For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും

|

ഹിന്ദുമതത്തില്‍ പ്രദോഷ വ്രതത്തിന് വളരെ പ്രാധാന്യമുണ്ട്. കൃഷ്ണ പക്ഷത്തിലെയും ശുക്ല പക്ഷത്തിലെയും ത്രയോദശി ദിനത്തിലാണ് ഈ വ്രതം ആചരിക്കുന്നത്. അതിനാല്‍ എല്ലാ മാസവും രണ്ട് പ്രദോഷ വ്രതങ്ങള്‍ ആചരിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് സന്തോഷവും സമൃദ്ധിയും കൈവരുന്നു. പ്രദോഷ വ്രത നാളില്‍, വൈകുന്നേരമാണ് ശിവനെയും പാര്‍വതിയെയും ആരാധിക്കാറ്.

Also read: ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലംAlso read: ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം

ഈ ദിവസത്തെ ആരാധന ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതോടൊപ്പം, ദാമ്പത്യ ജീവിതവും സന്തോഷകരമായി തുടരുന്നു. ഇത്തവണ ഫെബ്രുവരിയില്‍ ആദ്യത്തെ പ്രദോഷവ്രതം വരുന്നത് ഫെബ്രുവരി രണ്ട് വ്യാഴാഴ്ചയാണ്. ഈ ദിവസം വ്യാഴാഴ്ചയായതിനാല്‍ ഇതിനെ ഗുരുപ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ഗുരു പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തം, പൂജാരീതി, ആരാധനാ ക്രമം എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

ഗുരു പ്രദോഷ വ്രതം ഫെബ്രുവരി ശുഭമുഹൂര്‍ത്തം

ഗുരു പ്രദോഷ വ്രതം ഫെബ്രുവരി ശുഭമുഹൂര്‍ത്തം

വേദ കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തീയതി ഫെബ്രുവരി 02ന് വരുന്നു. അതേസമയം, ഗുരു പ്രദോഷ വ്രതം ഫെബ്രുവരി 02ന് വൈകുന്നേരം 04:25ന് ആരംഭിച്ച് ഫെബ്രുവരി 03ന് വൈകുന്നേരം 06:58ന് അവസാനിക്കും. ഗുരു പ്രദോഷ വ്രതത്തിന്റെ പൂജാ മുഹൂര്‍ത്തം വൈകുന്നേരം 06:02 മുതല്‍ ആരംഭിച്ച് രാത്രി 08:37 വരെ തുടരും.

ഗുരു പ്രദോഷ വ്രതം പൂജാരീതി

ഗുരു പ്രദോഷ വ്രതം പൂജാരീതി

ഗുരു പ്രദോഷ വ്രതം ദിനത്തില്‍ അതിരാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഈ ദിവസം, വിവാഹം നടക്കാത്ത ആളുകള്‍ മഹാവിഷ്ണുവിനെയും വ്യാഴം ഗ്രഹത്തെയും പ്രത്യേകമായി ആരാധിക്കണം. ഇതോടൊപ്പം വൈകിട്ട് ശിവന് രുദ്രാഭിഷേകവും നടത്തണം. ഈ മന്ത്രം 108 തവണ ജപിക്കുക.

ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവര്‍ദ്ധനം

ഉര്‍വ്വാരുകമിവ ബന്ധനാന്‍-മൃത്യോര്‍മുക്ഷീയ മാമൃതാത്

Also read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂAlso read:ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂ

ഗുരു പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ഗുരു പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ഗുരു പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ പ്രശസ്തിയും ഐശ്വര്യവും ലഭിക്കുന്നു. ഈ ദിവസം ശിവനെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് ആരോഗ്യവും സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു. പുരാണങ്ങള്‍ അനുസരിച്ച് ഒരു പ്രദോഷവ്രതം ആചരിക്കുന്നത് രണ്ട് പശുക്കളെ ദാനം ചെയ്യുന്നതിന് തുല്യമാണ് എന്ന് പറയുന്നു. ഗുരു പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും. ഈ ദിവസം ആരാധനയിലൂടെ നിങ്ങളുടെ എല്ലാ ശത്രുക്കളെയും ജയിക്കാന്‍ സാധിക്കും. ഇതുകൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നീങ്ങും. ഈ ദിവസം എല്ലാ ചിട്ടകളും അനുസരിച്ച് പൂജിച്ചാല്‍ ഐശ്വര്യ ഫലങ്ങള്‍ സുനിശ്ചിതമാണ്.

