For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3നോ 4നോ: ജ്യോതിഷത്തില്‍ ഇപ്രകാരം

|

സര്‍വ്വ പാപ പരിഹാരമാണ് ഗുരുവായൂര്‍ ഏകാദശി വ്രതം എന്ന് നമുക്കറിയാം. എന്നാല്‍ ഇത്തവണത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3നോ 4നോ എന്നത് സംശയമുള്ള ഒന്നാണ്. ഇതിനെക്കുറിച്ച് ഇപ്പോഴും സംവാദം നടന്നു കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ഏകാദശിയുടെ പ്രത്യേകതകളും ഏകാദശി നിയമങ്ങളും അനുസരിച്ച് ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍4 ഞായറാഴ്ചയാണ് വരുന്നത്. തിഥി നോക്കിയാണ് ഏകാദശിയുടെ ദിനവും പ്രത്യേകതയും കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം തിഥികള്‍ മുപ്പതായാണ് കണക്കാക്കുന്നത്.

Guruvayur Ekadasi 2022

സാധാരണഗതിയില്‍ ഗുരുവായൂര്‍ ഏകാദശി വെളുത്ത പക്ഷത്തിലെ ഏകാദശി നാളായാണ് കണക്കാക്കുന്നത്. ഇവയെല്ലാം കണക്കാക്കി പറയുകയാണെങ്കില്‍ ജ്യോതിഷ പ്രകാരം ആനന്ദ ഏകാദശിയായി വരുന്ന ദിനത്തില്‍ അതായത് 2022 ഡിസംബര്‍ 4-നാണ് ഗുരുവായൂര്‍ ഏകാദശി വരുന്നത്. രണ്ട് തരത്തിലുള്ള ഏകാദശികളാണ് വരുന്നത്. ഇതില്‍ ആനന്ദപക്ഷ ഏകാദശിയും ഭുരിപക്ഷ ഏകാദശിയുമാണ് അവ. ഇതില്‍ തന്നെ ഭൂരിപക്ഷ ഏകാദശി പലപ്പോഴും ശ്രാദ്ധം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് വേണ്ടിയാണ് കണക്കാക്കുന്നത്. എന്നാല്‍ ആനന്ദ ഏകാദശി ഏകാദശി വ്രതം പോലുള്ളവക്ക് വേണ്ടിയാണ് കണക്കാക്കുന്നത്. ഇത് വരുന്നത് ഡിസംബര്‍ 4-നാണ്.

ഗുരുവായൂര്‍ ഏകാദശി

ഗുരുവായൂര്‍ ഏകാദശി

വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി നാം ആചരിക്കുന്നത്. ഈ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര നട അടക്കുകയില്ല. ഏകാദശിക്ക് മുന്‍പുള്ള ദിനത്തെ ദശമി എന്നാണ് അറിയപ്പെടുന്നത്. ഏകാദശി കഴിയുന്നതിന്റെ അടുത്ത ദിനത്ത ദ്വാദശി എന്നും അറിയപ്പെടുന്നു. ദശമി ദിനത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഗുരുവായൂരപ്പന്റെ നട തുറക്കുന്നു. ഇത് പിന്നീട് അടക്കുന്നത് ദ്വാദശി ദിനത്തില്‍ 9മണിക്കാണ് അടക്കുന്നത്. വളരെയധികം പ്രത്യേകതകളും ഐശ്വര്യവും അനുഗ്രഹവും ചൊരിയുന്ന ഒരു ദിനമാണ് ഗുരുവായൂര്‍ ഏകാദശി.

ഏകാദശിയുടെ ഐതിഹ്യം

ഏകാദശിയുടെ ഐതിഹ്യം

ഭഗവാന്‍ ശ്രീകൃഷണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയ ദിനമായാണ് ഏകാദശി ദിനം കണക്കാക്കുന്നത്. എങ്ങനെ ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കണം എന്നും എങ്ങനെ വേണം വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കണം എന്നും ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശം നല്‍കി എന്നാണ് വിശ്വാസം. ഇത് കൂടാതെ ഭഗവാന്‍ വിഷ്ണു തന്റെ നിദ്രയില്‍ നിന്നും ഏഴുന്നേല്‍ക്കുന്ന ദിനമായും ഏകാദശി ദിനത്തെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ഏകാദശിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.

ഏകാദശിയുടെ പുണ്യം

ഏകാദശിയുടെ പുണ്യം

ഗുരുവായൂര്‍ ഏകാദശി നോറ്റാല്‍ നമ്മുടെ ഏത് വലിയ പാപവും ഇല്ലാതാവും എന്നാണ് സ്‌കന്ദപുരാണത്തില്‍ പറയുന്നത്. വിഷ്ണുഭഗവാന്‍ ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ മുപ്പത്തിമുക്കോടി ദേവതകളും ക്ഷേത്രത്തില്‍ എത്തുകയും ഏകാദശി വ്രതം ആചരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ഭഗവാന്‍ താന്ത്രിക ചടങ്ങുകള്‍ ഇല്ലാതെ ഭക്തരെ കണ്ട് നേരിട്ട് അനുഗ്രഹിക്കുന്നു. ശങ്കരാചാര്യര്‍, പൂന്താനം നമ്പൂതിരി, മേല്‍പ്പത്തൂ, വില്ല്വമംഗലം, കുറൂരമ്മ എന്നിവര്‍ക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയ ദിനമായാണ് ഗുരുവായൂര്‍ ഏകാദശി ദിനത്തെ കക്കാക്കുന്നത്.

