For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം വീട്ടില്‍ ഇവയുടെ സ്ഥാനം ഇതാണ്

|

വാസ്തുശാസ്ത്രം എന്ന് പറയുന്നത് ഒരിക്കലും തള്ളിക്കളയാനാവാത്ത ഒന്നാണ്. ഒരു കാരണവശാലും ഇതിനെ തള്ളിക്കളയരുത്. വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ ഉയര്‍ച്ച ഉണ്ടാക്കുന്നു. വീട്ടില്‍ വാസ്തുപ്രകാരം ചെയ്യേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നമ്മുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു.

വാസ്തുശാസ്ത്രപ്രകാരം ഓരോന്നിനും ഓരോ സ്ഥാനമുണ്ട്. ഇത്തരത്തില്‍ സ്ഥാനം തെറ്റി ഒരിക്കലും വെക്കാന്‍ പാടില്ലാത്തചില കാര്യങ്ങള്‍ ഉണ്ട്. അവഎന്തൊക്കെയെന്ന് നോക്കാം. ഇത് സ്ഥാനം തെറ്റി വെച്ചാല്‍ അതിന്റെ പ്രശ്‌നങ്ങള്‍ നിരവധിയാണ്.

ക്ലോക്ക്

ക്ലോക്ക്

ക്ലോക്ക് എല്ലാ വീട്ടിലേയും അവിഭാജ്യഘടകമാണ്. വീടിന്റെ വടക്ക് ഭാഗത്തായി മാത്രം എപ്പോഴും ക്ലോക്ക് സ്ഥാപിക്കുക. വാതിലിനു മുകളിലായോ, വീടിന്റെ പടിഞ്ഞാറ് ഭാഗത്തായോ ഒരിക്കലും ക്ലോക്ക് വെയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും.

പെയിന്റിംഗ്

പെയിന്റിംഗ്

കുതിരയുടെ ചിത്രമുള്ള പെയിന്റിംഗ് ആണ് മറ്റൊന്ന്. ഏഴ് കുതിരകളെ കെട്ടിയ പെയിന്റിംഗ് പല വീടുകളിലും നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇത് പോസിറ്റീവ് എനര്‍ജി നിറയ്ക്കുമെങ്കിലും അടുക്കളഭാഗത്തായോ, ജനലിന്റെ വിപരീത ദിശയിലായോ ഇത് വെയ്ക്കരുത്.

ഒഴുകുന്ന വെള്ളം

ഒഴുകുന്ന വെള്ളം

ചിലര്‍ വീടിന് ഭംഗി കൂട്ടുന്നതിനായി പൂന്തോട്ടത്തില്‍ പല അലങ്കാരികമായ പൈപ്പുകളും മറ്റും സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇതൊരിക്കലും പൂന്തോട്ടത്തിന് തെക്ക് കിഴക്ക് ദിശയിലാകരുത്.

കണ്ണാടി

കണ്ണാടി

വീട്ടില്‍ ഒരു കണ്ണാടിയെങ്കിലും ചുവരില്‍ തൂങ്ങുന്നുണ്ടാവും. എന്നാല്‍ കണ്ണാടിയും ഒരിക്കലും തെക്കുകിഴക്കന്‍ ഭാഗത്തായി തൂക്കരുത്. മാത്രമല്ല തറയില്‍ നിന്ന് നാല് അഞ്ച് അടി ഉയരത്തിലെങ്കിലുമായിരിക്കണം കണ്ണാടിയുടെ സ്ഥാനം.

 മണിപ്ലാന്റ്

മണിപ്ലാന്റ്

പല വീടുകളിലും മണിപ്ലാന്റ് എന്ന ചെടി സാധാരണമാണ്. ഇത് സാമ്പത്തിക ഉന്നമനത്തിന് കാരണമാകും എന്നാണ് പറയുന്നത്. ഇത് വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി വെയ്ക്കുക. ഐശ്വര്യം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

household items that bring bad luck according to vastu

household items that bring bad luck according to vastu read on to know more about it.
Story first published: Wednesday, June 13, 2018, 18:22 [IST]
X
Desktop Bottom Promotion