1 ഗ്ലാസ് വെള്ളവും വിനെഗറും, നെഗറ്റീവ് ഊര്‍ജം പോകും

Posted By:
Subscribe to Boldsky

നമുക്കു ചുറ്റും നാം പോലുമറിയാത്ത ഊര്‍ജപ്രവാഹം നടക്കുന്നുണ്ട്. പ്രകൃതിദത്തമായ ഒന്ന്. ഈ ഊര്‍ജപ്രവാഹത്തില്‍ നെഗറ്റീവ്, പൊസറ്റീവ് ഊര്‍ജ പ്രവാഹങ്ങളുമുണ്ട്. നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ പോലും.

നെഗറ്റീവ് ഊര്‍ജം എപ്പോഴും ദോഷങ്ങള്‍ മാത്രം വരുത്തുന്ന ഒന്നാണ് നമ്മുടെ വീട്ടിലും മനസിലും ചുറ്റുപാടുകളിലുമെല്ലാം. പൊസറ്റീവ് ഊര്‍ജമാണ് എപ്പോഴും നല്ലതു നല്‍കുന്നത്. നെഗററീവ് ഊര്‍ജം നമുക്കു ദുഖവും സ്‌ട്രെസുമുണ്ടാക്കും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുത്തും, ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും, സമാധാനം കളയും.

നമ്മുടെ മനസിലെ വിവിധ ചിന്തകളും തോന്നലുകളുമെല്ലാം നമ്മില്‍ പൊസററീവ്, നെഗറ്റീവ് ഊര്‍ജം നിറയ്ക്കും. ഇത് നമ്മുടെ ആരോഗ്യത്തിലും പ്രവൃത്തിയിലും മനോനിലയിലുമെല്ലാം പ്രതിഫലിയ്ക്കുകയും ചെയ്യും.

എന്നാല്‍ പൊസറ്റീവ് ഊര്‍ജം എപ്പോഴും പൊസറ്റീവായ പ്രതിഫലനങ്ങള്‍ മാത്രം ഉണ്ടാക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ എപ്പോഴും പൊസറ്റീവായിരിയ്ക്കാനാണ് നാം ശ്രമിയ്‌ക്കേണ്ടതും.

വീട്ടില്‍ പലപ്പോഴും നാമറിയാതെ തന്നെ നെഗറ്റീവ് ഊര്‍ജം നിറഞ്ഞുകാണും. ഇത് നമ്മുടെ ജീവിതത്തേയും കുടുംബാന്തരീക്ഷത്തെയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും. വീട്ടില്‍ നെഗറ്റീവ് ഊര്‍ജം നിറഞ്ഞിട്ടുണ്ടോയെന്നറിയുവാനും ഇത് ഒഴിവാക്കാനും പല വിദ്യകളുമുണ്ട്. വെറും ഒരു ഗ്ലാസ് വെള്ളം കൊണ്ടും നമുക്കീ പ്രശ്‌നം ഒഴിവാക്കാന്‍ സാധിയ്ക്കും.

എങ്ങനെയാണ് ഒരു ഗ്ലാസ് വെള്ളം കൊണ്ടു നെഗറ്റീവ് ഊര്‍ജം കണ്ടുപിടിയ്ക്കാനും ഇതൊഴിവാക്കാനും സാധിയ്ക്കുകയെന്നറിയൂ,

വെള്ളവും വിനഗെറും

വെള്ളവും വിനഗെറും

ഒരു ഗ്ലാസ് വെള്ളവും വിനഗെറും ഉപ്പുമാണ് വീട്ടിലെ നെഗറ്റീവ് ഊര്‍ജത്തിന്റെ സ്വാധീനം കണ്ടെത്തുവാനും ഇതൊഴിവാക്കാനും വേണ്ടത്. കല്ലുപ്പാണ് കൂടുതല്‍ നല്ലത്. വിനെഗര്‍ സാധാരണ വിനെഗര്‍ മതിയാകും.

കല്ലുപ്പ്

കല്ലുപ്പ്

വൃത്തിയുള്ള ഒരു ചില്ലുഗ്ലാസ് എടുക്കുക. ഇതിന്റെ മൂന്നിലൊന്നു ഭാഗം കല്ലുപ്പ് നിറയ്ക്കുക. ബാക്കിയുള്ള മൂന്നിലൊരു ഭാഗം വെള്ളവും മൂന്നിലൊരു ഭാഗം വിനെഗറും നിറയ്ക്കുക. അതായത് തുല്യ അളവില്‍ ഉപ്പും വെള്ളവും വിനെഗറും വേണമെന്നര്‍ത്ഥം.

 വെള്ളം

വെള്ളം

വീട്ടില്‍ നെഗറ്റീവ് ഊര്‍ജുമുണ്ടെന്നു തോന്നുന്നിടത്ത് ഈ ഗ്ലാസ് വെള്ളം വയ്ക്കാം. ആരുടേയും കണ്ണില്‍ പെടാത്ത രീതിയില്‍ വേണം, ഈ ഗ്ലാസ് വെള്ളം വയ്ക്കാന്‍. ഒരു ദിവസം മുഴുവന്‍, അതായത് 24 മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക.

