For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം.

|

വീടുകളിലെ പൂജാമുറി ഇന്ന് സ്ഥിരം കാഴ്ചയാണ്. വീട്ടിലെ പല മുറികളുടേയും പോലെ പ്രധാനപ്പെട്ട ഒന്ന്.

വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്, ഇതുപോലെ പൂജാമുറിയിലെ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോഴും പൂജാക്രമങ്ങള്‍ ചെയ്യുമ്പോഴുമെല്ലാം പല ചിട്ടകളും പാലിയ്ക്കണം.

പൂജാമുറിയില്‍ ദൈവങ്ങളുടെ എല്ലാ വിഗ്രഹങ്ങളും വയ്ക്കാനും സാധിയ്ക്കില്ല. ചില വിഗ്രഹങ്ങള്‍ ഒഴിവാക്കണം. ഇതെക്കുറിച്ചും പൂജാമുറിയുടെ വിധികളെക്കുറിച്ചും ചിലതറിയൂ,

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

വീട്ടില്‍ പൂജാമുറി നിര്‍മിയ്ക്കുമ്പോള്‍ തറയില്‍ നിന്നും അല്‍പം ഉയര്‍ന്ന് നിര്‍മിയ്ക്കുന്നതാണ് നല്ലത്. ഒരാള്‍ വിഗ്രഹത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ അയാളുടെ നെഞ്ചോളം ഉയരത്തില്‍ എത്താവുന്ന വിധത്തില്‍ വേണം, വിഗ്രഹം വയ്ക്കാന്‍. വിഗ്രഹത്തെ താഴത്തേയ്ക്കു നോക്കുന്ന വിധത്തില്‍ വയ്ക്കരുത്.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറിയില്‍ ഇരിയ്ക്കാനും നില്‍ക്കാനുമെല്ലാം സൗകര്യവും സ്ഥലവും വേണം. അധികം തണുപ്പോ ചൂടോ പാടില്ല, ആവശ്യത്തിനു വെളിച്ചവും ലൈറ്റുമെല്ലാം വേണം.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി കഴിവതും മരത്തില്‍ തന്നെ പണിയുക. ഇത് പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ മാര്‍ബിള്‍ ഉപയോഗിയ്ക്കാം.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

തെക്കു കിഴക്കു ദിശയിലായി വിളക്കുകള്‍ കത്തിയ്ക്കുക. ഇത് പൊസറ്റീവ് ഊര്‍ജത്തിനു മാത്രമല്ല, ഐശ്വര്യത്തിനും നല്ലതാണ്. പൂജാമുറിയില്‍ വര്‍ണലൈറ്റുകള്‍ ഇടാം.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

വീടിന്റെ വടക്കുകിഴക്കാണ് പൂജാമുറി നിര്‍മിയ്ക്കാന്‍ ഏറ്റവും ഉചിതം, ഇവിടെ ബാത്‌റൂമും അടുക്കളയും ഇല്ലെങ്കില്‍ മാത്രം.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

കിഴക്കു ദിശയിലേയ്ക്കഭിമുഖമായി തിരിഞ്ഞു നിന്നു പ്രാര്‍ത്ഥിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. അല്ലെങ്കില്‍ പടിഞ്ഞാറോട്ടഭിമുഖമായി.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറിയില്‍ ചെമ്പ് പാത്രത്തിലെ വെള്ളം വയ്ക്കുന്നതു നല്ലതാണ്. ഇത് ദിവസവും മാറ്റുകയും വേണം. വെള്ളത്തിന്റെ പിരമിഡ് പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നതു ഗുണകരം തന്നെ.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

മരിച്ചവരുടെ ഫോട്ടോകളും മറ്റും പൂജാമുറിയില്‍ സൂക്ഷിയ്ക്കരുത്. നശ്വരവും അനശ്വരവുമായവ ഒരുമിച്ചു വയ്ക്കാനാവില്ലെന്നതുതന്നെയാണ് കാരണം.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി പ്രാര്‍ത്ഥനയ്ക്കു മാത്രം ഉപയോഗിയ്ക്കുക. മറ്റു മുറിയുടെ ഭാഗമായാണ് ഇതെങ്കില്‍ ഒരു കര്‍ട്ടനിട്ടു വേര്‍തിരിയ്ക്കുക.

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

പൂജാമുറി ഐശ്വര്യം കൊണ്ടുവരാന്‍

ക്രിസ്റ്റലിന്റെ ശംഖോ കലശമോ പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്.

English summary

How To Keep Home Temple To Bring Prosperity

How To Keep Home Temple To Bring Prosperity, read more to know about,
Story first published: Monday, July 24, 2017, 14:00 [IST]
X
Desktop Bottom Promotion