ശിവനെ ആരാധിക്കാന്‍

ശിവനെ ആരാധിക്കാന്‍

അതിരാവിലെ ഉണര്‍ന്ന് പുണ്യസ്നാനം നടത്തുക. ഒരു മരപ്പലക എടുത്ത് ശിവകുടുംബത്തിന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. നെയ്യ് വിളക്ക് കത്തിക്കുക, പുഷ്പങ്ങളും വെളുത്ത മധുരപലഹാരങ്ങളും സമര്‍പ്പിക്കുക. മഹാദേവനെ പ്രസാദിപ്പിക്കുന്നതിനായി ഭക്തര്‍ ഈ ശുഭദിനത്തില്‍ കൂവള ഇല സമര്‍പ്പിക്കണം. പ്രദോഷ വ്രത കഥ, ശിവ ചാലിസ, ശിവ ആരതി എന്നിവ ചൊല്ലുക. ഈ ദിവസം ഭക്തര്‍ ശിവക്ഷേത്രം സന്ദര്‍ശിച്ച് ശിവനും പാര്‍വതി ദേവിക്കും പഞ്ചാമൃതം ഉപയോഗിച്ച് പൂജയും അഭിഷേകവും നടത്തണം. അഭിഷേകം നടത്തുമ്പോള്‍ ഓം നമശിവായ മന്ത്രം ജപിക്കണം. പ്രദോഷ ദിനത്തില്‍ ഭക്തര്‍ 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കണം.

Also read:ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്Also read:ഇഷ്ട പങ്കാളിയെ ആകര്‍ഷിച്ച് പ്രണയസാഫല്യം നേടാം: ഈ ദൈവങ്ങളെ ആരാധിച്ചാല്‍ ഫലം ഉറപ്പ്

നല്ല ആരോഗ്യത്തിന്

നല്ല ആരോഗ്യത്തിന്

ഗുരു പ്രദോഷ വ്രത ദിവസം കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് പരമേശ്വരന്റെയും ശനിദേവന്റെയും അനുഗ്രഹത്താല്‍ നല്ല ആരോഗ്യം കൈവരുന്നു.

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്

ദാമ്പത്യജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ പ്രദോഷവ്രത നാളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ശിവലിംഗത്തില്‍ ശര്‍ക്കരയും എള്ളും ചേര്‍ത്ത് അഭിഷേകം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.

Also read:നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടംAlso read:നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം

ജീവിതത്തില്‍ സമൃദ്ധിക്ക്

ജീവിതത്തില്‍ സമൃദ്ധിക്ക്

ഗുരുപ്രദോഷ നാളില്‍ പക്ഷികള്‍ക്ക് കറുത്ത എള്ള് നല്‍കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും സന്തോഷവും ഐശ്വര്യവും കൈവരികയും ചെയ്യും.

ഗ്രഹദോഷത്തിന് പരിഹാരം

ഗ്രഹദോഷത്തിന് പരിഹാരം

ജാതകത്തിലെ ശനി, രാഹു, കേതു ദോഷങ്ങളുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍, പ്രദോഷ വ്രത ദിവസം ശിവലിംഗത്തില്‍ കറുത്ത എള്ള് അഭിഷേകം ചെയ്യുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ ഗ്രഹദോഷങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also read:ബുധന്റെ ശുഭസ്ഥാനത്താല്‍ വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക്‌ ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയംAlso read:ബുധന്റെ ശുഭസ്ഥാനത്താല്‍ വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക്‌ ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയം

English summary

Guru Pradosha Vratham February 2023 Date, Shubha Muhurtham, Puja Vidhi And Significance

Pradosh Vrat is considered a holy fasting day for hindus. Read on to know about Guru Pradosh vrat 2023 february date, shubha muhurtham, puja vidhi and significance.
Story first published: Wednesday, February 1, 2023, 10:45 [IST]
X
Desktop Bottom Promotion