Just In
- 6 min ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 3 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 5 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 7 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല് പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
കാര്ത്തിക വിളക്ക് തെളിയിക്കുമ്പോള് ദു:ഖദുരിതങ്ങളകറ്റി ഐശ്വര്യത്തിന് 108 ദീപം
തൃക്കാര്ത്തികക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. തൃക്കാര്ത്തിക നാളില് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് കാര്ത്തിക ദീപം തെളിയിക്കുന്നത്. തൃക്കാര്ത്തിക ദിനത്തില് വൈകുന്നേരത്തോടെയാണ് കാര്ത്തിക ദീപം തെളിയിക്കുന്നത്. വിളക്ക് കൊളുത്തുമ്പോള് ഏറ്റവും ഉത്തമം എന്നത് മണ് ചിരാതില് വിളക്ക് കൊളുത്തുന്നതാണ്. ഇത് നെയ് വിളക്കാണെങ്കില് അതിനേക്കാള് ഉത്തമം എന്നാണ് കണക്കാക്കുന്നത്.
വിളക്ക് കൊളുത്തി ലക്ഷ്മീ സമേതനായ വിഷ്ണുവിനെ ആരാധിക്കുന്നത് നിങ്ങള്ക്ക് ജീവിതത്തില് സന്തോഷവും ഐശ്വര്യവും വാരിക്കോരി നല്കുന്നു എന്നാണ് വിശ്വാസം. എന്നാല് വിളക്ക് കൊളുത്തുമ്പോള് നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. അതില് ഒന്നാണ് ദീപങ്ങളുടെ എണ്ണം, അതോടൊപ്പം ദീപം കൊളുത്തുന്ന ആകൃതിയും വളരെ പ്രധാനപ്പെട്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയാന് വായിക്കൂ.

കാര്ത്തിക ദീപം തെളിയിക്കാം
കാര്ത്തിക വിളക്ക് ദിനത്തില് രാവിലേയും വൈകിട്ടും ദീപം തെളിയിക്കാവുന്നതാണ്. എന്നാല് രാവിലെ തെളിയിക്കുന്നതിനേക്കാള് വൈകിട്ട് കാര്ത്തിക വിളക്ക് കൊളുത്തുന്നതാണ് എന്തുകൊണ്ടും ഉത്തമമായി കണക്കാക്കുന്നത്. നമുക്ക് ജീവിതത്തില് പല തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടായിരിക്കും. അതിനെയെല്ലാം മറികടക്കുന്നതിനും ജീവിതത്തില് ഐശ്വര്യവും സന്തോഷവും സാമാധനവും നിറക്കുന്നതിന് കാര്ത്തിക ദീപം കൊളത്തുന്നത് നല്ലതാണ്. എന്തുകൊണ്ടാണ് ദീപം തെളിയിക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. കൂടുതല് അറിയാന് വായിക്കൂ.

വിളക്ക് കൊളുത്തുമ്പോള് ശ്രദ്ധിക്കേണ്ടത്
കാര്ത്തിക വിളക്ക് കൊളുത്തുമ്പോള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് ഉണ്ട്. അതില് ഒന്നാണ് കാര്ത്തിക നാളില് വൈകിട്ടാണ് ദീപം കൊളുത്തേണ്ടത് എന്നത്. നെയ് വിളക്ക് തെളിയിക്കുന്നതാണ് ഉത്തമം എന്ന് പറഞ്ഞുവല്ലോ, എന്നാല് ഇതിന് സാധിക്കത്തവര്ക്ക് നല്ലെണ്ണയില് കാര്ത്തിക ദീപം തെളിയിക്കാവുന്നതാണ്. നിലവിളക്കിലും മണ്ചിരാതിലും വിളക്ക് കൊളുത്താവുന്നതാണ്. വീട്ടിലുംക്ഷേത്രത്തിലും കാര്ത്തിക ദീപം തെളിയിക്കാവുന്നതാണ്. 108 ദീപങ്ങള് തെളിയിക്കുന്നത് അത്യുത്തമമായി കണക്കാക്കുന്നു.

ദീപങ്ങളുടെ എണ്ണം
ദീപങ്ങള് വെറുതേ കത്തിക്കുന്നതല്ല, ഓരോ ദീപത്തിന്റേയും എണ്ണവും ആകൃതിയും എല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങള് പ്രണയിക്കുന്ന വ്യക്തികളാണെങ്കില് പ്രണയ തടസ്സങ്ങള് നീങ്ങുന്നതിനും വിവാഹത്തിലേക്ക് എത്തുന്നതിനും വേണ്ടി 64 ദീപങ്ങള് തെളിയിക്കാവുന്നതാണ്. ഇതിന്റെ ഫലമായി തടസ്സങ്ങള് മാറി വിവാഹം നടക്കുന്നു. നിങ്ങള് ആഗ്രഹിക്കുന്ന കാര്യം നടക്കാതിരിക്കുന്ന അവസ്ഥയെങ്കിലും അത് നടക്കുന്നതിനും സര്വ്വാഭീഷ്ടങ്ങളും സാധിക്കുന്നതിനും വേണ്ടി നമുക്ക് 36 ദീപം തെളിയിക്കാവുന്നതാണ്.

