For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമേശ്വര പ്രീതിക്ക് വീട്ടില്‍ ശിവപൂജ

|

ഹിന്ദു പുരാണപ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളാണ് പരമേശ്വരന്‍. ഏറ്റവും ദിവ്യനായ പരമശിവന്‍, മഹാദേവന്‍ എന്ന പേരിലും അറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെ മുഴുവന്‍ കര്‍ത്താവാണ് പരമേശ്വരന്‍ എന്നും വിശ്വസിക്കപ്പെടുന്നു. അത്തരമൊരു ശക്തിയെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് ജീവിതത്തില്‍ നിരവധി നേട്ടങ്ങല്‍ കൈവരുന്നു.

Most read: മികച്ച പ്രണയിനികളാണ് ഈ രാശിക്കാരായ സ്ത്രീകള്‍Most read: മികച്ച പ്രണയിനികളാണ് ഈ രാശിക്കാരായ സ്ത്രീകള്‍

ഹിന്ദു പൂജാ വിധികളിലും ആചാരങ്ങളിലും വളരെ ലളിതമായി ചെയ്യാവുന്നതാണ് ശിവ പൂജ. ഭഗവാന്‍ പരമേശ്വരനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്ന് വിശ്വസിച്ചുപോരുന്നു. അതിനാല്‍ അദ്ദേഹത്തെ ഭോലെനാഥ് എന്നും വിളിക്കുന്നു. പൂര്‍ണ മനസ്സോടെ ഒരാള്‍ ശിവലിംഗിന് ഒരു ഗ്ലാസ് വെള്ളം അര്‍പ്പിച്ചാല്‍ പോലും പരമേശ്വരന്‍ പ്രസാദിക്കുമെന്നു പറയപ്പെടുന്നു. പരമേശ്വരന്റെ കടാക്ഷത്തിനായി ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് ശിവ പൂജ. നിങ്ങളുടെ വീട്ടില്‍ സമാധാനവും ഐശ്വര്യവും ഐക്യവും നിലനിര്‍ത്താന്‍ ശിവ പൂജ ചെയ്യാനുള്ള വഴികള്‍ ഇതാണ്.

ശിവപൂജ ഇങ്ങനെ

ശിവപൂജ ഇങ്ങനെ

  • ഒരു ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് ശിവലിംഗത്തില്‍ എല്ലായ്‌പ്പോഴും അര്‍പ്പിക്കണം.
  • ഗംഗാ ജലത്തില്‍ കുളിക്കുന്നത് ഉത്തമമാണ്. അതിന് വഴിയില്ലെങ്കില്‍, അല്‍പം ഗംഗാജല തുള്ളികള്‍ കുളിക്കുന്ന വെള്ളത്തില്‍ ഒഴിക്കുക.
  • പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചസാര എന്നിവ മിശ്രിതമാക്കി ശിവ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക.
  • ശുദ്ധിയുള്ളൊരു തുണി ഉപയോഗിച്ച് വിഗ്രഹം വൃത്തിയാക്കി തുടര്‍ന്ന് ചന്ദനം പുരട്ടുക.
  • ശിവപൂജ ഇങ്ങനെ

    ശിവപൂജ ഇങ്ങനെ

    • സുഗന്ധദ്രവ്യങ്ങളും പുഷ്പമാലകളും അര്‍പ്പിക്കുക.
    • തുടര്‍ന്ന് കൂവള ഇലകള്‍, ധാതുര പുഷ്പം തുടങ്ങിയവ പരമേശ്വരന് സമര്‍പ്പിക്കുക.
    • ഇതെല്ലാം ചെയ്ത ശേഷം ധൂപവും വിളക്കുകളും ഉപപയോഗിച്ച് ആരതി നടത്തി പരമേശ്വരന് മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക.
    • അതിനുശേഷം പാന്‍, തേങ്ങ, ദക്ഷിണ എന്നിവ അര്‍പ്പിക്കുകയും അതുപോലെ തന്നെ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
    • മികച്ച ഫലങ്ങള്‍ക്കായി പൂജാ വേളയില്‍ 'ഓം നമ ശിവായ' മന്ത്രം ഉരുവിടുക.
    • Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

      ശിവപൂജ ഇങ്ങനെ

      ശിവപൂജ ഇങ്ങനെ

      ആരതി ചെയ്ത ശേഷം 'മഹാ മൃത്യുഞ്ജയ മന്ത്രം' ചൊല്ലുക.

      ഓം ത്ര്യംബകം യജാമഹെ

      സുഗന്ധിം പുഷ്ടി വര്‍ദ്ധനം

      ഉര്‍വാരുകമിവ ബന്ധനാത്

      മൃത്യോര്‍ മുക്ഷീയ മാമൃതാത്

      ശിവ പൂജയുടെ ഗുണങ്ങള്‍

      ശിവ പൂജയുടെ ഗുണങ്ങള്‍

      ശിവ പൂജയ്ക്ക് ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഒരാള്‍ പതിവായി ശിവ പൂജ നടത്തുകയോ വിശേഷ ദിവസങ്ങളില്‍ പരമേശ്വരനെ ആരാധിക്കുകയോ ചെയ്യുന്നുവെങ്കില്‍ ആ വ്യക്തിക്ക് ഇനിപ്പറയുന്ന നേട്ടങ്ങള്‍ ലഭിക്കും.

