For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വപാപങ്ങളും നശിക്കും, മോക്ഷപ്രാപ്തി കൈവരും; ഗുരു പ്രദോഷത്തില്‍ ഈ പ്രതിവിധികള്‍ ചെയ്യൂ

|

ഹിന്ദുമതവിശ്വാസത്തില്‍ പ്രദോഷ വ്രത ആരാധനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ശിവന്റെയും പാര്‍വതിയുടെയും ആരാധനയ്ക്കായി ഈ ദിനം സമര്‍പ്പിച്ചിരിക്കുന്നു. ശിവനെ പ്രീതിപ്പെടുത്തുന്നതിനായി ചില വ്രതങ്ങള്‍ പുരാണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്, പ്രദോഷ വ്രതമാണ് ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിരിക്കുന്നത്. ശിവനെ ആരാധിക്കാനുള്ള ഏറ്റവും നല്ലതും പവിത്രവുമായ സമയമായി പ്രദോഷ കാലഘട്ടത്തെ കണക്കാക്കപ്പെടുന്നു. ഈ ദിവസം പൂര്‍ണ്ണ ഭക്തിയോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി ശിവനെ ആരാധിക്കുന്നത് ഭക്തരുടെ സര്‍വപാപങ്ങളും നശിക്കുകയും മോക്ഷപ്രാപ്തി കൈവരികയും ചെയ്യുമെന്നാണ് വിശ്വാസം.

Also read: ജന്‍മരാശിയായ കുംഭത്തില്‍ ശനി; ഇന്ത്യയിലും ലോകത്തും ശനിയുടെ സ്വാധീനത്താലുണ്ടാകും മാറ്റങ്ങള്‍Also read: ജന്‍മരാശിയായ കുംഭത്തില്‍ ശനി; ഇന്ത്യയിലും ലോകത്തും ശനിയുടെ സ്വാധീനത്താലുണ്ടാകും മാറ്റങ്ങള്‍

ഒരു മാസത്തില്‍ രണ്ട് തവണ പ്രദോഷ വ്രതം ആചരിക്കുന്നു. എല്ലാ മാസത്തെയും ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി 2023 ജനുവരി 19നാണ്. ഈ ദിവസം ശിവനെ ആരാധിക്കുന്നത് ഭക്തരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ആഡംബരവും സംതൃപ്തിയും നല്‍കുന്നു. മാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം വ്യാഴാഴ്ച ദിവസമായ ഇന്ന് ആചരിക്കും. വ്യാഴാഴ്ച ദിവസം പ്രദോഷം വരുന്നതിനാല്‍ അതിനെ ഗുരു പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ഈ ദിവസം ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കാന്‍ സാധിക്കും. അത്തരം ചില പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ശിവപുരാണത്തില്‍ ഗുരു പ്രദോഷ വ്രതത്തെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നും അവര്‍ക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം പൂര്‍ണ്ണ വിശ്വാസത്തോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി ശിവനെ ആരാധിക്കുന്ന വ്യക്തിക്ക് ജീവിതത്തില്‍ ഐശ്വര്യം ലഭിക്കുന്നു. ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും അകറ്റാനും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളും കഷ്ടപ്പാടുകളും നീക്കാനും, പ്രദോഷ വ്രതം ഉപവാസം സഹായിക്കുന്നു. ഈ ദിവസം ശിവനോടൊപ്പം പാര്‍വതി ദേവിയെയും ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജാതകത്തില്‍ നിന്ന് കാളസര്‍പ്പ ദോഷവും ചൊവ്വാ ദോഷവും അകലുന്നു.

ശിവലിംഗത്തില്‍ പനിനീര് അര്‍പ്പിക്കുക

ശിവലിംഗത്തില്‍ പനിനീര് അര്‍പ്പിക്കുക

സന്തുഷ്ടവും സമാധാനപരവുമായ ദാമ്പത്യ ജീവിതത്തിനായി നിങ്ങള്‍ ഗുരു പ്രദോഷ ദിവസം വൈകുന്നേരം ശിവലിംഗത്തിലും പാര്‍വതി ദേവിയുടെ പാദങ്ങളിലും പനിനീര് സമര്‍പ്പിക്കുക. വിവാഹിതരായ ദമ്പതികള്‍ അവരുടെ കണ്ണുകളില്‍ ഇതില്‍ നിന്ന് ഒരു തുള്ളി പനിനീര് പുരട്ടുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

Also read:ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെAlso read:ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെ

ദാമ്പത്യബന്ധം ശക്തിപ്പെടാന്‍

ദാമ്പത്യബന്ധം ശക്തിപ്പെടാന്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ നിരന്തരം വഴക്കുകളുണ്ടെങ്കില്‍, 11 റോസാപ്പൂക്കളില്‍ ചന്ദനത്തിരി കുത്തി അവ ഓരോന്നായി പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവലിംഗത്തിന് സമര്‍പ്പിക്കുന്നത് അഭികാമ്യമാണ്. ഇത് ചെയ്യുമ്പോള്‍ 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുക. ഇത് ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കും.

വീട്ടില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും

വീട്ടില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും

പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവനെയും കുടുംബാംഗങ്ങളെയും ആരാധിക്കുകയും പാര്‍വതി ദേവിക്ക് ചുവന്ന വസ്ത്രവും ശിവന് വെള്ള വസ്ത്രവും സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരുന്നു.

Also read:ചാണക്യനീതി; പുരുഷനും സ്ത്രീയും ഈ 6 കാര്യം മറച്ചുവെക്കണം, ഒരുകാലത്തും പുറത്തുവിടരുത്

ശര്‍ക്കര, എള്ള് വെള്ളം അഭിഷേകം

ശര്‍ക്കര, എള്ള് വെള്ളം അഭിഷേകം

ഈ ദിവസം ശര്‍ക്കര വെള്ളത്തിലോ കറുത്ത എള്ള് കലക്കിയ വെള്ളത്തിലോ പരമേശ്വരനെ അഭിഷേകം ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ധിക്കും.

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍

ഒരു പാത്രം അരി രണ്ടായി പകുത്ത് അരിയുടെ ഒരു പകുതി ശിവന് സമര്‍പ്പിച്ച് ബാക്കി പകുതി ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. പിന്നീട് ശിവനെ പൂജിച്ച ശേഷം, അദ്ദേഹത്തിന് സമര്‍പ്പിച്ച അരിയുടെ പകുതി എടുത്ത് ഒരു വെള്ള തുണിയില്‍ കെട്ടി നിങ്ങളുടെ ലോക്കറിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി പ്രസാദിക്കുകയും നിങ്ങളുടെ വീട്ടില്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കുകയും ചെയ്യും.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

മധുരപലഹാരങ്ങള്‍ നല്‍കുക

മധുരപലഹാരങ്ങള്‍ നല്‍കുക

നിങ്ങളുടെ കുട്ടികളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരികയാണെങ്കിലോ, പരമശിവന് കുറച്ച് മധുരപലഹാരങ്ങള്‍ ദാനം ചെയ്യാന്‍ അവരോട് പറയുക. ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന എല്ലാ തടസ്സങ്ങളും പ്രശ്‌നങ്ങളും ഇതിലൂടെ ഒഴിവാകും.

English summary

Guru Pradosh Vrat 2023: Remedies To Perform To Get Lord Shiva Blessing And To Fulfill Your Wishes

It is believed that worshiping Lord Shiva on Pradosh Vrat will fulfill your wishes. Here are some remedies to get the blessings of lord shiva. Take a look.
Story first published: Thursday, January 19, 2023, 10:41 [IST]
X
Desktop Bottom Promotion