വീട്ടിലെ നെഗറ്റീവ് എനര്‍ജി കളയാന്‍ 7 സൂത്രം

Posted By:
Subscribe to Boldsky

വീട്ടിലെ നെഗറ്റീവ് എനര്‍ജി വീടിനേയും വീട്ടുകാരേയും പല തരത്തിലാണ് ബാധിക്കുന്നത്. പോസിറ്റീവ് എനര്‍ജി നിറക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ വീട്ടിലെ പല തരത്തിലുള്ള പ്രവൃത്തികളും നമ്മളില്‍ നെഗറ്റീവ് എനര്‍ജി നിറക്കും. അത് മാറി പോസിറ്റീവ് എനര്‍ജി നിറക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തണ്ണിമത്തന് മധുരമുണ്ടോ,കഴിക്കാതെയറിയാം ഇവ നോക്കി

വീട്ടിലെ പോസിറ്റീവ് എനര്‍ജിക്കും സന്തോഷവും സമാധാനവും നിറക്കാനും സാമ്പത്തികാഭിവൃദ്ധിക്കും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ടെന്‍ഷന്‍ മാറ്റി സമാധാനം വര്‍ദ്ധിപ്പിക്കാനും നെഗറ്റീവ് എനര്‍ജിയെ എന്നന്നേക്കുമായി ഇല്ലാതാക്കാനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സമയം തെറ്റിയ ക്ലോക്ക്

സമയം തെറ്റിയ ക്ലോക്ക്

സമയം തെറ്റിയ ക്ലോക്കും പൊട്ടിയ കണ്ണാടിയും ഫ്യൂസായ ബള്‍ബും എല്ലാം നെഗറ്റീവ് എനര്‍ജി വീട്ടില്‍ നിറക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് ഇത്തരം വലസ്തുക്കളെയെല്ലാം വീട്ടില്‍ നിന്നും മാറ്റുക എന്നുള്ളതാണ്. ഇവയെല്ലാം സമയാസമയം വീട്ടില്‍ നിന്നും മാറ്റണം.

ചൂല് ചാരിവെക്കരുത്

ചൂല് ചാരിവെക്കരുത്

തറ തൂക്കുന്ന ചൂല് ഒരിക്കലും ചുമരില്‍ ചാരിവെക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും. ഇവ കിഴക്ക് പടിഞ്ഞാറ് ഭാഗത്തായാണ് വെക്കേണ്ടത്‌

സന്ധ്യസമയത്തെ ഉറക്കം

സന്ധ്യസമയത്തെ ഉറക്കം

സന്ധ്യസമയത്തെ ഉറക്കവും ഭക്ഷണം കഴിക്കലും പലപ്പോഴും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. അത് പലപ്പോഴും ആരോഗ്യപരമായും ദോഷം ഉണ്ടാക്കുന്ന ഒന്നാണ്.

 ബാത്ത്‌റൂമിന്റെ വാതില്‍ അടച്ചിടണം

ബാത്ത്‌റൂമിന്റെ വാതില്‍ അടച്ചിടണം

ബാത്ത്‌റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടണം.ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നിടുന്നത് നെഗറ്റീവ് എനര്‍ജി വിളിച്ച് വരുത്തുന്നു.

കല്ലുപ്പ്

കല്ലുപ്പ്

കല്ലുപ്പ് വീട്ടില്‍ വെക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്ന ഒന്നാണ്. വെള്ളത്തില്‍ അല്‍പം കല്ലുപ്പ് മുക്കി മുറിയുടെ മുക്കിലും മൂലയിലും തുടക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു.

 അഷ്ടഗന്ധം പുകക്കുന്നത്

അഷ്ടഗന്ധം പുകക്കുന്നത്

അഷ്ടഗന്ധം പുകക്കുന്നതാണ് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും പോസിറ്റീവ് എനര്‍ജി നിറ്കകുകയും ചെയ്യുക.

മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍

മുഷിഞ്ഞ വസ്ത്രങ്ങള്‍ മൂലക്ക് കൂട്ടിയിടുന്നതാണ് മറ്റൊന്ന്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വീട്ടിലെ മുഷിഞ്ഞ വസ്ത്രങ്ങള്‍ പെട്ടെന്ന് തന്നെ ഒഴിവാക്കുക.

English summary

How to increase positive energy at home

How to increase positive energy at home read on...