For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ല്‍ ശനിമാററം രാശിപ്രകാരം ഗുണമോ ദോഷമോ

2019ല്‍ ശനി മാററം രാശിയില്‍ വരുത്തുന്ന ഫലം

|

ഭൂമിയെ വലം വയ്ക്കുന്ന ഗ്രഹങ്ങളുടെ സ്വാധീനം നാമോരുത്തരുടേയും ജാതകത്തിലും വരുമെന്നാണ് ജ്യോതിഷം പറയുന്നത്. ചില ഗ്രഹസ്വാധീനം നല്ലതു വരുത്തും. ചിലത് ദോഷവും. ഗ്രഹങ്ങളില്‍ തന്നെ നല്ല ഗ്രഹങ്ങളും മോശം ഗ്രഹങ്ങളുമുണ്ട്, മോശം ഗ്രഹങ്ങള്‍ തന്നെ ജാതക പ്രകാരം ചില പ്രത്യേക സ്ഥാനങ്ങളില്‍ വരുമ്പോള്‍ നല്ലതും വരാറുണ്ട്.

പൊതുമേ ദോഷം ചെയ്യുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനിയെന്നു പറയാം. എന്നാല്‍ ശനി ചിലപ്പോഴെങ്കിലും നല്ല ഫലവും നല്‍കാറുണ്ട്. 2019ല്‍ ശനിയുടെ സ്ഥാനവും മാറുന്നുണ്ട്. ഇതനുസരിച്ച് ഓരോ രാശികള്‍ക്കും ഓരോ ഫലമാണ് പറയുന്നത്.

2019ല്‍ നക്ഷത്രപ്രകാരം ചെയ്താല്‍ ഐശ്വര്യം2019ല്‍ നക്ഷത്രപ്രകാരം ചെയ്താല്‍ ഐശ്വര്യം

2019ല്‍ ഓരോ രാശിയേയും ശനിയുടെ സ്ഥാന മാറ്റം ഏതെല്ലാം രീതിയില്‍ ബാധിയ്ക്കുന്നുവെന്നറിയൂ, ചിലര്‍ക്കു നല്ലതു മാത്രവും ചിലര്‍ക്കു മോശവും മറ്റു ചിലര്‍ക്ക് ഗുണദോഷ സമ്മിശ്രഫലവുമാണ്. ഇത് രാശിപ്രകാരം നിങ്ങള്‍ക്ക്
ദോഷമോ നല്ലതോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ശനി 10, 11 ഭാവങ്ങളില്‍ വരുന്നതു കൊണ്ട്ു തന്നെ നല്ല ഫലമല്ല, പറയുന്നത്. ഇത് വരവു കുറയ്ക്കുകയും ചെലവു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. കഠിനാധ്വാനമേ ഫലം നല്‍കൂ. പൊസറ്റീവായി ചിന്തിയ്ക്കുക, ആവശ്യമില്ലാ്ത്ത സംസാരം കുറയ്ക്കുക.

