത്. പവിത്രവും ആരോഗ്യം നല്‍കുന്നതും ശുദ്ധവും വൃത്തിയുള്ളതും നിരവധി ഗുണങ്ങളുള്ളതുമായ ഒരു സാത്വിക ഫലമാണ് തേങ്ങ. നാളികേരത്തിലെ മൂന്ന് അടയാളങ്ങള്‍ ശിവന്റെ മൂന്ന് കണ്ണുകളായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് പൂജാ ആചാരങ്ങളില്‍ തേങ്ങയെ ശുഭവസ്തുവായി വിശേഷിപ്പിക്കുന്നത്.

തേങ്ങയും മനുഷ്യന്റെ അഹന്തയും
മനുഷ്യന്റെ അഹങ്കാരത്തിന്റെ പ്രതീകമാണ് തേങ്ങ. തേങ്ങ ഉടയ്ക്കുന്നത് ഒരാളുടെ അഹംഭാവത്തെ തകര്‍ത്ത് ദൈവത്തിനുമുമ്പാകെ തന്നെത്തന്നെ താഴ്ത്തുന്നതിനെ പ്രതീകപ്പെടുത്തുന്നു. ദൈവത്തിനു മുന്നില്‍ വണങ്ങുന്നതിനുമുമ്പ്, ദൈവത്തില്‍ നിന്ന് അനുഗ്രഹം ലഭിക്കുന്ന തരത്തില്‍ ഒരാള്‍ അജ്ഞതയില്‍ നിന്നും അഹംഭാവത്തില്‍ നിന്നും സ്വയം മോചിതരാകണമെന്ന് വിശ്വസിക്കപ്പെടുന്നു.
Most
read:ആഗ്രഹിച്ച
കാര്യങ്ങള്‍
എളുപ്പം
നേടാന്‍
ശിവപഞ്ചാക്ഷരി
മന്ത്രം
ഇങ്ങനെ
ചൊല്ലൂ

മനുഷ്യന്റെ ത്യാഗം
ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി മനുഷ്യരുടെയും മൃഗങ്ങളുടെയും തലവെട്ടുന്ന ഒരു കാലമുണ്ടായിരുന്നു. ആത്മീയ ഗുരുവായ ആദി ശങ്കരാചാര്യര്‍ മതപരവും ആത്മീയവുമായ പ്രാധാന്യമൊന്നും കാണാത്തതില്‍ 'നരബലി' എന്ന മനുഷ്യത്വരഹിതമായ ആചാരത്തെ അപലപിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി തേങ്ങ ഉടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തേങ്ങ ഉടക്കുന്ന വഴിപാടിലൂടെ സൂചിപ്പിക്കുന്നത് 'ഞാന്‍ എന്നെത്തന്നെ ദൈവത്തിന്റെ കാല്ക്കല് അര്‍പ്പിക്കുന്നു' എന്നാണ്.

മനുഷ്യന്റെ തലയ്ക്ക് സമം
തേങ്ങ പലവിധത്തില്‍ മനുഷ്യന്റെ തലയ്ക്ക് സമാനമാണ്. തേങ്ങയുടെ നാര് മനുഷ്യ മുടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, കട്ടിയുള്ള പുറംഭാഗം ഒരു തലയോട്ടി പോലെ കാണപ്പെടുന്നു. രക്തത്തിന് സമാനമാണ് ഇതിനുള്ളിലെ വെള്ളം. എല്ലുകള്‍ക്ക് സമാനമാണ് ഇതിനുള്ളിലെ തിന്നുന്ന ഭാഗം.
Most
read:സൂര്യന്
വൃശ്ചികം
രാശിയില്‍;
ഈ
5
രാശിക്കാര്‍ക്ക്
ഭാഗ്യകാലം

ഹിന്ദു പുരാണത്തില്‍ തേങ്ങ
ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്, ഒരിക്കല്‍ മര്‍ത്യ ശരീരത്തോടെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സത്യവ്രതനെ ദേവന്മാര് പുറത്താക്കി. സത്യവ്രത രാജാവിനെ സഹായിക്കാനായി വിശ്വാമിത്ര മഹര്‍ഷിയാണ് തേങ്ങ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നാളികേരവും ഗണപതിയുമായി ബന്ധമുണ്ട്. ഒരു ദിവസം കുട്ടിയായിരിക്കുമ്പോള്‍ ഗണപതി കളിക്കുന്നതിനിടെ പിതാവിന്റെ മൂന്നാമത്തെ കണ്ണില്‍ ആകൃഷ്ടനായി അത് തൊടാന്‍ പോയി എന്നു പറയപ്പെടുന്നു. തന്നെ തൊടരുതെന്ന് പറഞ്ഞ് പരമശിവന് കളിക്കാന്‍ ഒരു പ്രത്യേക പന്ത് ഗണപതിക്ക് നല്കി, അതില്‍ ഒരു തേങ്ങ ഉണ്ടായിരുന്നു. അങ്ങനെയാണ് തേങ്ങ ഭൂമിയില്‍ വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

