ശിവപ്രീതിയ്ക്കായി ചെയ്യേണ്ട കാര്യങ്ങള്‍

Posted By:
Subscribe to Boldsky

ഹിന്ദു ദൈവങ്ങളില്‍ ദേവന്‍മാരുടെ ദേവനാണ് മഹാദേവന്‍. എല്ലാ ദൈവങ്ങളേയും ആരാധിയ്ക്കുന്നത് പോലെ ശിവനെ ആരാധിയ്ക്കാന്‍ പാടില്ല. ശിവനെ ആരാധിയ്ക്കാന്‍ ചില പ്രത്യേക രീതികളുണ്ട്.

മറ്റുള്ള ദൈവങ്ങളില്‍ നിന്നും അല്‍പം കൂടുതല്‍ ശ്രദ്ധ ശിവനെ ആരാധിയ്ക്കുന്ന കാര്യത്തില്‍ കാണിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആരാധന എന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് എനര്‍ജിയാണ് പലപ്പോഴും ഉണ്ടാക്കുക.

ശിവനെ ആരാധിയ്ക്കാനും പ്രീതിപ്പെടുത്താനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 തിങ്കളാഴ്ച ശിവന് പ്രധാനം

തിങ്കളാഴ്ച ശിവന് പ്രധാനം

തിങ്കളാഴ്ച ദിവസമാണ് ശിവന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ദിവസം. എല്ലാ തിങ്കളാഴ്ചയും കുളിച്ച് ശുദ്ധിയായി മനസ്സും ശരീരവും വൃത്തിയാക്കി ശിവക്ഷേത്ര ദര്‍ശനം നടത്തുക.

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം കഴിയാവുന്നിടത്തോളം ഉരുവിടുക. ഇത് ശിവപ്രീതി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

ഭസ്മം ചാര്‍ത്തുക

ഭസ്മം ചാര്‍ത്തുക

മഹാദേവന് ഏറ്റവും ഇഷ്ടമുള്ളതാണ് വിഭൂതി അഥവാ ഭസ്മം. ഭസ്മം ചാര്‍ത്തി ക്ഷേത്രദര്‍ശനം നടത്തുന്നതാണ് ഏറ്റവും ഉത്തമം.

 ഓം നമ:ശിവായ

ഓം നമ:ശിവായ

ഓം നമ:ശിവായ എന്ന് ക്ഷേത്ര ദര്‍ശന സമയത്ത് നിര്‍ത്താതെ ഉരുവിടുക. ഇത് ശിവപ്രീതി വര്‍ദ്ധിപ്പിക്കുന്നു.

ശിവനോടൊപ്പം ഗണേശനും

ശിവനോടൊപ്പം ഗണേശനും

ശിവനോടൊപ്പം ഗണേശനേും ആരാധിയ്ക്കുക. ഒരിക്കലും ഭഗവാന്‍ ശിവനെ ഒറ്റയ്ക്ക് ആരാധിയ്ക്കരുത്.

കൂവള ഇല ഏറ്റവും പ്രധാനം

കൂവള ഇല ഏറ്റവും പ്രധാനം

കൂവള ഇലയാണ് ഭഗവാന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുഷ്പം. അതുകൊണ്ട് തന്നെ കൂവള മാല ചാര്‍ത്തുന്നത് ഇഷ്ടാഭിവൃദ്ധി ഉണ്ടാവാന്‍ കാരണമാകുന്നു.

 പ്രസാദം വിതരണം ചെയ്യുന്നത്

പ്രസാദം വിതരണം ചെയ്യുന്നത്

ശിവക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം അവിടെ തന്നെ വിതരണം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഭഗവാന്റെ അനുഗ്രഹം കൂടുതല്‍ ലഭിയ്ക്കാന്‍ കാരണമാകും..

English summary

How To Worship Lord Shiva

If you are searching for how to worship lord Shiva, then you can find good tips here. Shiva is the one considered the greatest among the Hindu gods.
Story first published: Friday, February 19, 2016, 14:15 [IST]
Subscribe Newsletter