For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് ജന്മ പാപപരിഹാരത്തിന് ഗുരുവായൂര്‍ ഏകാദശി

|

സര്‍വ്വ പാപ പരിഹാരമാണ് ഏകാദശി വ്രതം നോല്‍കുന്നതിലൂടെ ഉണ്ടാവുന്നത്. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷത്തിലാണ് ഏകാദശി അനുഷ്ഠിക്കുന്നത്. കറുത്ത വാവിന് ശേഷം 11 ദിവസം കഴിഞ്ഞാണ് ഗുരുവായൂര്‍ ഏകാദശി ആഘോഷിക്കുന്നത്. ആനന്ദപക്ഷമെന്നും ഏകാദശി ദിനത്തെ പറയുന്നുണ്ട്. ഏകാദശി അനുഷ്ഠിക്കണമെങ്കില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിന് പിന്നില്‍ പല വിധത്തിലുള്ള ആചാരങ്ങളും ഉണ്ട്.

ചന്ദ്രഗ്രഹണദിനം ചെയ്യരുത് ഇതൊന്നും; ശാസ്ത്രമിങ്ങനെചന്ദ്രഗ്രഹണദിനം ചെയ്യരുത് ഇതൊന്നും; ശാസ്ത്രമിങ്ങനെ

ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ഭക്ത്യാദിപൂര്‍വ്വം അനുഷ്ഠിച്ചാല്‍ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള അരിഷ്ടതകള്‍ എല്ലാം തന്നെ അകന്നു മാറുന്നു. ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഏഴ് ജന്മത്തിലെ പാപ പരിഹാരമാണ് ഫലം എന്നാണ് വിശ്വാസം. അത്രക്ക് ശക്തിയേറിയ വ്രതമാണ് ഗുരുവായൂര്‍ ഏകാദശി വ്രതം. വ്രതത്തെക്കുറിച്ചും ഗുരുവായൂരപ്പന് നല്‍കേണ്ട വഴിപാടുകളെക്കുറിച്ചും നമുക്ക് അറിഞ്ഞിരിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ

വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ

ദശമി ദിവസം മുതല്‍ തന്നെ വ്രതമെടുക്കേണ്ടതാണ്. ഏകാദശി ദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുന്നവരും ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ധാരാളമുണ്ട്. ദശമി ദിനത്തില്‍ ആണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത്. ഇത് കൂടാതെ ഏകാദശി ദിനത്തില്‍ നിലത്ത് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമമായിട്ടുള്ളതും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏകാദശി ദിനത്തില്‍ സൂര്യോദയത്തിന് മുന്‍പ് ഉണര്‍ന്ന് വേണം സ്‌നാനം ചെയ്ത് ക്ഷേത്രദര്‍ഷനം നടത്തേണ്ടതാണ്. വിഷ്ണുസഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയവ വായിക്കാവുന്നതാണ്. ഇത് കൂടാതെ ഓം. നമോ ഭാഗവതേ വാസുദേവായ നമ: എന്ന നാമം ജപിക്കേണ്ടതാണ്. ഭഗവത് കീര്‍ത്തനങ്ങള്‍ കേള്‍ക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്.

ക്ഷേത്രദര്‍ശനത്തില്‍ ശ്രദ്ധിക്കാന്‍

ക്ഷേത്രദര്‍ശനത്തില്‍ ശ്രദ്ധിക്കാന്‍

ക്ഷേത്രത്തില്‍ ഭഗവാന് പ്രദക്ഷിണം വെക്കുന്നതിന് ശ്രദ്ധിക്കേണ്ടത്. ഭഗവാന് നാല് പ്രദക്ഷിണമാണ് നടത്തേണ്ടത്, ഇത് കൂടാതെ ഭഗവാന് തൃക്കൈവെണ്ണ, പാല്‍പ്പായസം, പുരുഷ സൂക്തം, വിഷ്ണുസൂക്തം, എന്നീ വഴിപാടുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തിലെ മോക്ഷപ്രാപ്തിക്കും ഏറ്റവും നല്ലതാണ് ഏകാദശി വ്രതത്തില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്.

വ്രതമനുഷ്ഠിക്കുന്ന ദിവസം

വ്രതമനുഷ്ഠിക്കുന്ന ദിവസം

വ്രതമനുഷ്ഠിക്കുന്ന ദിവസം ഒരിക്കലും അരിഭക്ഷണം കഴിക്കുന്നതിന് പാടില്ല. ഇത് കൂടാതെ ഗോതമ്പും പഴവര്‍ഗ്ഗങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക. ഏകാദശി ദിനത്തില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഗോതമ്പ് ധാന്യങ്ങള്‍ ആണ് കഴിക്കേണ്ടത്. അരിഭക്ഷണം കഴിക്കാന്‍ പാടില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അത്താഴം ഒഴിവാക്കി രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അത്താഴം ഒഴിവാക്കി രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ചാല്‍ രണ്ട് മൂന്ന് നാളിലെ പാപം ഇല്ലാതാവും എന്നാണ് വിശ്വാസം. ദിവസം മുഴുവന്‍ ഉപവസിക്കുകയാണെങ്കില്‍ സര്‍വ്വ പാപ പരിഹാരമാണ് എന്നാണ് വിശ്വാസം. ഏഴ് ജന്മത്തിലെ എല്ലാ ദു:ഖങ്ങളും ഇല്ലാതാക്കുന്നതിന് ഈ ഉപവാസം കാരണമാകും എന്നാണ് വിശ്വാസം.

ഏകാദശി നാളില്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

ഏകാദശി നാളില്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം

പത്മനാഭം സുരേശം

വിശ്വാധാരം ഗഗന സദൃശ്യം

മേഘവര്‍ണ്ണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം

യോഗി ഹൃദ്ധാന ഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം

സര്‍വ്വ ലോകൈക നാഥം

മഹാമന്ത്രം

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ,

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്. എന്നീ മന്ത്രങ്ങള്‍ ഏകാദശി ദിനത്തില്‍ നിങ്ങള്‍ ജപിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പകല്‍ സമയത്ത് ഉറങ്ങരുത്. ഇത് കൂടാതെ ശുദ്ധിയോടെ വേണം ഏകാദശി വ്രതം നോല്‍ക്കുന്നതിന്. രോഗശാന്തി, മനശാന്തി, കുടുംബത്തില്‍ ഐക്യം എന്നിവയും സമ്പത്തും കീര്‍ത്തിയും എല്ലാം നിങ്ങള്‍ക്ക് ഏകാദശി വ്രതത്തിലൂടെ ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ധനുമാസത്തിലെ ഏകാദശിയും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ്. ഇതിന് സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ് പറയുന്നത്.

English summary

How to Perform Guruvayoor Ekadasi : Fasting and Important Offerings to God Krishna

Here in this article we are discussing about how to perform guruvayoor ekadasi, fasting and important offering to god krishna. Read on.
X
Desktop Bottom Promotion