ത്രിമൂര്‍ത്തി ശക്തി
ബ്രഹ്മാവ് (സ്രഷ്ടാവ്), വിഷ്ണു (സംരക്ഷകന്‍), മഹേശ്വരന് (സംഹാരം) എന്നിവരുടെ ഹിന്ദു ത്രിത്വത്തെ തെങ്ങ് പ്രതിനിധീകരിക്കുന്നു. തേങ്ങയെ ആരാധനാ വസ്തുവായി കണക്കാക്കി ഭക്തര്‍ മൂന്ന് ദൈവങ്ങള്‍ക്കായി അര്‍പ്പിക്കുന്നു. അങ്ങനെ, അവര്‍ക്ക് ത്രിമൂര്‍ത്തികളുടെ അനുഗ്രഹം ലഭിക്കുന്നു.

വിവിധ ദൈവങ്ങളുടെ ഇരിപ്പിടം
തേങ്ങയിലെ മൂന്ന് കണ്ണുകള്‍ ശിവന്റെ മൂന്ന് കണ്ണുകളെ പ്രതീകപ്പെടുത്തുന്നു. മറ്റൊരു വിശ്വാസം സൂചിപ്പിക്കുന്നത് ഇതിനുള്ളിലെ വെളുത്ത ഭാഗം പാര്‍വതി ദേവിയെ പ്രതീകപ്പെടുത്തുന്നതാണെന്നാണ്. വെള്ളം ഗംഗയെ സൂചിപ്പിക്കുന്നു. തവിട്ട് നിറത്തിലുള്ള പുറംഭാഗം കാര്‍ത്തികേയനെ പ്രതിനിധീകരിക്കുന്നു.
Most
read:വീട്ടിലെ
സന്തോഷത്തിനും
ഐശ്വര്യത്തിനും
വാസ്തു
പറയും
പരിഹാരം
ഇത്

സമൃദ്ധിയെ സൂചിപ്പിക്കുന്നു
വര്‍ഷം മുഴുവനും തെങ്ങ് കായ്ക്കും. മാത്രമല്ല ഏറ്റവും എളുപ്പത്തില്‍ ലഭ്യമായ പ്രകൃതിദത്ത ഉല്പന്നങ്ങളില് ഒന്നുകൂടിയാണ് തേങ്ങ. ഇത് നിങ്ങളുടെ വിശപ്പും ദാഹവും ശമിപ്പിക്കും. അതിനാല്‍, ഇത് സമൃദ്ധിയെ സൂചിപ്പിക്കുന്നു.

തേങ്ങയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍
* ഇന്ത്യയില്‍ വിവാഹ ചടങ്ങുകളില്‍ തേങ്ങ ഉപയോഗിക്കുന്നു. കലത്തില്‍ വച്ചിരിക്കുന്ന തേങ്ങ ഗര്‍ഭപാത്രത്തിന്റെ പ്രതീകമാണ്, അതേസമയം തന്നെ ദമ്പതികള്‍ക്ക് ഫെര്‍ട്ടിലിറ്റിയുള്ള ഒരു ജീവിതത്തെയും ഇത് പ്രതിനിധീകരിക്കുന്നു.
* ഇത് ജീവിതത്തിന്റെ പ്രതീകമായതിനാല്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ തേങ്ങ പൊട്ടിക്കരുതെന്ന് പറയപ്പെടുന്നു. കാരണം ഇത് ഒരു ജീവനെ കൊല്ലുന്നതിന് തുല്യമാണ്. ഒരു തേങ്ങ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന വൈബ്രേഷനുകള്‍ ഗര്‍ഭപാത്രത്തിലെ ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
* ഗുജറാത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച്, വിവാഹസമയത്ത് മണവാട്ടി വരന് തെങ്ങ് സമ്മാനിക്കുന്നത് പതിവാണ്.
* ചിലരുടെ ജീവിതത്തില്‍ രാഹുവിന്റെ ദോഷഫലങ്ങള്‍ ബാധിച്ചേക്കാം. ഇതിന് പരിഹാരമായി, ബുധനാഴ്ച രാത്രി നിങ്ങളുടെ തലയ്ക്ക് സമീപം ഒരു തേങ്ങ വച്ചുകൊണ്ട് ഉറങ്ങുക. അടുത്ത ദിവസം ഇത് ഗണപതിക്ക് സമര്‍പ്പിക്കുക.