For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വസൗഭാഗ്യങ്ങള്‍ ഇവരെ കാത്തിരിക്കും: വെള്ളിയാഴ്ച ലക്ഷ്മി പ്രീതിക്ക് സന്ധ്യാദീപം ഇപ്രകാരം

|

സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഓരോരുത്തരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇത് അല്‍പം കൂടുതലായിരിക്കും, ചിലരില്‍ ഇത് അല്‍പം കുറവായിരിക്കും. എങ്കിലും എല്ലാവരും ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നവരാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി നമ്മളെ അനുഗ്രഹിക്കുന്നത് ലക്ഷ്മി ദേവിയാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി വെള്ളിയാഴ്ച ദിനത്തില്‍ ചില പ്രത്യേക കാര്യങ്ങളും വ്രതവും അനുഷ്ഠിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യം നിറയുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കാത്തവര്‍ വളരെ വിരളമാണ്. അതുകൊണ്ട് തന്നെ വളരെയധികം കരുതലോടെയാണ് നാം ഓരോ നാണയവും ചിലവാക്കുന്നത് പോലും.

How To Worship Goddess Lakshmi

എന്നാല്‍ സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് കരകയറുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി നമുക്ക് ലക്ഷ്മി ദേവിയെ ഈ ദിനത്തില്‍ അഭയം പ്രാപിക്കാവുന്നതാണ്. സര്‍വ്വൈശ്വര്യം നല്‍കുന്ന ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ളവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. മാത്രമല്ലല വീടുകളില്‍ അഷ്ടൈശ്വര്യം നിലനില്‍ക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം അത്യാവശ്യമാണ്. വെള്ളിയാഴ്ച ദിനങ്ങള്‍ എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടിയുള്ളതാണ്. ഈ ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങളില്‍ ലക്ഷ്മി ദേവിയുടെ കടാക്ഷത്തിന് സഹായിക്കുന്നു. അറിയാന്‍ ഈ ലേഖനം വായിക്കൂ.

വെള്ളിയാഴ്ച വ്രതം ഇപ്രകാരം

വെള്ളിയാഴ്ച വ്രതം ഇപ്രകാരം

വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി വ്രതമെടുക്കുന്നത് നല്ലതാണ്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചാല്‍ പൂര്‍ണമായും ലക്ഷ്മി ദേവി നിങ്ങളില്‍ പ്രസാദിക്കുന്നു. പൂര്‍ണ ഉപവാസം ഈ ദിനത്തില്‍ ആവശ്യമില്ല. എന്നാല്‍ മത്സ്യമാംസാദികള്‍ പൂര്‍ണമായും ഉപേക്ഷിക്കണം. കഴിവതും വീടുകളില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിച്ച് ഉപവാസം അനുഷ്ഠിക്കാവുന്നതാണ്. ഉച്ചക്ക് മാത്രം ഒരു നേരം അരിയാഹാരം കഴിച്ച് മറ്റ് നേരങ്ങളില്‍ ധാന്യഭക്ഷണങ്ങളോ പഴങ്ങളോ കഴിക്കാവുന്നതാണ്. ഈ ദിനം മുഴുവന്‍ ലക്ഷ്മി ദേവിയെ ആരാധിക്കുകയും ദേവിമന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. സാധിക്കുമെങ്കില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിനും ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

വെള്ളിയാഴ്ച ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് വെള്ളിയാഭരണങ്ങള്‍ ധരിക്കുന്നത് ഏറ്റവും ഉത്തമമാണ്. ഈ ദിനത്തില്‍ ലക്ഷ്മി പൂജ നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വെള്ളിയാഴ്ചകളില്‍ രാവിലെ എഴുന്നേറ്റ് കുളിച്ച ഉടന്‍ തന്നെ നിലവിളക്ക് കൊളുത്തി 'ഓം ശ്രീയൈ നമ: ' എന്ന മന്ത്രം 108 തവണ ജപിക്കാവുന്നതാണ്. ഇത് തന്നെ സന്ധ്യക്കും ആവര്‍ത്തിക്കാവുന്നതാണ്. കൂടാതെ ലക്ഷ്മി ദേവിക്ക് വൈകുന്നേരം പ്രത്യേകം വിളക്ക് കൊളുത്തുകയും പ്രാര്‍ത്ഥനാനാമങ്ങള്‍ ഉരുവിടുകയും ചെയ്യേണ്ടതാണ്. സന്ധ്യക്ക് വിളക്ക് കൊളുത്തിയതിന്‌ശേഷം കനകധാരാ സ്‌തോത്രം ജപിക്കണം, ഇത് കൂടാതെ ലളഇതാ സഹസ്രനാമവും ജപിക്കേണ്ടതാണ്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി വെള്ളിയാഴ്ച വിളക്ക് കൊളുത്തിയതിന് ശേഷം മഹാലക്ഷ്മിഅഷ്ടകം ജപിക്കുന്നതും നല്ലതാണ്.