ഏകാദശിയുടെ പുണ്യം

ഏകാദശിയുടെ പുണ്യം

സ്വരം നഷ്ടമായ ചെനൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ശബ്ദം തിരിച്ച് കിട്ടിയതും ഏകാദശി നാളിലാണ് എന്നാണ് വിശ്വാസം. ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ ദിനത്തില്‍ തന്നെയാണ് എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി ഐതിഹ്യങ്ങളും ഇടകലര്‍ന്ന് നില്‍ക്കുന്ന ഒരു ദിനമായാണ് ഏകാദശി ദിനം കണക്കാക്കുന്നത്. ഇത് കൂടാതെ ഏകാദശി എങ്ങനെ നോല്‍ക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ വ്രതമെടുക്കണം എന്ന് നമുക്ക് നോക്കാം.

ഏകാദശി വ്രതമെടുക്കേണ്ടത്

ഏകാദശി വ്രതമെടുക്കേണ്ടത്

ഏകാദശി വ്രതമെടുക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വ്രതത്തിന് കഠിനമായ ചിട്ടകള്‍ ഉണ്ട്. ഏകാദശി ദിനത്തില്‍ മാത്രമല്ല അതിന് തലേദിവസം വരുന്ന ദ്വാദശി ദിനം മുതല്‍ വ്രതാനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. വ്രതാനുഷ്ഠാനങ്ങള്‍ ഇപ്രകാരം വേണം. ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് വിഷ്ണുഭഗവാനേയും ഗുരുവായൂരപ്പനേയും പ്രാര്‍ത്ഥിക്കുക. ഇത് കൂടാതെ ക്ഷേത്രത്തില്‍ തുളസി തീര്‍ത്ഥം സേവിക്കാവുന്നതാണ്. ശേഷം മാത്രമേ ജലപാനം നടത്താന്‍ പാടുകയുള്ളൂ. അതിന് ശേഷം വിഷ്ണുവിന് തുളസിയും പൂക്കളും പഴങ്ങളും എല്ലാം സമര്‍പ്പിക്കേണ്ടതാണ്.

ഏകാദശി വ്രതമെടുക്കേണ്ടത്

ഏകാദശി വ്രതമെടുക്കേണ്ടത്

ഭഗവാന് തൃക്കൈവെണ്ണ, തുളസി മാസ, പാല്‍പ്പായസം, പുരുഷസൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകള്‍ നടത്തേണ്ടതാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസം അരി ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഇവര്‍ക്ക് ഗോതമ്പ് പോലുള്ള ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്. എന്നാല്‍ ഉപവാസമാണ് ഏറ്റവും മികച്ചത്. പക്ഷേ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കേണ്ടതില്ല. തുളസി വെള്ളം മാത്രം കുടിച്ച് ഉപവാസം അനുഷ്ഠിക്കുന്നവരും ഉണ്ട്. ഗോതമ്പ് ഭക്ഷണം ഏകാദശി ദിനത്തില്‍ സാധാരണ കഴിക്കാവുന്നതാണ്.

നിയമങ്ങള്‍

നിയമങ്ങള്‍

പകലുറക്കം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്, ഭക്തിയോടെയം മനശു:ദ്ധിയോടേയും കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഏകാദശി വ്രതം മന:ശാന്തി, കുടുംബസ്വസ്ഥത, ആയുരാരോഗ്യം, സമ്പത്തും കീര്‍ത്തിയും ശത്രുനാശം സന്താനസൗഭാഗ്യം എന്നിവ ഗുരുവായൂര്‍ ഏകാദശി എടുക്കുന്നതിന്റെ ഫലങ്ങളാണ്. രോഗശാന്തി, മനശാന്തി, കുടുംബത്തില്‍ ഐക്യം, സല്‍ക്കീര്‍ത്തി എന്നിവയെല്ലാം ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം ധനുമാസത്തില്‍ വരുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശിയും വളരെയധികം പ്രാധാന്യം ഉള്ളതാണ്.

most read:2023 നക്ഷത്രഫലം: 27 നക്ഷത്രക്കാരില്‍ ഈ വര്‍ഷത്തെ ഭാഗ്യനാളുകള്‍

Rohini Nakshatra 2023: 27 നക്ഷത്രക്കാരില്‍ പൂര്‍ണമായും ശുഭഫലങ്ങള്‍ മാത്രമുള്ള നക്ഷത്രംRohini Nakshatra 2023: 27 നക്ഷത്രക്കാരില്‍ പൂര്‍ണമായും ശുഭഫലങ്ങള്‍ മാത്രമുള്ള നക്ഷത്രം

English summary

Guruvayur Ekadasi 2022 Date, Time, Significance, Rituals ,Vrat And Puja Vidhi In Malayalam

Here in this article we are discussing about Guruvayur ekadasi Vrat date, time, significance, rituals and puja vidhi in malayalam. Take a look.
Story first published: Sunday, November 27, 2022, 15:05 [IST]
X
Desktop Bottom Promotion