ടോറസ് അഥവാ ഇടവ രാശിയ്ക്ക്

ടോറസ് അഥവാ ഇടവ രാശിയ്ക്ക്

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ശനി9, 10 ഭാവത്തില്‍ വരുന്നു. ഇതു കൊണ്ടു തന്നെ ധനസ്ഥിതിയിലും ബിസിനസിലും വെല്ലുവിളികലുണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ ബുദ്ധിയല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിലും ശ്രദ്ധ വേണം. മററുളളവരുമായുളള വഴക്കുകള്‍ ഒഴിവാക്കുക. ജീവിതവും ജോലിയുമായി ബാലന്‍സ് വേണം. ജുണ്‍-ഒക്ടോബര്‍ വരെയുളള സമയം ജോലിയില്‍ പുതിയ അവസരങ്ങള്‍ കൊണ്ടു വരും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് 8, 9 ഭാവത്തില്‍ ശനി വരുന്നതു കൊണ്ടു തന്നെ പൊസററീവ് ഫലങ്ങളാണ് ഉണ്ടാകുക. എന്നാല്‍ അമ്മയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പുതിയ നിക്ഷേപങ്ങള്‍ ഗുണം നല്‍കും. സന്തോഷത്തിനും ഉയര്‍ച്ചയ്ക്കും ജോലിയും ജീവിതവുമായി ബാലന്‍സ് പാലിയ്ക്കുക. ഏറെ കാലമായുള്ള ലീഗല്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് 2019ല്‍ ശനി 7, 8 ഭാവങ്ങലില്‍ വരുന്നതു കൊണ്ടു തന്നെ തര്‍ക്കങ്ങള്‍ക്കു പോകരുത് ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക. യോഗ പോലുള്ളവ ചെയ്യുന്നതു ഗുണമാണ്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് 2019ല്‍ ശനി 8,9 ഭാവങ്ങളില്‍ വരും. വിദ്യാര്‍ത്ഥികള്‍ക്കു പൊതുവേ നല്ല സമയമാണ്. പുതിയ ബിസിനസുകള്‍ക്കും നല്ല സമയം. ജോലി മാറ്റവും പ്രൊമോഷനും ഫലമാണ്. ആരോഗ്യത്തിനും ദാമ്പത്യത്തിനുമെല്ലാം നല്ല ഫലമാണ് കാണിയ്ക്കുന്നത്. സാമ്പത്തികമായി നല്ല സമയമെങ്കിലും ചിലവുകള്‍ ശ്രദ്ധിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ശനി മാറ്റം നല്ല ഫലമല്ല, പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതക്കുറവുണ്ടാകാം. നിക്ഷേപങ്ങള്‍ക്കു പറ്റിയ സമയവുമല്ല. ജോലിയില്‍ ഏറെ പ്രഷറുള്ള കാലമാണ്. യോഗ, മെഡിറ്റേഷന്‍ എന്നിവ നല്ലതാണ്. ആരോഗ്യത്തിലും ശ്രദ്ധ വേണം. എങ്കിലും കഠിനാധ്വാനത്തിന് ഫലമുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ശനി 4, 5 ഭാവങ്ങളിലാണ് വരുന്നത്. ഇതു രണ്ടും ഗുണമാണ്. നാലാം ഭാവത്തിലെ ശനി വാഹന ഭാഗ്യവും സന്തോഷവും അഞ്ചാം ഭാവത്തിലേത് വിദ്യാഭ്യാസവും സന്താന ഭാഗ്യവും പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഭാഗ്യമുണ്ടാകും. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. ഉള്ള നിക്ഷേപങ്ങള്‍ക്കു ലാഭമെന്നതു കൊണ്ട് പുതിയ നിക്ഷേപത്തിനും ആത്മവിശ്വാസമുണ്ടാകും. ദൂരയാത്രകള്‍ വേണ്ടി വരും. ചിലവു കൂടാനും സാധ്യതയുണ്ട്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ശനി 3, 4 ഭാവങ്ങളില്‍ സഞ്ചരിയ്ക്കുന്നത് ഉയര്‍ച്ച താഴ്ച്ചകളുണ്ടാക്കും. സാമ്പത്തിക അടിത്തറയുണ്ടാകുമെങ്കിലും പ്രിയപ്പെട്ടവരില്‍ നിന്നും ജോലി കാരണം അകന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. ഫോറിന്‍ ട്രിപ്പുകളും ദീര്‍ഘ ദൂര യാത്രകളും ഫലമാണ്. സാമ്പത്തിക നേട്ടം ഫലമായി പറയുന്നു. കഠിനാധ്വാനം വേണ്ടി വരും. തര്‍ക്കങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ശനി 2, 3 ഭാവങ്ങളില്‍ വരുന്നു. രണ്ടാം ഭാവത്തില്‍ കുടുംബത്തിനും ധനത്തിനും ഗുണം, മൂന്നാം ഭാവത്തില്‍ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും. വളരെ എനര്‍ജിയുള്ള വര്‍ഷം. ചെറിയ കാലയളവിലേയ്ക്കുള്ള നിക്ഷേപങ്ങള്‍ ഗുണം നല്‍കും. പങ്കാളിയുടെ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് 2019ല്‍ ശനി 2 ഭാവത്തിലാണ്. വിദ്യാര്‍ത്ഥികള്‍ക്കു മെച്ചം. അനധികൃത കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്നവര്‍ക്കു ദോഷം. വരവു ചെലവു കാര്യങ്ങളില്‍ ശ്രദ്ധ വേണം. ജോലി സംബന്ധമായി വിദേശത്തു പോകേണ്ടി വരും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് 12 ഭാവാധിപനായി ശനി വരുന്നു. ഇതു കൊണ്ടു തന്നെ ചികിത്സാച്ചെലവുകള്‍ പോലുള്ളവ വര്‍ദ്ധിയ്ക്കും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യത്തില്‍ നല്ല സമയം. സ്പിരിച്വാലിറ്റിയില്‍ താല്‍പര്യമുണ്ടാകും. ബിസിനസ് ലാഭകരമാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഏകാഗ്രത പുലര്‍ത്തുക.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് 11, 12 ഭാവങ്ങളിലാണ് ശനി സ്വാധീനം വരുന്നത്. 11ല്‍ വരുമാന വര്‍ദ്ധനവമാണ് ഫലം, 12 ല്‍ ചിലവും രോഗവും. കഠിനാധ്വാനം ഫലം നല്‍കും. കുടുംബത്തോടൊപ്പം സമയം ചെലവഴിയ്ക്കാന്‍ സമയം ലഭിയ്ക്കും. എന്നാല്‍ സാമ്പത്തിക ലാഭം അത്ര കണ്ടുണ്ടാകില്ല. വരുമാനം കൂടിയാലും ചെലവും കൂടും. നല്ല ജോലി പ്രതീക്ഷിയ്ക്കാം. ജോലി മാറുന്നതു ഗുണം നല്‍കും.

English summary

How Saturn Transit Affects Your Zodiac Sign During 2019

How Saturn Transit Affects Your Zodiac Sign During 2019, Read more to know about,
X
Desktop Bottom Promotion