ഒരു ദിവസം കഴിഞ്ഞ ശേഷം മാത്രം

ഒരു ദിവസം കഴിഞ്ഞ ശേഷം മാത്രം

ഒരു ദിവസം കഴിഞ്ഞ ശേഷം മാത്രം ഗ്ലാസിലെ വെള്ളം പരിശോധിയ്ക്കുക. ഇതില്‍ വ്യത്യാസങ്ങളില്ലാതെ നിങ്ങള്‍ വച്ച രീതിയില്‍ തന്നെയാണെങ്കില്‍ അവിടെ നെഗറ്റീവ് ഊര്‍ജമില്ലെന്നര്‍ത്ഥം. നെഗറ്റീവ് ഊര്‍ജമെങ്കില്‍ ഈ വെള്ളത്തിന് വ്യത്യാസം വരും.

വീട്ടില്‍ പല മുറികളിലും

വീട്ടില്‍ പല മുറികളിലും

വീട്ടില്‍ പല മുറികളിലും നിങ്ങള്‍ക്ക് നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നുന്നിടത്തുമെല്ലാം ഈ രീതിയില്‍ ഗ്ലാസില്‍ വെള്ളം നിറച്ചു വയ്ക്കാം. ഓരോ തവണയും പുതിയ വെള്ളവും ഉപ്പും വിനഗെറും നിറച്ചു വേണം വയ്ക്കാന്‍.

 നെഗറ്റീവ് ഊര്‍ജമെങ്കില്‍

നെഗറ്റീവ് ഊര്‍ജമെങ്കില്‍

എവിടെയെങ്കിലും നെഗറ്റീവ് ഊര്‍ജമെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നിറം വ്യത്യാസമുണ്ടാകും. ഇതില്‍ കുമിളകളോ എന്തെങ്കിലും പാട പോലെയോ മറ്റോ ഉണ്ടെങ്കില്‍ ഇത് നെഗറ്റീവ് ഊര്‍ജപ്രവാഹം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഈ വെള്ളം കളഞ്ഞ് പുതിയ വെള്ളവും ഉപ്പും വിനെഗറുമായി ഇതേ മുറിയിലോ മൂലയിലോ വയ്ക്കുക. ഗ്ലാസിലെ വെള്ളത്തിന് നിറംവ്യത്യാസം വരാത്തത്ര ദിവസം ഈ രീതി ആവര്‍ത്തിയ്ക്കാം. നിറം വ്യത്യാസം വരുന്നില്ലെങ്കില്‍ നെഗറ്റീവ് ഉൗര്‍ജം ഒഴിവായിപ്പോയെന്നര്‍ത്ഥം. ഗ്ലാസിലെ വെള്ളം ക്ലോസറ്റില്‍ ഒഴിച്ചു ഫ്‌ളഷ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ചു ഊര്‍ജപ്രവാഹം കാരണം വ്യത്യാസം വരുന്നുവെന്നു തോന്നുന്ന വെള്ളം. കാരണം ഈ വെള്ളം വേറെയെവിടെയെങ്കിലും ഒഴിച്ചാല്‍ നെഗറ്റീവ് ഊര്‍ജം അവിടെ പടരാന്‍ കാരണമാകും.

നെഗറ്റീവ് ഊര്‍ജം

നെഗറ്റീവ് ഊര്‍ജം

ഈ രീതിയില്‍ എവിടെ നിന്നു വേണമെങ്കിലും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ സാധിയ്ക്കും. ഓരോ തവണയും വൃത്തിയുള്ള ഗ്ലാസില്‍ പുതിയ ഉപ്പും വെള്ളവും വിനെഗറും ഉപയോഗിയ്ക്കണമെന്നു മാത്രം.

ഉപ്പിന്

ഉപ്പിന്

ഉപ്പിന് സ്വാഭാവികമായും നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്തു തുടയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. വീട്ടിലെ കീടാണുക്കളെ ഒഴിവാക്കാനും സാധിയ്ക്കും. കാരണം ഉപ്പ് നല്ലൊരു അണുനാശിനിയാണ്.

നെഗറ്റീവ് ഊര്‍ജം

നെഗറ്റീവ് ഊര്‍ജം

ഇടയ്ക്കിടെ ഈ പ്രക്രിയ ആവര്‍ത്തിച്ച് വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും പൊസറ്റീവിറ്റി നിറയ്ക്കാനും സാധിയ്ക്കും. വെള്ളത്തിന്റെ ഗ്ലാസ് ഒരു തവണ വച്ചാല്‍ പിന്നെ അത് 24 മണിക്കൂര്‍ കഴിയാതെ എടുത്തു മാറ്റരുത്.

വീട്ടില്‍ മാത്രമല്ല

വീട്ടില്‍ മാത്രമല്ല

വീട്ടില്‍ മാത്രമല്ല, ഓഫീസിലും ജോലിസ്ഥലത്തും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനാകുന്ന ഒരു ലളിതമായ നടപടി ക്രമമാണിത്. വളരെ എളുപ്പം നമുക്കു തന്നെ ചെയ്യാവുന്ന ഒന്ന്.

English summary

How To Avoid Negative Energy From Home With Salt And Water

How To Avoid Negative Energy From Home With Salt And Water, Read more to know about
Subscribe Newsletter