ദീപങ്ങളുടെ എണ്ണം
ശത്രുദോഷം നീങ്ങുന്നതിനും ജീവിതത്തില് ഉയര്ച്ചയും നേട്ടവും ഉണ്ടായി ദോഷങ്ങള് പാടേ നീക്കുന്നതിനും 84 ദീപം തെളിയിക്കാവുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള് നമ്മളിലെല്ലാവരിലും ഉണ്ടായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനും നേട്ടങ്ങള്ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള് മാറുന്നതിനും വേണ്ടി നമുക്ക് 51 ദീപം തെളിയിക്കാം. വിദ്യാഭ്യാസ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും മത്സരപരീക്ഷകളില് വിജയിക്കുന്നതിനും 48 ദീപങ്ങള് തെളിയിക്കാവുന്നതാണ്. ഇത് കൂടാതെ ഓഫീസിലെ പ്രശ്നങ്ങള് ഉദ്യോഗത്തില് പ്രതിസന്ധികള് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയുള്ളവര് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി 36 ദീപങ്ങളാണ് തെളിയിക്കേണ്ടത്.

ദീപങ്ങളുടെ എണ്ണം
മനുഷ്യരില് രോഗവും ദുരിതവും ഏത് കാലത്തും ഉണ്ടായിരിക്കാം. എന്നാല് ഇതില് നിന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി 41 ദീപം തെളിയിക്കാവുന്നതാണ്. ആഗ്രഹപൂര്ത്തീകരണത്തിന് വേണ്ടി മുകളില് പറഞ്ഞതു പോലെ ദീപങ്ങള് തെളിയിക്കാവുന്നതാണ്. എന്നാല് ഏതൊരു വ്യക്തിയും ഒരു വിളക്കെങ്കിലും കാര്ത്തിക ദീപത്തിന് തെളിയിക്കണം എന്നാണ് പറയപ്പെടുന്നത്. അത് നിങ്ങളില് ഐശ്വര്യവും സമൃദ്ധിയും നേട്ടവും വര്ദ്ധിപ്പിക്കുന്നു എന്നാണ് വിശ്വാസം. ഒരു ദീപം തെളിയിക്കുന്നവരില് പോലും ദേവി കൃപ ചൊരിയുന്നു എന്നാണ് വിശ്വാസം. അരയാലിലക്ക് മുകളില് ചിരാത് വെച്ച് വിളക്ക് തെളിയിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്ക്ക് മികച്ച ഫലം നല്കുന്നു.

ആകൃതിയും പ്രധാനം
കാര്ത്തിക വിളക്കിന്റെ ആകൃതിയും വളരെ പ്രധാനപ്പെട്ടതാണ്. ഷഡ്കോണ ദീപം തെളിയിക്കുന്നത് നിങ്ങളുടെ ഇഷ്ടകാര്യസിദ്ധിയില് ഗുണം നല്കുന്നു എന്നാണ് വിശ്വാസം. ആറ് കോണുകളിലായി ദീപം തെളിയിക്കുന്നതിനെയാണ് ഷഡ്കോണ ദീപം എന്ന് പറയുന്നത്. ഇതില് ആറുകോണിലും ദീപം തെളിയിച്ച് നടുവില് നില വിളക്ക് കൊളുത്തി വെക്കണം. ചതുരശ്ര ദീപവും വളരെ പ്രധാനപ്പെട്ടതാണ്. ചതുരശ്ര ആകൃതി വരച്ചതിന് ശേഷം എട്ട് ദിക്കില് ത്രിശൂലം വരച്ച് നടുവില് നിലവിളക്ക് കൊളുത്തണം. അതിന് ശേഷം എല്ലാ കോണുകളിലും ദീപം കത്തിക്കുന്നത് നിങ്ങളുടെ ശത്രുദോഷത്തെ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം.

ആകൃതിയും പ്രധാനം
അടുത്തതായി ത്രികോണ ദീപമാണ് വരുന്നത്. ത്രികോണത്തിന്റെ ആകൃതിയിലാണ് ഇവിടെ ദീപം തെളിയിക്കേണ്ടത്. ഇതില് മൂന്ന് ദീപങ്ങളാണ് വരുന്നത്. കൂടാതെ നടുവില് നിലവിളക്കും കൊളുത്തുന്നു. ത്രികോണ ദീപം തെളിയിക്കുന്നതി നിങ്ങള്ക്ക് പ്രണയ വിജയം ഉണ്ടാവുകയും പ്രണയം വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. മറ്റൊന്ന് വൃത്തദീപം. വൃത്താകൃതിയില് ആയിരിക്കണം ഇവിടെ ദീപംതെളിയിക്കേണ്ടത്. ഇതില് മൊത്തത്തില് അഞ്ച് ദീപങ്ങള് ആണ് തെളിയിക്കേണ്ടത്. ഇത്തരത്തില് ദീപം തെളിയിക്കുന്നത് സാമ്പത്തിക നേട്ടം നല്കുകയും വിദ്യാഭ്യാസത്തിന് നേട്ടം കൊണ്ട് വരികയും ചെയ്യുന്നു. അടുത്തതായി വരുന്നതാണ് അഷ്ടദള ദീപം. ഇതില് മൊത്തത്തില് 9 ദീപങ്ങള് വരുന്നു. ഇത് കര്മ്മരംഗത്തുണ്ടാവുന്ന പ്രശ്നങ്ങള് പരിഹരിക്കുന്നതിനും മറ്റ് ദോഷങ്ങള്ക്ക് പരിഹാരം കാണുന്നതിനും ഈ ദീപം സഹായിക്കുന്നു.
തൃക്കാര്ത്തികയില്
അഷ്ടദളദീപം
അത്യുത്തമം:
അറിയാം
ഓരോ
വിളക്കിന്റേയും
പ്രാധാന്യം
തൃക്കാർത്തികവ്രതം
ഇങ്ങനെയെങ്കിൽ
ഉദ്ദിഷ്ടകാര്യം
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.