ഉത്തമ സമയം

ഉത്തമ സമയം

സന്ധ്യാനേരം വിളക്ക് കൊളുത്താന്‍ ഏറ്റവും ഉത്തമ സമയം എന്ന് പറയുന്നത് രാവിലെ 6-7നും ഇടയിലാണ്. ഈ സമയം വിളക്ക് കൊളുത്തുന്നതിലൂടെ നിങ്ങള്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങള്‍ കൈവരും എന്നാണ് പറയുന്നത്. ഇത് കൂടാതെ ശുക്രന്റെ അനുഗ്രഹത്തിനും ഈ ദിനത്തില്‍ ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമമാണ്. ശുക്രന്‍ അനുകൂല സ്ഥാനത്താണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി ഉയരമുണ്ടാവുന്നു. എന്നാല്‍ ശുക്രന്‍ പ്രതികൂല സ്ഥാനത്താണെങ്കില്‍ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വെള്ളിയാഴ്ച വ്രതം എടുക്കാവുന്നതാണ്. ഇത് ധനനഷ്ടവും സാമ്പത്തിക പ്രതിസന്ധിയേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വെള്ളിയാഴ്ച വ്രതം എല്ലാ ദോഷങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി തരും എന്നാണ് പറയപ്പെടുന്നത്.

പൂജ ചെയ്യേണ്ടത് ഇപ്രകാരം

പൂജ ചെയ്യേണ്ടത് ഇപ്രകാരം

വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിക്ക് വേണ്ടി പൂജ ചെയ്യേണ്ടത് എപ്രകാരമാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി പൂജക്ക് മുന്‍പ് വീട് വൃത്തിയാക്കണം. ശേഷം പൂജാമുറിയില്‍ പനിനീരും പുണ്യാഹവും തളിച്ച്ച ശുദ്ധി ചെയ്യണം. ലക്ഷ്മി ദേവിയുടെ വിഗ്രഹമോ ഫോട്ടോയോ ഒരു ഉയര്‍ന്ന പ്രതസലത്തില്‍ വെക്കണം. ദേവിയെ സര്‍വ്വാഭരണ വിഭൂഷിതയായി അലങ്കരിക്കണം. ശേഷം ശംഖില്‍ വെള്ളം നിറച്ച് അടുത്തായി വെക്കുക. പിന്നീട് കണ്ണുകള്‍ അടച്ച് അഞ്ച് തിരിയിട്ട വിളക്ക് കൊളുത്തി ദേവിയെ കണ്ണടച്ച് പ്രാര്‍ത്ഥിക്കണം. ചുവന്ന പുഷ്പങ്ങള്‍ ദേവിക്ക് പൂജക്കായി സമര്‍പ്പിക്കണം. പ്രാര്‍ത്ഥനക്ക് ശേഷം ദേവിക്ക് പ്രസാദം അര്‍പ്പിച്ച ആ പ്രസാദം നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഈ ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ക്ക് ദേവിക്കായി അര്‍പ്പിച്ച പ്രസാദം കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങള്‍ക്ക്ക ജീവിതത്തില്‍ സര്‍വ്വൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. .

ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നവര്‍ അറിയേണ്ട പ്രത്യേക ഫലങ്ങള്‍ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നവര്‍ അറിയേണ്ട പ്രത്യേക ഫലങ്ങള്‍

Shani Amavasya 2023 : ജനുവരി 21-ന് അപ്പുറം ശനി അലട്ടില്ല: അനുഗ്രഹഭാവത്തില്‍ ശനി നില്‍ക്കും ശ്രേഷ്ഠ ദിനംShani Amavasya 2023 : ജനുവരി 21-ന് അപ്പുറം ശനി അലട്ടില്ല: അനുഗ്രഹഭാവത്തില്‍ ശനി നില്‍ക്കും ശ്രേഷ്ഠ ദിനം

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

How To Worship Goddess Lakshmi On Friday To Get Blessings From Lakshmi Devi In Malayalam

Here in this article we are discussing about how to worship goddess lakshmi and do lakshmi puja on friday. Take a look.
Story first published: Friday, January 20, 2023, 11:04 [IST]
X
Desktop Bottom Promotion