Just In
Don't Miss
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില് കേരള സ്റ്റാര്ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്ട്ടികള്ക്കുള്ള കോവിഡ് മാര്ഗനിര്ദ്ദേങ്ങള് പുറത്തിറക്കി
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Travel
പാട്ടുപുരയില് പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല് വിളികേള്ക്കുന്ന ബാലദുര്ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
27 നക്ഷത്രക്കാരില് കൂടെ ചേരുമ്പോള് മഹാഭാഗ്യം
ഓരോ നക്ഷത്രത്തിനും ഗ്രഹത്തിനും രാശിക്കും എല്ലാം പല വിധത്തിലുള്ള മാറ്റങ്ങളും നേട്ടങ്ങളും കോട്ടങ്ങളും ഓരോ സമയത്തും സംഭവിക്കുന്നുണ്ട്. എന്നാല് ചിലനക്ഷത്രക്കാരില് പലപ്പോഴും ദോഷങ്ങള് മാത്രമാണ് സംഭവിക്കുന്നത്. ഇതിനെ എങ്ങനെയെല്ലാം മറികടക്കാം എന്നുള്ളത് തന്നെയാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്ന കാര്യവും.
ക്രൂര സ്വഭാവമുള്ള പുരുഷ നക്ഷത്രങ്ങള്
ഓരോ നക്ഷത്രക്കാര്ക്കും തങ്ങള്ക്ക് അനുകൂലമായ കാര്യങ്ങള് ചെയ്യുന്നതിനും അവരുമായി കൂടുന്നതിനും തന്നെയാണ് ശ്രദ്ധിക്കേണ്ടത്. 27 നക്ഷത്രക്കാരില് ഓരോരുത്തരും അവരുടെ ഭാഗ്യം ഏത് നക്ഷത്രക്കാരുടെ കൂടെ കൂടുമ്പോഴാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കാരണം ഇവര് ചേരേണ്ട പോലെ ചേര്ന്നാല് അത് ജീവിതത്തില് ഭാഗ്യം കൊണ്ട് വരുന്നു.

അശ്വതി
അശ്വതി നക്ഷത്രത്തിന് ശുഭകാര്യങ്ങള്ക്ക് ചേരുന്ന മറ്റ് നാളുകള് എന്ന് പറയുന്നത് രോഹിണി, പൂയ്യം, അത്തം, ചതയം, ഉത്രട്ടാതി, രേവതി എന്നിവരാണ്. ഇവര് ചേര്ന്നാല് അത് ശുഭപര്യവസായി ആവും എന്നാണ് പറയുന്നത്.

ഭരണി
അശ്വതി, മകയിരം, പുണര്തം, മകം, പൂരം, ചിത്തിര, മൂലം, പൂരാടം, രേവതി എന്നീ നക്ഷത്രങ്ങളാണ് ഭരണി നക്ഷത്രത്തിന് കൂടെ ചേരുന്നത്. ഇത് ശുഭഫലം നല്കുന്നു എന്നാണ് വിശ്വാസം.

കാര്ത്തിക
അശ്വതി, രോഹിണി, പൂയ്യം, മകം, അത്തം, കാര്ത്തിക, ചോതി, മൂലം, തിരുവോണം, ഉത്രട്ടാതി, കാര്ത്തിക, എന്നീ നക്ഷത്രക്കാരാണ് കാര്ത്തിക നക്ഷത്രത്തിനൊപ്പം ചേരുന്നത്. ഇത് ശുഭകാര്യങ്ങള്ക്ക് ആക്കം കൂട്ടും എന്നാണ് പറയുന്നത്

രോഹിണി
മകയിരം, പുണര്തം, ഉത്രം, ചിത്തിര, അവിട്ടം, ചോതി എന്നിവയാണ് രോഹിണി നക്ഷത്രക്കാര്ക്ക് ശുഭകാര്യങ്ങള്ക്ക് ചേരുന്ന നഷത്രം. ഇതെല്ലാം തന്നെയാണ് ശുഭകാര്യത്തിന് വേണ്ടി ചേര്ക്കേണ്ടതും.

മകയിരം
മകയിരം നക്ഷത്രക്കാര്ക്ക് അശ്വതി, രോഹിണി, പൂയ്യം, മകം, മകയിരം, ഉത്രം, ചിത്തിര, അത്തം, ചോതി, അനിഴം, മൂലം, ചതയം എന്നീ നക്ഷത്രക്കാരാണ് ചേരുന്നത്.

തിരുവാതിര
രോഹിണി, മകയിരം, പുണര്തം, അത്തം, ചിത്തിര എന്നീ നക്ഷത്രക്കാരാണ് ശുഭകാര്യങ്ങള്ക്ക് ചേരുന്നത്. ഈ നാളുകാരൂടെ കൂടെക്കൂടിയില് തിരുവാതിര നക്ഷത്രക്കാര്ക്ക് ഭാഗ്യമാണ്.

