ജനനത്തീയതി പ്രകാരം ഇതു ചെയ്താല്‍ ധനം ഫലം

Posted By:
Subscribe to Boldsky

നാം ജനിച്ച ഡേറ്റ് ഓഫ് ബര്‍ത്ത് പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേക സ്വഭാവങ്ങണ്ടാകും. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളേയും ജനനമാസം സ്വാധീനിയ്ക്കുന്നുണ്ട്.

പണമുണ്ടാക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല വഴികളും നോക്കുന്നവരാണ് മനുഷ്യര്‍. ഓരോ ദിവസത്തെ അധ്വാനവും ഇതിനായിത്തന്നെയാണെന്നു പറയാം.

ജനനത്തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ പണക്കാരാനാകാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍. ചില കാര്യങ്ങള്‍ ചെയ്യുന്നതും ചിലതു കയ്യില്‍ വയ്ക്കുന്നതുമെല്ലാം ഇതിനു സഹായിക്കും.

ജനനത്തീയതി പ്രകാരം ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ശാസ്ത്രശാഖയുമുണ്ട്. അംഗശാസ്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. അംഗശാസ്ത്രപ്രകാരം പ്രത്യേക തീയതികളില്‍ ജനിച്ചവര്‍ പണക്കാരാനാകാന്‍ ചെയ്യേണ്ടുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

1, 10, 19, 28

1, 10, 19, 28

1, 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ നമ്പര്‍ 1 ആയി വരും. അതായത് എല്ലാ നമ്പറുകളും കൂട്ടിക്കിട്ടുന്ന അക്കം. ഈ നമ്പറില്‍ വരുന്നവര്‍ ഞായറാഴ്ചകളില്‍ മധുരം കഴിയ്ക്കുന്നതു നല്ലതാണ്. മാണിക്യക്കല്ലണിയുന്നതും ഇവര്‍ക്കു സാമ്പത്തികലാഭം കൊണ്ടുവരും.

2

2

2 എന്ന സംഖ്യ വരുന്നവര്‍, അതായത് 2, 11, 20, 29 എന്നീ നമ്പറുകളില്‍ പെടുന്നവര്‍ തിങ്കാളാഴ്ചകളില്‍ ഉപ്പു കഴിയ്ക്കാതിരിയ്ക്കാനും വ്രതം നോല്‍ക്കാനും ശ്രമിയ്ക്കുക. ഇത് പണം നേടാന്‍ സഹായിക്കും. പേള്‍ ധരിയ്ക്കുന്നത് ഇവര്‍ക്കു ഭാഗ്യദായകമാണ്.

3

3

3 എന്ന സംഖ്യ വരുന്നവര്‍, അതായത് 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കില്‍ വ്യാഴാഴ്ച ദിവസം മഞ്ഞവസ്ത്രം അണിയുന്നതും ബൃഹസ്പതിയെ പ്രാര്‍ത്ഥിയ്ക്കുന്നതും നല്ലതാണ്. പണവും ഭാഗ്യവും കൊണ്ടുവരാന്‍ നല്ലതാണ്. ഇവര്‍ക്ക് രത്‌നക്കല്ല്, പുഷ്യരാഗം എന്നിവ ഭാഗ്യം കൊണ്ടുവരുന്ന കല്ലുകളാണ്. ഇതണിയുന്നതു ഗുണം ചെയ്യും.

4

4

4 ആണ് ജനനത്തീയതിയെങ്കില്‍, അതായത് 4, 13, 22, 31 തീയതികളില്‍ ജനിച്ചവരെങ്കില്‍ ജീവിതത്തില്‍ വിജയവും ഉയര്‍ച്ചയുമുണ്ടാകാന്‍ ഗണപതിയെ ആരാധിയ്ക്കുന്നത് നല്ലതാണ്. സാമ്പത്തികമായി ഉയര്‍ച്ചയ്ക്ക് ഇവര്‍ രത്‌നവും ഗോമേദകവും ധരിയ്ക്കുന്നതു ഗുണം ചെയ്യും.

5

5

5, 14, 23 തീയതികളില്‍ ജനിച്ചവര്‍ 5 എന്ന സംഖ്യയില്‍ വരുന്നവരാണ്. എ്ല്ലാ ബുധനാഴ്ചകളിലും പശുവിന് പുല്ലും ശര്‍ക്കരയും നല്‍കുന്നത് ഐശ്വര്യം വന്നു ചേരാന്‍ ഏറെ നല്ലതാണ്. ഗണേശസ്‌തോത്രം ജപിയ്ക്കുന്നതും ഇവര്‍ക്കു ഗുണം ചെയ്യും. എമറാര്‍ഡ് ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന കല്ലാണ്.

6, 15, 24

6, 15, 24

6, 15, 24 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യനമ്പര്‍ 6 ആണ്. വ്യാഴാഴ്ചകളില്‍ മധുരം കഴിയ്ക്കുന്നതും ലക്ഷ്മീസ്‌തോത്രം ജപിയ്ക്കുന്നതും ഇവര്‍ക്കു സാമ്പത്തികഉയര്‍ച്ച നല്‍കും. വൈഡൂര്യമാണ് ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന കല്ല്.

7, 16, 25

7, 16, 25

7, 16, 25 തീയതികളില്‍ ജനിച്ചവരുടെ സംഖ്യ 7 ആണ്. കറുപ്പുനിറത്തിലെ നായയ്ക്ക് മാവു കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുന്നത് ഇവര്‍ക്കു ഭാഗ്യദായകമാണ്. ശിവനെ ധ്യാനിയ്ക്കുന്നതും ജലാഭിഷേകം ചെയ്യുന്നതും ഇവര്‍ക്ക് അഭിവൃദ്ധിയുണ്ടാക്കുന്നു.

8, 17, 26

8, 17, 26

8, 17, 26 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യസംഖ്യ 8 ആണ്. ആലിനു താഴെ നെയ് വിളക്കു കത്തിയ്ക്കുന്നത് ഇവര്‍ക്ക് നല്ലതാണ്. ശിവനു മുന്‍പില്‍ ചന്ദനത്തിരിയോ ഇതുപോലെയുള്ള സുഗന്ധദ്രവ്യങ്ങള്‍ കത്തിയ്ക്കുന്നതും മദ്യം, മാംസാഹാരം എന്നിവ ഉപേക്ഷിയ്ക്കുന്നതും ഇക്കൂട്ടര്‍ക്കു നല്ലതാണ്. ഇന്ദ്രനീലമാണ് ഇവര്‍ക്കു ചേര്‍ന്ന ഭാഗ്യക്കല്ല്.

9, 18, 27

9, 18, 27

9, 18, 27 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യസംഖ്യ 9 ആണ്. എല്ലാ ചൊവ്വാഴ്ചകളിലും ഹനുമാന്‍ചാലിസ ജപിയ്ക്കുന്നത് ഇക്കൂട്ടര്‍ക്കു ഭാഗ്യം നല്‍കും. പവിഴം ധരിയ്ക്കുന്നത് ഇക്കൂട്ടര്‍ക്ക് സാമ്പത്തികാഭിവൃദ്ധി നല്‍കുന്ന ഒന്നാണ്.

English summary

How To Boost Financial Success According To Your Date Of Birth

How To Boost Financial Success According To Your Date Of Birth, read more to know about
Story first published: Friday, March 16, 2018, 15:30 [IST]