      • വീട്ടില്‍ സമാധാനവും ഐക്യവും
      • ശിവ പൂജയിലൂടെ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ലഭിക്കുകയും മാരകമായ രോഗങ്ങളില്‍ നിന്നു സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
      • വീട്ടില്‍ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നു. അത് കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷവും ഐക്യവും നിലനിര്‍ത്തുന്നു.
      • പരമശിവന്‍ സ്‌നേഹസമ്പന്നനായ ഒരു ഭര്‍ത്താവാണ്. ശിവനെ പ്രസാദിപ്പിക്കുന്നതിലൂടെ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് അവരുടെ ആഗ്രഹപ്രകാരം ഒരു ജീവിത പങ്കാളിയെ ലഭിക്കും.
      • Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

        ശിവ പൂജയുടെ ഗുണങ്ങള്‍

        ശിവ പൂജയുടെ ഗുണങ്ങള്‍

        • ദമ്പതികള്‍ പതിവായി ശിവ പൂജ നടത്തുകയും തിങ്കളാഴ്ച വ്രതം നോല്‍ക്കുകയും ചെയ്താല്‍ അവരുടെ ബന്ധത്തില്‍ സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും.
        • ശിവനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് മരണാനന്തരം ആത്മാവിന്റെ അല്ലെങ്കില്‍ മോക്ഷത്തിന്റെ പാതയിലേക്ക് അടുക്കാന്‍ കഴിയും.
        • വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ശിവ പൂജ നടത്തുന്നു.
        • രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം

          രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം

          ശിവപൂജയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് രുദ്രാഭിഷേകം. രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം ഇതാണ്.

          • പശുവിന്‍ പാലില്‍ നിങ്ങള്‍ രുദ്രാഭിഷേകം ചെയ്താല്‍ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നു.
          • ശിവവിഗ്രഹത്തില്‍ നെയ്യ് അഭിഷേകം ചെയ്താല്‍ നിങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭിക്കുന്നു.
          • കരിമ്പിന്‍ നീര് അഭിഷേകം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നീക്കംചെയ്യപ്പെടും.
          • തേന്‍ ഉപയോഗിച്ച് രുദ്രാഭിഷേകം ചെയ്താല്‍ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും അവസാനിക്കും.
          • Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

            ശിവനെ ആരാധിക്കുന്നതിനുള്ള മികച്ച സമയം

            ശിവനെ ആരാധിക്കുന്നതിനുള്ള മികച്ച സമയം

            ഏത് സമയത്തും ശിവനോടുള്ള ഭക്തി ശുഭമാണ്. ആഴ്ചയിലെ ഏത് ദിവസവും നിങ്ങള്‍ക്ക് ശിവനെ ആരാധിക്കാം. എന്നാല്‍ തിങ്കളാഴ്ചകള്‍ ശിവന് പ്രിയപ്പെട്ടതാണ്. പൂര്‍ണ്ണമനസ്സോടെ പരമേശ്വരനെ ആരാധിച്ചാല്‍ തന്റെ ഭക്തരില്‍ അദ്ദേഹം ഉടനടി പ്രസാദിക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും ശിവ പൂജ ചെയ്യുന്നത് ശുഭകരമാണ്. തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നതിലൂടെ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ ജീവിത പങ്കാളിയെ ലഭിക്കുന്നു.

            ശിവ പൂജയ്ക്കുള്ള ആഘോഷ ദിനങ്ങള്‍

            ശിവ പൂജയ്ക്കുള്ള ആഘോഷ ദിനങ്ങള്‍

            ശിവനെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി മഹാ ശിവരാത്രി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവി, ഇന്ദ്രാണി, സരസ്വതി, ഗായത്രി, സാവിത്രി, സീത, പാര്‍വതി, രതി എന്നിവരും ശിവരാത്രി നോമ്പ് അനുഷ്ഠിച്ചിരുന്നു. ശിവരാത്രിക്ക് പുറമെ ശിവ പൂജ ചെയ്യാവുന്ന ആഘോഷ ദിവസങ്ങള്‍ ഇതാ.

            • മഹാശിവരാത്രി (മാഗ കൃഷ്ണപക്ഷ ചതുര്‍ദശി)
            • ഉമാ മഹേശ്വര വ്രതം (ഭദ്രപാദ പൂര്‍ണിമ)
            • ശ്രാവണ മാസം (മുഴുവന്‍ മാസവും ശിവന് സമര്‍പ്പിച്ചിരിക്കുന്നു; പ്രത്യേകിച്ച് ശ്രാവണ മാസത്തിലെ തിങ്കളാഴ്ച)
            • കാര്‍ത്തിക പൂര്‍ണിമ (കാര്‍ത്തിക ശുക്ലപക്ഷ പൂര്‍ണിമ)
            • ഭൈരവ അഷ്ടമി (കാര്‍ത്തിക കൃഷ്ണപക്ഷ അഷ്ടമി)
            • അരുദ്ര ദര്‍ശനം
            • മാസിക് ശിവരാത്രി

English summary

How to Perform Shiva Puja at Home in Malayalam

Lord Shiva Puja brings peace and harmony at home. Here is the easiest way to do Lord Shiva Puja at Home.
X
Desktop Bottom Promotion