പുണര്തം
മകയിരം, പൂരം, മകം, ഉത്രം, ചിത്തിര, ചോതി, അനിഴം, മൂലം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരാണ് പുണര്തം നക്ഷത്രത്തിന്റെ ഭാഗ്യം കൊണ്ട് വരുന്നത്. ഇതെല്ലാം ജീവിതത്തില് നേട്ടങ്ങളിലേക്ക് എത്തിക്കും എന്നാണ് വിശ്വാസം.

പൂയം
രോഹിണി, പുണര്തം, അത്തം, ചിത്തിര, തിരുവോണം, രേവതി നക്ഷത്രക്കാരിലാണ് പൂയ്യം നക്ഷത്രത്തിന്റെ ഭാഗ്യം ഇരിക്കുന്നത്. ഇത് ഇവര്ക്ക് ഭാഗ്യനക്ഷത്രങ്ങള് എന്നാണ് അറിയപ്പെടുന്നത്.

ആയില്യം
അശ്വതി, മകയിരം, പുണര്തം, പൂയം, മകം, ഉത്രട്ടാതി, ചിത്തിര, അനിഴം, മൂലം, ഉത്രാടം എന്നീ നക്ഷത്രങ്ങളാണ് ആയില്യം നക്ഷത്രത്തിന് നേട്ടങ്ങള് നല്കുന്നത്. ഇവരോടൊപ്പം ചേര്ന്നാല് ഭാഗ്യം തേടി വരും.

മകം
പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, ചതയം എന്നീ നക്ഷത്രക്കാരാണ് മകം നക്ഷത്രക്കാരുടെ ഭാഗ്യ നക്ഷത്രങ്ങള്. ശുഭകാര്യത്തിന് ഇവരെ കൂടെ ചേര്ക്കാവുന്നതാണ്.

പൂരം
അശ്വതി, പുണര്തം, മകം, ഉത്രം, ചിത്തിര, മൂലം, ഉത്രാടം, അവിട്ടം എന്നീ നക്ഷത്രക്കാര്ക്കാണ് പൂരം നക്ഷത്രക്കാരുടെ ഭാഗ്യം തീരുമാനിക്കാന് സാധിക്കുന്നത്.

ഉത്രം
അശ്വതി, രോഹിണി, പൂയം, മകം, അത്തം, ഉത്രം, ചോതി, അനിഴം, മൂലം, തിരുവോണം, ചതയം എന്നീ നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്ക്ക് ഭാഗ്യം കൊണ്ട് വരുന്ന ജന്മ നക്ഷത്രങ്ങള്.

അത്തം
മകയിരം, ഉത്രം, ചിത്തിര, ഉത്രാടം, അവിട്ടം, രേവതി എന്നീ നക്ഷത്രക്കാരാണ് അത്തം നക്ഷത്രക്കാര്ക്ക് നേട്ടവും ഭാഗ്യവും കൊണ്ട് വരുന്ന നക്ഷത്രങ്ങള്.

ചിത്തിര
രോഹിണി, മകം, ഉത്രം, അത്തം, ചോതി, ചിത്തിര കന്നിക്കൂര്, അനിഴം, മൂലം, ഉത്രാടം, തിരുവോണം, ഉത്രട്ടാതി, ചിത്തിര തുലാക്കൂര്, അശ്വതി, മകം, ഉത്രം എന്നീ നക്ഷത്രക്കാരാണ് ചിത്തിര നക്ഷത്രക്കാരുടെ നേട്ടത്തിന് ആധാരമായി നക്ഷത്രങ്ങള്.

ചോതി
പുണര്തം, അത്തം, ചിത്തിര, തിരുവോണം, അവിട്ടം, രേവതി എന്നീ നക്ഷത്രക്കാരാണ് ചോതി നക്ഷത്രത്തിന് നേട്ടവും ഭാഗ്യവും കൊണ്ട് വരുന്നത്.

വിശാഖം
അശ്വതി, പൂയം, ഉത്രം, ചിത്തിര, ചോതി, വിശാഖം തുലാക്കൂര്, അനിഴം, മൂലം, ഉത്രാടം, അവിട്ടം, ഉത്രട്ടാതി, വിശാഖം വൃശ്ചികക്കൂര്, അശ്വതി, പൂയം, ഉത്രം, ചിത്തിര, ചോതി, അനിഴം, മൂലം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി.

അനിഴം
രോഹിണി, അത്തം, ചോതി, തിരുവോണം, ചതയം, രേവതി എന്നീ നക്ഷത്രക്കാരിലാണ് അനിഴം നക്ഷത്രത്തിന്റെ ഭാഗ്യം ഇരിക്കുന്നത്. ഇവരുടെ കൂടെക്കൂടുന്നത് എന്തുകൊണ്ടും നല്ലതാണ്.

തൃക്കേട്ട
അശ്വതി, പൂയം, മകം, ചിത്തിര, തിരുവാതിര, മൂലം, ഉത്രാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരാണ് തൃക്കേട്ട നക്ഷത്രക്കാരുടെ ഭാഗ്യം തീരുമാനിക്കുന്നത്.

മൂലം
രോഹിണി, ചോതി, അനിഴം, ചതയം, തിരുവോണം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രക്കാരാണ് മൂലം നക്ഷത്രത്തില് കൂടെ ചേര്ക്കാന് പറ്റിയത്.

പൂരാടം
അശ്വതി, മകയിരം, മകം, പൂരം, ഉത്രം, അവിട്ടം, രേവതി നക്ഷത്രക്കാരാണ് പൂരാടം നക്ഷത്രത്തിന്റെ ഭാഗ്യ നക്ഷത്രങ്ങള് എന്നതാണ് യാതാര്ത്ഥ്യം.

ഉത്രാടം
അശ്വതി, പൂരം, പൂയം, മകയിരം, ഉത്രം, ഉത്രാടം മകം, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രോഹിണി,അത്തം, അനിഴം, മൂലം, തിരുവോണം എ്ന്നീ നക്ഷത്രക്കാരാണ് ഉത്രാടത്തിന്റെ ഭാഗ്യ നക്ഷത്രങ്ങള്

തിരുവോണം
മകയിരം, പുണര്തം, ചിത്തിര, ഉത്രാടം, അവിട്ടം, രേവതി എന്നീ നക്ഷത്രക്കാരാണ് തിരുവോണത്തിന് ഭാഗ്യം കൊണ്ട് വരുന്നത്. ഇവരെ എന്തിനും കൂടെക്കൂട്ടാവുന്നതാണ്.

അവിട്ടം
അശ്വതി, അത്തം, ഉത്രാടം, രോഹിണി, അവിട്ടം മകരക്കൂര്, ചോതി, തിരുവോണം, പൂയം, മൂലം, ചതയം, ഉത്രട്ടാതി, അവിട്ടം എന്നീ നക്ഷത്രക്കാരാണ് അവിട്ടം നക്ഷത്രത്തിന്റെ ഭാഗ്യ നക്ഷത്രങ്ങള്.

ചതയം
രോഹിണി, മകയിരം, പുണര്തം, തിരുവോണം, അവിട്ടം, രേവതി എന്നീ നക്ഷത്രക്കാരാണ് ചതയം നക്ഷത്രത്തിന് കൂടെചേര്ക്കാന് പറ്റിയ നക്ഷത്രങ്ങള്.

പൂരൂരുട്ടാതി
അശ്വതി, മകയിരം, പൂയം, മകം, ചോതി, പൂരൂരുട്ടാതി, അനിഴം, ഉത്രാടം, അവിട്ടം, ചതയം, ഉത്രട്ടാതി, ഉത്രം എന്നീ നക്ഷത്രക്കാരാണ് പൂരുരുട്ടാതിയുടെ ഭാഗ്യ നക്ഷത്രങ്ങള്.

ഉത്രട്ടാതി
രോഹിണി, പുണര്തം, അത്തം, തിരുവോണം, ചതയം, രേവതി എന്നീ നക്ഷത്രക്കാരാണ് ഉത്രട്ടാതിക്ക് ഭാഗ്യം കൊണ്ട് വരുന്നത്.

രേവതി
അശ്വതി, മകയിരം, പുണര്തം, പൂയം, മകം, ഉത്രം, അനിഴം, മൂലം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരെ ഇവര്ക്ക് എപ്പോള് വേണമെങ്കിലും ഏത് കാര്യത്തിനും കൂടെക്കൂട്ടാവുന്നതാണ്.
നക്ഷത്രഫലവും ജ്യോതിഷവും നല്കുന്ന ഫലം പൂര്ണമായും ശരിയാണെന്ന് വാദിക്കുന്നില്ല. എന്നാല് ഓരോരുത്തര്ക്കും ജനന സമയവും നാഴികയും വിനാഴികയും എല്ലാം മാറി വരുന്നതിന് അനുസരിച്ച് ഫലങ്ങളും മാറി വരുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്ക്ക് അനുഭവപ്പെടുന്ന ഫലങ്ങളിലും മാറ്റം വരുന്നുണ്ട്. വിശ്വാസമുള്ളവര്ക്ക് വിശ്വസിക്കാം, അല്ലാത്തവര്ക്ക് വിയോജിപ്പ് രേഖപ്പെടുത്താം